St. Mary's Orthodox Church, Staten Island

St. Mary's Orthodox Church, Staten Island St. Mary’s Orthodox Church is an Indian Orthodox Parish of the West Syriac Liturgical Tradition.

02/09/2023
മാര്‍ച്ച്‌ 25 - വചനിപ്പ് പെരുന്നാള്‍“മാതാവേ നിന്‍ അഭയത്തില്‍ ഞങ്ങളണക്കും പ്രാര്‍ത്ഥനയും നോമ്പും നേര്‍ച്ചയുമേറ്റീടാന്‍ നി...
03/24/2022

മാര്‍ച്ച്‌ 25 - വചനിപ്പ് പെരുന്നാള്‍
“മാതാവേ നിന്‍ അഭയത്തില്‍
ഞങ്ങളണക്കും പ്രാര്‍ത്ഥനയും
നോമ്പും നേര്‍ച്ചയുമേറ്റീടാന്‍
നിന്‍ മകനോടായ് പ്രാര്‍ത്ഥിക്കാ”

മലങ്കരസഭ മാതാവിന്‍റെ നിരവധി പെരുന്നാള്‍ ആഘോഷിക്കുന്നു -

ജനുവരി 15 - വിത്തുകള്‍ക്ക് വേണ്ടി മാതാവിനോടുള്ള മധ്യസ്ഥത
മാര്‍ച്ച്‌ 25 - വചനിപ്പ് പെരുന്നാള്‍
മെയ്‌ 15 - കതിരുകള്‍ക്ക് വേണ്ടി മാതാവിനോടുള്ള മധ്യസ്ഥത
ജൂണ്‍ 15 - പ്രതിഷ്ഠ പെരുന്നാള്‍ (എഫേസൂസ് സുന്നഹദോസില്‍ വച്ച് മറിയം ദൈവമാതാവെന്നു പ്രഖ്യാപിച്ച ശേഷം മാതാവിന്‍റെ പേരില്‍ ദേവാലയം സ്ഥാപിതമായതിന്‍റെ സ്മരണ)
ഓഗസ്റ്റ്‌ 15 - വാങ്ങിപ്പ് പെരുന്നാള്‍
സെപ്റ്റംബര്‍ 8 - ജനന പെരുന്നാള്‍
ഡിസംബര്‍ 26 - പുകഴ്ച പെരുന്നാള്‍

"ഇതാ ഞാന്‍ കര്‍ത്താവിന്റെ ദാസി നിന്റെ വാക്ക് പോലെ എനിക്ക് ഭവിക്കട്ടെ" എന്ന് പറഞ്ഞ് ദൈവ ഹിതത്തിന് പൂര്‍ണ്ണമായും സമര്‍പ്പിച്ച പരിശുദ്ധ മാതാവിനോട് ദൈവദൂതനായ ഗബ്രിയേല്‍ ദൂതറിയിച്ചതിന്റെ സ്മരണ പുതുക്കുന്ന ദിവസമാണ് വചനിപ്പു പെരുന്നാൾ. വാങ്ങിപ്പ് പെരുന്നാളാണ് ഏറ്റവും പ്രധാനം, ചില സഭകള്‍ ജനനപെരുന്നാള്‍ അമിത പ്രാധാന്യത്തോടെ ആഘോഷിക്കുന്നെങ്കിലും അത് കനോനികം അല്ല. മറ്റു പെരുന്നാളുകള്‍ എല്ലാം ദൈവമാതാവെന്ന നാമത്തോടു ചേര്‍ന്നതാണ്.

ഗബ്രിയേല്‍ ദൂതനിലൂടെ ദൈവീക അരുളപ്പാട് ലഭിച്ച്, യേശുവിനെ ഉദരത്തില്‍ സ്വീകരിച്ചതു മുതലാണ് മറിയം ദൈവമാതാവെന്ന് അറിയപ്പെട്ടു തുടങ്ങിയത്. യേശു കുഞ്ഞിന്‍റെ ചിത്രം ഇല്ലാതെയുള്ള ദൈവമാതാവിന്‍റെ ചിത്രം ഓര്‍ത്തഡോക്സ് പാരമ്പര്യത്തിന് യോജിച്ചതല്ല. ദൈവമാതാവെന്ന ഒരു പേരല്ലാതെ മാതാവിന് മറ്റു പേരുകളും ഇല്ല. കന്യക മറിയാമിനെ ദൈവമാതാവെന്നു വിളിക്കാത്തവര്‍ ദൈവത്തില്‍ നിന്നും അകന്നവര്‍ തന്നെയാണ്.

