Syriac Orthodox News - Canada

Syriac Orthodox News - Canada Official Page For The Malankara Archdiocese In North America - Canada Region. This Page Is Maintained By Syriac Orthodox News - Canada

പ്രിൻസ് എഡ്വേർഡ് ഐലൻഡിൽ വി. യോഹന്നാൻ മാംദാനയുടെ പെരുന്നാളിന് തുടക്കമായി. ചാർലറ്റ്ടൗൺ: പ്രിൻസ് എഡ്വേർഡ് ഐലൻഡിലെ സെന്റ് ജോ...
08/28/2026

പ്രിൻസ് എഡ്വേർഡ് ഐലൻഡിൽ വി. യോഹന്നാൻ മാംദാനയുടെ പെരുന്നാളിന് തുടക്കമായി.

ചാർലറ്റ്ടൗൺ: പ്രിൻസ് എഡ്വേർഡ് ഐലൻഡിലെ സെന്റ് ജോൺസ് ബാപ്റ്റിസ്റ്റ് സിറിയൻ ഓർത്തഡോക്സ് പള്ളിയിൽ ഇടവകയുടെ കാവൽപിതാവായ വി. യോഹന്നാൻ മാംദാനയുടെ ഓർമ്മപ്പെരുന്നാൾ 2026 ഓഗസ്റ്റ് 29, 30 ശനി, ഞായർ ദിവസങ്ങളിലായി വികാരി റവ. ഫാ. എൽദോസ് കാക്കാടന്റെ നേതൃത്വത്തിൽ ഭക്തിനിർഭരമായി ആഘോഷിക്കും.

പെരുന്നാൾ ശുശ്രൂഷകൾക്ക് ഓഗസ്റ്റ് 29 ശനിയാഴ്ച വൈകുന്നേരം 6 മണിക്ക് കൊടിയേറ്റത്തോടെ തുടക്കമാകും. തുടർന്ന് 6.15ന് സന്ധ്യാപ്രാർത്ഥന, 7.15ന് വിവിധ കലാപരിപാടികളും, 8.30ന് ലഘുഭക്ഷണം എന്നിവ നടക്കും.

ഓഗസ്റ്റ് 30 ഞായറാഴ്ച വൈകുന്നേരം 4 മണിക്ക് പ്രാർത്ഥനയും 4.30ന് വിശുദ്ധ കുർബാനയും അർപ്പിക്കപ്പെടും. തുടർന്ന് ഭക്തിനിർഭരമായ പ്രദക്ഷിണം, ആശീർവാദം, നേർച്ചസദ്യ, ലേലം, കൊടിയിറക്ക് എന്നിവയോടെ പെരുന്നാൾ ചടങ്ങുകൾ സമാപിക്കും.

പെരുന്നാൾ ശുശ്രൂഷകളിലും ആഘോഷപരിപാടികളിലും പങ്കുചേർന്ന് വി. യോഹന്നാൻ മാംദാനയുടെ മധ്യസ്ഥതയിലൂടെ അനുഗ്രഹം പ്രാപിക്കുവാൻ എല്ലാ വിശ്വാസികളെയും സ്നേഹപൂർവ്വം സ്വാഗതം ചെയ്യുന്നു.

വികാരി: റവ. ഫാ. എൽദോസ് കാക്കാടൻ

വൈസ് പ്രസിഡന്റ്: ബേസിൽ എൽദോ

സെക്രട്ടറി: ബേസിൽ കെ. സാജു

✨ A HISTORIC NEW CHAPTER FOR OUR CANADA REGION ✨With hearts filled with gratitude to Almighty God, the Malankara Archdio...
08/24/2026

✨ A HISTORIC NEW CHAPTER FOR OUR CANADA REGION ✨

With hearts filled with gratitude to Almighty God, the Malankara Archdiocese of the Syrian Orthodox Church in North America – Canada Region joyfully announces the 1st Annual Youth & Family Conference 2026 – Canada.

🙏 A Celebration of Faith, Fellowship, and Family

This blessed gathering will bring together our clergy, youth, children, families, and faithful from across Canada for three inspiring days of prayer, spiritual enrichment, fellowship, learning, and joyful community celebration.

📅 Friday, Saturday & Sunday
November 27, 28 & 29, 2026

📍 Courtyard® by Marriott® Toronto Brampton
90 Biscayne Crescent
Brampton, Ontario, Canada L6W 4S1

As we begin this new chapter, we prayerfully invite all our parishes, families, youth, and friends to come together in unity and strengthen the bonds of faith that connect us as one Church family.

May the Holy Spirit guide every preparation, bless every participant, strengthen our younger generation in the Apostolic Faith, and make this first conference a lasting witness of faith, unity, love, and fellowship.

