09/13/2022
ഗുരു ഭക്തരെ,
ശ്രീനാരായണാ അസോസിയേഷൻ ഓഫ് ഫിലാഡൽഹിയിൽ വച്ച് സംയുക്തമായി നടന്ന 168 മത് ഗുരുദേവജയന്തിയും ഓണാഘോഷവും ഗുരുദേവ കൃപയാൽ അതി ഗംഭീരമായി നടത്തപെട്ടു (സെപ്തംബർ 10 2022). ഇതിൽ പങ്കെടുത്ത് വിജയിപ്പിച്ച എല്ലാവർക്കും SNA PHILADELPHIA യുടെ നന്ദി പ്രകാശിപ്പിച്ചു കൊള്ളട്ടെ . രാവിലെ 11 മണിക്ക് ഘോഷയാത്രയോടു കൂടി തുടങ്ങിയ ഉത്സവത്തിൽ SNA PHILADELPHIA യിലെ വിവിധ അംഗങ്ങളുടെ പങ്കാളിത്തം ശ്രദ്ധേയമായി. തദവസരത്തിൽ ആദരണീയ സ്വാമിജി മുക്താനന്ദ യതിയുടെ കാർമികത്വത്തിൽ നടത്തിയ പ്രാർത്ഥനയാലും ഗുരുപൂജയാലും പരിപാടികൾ അനുഗ്രഹീതമായി.
ഒരാഴ്ചയോളം നീണ്ടു നിന്ന സദ് സoഗവും, ആഘോഷ വേളയിൽ അനുഗ്രഹ പ്രഭാഷണവും നടത്തിയ ആദരണീയ സ്വാമിജി മുക്താനന്ദയതി, സ്വാഗതപ്രസംഗം നടത്തിയ ട്രസ്റ്റീ ബോർഡ് ചെയർമാൻ ശ്രീ.Adv. കല്ലുവിള വാസുദേവൻ, അധ്യക്ഷനായ പ്രസിഡന്റ് ശ്രീ. സദാനന്ദൻ പണിക്കർ, ഗുരുവിന്റെ സാമ്പത്തിക വീക്ഷണത്തെപ്പറ്റി സമഗ്രമായി സംസാരിച്ച ശ്രീ. ഡോ. ശാർങ്ങധരൻ , ചതയദിനാശംസ നേർന്ന ജന:സെക്രട്ടറി ശ്രീമതി.രത്നമ്മ സദാശിവൻ, ചടങ്ങിൽ മാവേലിയായി വന്ന് അനുഗ്രഹം നൽകിയ ട്രസ്റ്റീ ബോർഡ് വൈസ് ചെയർമാൻ ശ്രീ. രാജൻകുട്ടി കെ.എൻ, എന്നിവർക്ക് സംഘടനയുടെ പേരിലുള്ള നന്ദി അറിയിച്ചു കൊള്ളുന്നു.
ഓണാഘോഷത്തിന് മോടി കൂട്ടിയ തിരുവാതിരയിൽ പങ്കെടുത്ത സിന്ധു മ്യൂണിക് , സൂര്യ രാജസിംഹൻ,പ്രസന്ന പണിക്കർ, മിന്നു രാഹുൽ , നന്ദിനി നിഷാന്ത്, സ്മിത ശ്രീധർ , ദേവിക മുകുന്ദൻ , സുഷ ജ്യോതിഷ്, എന്നിവർ പ്രത്യേക അഭിനന്ദനം അർഹിക്കുന്നു.
SNA PHILADELPHIA യിലെ മികച്ച സംഘടനാ നേതൃഗുണവും , അതിലുപരി കലാകാരനും ആയ മ്യൂണിക് ഭാസ്കറിന്റെ പ്രകടനം പ്രത്യേകം പരാമർശിക്കട്ടെ. ചടുലമായ ചുവട്കൾക്കൊപ്പം ഭാവാഭിനയവും തന്നിലേക്ക് ആവാഹിച്ച് ദേവിക മുകുന്ദൻ
നടത്തിയ നൃത്തം അതിശയകരമായ ആസ്വാദനാനുഭൂതി ഉളവാക്കി. ശ്രേയസ് സുജിത്തിന്റെ സിംഫണി പ്രകടനവും അഭിനന്ദാനാർഹമാണ്.