പ്രാർത്ഥന :
പരിശുദ്ധ കന്യക മറിയാമേ, ഉന്നത സിംഹാസനത്തില്‍ തേജസില്‍ പ്രബലപെട്ടിരിക്കുന്നവനെ നിന്‍റെ മടിയില്‍ സംരക്ഷിച്ചതിനാല്‍ നീ ഭാഗ്യവതിയാകുന്നു. മേലുള്ളവരുടെയും, കീഴെ ഉള്ളവരുടെയും അഴകും അഭിമാനവുമാകയാല്‍ നീ ഭാഗ്യവതിയാകുന്നു. അഗ്നിമയന്‍മാരുടെ നാഥന്‍ നിന്‍റെ അടുക്കല്‍ വെളിപ്പെട്ടതിനാല്‍ നീ ഭാഗ്യവതിയാകുന്നു. തന്നില്‍ സ്ഥിതി ചെയ്ത നിക്ഷേപത്താല്‍ സര്‍വ്വലോകത്തെയും ഐശ്വര്യപ്പെടുത്തിയതിനാല്‍ നീ ഭാഗ്യവതിയാകുന്നു. ലോകത്തിന്‍റെ പാപത്തെ നീക്കുന്ന ദൈവത്തിന്‍റെ കുഞ്ഞാടിനെ വഹിച്ചതിനാല്‍ നീ ഭാഗ്യവതിയാകുന്നു. അനശ്വരനായവന്‍ നിന്നില്‍നിന്നും അവതരിച്ചതിനാല്‍ അമ്മേ നീ ഭാഗ്യവതിയാകുന്നു.

https://qrgo.page.link/Pe76L

കന്യകയായ നീ ഗബ്രിയേല്‍ ദൂതന്‍ പറഞ്ഞ പ്രകാരം ദൈവവചനം അനുസരിക്കുകയും, ദൈവപുത്രനെ ഉദരത്തില്‍ വഹിക്കുകയും ചെയ്തു. ഞങ്ങളുടെ കര്‍ത്താവായ യേശുമശിഹ കന്യാവ്രതത്തില്‍ നിന്നെ പ്രസവിച്ച പരിശുദ്ധ മാതാവിനൊപ്പം നിന്നെ സ്തുതിച്ചു പാടുവാന്‍ ഞങ്ങളുടെ അധരങ്ങളെ ഒരുക്കേണമേ. അമ്മയുടെ പ്രാര്‍ത്ഥനയാല്‍ ഞങ്ങളെയും ഞങ്ങള്‍ക്കുള്ള സകലരെയും സകല രോഗങ്ങളില്‍ നിന്നും, വേദനിപ്പിക്കുന്ന അരിഷ്ടതകളില്‍ നിന്നും വിടുവിക്കേണമേ. ഞങ്ങളോടു കരുണയും സഹതാപവും തോന്നേണമേ, ഞങ്ങളുടെ മഹാപാപങ്ങള്‍ ഹേതുവായി ഞങ്ങളെ ശിക്ഷിക്കരുതേ, കുടുംബത്തില്‍ സമാധാനവും സന്തോഷവും ഐക്യവും ഐശ്വര്യവും വാഴേണമേ, ഞങ്ങളുടെ തലമുറയെ അനുഗ്രഹിക്കേണമേ, കുഞ്ഞുങ്ങള്‍ നിര്‍മലരും സമർത്ഥരും ദൈവഭയമുള്ളവരും ആയിത്തീരേണമേ, വിദൂരസ്ഥരെ സമാധാനത്തോടെ തിരിച്ചു വരുത്തേണമേ, സമീപസ്ഥരെ കാത്തുകൊള്ളേണമേ, യൗവനക്കാരെ പരിപാകതയുള്ളവരാക്കേണമേ. യുവാക്കളെ കാത്തു കൊള്ളേണമേ, അവരുടെ പ്രവര്‍ത്തനങ്ങള്‍ വീടിനും നാടിനും സഭക്കും സമൂഹത്തിനും പ്രയോജനമുള്ളതാക്കേണമേ, യുവാക്കളെ നല്ല മാര്‍ഗം കാണിക്കേണമേ, മാതാപിതാക്കളെ ആശ്വസിപ്പിക്കേണമേ, സഭയില്‍ യോജിപ്പും സമാധാനവും പുലരേണമേ, ഞങ്ങളുടെ വിശ്വാസികളായ പരേതരേ സ്വര്‍ഗീയ ഭവനങ്ങളില്‍ ആശ്വസിപ്പിക്കേണമേ. ഞങ്ങള്‍ സൗഖ്യം പ്രാപിച്ച് തന്‍റെ മാതാവിന്‍റെ ഓര്‍മ്മയെ ശ്രേഷ്ഠതപ്പെടുത്തിയ മശിഹയെ സ്തുതിച്ചു പുകഴ്ത്തുവാന്‍ സംഗതിയാക്കേണമേ.