Save the dates and join us for this historic celebration!

✝️ One Faith • One Family • One Blessed Journey

08/14/2026

ആഗോള സുറിയാനി ഓർത്തഡോൿസ്‌ സഭയുടെ നോർത്ത് അമേരിക്കൻ അതി ഭദ്രാസനത്തിൻ കീഴിൽ ഒന്റാറിയോ കിംഗ്സ്റ്റനിൽ സുറിയാനി സഭയുടെ ആരാധന ആരംഭിക്കുന്നു.

കാനഡയിലെ ഒന്റാറിയോ പ്രൊവിൻസിലെ കിംഗ്സ്റ്റൺ ടൗണിൽ യൂണിവേഴ്സൽ സുറിയാനി ഓർത്തഡോക്സ് സഭയുടെ വിശുദ്ധ ആരാധന ഈ മാസം ആഗസ്റ്റ് 15-ാം തീയതി ആരംഭിക്കുകയാണ്.

കിംഗ്സ്റ്റണും സമീപ പ്രദേശങ്ങളും കേന്ദ്രീകരിച്ച് ആരംഭിക്കുന്ന ഈ പുതിയ ഇടവകയുടെ ആദ്യ വിശുദ്ധ ആരാധനയിൽ സമീപ പ്രദേശങ്ങളിലുള്ള എല്ലാ സുറിയാനി ഓർത്തഡോക്സ് സഭാംഗങ്ങളും കുടുംബസമേതം പങ്കെടുക്കണമെന്ന് സ്നേഹപൂർവ്വം അഭ്യർത്ഥിക്കുന്നു.

നമ്മുടെ വിശ്വാസ സമൂഹത്തിന് പുതിയൊരു ആത്മീയ കൂട്ടായ്മയ്ക്ക് തുടക്കം കുറിക്കുന്ന ഈ അനുഗ്രഹീത അവസരത്തിൽ എല്ലാവരുടെയും സാന്നിധ്യവും പ്രാർത്ഥനയും സഹകരണവും പ്രതീക്ഷിക്കുന്നു.

ആഗസ്റ്റ് 15-ലെ രാവിലെ 9 മണിക്ക് നടത്തപ്പെടുന്ന
വിശുദ്ധ കുർബാനയിൽ പങ്കെടുത്ത് ഈ പുതിയ ദൈവാലയ ശുശ്രൂഷയ്ക്ക് അനുഗ്രഹവും പിന്തുണയും നൽകണമെന്ന് സ്നേഹപൂർവ്വം അറിയിക്കുന്നു.

എല്ലാവരെയും കർത്താവിന്റെ നാമത്തിൽ സ്വാഗതം ചെയ്യുന്നു.

Venue : 41 Church St, Kingston, ON K7M 1H2

For Details contact
Fr V. V. Paulose +14165050107
Anish Ittan
+14167278969
Eldho M Paul
+1 (780) 203-8835

മിസ്സിസ്സാഗ: പരിശുദ്ധ സഭയുടെ കാനഡയിലെ മാതൃദൈവാലയമായ മിസ്സിസ്സാഗ സെന്റ് മേരീസ് സിറിയക് ഓർത്തഡോക്സ് പളളിയിൽ വി. ദൈവമാതാവി...
08/13/2026

മിസ്സിസ്സാഗ: പരിശുദ്ധ സഭയുടെ കാനഡയിലെ മാതൃദൈവാലയമായ മിസ്സിസ്സാഗ സെന്റ് മേരീസ് സിറിയക് ഓർത്തഡോക്സ് പളളിയിൽ വി. ദൈവമാതാവിന്റെ വാങ്ങിപ്പ് പെരുന്നാൾ 2026 ഓഗസ്റ്റ് 14, 15, 16 (വെള്ളി, ശനി, ഞായർ) തീയതികളിൽ ഭക്ത്യാദരപൂർവ്വം നടത്തപ്പെടുന്നു. പെരുന്നാളിന് തുടക്കം കുറിച്ച് ഓഗസ്റ്റ് 9 ഞായറാഴ്ച വി. കുർബാനാനന്തരം വികാരി ഫാ. കുര്യൻസ് മാത്യു കൊടിയേറ്റി.വെള്ളിയാഴ്ച വൈകിട്ട് ഏഴിന് കുർബാനയും മദ്ധ്യസ്ഥപ്രാർത്ഥനയുമുണ്ടാകും. ശനിയാഴ്ച വൈകിട്ട് ആറിന് സന്ധ്യാ പ്രാർത്ഥനയും തുടർന്ന് ഏഴിന് പ്രസംഗം, ഏഴരയ്ക്ക് പ്രദക്ഷിണം എന്നിവ നടത്തപ്പെടു ന്നു. ഞായറാഴ്ച രാവിലെ എട്ടരയ്ക്ക് പ്രഭാതപ്രാർത്ഥനയും ഒൻപതരയ്ക്ക് വി. മൂന്നിന്മേൽ കുർബാനയും ആരംഭി യ്ക്കും. തുടർന്ന് പ്രദക്ഷിണം, നേർച്ചസദ്യ എന്നിവയ്ക്ക് ശേഷം പെരുന്നാളിന് സമാപനം കുറിച്ചുകൊണ്ട് കൊടിയിറങ്ങും.