അതോടൊപ്പം നമ്മുടെ സംഘടനയിൽ അതിഥിയായി വന്ന് ഉജ്ജ്വല പ്രകടനം കാഴ്ച്ചവച്ച ഡോ. വിജിലി ബാഹുലേയൻ, ശ്രീമതി. ഡോ.സായാ വിജിലി, ധ്യാൻ വിജിലി , മഹിത വിജിലി എന്നിവർക്കും, ഓണപാട്ടുകൾ ആലപിച്ച ശ്രീമതി. ലേഖ കൃഷണൻ, ഗീത കൃഷ്ണൻകുട്ടി, ഡോ. ശബരി സുരേന്ദ്രൻ എന്നിവർക്കും SNA PHILADELPHIA യുടെ പ്രത്യേക നന്ദി അറിയിക്കുന്നു. അതുപോലെ നാടൻ പാട്ടിന് ഒത്ത് ചുവടുവച്ച് നാടൻ നൃത്തത്തിൽ പങ്കെടുത്ത സൂര്യ രാജസിംഹനും, സിന്ധു മ്യൂണിക് , സ്മിതശ്രീധർ ,സുഷ ജ്യോതിഷ്, പ്രസന്ന പണിക്കർ, മിന്നു രാഹുൽ ,വത്സല ബാലകൃഷ്ണൻ, ബിന്ദു രാജുഗോപാൽ, എന്നിവർക്കും പ്രത്യേക നന്ദി അറിയിക്കുന്നു.
കലാ പരിപാടികൾക്ക് ഏകോപനം നിർവഹിച്ച സൂര്യ രാജസിംഹൻ പ്രത്യേക പ്രശംസ അർഹിക്കുന്നു.
ഈ അവസരത്തിൽ , പരമ്പരാഗത ഓണസദ്യ ഒരുക്കിയ SNA PHILADELPHIA യുടെ അനുഗ്രഹീതരായ Women's forum പ്രവർത്തകരായ ഗീത കൃഷ്ണൻകുട്ടി, അനുരേഖ രാജീവ്, സ്മിത ജിനേഷ് , പ്രേമി ശ്രീനിവാസൻ , സരയുബാല കൃഷ്ണൻ , പ്രസന്ന പണിക്കർ, യശോധര വാസുദേവൻ , ഉഷ നായർ ,രത്നമ്മ സദാശിവൻ, സൂര്യ രാജസിംഹൻ , വിലാസിനി ശശികുമാർ , വത്സല ബാലകൃഷ്ണൻ , സുഷ ജ്യോതിഷ് എന്നിവർക്ക് പ്രത്യേക നന്ദി അറിയിക്കട്ടെ . അതേ പോലെ തന്നെ വൈകിട്ടത്തെ ലഘു ഭക്ഷണം സ്പോൺർ ചെയ്ത വിലാസിനി വിജയനും പ്രത്യേക നന്ദി അറിയിക്കുന്നു. അതോടൊപ്പം ഇതിലേക്ക് വേണ്ട അനുബന്ധ സാധനങ്ങൾ വാങ്ങിയ സിന്ധു മ്യൂണിക് , ലേഖ കൃഷ്ണൻ, ശോഭന വിനോദ്, രോഷിനി മഞ്ജുലാൽ, നിഷ ഗിരിഷ് എന്നിവർക്കും പ്രത്യേക നന്ദി അറിയിക്കട്ടെ .
ഈ ഗുരുദേവജയന്തി ആഘോഷത്തിലേക്ക് ആശിർവാദവുമായി വാഷിംഗ്ടൺ ഡി സി യിൽ നിന്ന് വന്ന ശ്രീ.പീതാംബരൻ തൈവളപ്പിൽ , ശ്രീമതി. മണി പീതാംബരൻ , ശ്രീ. ഡോ. വിജിലി ബാഹുലേയൻ, ഡോ.സായാ വിജിലിയ്ക്കും കുടുംബാംഗങ്ങൾക്കും, ന്യൂജേഴ്സിയിൽ നിന്നും എത്തി ചേർന്ന മറ്റ് കുടുംബാംഗങ്ങൾക്കും SNA Philadelphia യുടെ പ്രത്യേക നന്ദി അറിയിക്കുന്നു.