https://qrgo.page.link/Pe76L

പരിശുദ്ധ മാതാവിന്‍റെ മദ്ധ്യസ്ഥതയില്‍ അഭയം പ്രാപിച്ചു കൊള്ളുന്നു..

03/07/2022
03/06/2022
03/02/2022
മനസ്സോടും മനസ്സു കൂടാതെയും അറിവോടും അറിവു കൂടാതെയും  വന്നുപോയ സകല പാപങ്ങളേയും ക്ഷമിക്കണമേ Prayers 🙏🙏🙏
02/27/2022

മനസ്സോടും മനസ്സു കൂടാതെയും അറിവോടും അറിവു കൂടാതെയും വന്നുപോയ സകല പാപങ്ങളേയും ക്ഷമിക്കണമേ Prayers 🙏🙏🙏

02/12/2022

The Metropolitan, clergy, and faithful people of the Northeast American Diocese of the Malankara Orthodox Syrian Church, wish our dear Catholicos, His Holiness Moran Mar Baselios Marthoma Mathews III a happy and blessed birthday!

May God grant our Bava Thirumeni many more years, and shower His choicest blessings and wisdom to continue to lead our Church!

നാളെ ജനുവരി 06കർത്താവിന്റെ മാമോദീസവി. ദനഹാവി ദനഹാ - പ്രകാശത്തിന്റെ പെരുന്നാൾ* (The Feast Of Illumination )സ്ത്രീയുടെ സന്...
01/05/2022

നാളെ ജനുവരി 06
കർത്താവിന്റെ മാമോദീസ
വി. ദനഹാ

വി ദനഹാ - പ്രകാശത്തിന്റെ പെരുന്നാൾ* (The Feast Of Illumination )

സ്ത്രീയുടെ സന്തതി നിന്റെ തല തകർക്കും എന്ന് ഏദനിൽ വച്ച് യഹോവയാം ദൈവം സർപ്പത്തിന്മേൽ ചൊരിഞ്ഞ ശാപം യോർദ്ധാനിലെ സ്നാനം മൂലം നിറവേറി.

മാമൂദീസയിൽ നിന്ന് നാം പ്രാപിക്കുന്ന ആത്മാവിൽ നിന്നുള്ള ജനനവും വിശുദ്ധ മൂറോൻ എന്ന് പടച്ചട്ടയും സാത്താന് എതിരെയുള്ള യുദ്ധത്തിൽ നാം ആഗ്രഹിക്കുന്നു എങ്കിൽ നമുക്ക് വിജയം നേടാനുള്ള ശക്തമായ ആയുധങ്ങളാണ് അവ എന്ന വസ്തുത ദനഹാക്കാലം ഓർമ്മിപ്പിക്കുന്നു.