A Warm Welcome to Our Sabha SecretaryIt was a great honor and joy for our parish community to welcome our beloved Sabha ...
08/10/2026

A Warm Welcome to Our Sabha Secretary

It was a great honor and joy for our parish community to welcome our beloved Sabha Secretary Mr. Jacob C Mathews to St. Peter’s Syriac Orthodox Church today.

We were particularly happy to welcome him to our parish, where his daughter Meenu is also an active member of our church family. His visit was a wonderful opportunity for our parish family to come together and express our love, respect, and gratitude for his presence among us.

On behalf of our Vicar, Managing Committee, and all our parishioners, we sincerely thank him for taking the time to visit us. His presence and words of encouragement were a true blessing to our church community.

May God continue to guide, strengthen, and bless him in his dedicated service to the Syrian Orthodox Church.

08/03/2026

**ആബൂൻ മോർ ബസേലിയോസ് ജോസഫ് ബാവയ്ക്ക് കാൽഗറിയിൽ ഭക്തിനിർഭരമായ സ്വീകരണം**

**കാൽഗറി:** യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയുടെ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ അഭിവന്ദ്യ **ആബൂൻ മോർ ബസേലിയോസ് ജോസഫ് ബാവ** തിരുമനസ്സിന് സെന്റ് തോമസ് യാക്കോബായ സുറിയാനി ഓർത്തഡോക്സ് പള്ളി, കാൽഗറിയിൽ ഭക്തിനിർഭരമായ സ്വീകരണം നൽകി.

പശ്ചിമ കാനഡയിലേക്കുള്ള ബാവ തിരുമനസ്സിന്റെ പ്രഥമ അപ്പസ്തോലിക സന്ദർശനത്തിന്റെ ഭാഗമായി 2026 ഓഗസ്റ്റ് 1-ന് നടന്ന ചടങ്ങിൽ വൈദികരും മാനേജിങ് കമ്മിറ്റി അംഗങ്ങളും ഇടവകാംഗങ്ങളും വിശ്വാസികളും ചേർന്ന് ബാവയെ സ്വീകരിച്ചു.

തുടർന്ന് നടന്ന പ്രഭാത നമസ്കാരത്തിനും വിശുദ്ധ കുർബാനയ്ക്കും ബാവ തിരുമനസ്സ് മുഖ്യ കാർമികത്വം വഹിച്ചു. ബാവയുടെ സാന്നിധ്യവും അനുഗ്രഹപ്രഭാഷണവും വിശ്വാസികൾക്ക് ആത്മീയ സന്തോഷവും പുതുചൈതന്യവും പകർന്നു.

ഇടവകയുടെ ചരിത്രത്തിലെ അനുഗ്രഹീതവും അവിസ്മരണീയവുമായ ഈ സന്ദർശനത്തിന്റെ ദൃശ്യങ്ങൾ സ്നേഹപൂർവ്വം പങ്കുവയ്ക്കുന്നു.

എഡ്മന്റൺ സെന്റ് ജേക്കബ്സ് സിറിയക് ഓർത്തഡോക്സ് പള്ളിയിൽ മോർ യാക്കൂബ് ബുർദോനോയുടെ പെരുന്നാളിന് തുടക്കമായിഎഡ്മന്റൺ: എഡ്മന്റ...
07/25/2026

എഡ്മന്റൺ സെന്റ് ജേക്കബ്സ് സിറിയക് ഓർത്തഡോക്സ് പള്ളിയിൽ മോർ യാക്കൂബ് ബുർദോനോയുടെ പെരുന്നാളിന് തുടക്കമായി