ഇതോടൊപ്പം സംഘടനയുടെ ഭാഗമായ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളായ ഡോ. നിഖിത വിശ്വനാഥൻ , ഡോ. മിന്നു രാഹുൽ , ആര്യ പ്രദീപ്, സുഷ ജ്യോതിഷ്, നേഹ മ്യൂണിക് എന്നിവർക്കും, മികച്ച കലാപ്രകടനം കാഴ്ചവച്ച ദേവിക മുകുന്ദൻ, അദിതി രാജീവ്, അദിത് രാജീവ് എന്നിവർക്ക് അവാർഡ് ദാനവും സംഘടനയുടെ പ്രസിഡന്റ് ശ്രീ. സദാനന്ദൻ പണിക്കർ നൽകുകയുണ്ടായി.
ഈ പരിപാടിക്ക് വേണ്ടി അക്ഷീണ പ്രയത്നം നടത്തിയ ശ്രീ. കല്ലുവിള വാസുദേവൻ, യശോധര വാസുദേവൻ, പ്രസന്ന പണിക്കർ, സദാനന്ദൻ പണിക്കർ , സിന്ധു മ്യൂണിക്ക് , സൂര്യ രാജസിംഹൻ , സുഷ ജ്യോതിഷ് എന്നിവർക്കും
ഇതിലേക്കായി പശ്ചാത്തല സൗകര്യമൊരുക്കുവാൻ സഹായിച്ച മ്യൂണിക് ഭാസ്കർ , പ്രകാശ് വാസുദേവൻ, ഗിരിഷ് പണിക്കർ, പാറ്റ്സൺ പാട്രിക്, ശ്രീനിവാസൻ ശ്രീധരൻ , ജിനേഷ് മുകുന്ദൻ എന്നിവർക്കും, ഈ പരിപാടിയുടെ നിശ്ചല ക്ഷായാഗ്രഹണം നിർവഹിച്ച ശ്രീ. നിഷാന്ത് ഗോപിനാഥൻ, ശ്രീ പ്രകാശ് വാസുദേവൻ, എന്നിവർക്കും പ്രത്യേക നന്ദി ഈ അവസരത്തിൽ അറിയിക്കുന്നു.
ഇതിന് വേണ്ടി ഉദാരമായി സംഭാവന നല്കിയ മനോജ് കല്ലുവിള, പീതാംബരൻ തൈവളപ്പിൽ, ലക്ഷ്മിക്കുട്ടി പണിക്കർ എന്നിവർക്കും, പരിപാടിയുടെ വിജയിത്തിനായി എത്തിച്ചേർന്ന SNA PHILADELPHIA യുടെ സ്നേഹനിധികളായ എല്ലാ കുടുംബാംഗങ്ങൾക്കും , മറ്റ് ജാതി, മത, വർഗ്ഗ, വർണ്ണ ഭേതമന്യേ പങ്കെടുത്ത എല്ലാവർക്കും SNA PHILADELPHIA യുടെയും , എന്റെ വ്യക്തിപരമായ പേരിലും നിസീമമായ നന്ദിയും കടപ്പാടും അറിയിച്ചു കൊള്ളുന്നു.
NB: ആരെയെങ്കിലും വിട്ടു പോയിട്ടുണ്ടെങ്കിൽ സദയം ക്ഷമിക്കുക, അവർക്കും ഈ സംഘടനയുടെ പേരിലും , എന്റെ വ്യക്തിപരമായ പേരിലും നന്ദിയും കടപ്പാടും അറിയിക്കുന്നു.
തുടർന്നും സഹായ സഹകരണങ്ങൾ പ്രതീക്ഷിച്ചു കൊണ്ട് ,
ഗുരുപാദസേവയിൽ
ജ്യോതിഷ് ശശികുമാർ.🙏🙏🙏
For Team SNA PHILADELPHIA
Sri.Adv.Kalluvila Vasudevan.
Sri.Sadanandan Panicker.
Sri.Sreedharan Chenkallil.
Smt.Rethnamma Sadasivan.
Sri.Jyothish Sasikumar.
All Office Bearers & Committee Members.