മാമോദിസ യിൽ പങ്കാളികളാകുന്നതിലൂടെ ക്രിസ്തുവിൽ നാമും സാത്താന്റെ തല തകർക്കുന്നു. തല തകർന്ന നിലയിൽ സാത്താൻ നമ്മിൽ വസിക്കുന്നു എങ്കിലും അവന്റെ ബലം കുറഞ്ഞിരിക്കുന്നു. നാം ക്രിസ്തുവിനെ ധരിച്ചു എങ്കിലും മരുഭൂമിയിലേക്ക് പോയ ക്രിസ്തുവിനെ തകർന്ന തലയോടെ സാത്താൻ പിന്തുടർന്ന് പരീക്ഷിച്ചത് പോലെ നമ്മുടെ ജീവിതത്തിലും സാത്താന്യ പരീക്ഷകൾ ഉണ്ടായിക്കൊണ്ടിരിക്കും. എന്നാൽ വിശുദ്ധ മാമോദിസ അതിലൂടെ നാം പ്രാപിച്ച ക്രിസ്തുവിന്റെ അംശത്താലും പരിശുദ്ധാത്മ ശക്തിയാലും അവന്റെ തന്ത്രങ്ങളെ തോല്പ്പിക്കണം എന്നും ദനഹ കാലം നമ്മെ ഓർമ്മിപ്പിക്കുന്നു.

അല്പം ചരിത്രം

ദനഹ എങ്ങനെ പ്രകാശത്തിന്റെ പെരുന്നാൾ ആയി?

ദനഹാ എന്ന സുറിയാനി വാക്കിനും, എപ്പിഫാനിയ എന്ന ഗ്രീക്ക് വാക്കിനും ഉദയം (അഥവാ വെളിപാട് ) എന്നാണ് അർത്ഥം.

പൌരസ്ത്യ സഭകൾ ജനുവരി 06 യേശു തമ്പുരാന്റെ മാമോദീസ ആണ് ആചരിക്കുന്നതെങ്കിലും ജനുവരി 06 പശ്ചാത്യ സഭകൾ വിധ്വാന്മാർ യേശുവിനെ ആരാധിച്ചതിന്റെ പെരുന്നാൾ എന്ന നിലയിൽ ആണ്.

സ്‌നാനാർത്തികൾക്ക് ഈ ദിവസത്തിൽ വിശുദ്ധ മാമോദിസ നൽകുന്ന പതിവുണ്ടായിരുന്നതിനാൽ തന്നെ, മാമോദിസ സ്നാനാർത്ഥികളുടെ പ്രകാശ വൽക്കരണം ആയതിനാൽ ദനഹാ യ്ക്ക് പ്രകാശത്തിന്റെ പെരുന്നാൾ എന്ന് പൌരസ്ത്യ പിതാക്കന്മാർ പേര് നൽകിയിരിക്കുന്നു.

ഇപ്രകാരം പേര് നൽകുവാനുള്ള മറ്റൊരു കാരണം എന്നുള്ളത് പുരാതന പാരമ്പര്യമനുസരിച്ച് ക്രിസ്തുവിന്റെ സ്നാന സമയത്ത് ജോർദാനിൽ തീ ഉണ്ടായതായി പറയപ്പെടുന്നു.
സുവിശേഷങ്ങളുടെ ചില കയ്യെഴുത്തുപ്രതികളിൽ ഇതേപറ്റി സൂചനയുണ്ട്.

ദനഹ പെരുന്നാളിന് വെള്ളം വാഴ്ത്തുന്നത് നാലാം നൂറ്റാണ്ടുമുതലുള്ള പതിവാണ്. പാലസ്തീനിൽ ജോർദാൻ നദി, ഈജിപ്തിൽ നൈൽ നദി, ബൈസൻന്റിയൻ സഭകളിൽ സമീപത്തുള്ള കുളങ്ങളും ജലാശയങ്ങളും വാഴ്ത്തുന്ന രീതി ഇന്നുമുണ്ട്.

ക്രിസ്തു സ്ഥാനമേറ്റത് ക്രിസ്തീയ മാമോദീസയുടെ സ്ഥാപനമാണ് അതിനാൽ ദനഹ ഓരോ ക്രിസ്ത്യാനിക്കും മാമോദീസായുടെ പെരുന്നാൾ തന്നെയാണ്.