എഡ്മന്റൺ: എഡ്മന്റൺ സെന്റ് ജേക്കബ്സ് സിറിയക് ഓർത്തഡോക്സ് ദേവാലയത്തിൽ ഇടവകയുടെ കാവൽ പിതാവായ മോർ യാക്കൂബ് ബുർദോനോയുടെ ഓർമ്മപ്പെരുന്നാളിന് തുടക്കമായി. ജൂലൈ 19 ഞായറാഴ്ച പ്രഭാത നമസ്കാരത്തിനും വിശുദ്ധ കുർബാനയ്ക്കും ശേഷം വികാരി ഫാ. തോമസ് പൂതിയോട്ട് കൊടിയേറ്റം നിർവ്വഹിച്ചു.
പെരുന്നാളിന്റെ പ്രധാന ശുശ്രൂഷകൾ ജൂലൈ 25, 26 (ശനി, ഞായർ) തീയതികളിൽ നടക്കും.
പെരുന്നാൾ ശുശ്രൂഷകളുടെ ഭാഗമായി ജൂലൈ 22 ബുധനാഴ്ച വൈകുന്നേരം, പുതിയ ദേവാലയം നിർമ്മാണത്തിനായി വാങ്ങിയ പ്രോജക്റ്റ് ബെഥേൽ ഗ്രൗണ്ടിൽ വെച്ച് സന്ധ്യാ നമസ്കാരം നടത്തപ്പെട്ടു.

പെരുന്നാൾ ക്രമങ്ങളുടെ ഭാഗമായി ജൂലൈ 25 ശനിയാഴ്ച വൈകുന്നേരം 6:30-ന് സന്ധ്യാ നമസ്കാരവും, തുടർന്ന് സൺഡേ സ്കൂൾ വാർഷിക ആഘോഷ പരിപാടികളും നടക്കും. ജൂലൈ 26 ഞായറാഴ്ച രാവിലെ 8:15-ന് പ്രഭാത നമസ്കാരവും തുടർന്ന് 9:00 മണിക്ക് വിശുദ്ധ മൂന്നിന്മേൽ കുർബാനയും അർപ്പിക്കപ്പെടും. തുടർന്ന് ഭക്തിനിർഭരമായ പ്രദക്ഷിണം, ആശീർവാദം, നേർച്ചവിരുന്ന് എന്നിവയോടെ പെരുന്നാൾ ചടങ്ങുകൾ സമാപിക്കും.

പെരുന്നാൾ ശുശ്രൂഷകളിൽ പങ്കുചേർന്ന് അനുഗ്രഹം പ്രാപിക്കാൻ എല്ലാ വിശ്വാസികളെയും സ്വാഗതം ചെയ്യുന്നു.

🙏 A Blessed and Historic Occasion in Calgary 🙏With immense joy and gratitude, St. Thomas Jacobite Syriac Orthodox Church...
07/25/2026

🙏 A Blessed and Historic Occasion in Calgary 🙏

With immense joy and gratitude, St. Thomas Jacobite Syriac Orthodox Church, Calgary, warmly welcomes His Beatitude Aboon Mor Baselios Joseph Bava, Catholicos of India, on the occasion of His Beatitude’s Apostolic Visit to Western Canada.

His Beatitude will celebrate the Holy Qurbano at our parish on:

📅 Saturday, August 1, 2026
🕘 8:45 AM
📍 St. Thomas Jacobite Syriac Orthodox Church
451 Northmount Drive NW, Calgary, AB T2K 3L4

This is a blessed opportunity for our community to gather in prayer, receive the spiritual blessings of our beloved Shepherd, and celebrate our faith and fellowship together.

We prayerfully invite all clergy, parishioners, families, friends, and well-wishers to join us in welcoming His Beatitude with love, reverence, and joyful hearts.

“Be devoted to one another in brotherly love. Honour one another above yourselves.”
— Romans 12:10

Let us come together and make this historic occasion truly memorable.

All are warmly welcome!

Happy Birthday to His Eminence Mor Titus YeldhoOn this blessed occasion, we extend our heartfelt birthday wishes to His ...
07/22/2026

Happy Birthday to His Eminence Mor Titus Yeldho

On this blessed occasion, we extend our heartfelt birthday wishes to His Eminence Mor Titus Yeldho, Archbishop and Patriarchal Vicar of the Malankara Archdiocese of the Syriac Orthodox Church in North America.

May Almighty God continue to bless Your Eminence with abundant grace, good health, wisdom, and many more years of faithful leadership in the service of the Holy Church. May your prayers, spiritual guidance, and unwavering dedication continue to strengthen and inspire the faithful across North America and beyond.

Ad Multos Annos!
May God grant Your Eminence many blessed and fruitful years.

With prayers and best wishes,
Malankara Archdiocese of the Syriac Orthodox Church North America – Canada Region

Address

Toronto, ON

Website

Alerts

Be the first to know and let us send you an email when Syriac Orthodox News - Canada posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share