ആദ്യ നൂറ്റാണ്ടുകളിൽ ക്രിസ്തുദേവന്റെ ജനനവും മാമോദീസായും ഒരുമിച്ചു ഒറ്റദിവസമായിട്ടാണ് ജനുവരി ആറാം തിയ്യതി ആചരിച്ചു വന്നിരു...
01/05/2022

ആദ്യ നൂറ്റാണ്ടുകളിൽ ക്രിസ്തുദേവന്റെ ജനനവും മാമോദീസായും ഒരുമിച്ചു ഒറ്റദിവസമായിട്ടാണ് ജനുവരി ആറാം തിയ്യതി ആചരിച്ചു വന്നിരുന്നത്. നാലാം നൂറ്റാണ്ടിൽ പാശ്ചാത്യർ ഡിസംബർ 25 നെ ജനനപെരുന്നാൾ ദിവസമായി ആചരിക്കയും പൗരസ്ത്യർ അതിനെ പിന്നീട് സ്വീകരിക്കയും ചെയ്തപ്പോൾ ഇവ രണ്ടു പെരുന്നാളുകളായി മാറി എങ്കിലും ദനഹാ കർത്താവിന്റെ ഉദയം എന്ന നാമം മാറ്റാതെ മാമോദീസാ പെരുന്നാളായും ലോകത്തിനു വെളിച്ചമായി ദിവ്യരക്ഷകൻ ഉദിച്ചതിനെ അനുസ്മരിക്കുവാനായും തീ തെളിയിച്ചു കൊണ്ട് പൗരസ്ത്യർ കൊണ്ടാടി. പാശ്ചാത്യർ ഈ ദിവസത്തെ വിദ്വാന്മാരുടെ വരവുമായി അനുസ്മരിക്കുന്നു. ക്രിസ്തുമസ് (യൽദോ) പെരുന്നാളിന്റെ സമാപനമായിട്ടാണ് ദനഹാ (ജനുവരിി 6) ഇന്നു കൊണ്ടാടപെടുന്നത്. ക്രിസ്തുമസിനു അലങ്കരിക്കുന്ന നക്ഷത്രങ്ങളും അലങ്കാരങ്ങളും ദനഹാപെരുന്നാളിനു ശേഷമേ കുന്നംകുളം പ്രദ്ദേശത്തു അഴിച്ചുമാറ്റാറുള്ളൂ.

ഈ പെരുന്നാളിനു പ്രാദേശികമായി നിരവധി പേരുകളുണ്ട്. തെക്കൻ പ്രദ്ദേശങ്ങളിൽ ഇതിനു രാക്കുളി പെരുന്നാളെന്നും വടക്കൻ പ്രദ്ദേശത്തുള്ളവർ പിണ്ടിപെരുന്നാളെന്നും, പിണ്ടികുത്തി പെരുന്നാളെന്നും വിളിക്കുന്നു. ചിലനാടുകളിൽ കമ്പംമെട്ട് പെരുന്നാളെന്നും മറ്റും ഇതിനു പേരുകളുണ്ട്.

രാക്കുളി പെരുന്നാൾ: മശിഹായുടെ മാമോദീസായെ അനുസ്മരിച്ച് പെരുന്നാളിന്റെ തലേദിവസം രാത്രിയിൽ അടുത്തുള്ള നദികളിലോ കുളങ്ങളിലോ പോയി പ്രാർത്ഥനാപൂർവ്വം നടത്തുന്ന ആചാരക്കുളിയിൽ നിന്നാണ് ഇതിനു രാക്കുളി പെരുന്നാളെന്ന പേർ സിദ്ധിച്ചത്. കുട്ടികൾ ഏൽ പയ്യാ എന്നു വിളിച്ചു ആർക്കുന്ന പതിവും ഉണ്ട്. യെരുശലേമിൽ യോർദ്ദാൻ നദിക്കരയിലാണ് ഇന്നും ഈ പെരുന്നാൾ ആഘോഷിക്കുന്നത്. നമ്മുടെ നാട്ടിലും ഈ ദിവസം എല്ലാവരും കുളിച്ചിരിക്കണം എന്നും കുളിക്കാത്തവർ പോത്താകും എന്നു തമാശയായി പറയാറുണ്ട്.

പിണ്ടിപെരുന്നാൾ: വടക്കൻ പ്രദ്ദേശങ്ങളിൽ ഈ പെരുന്നാളിനു പിണ്ടികുത്തി അതിൽ പന്തം കത്തിച്ചു വയ്ക്കുകയും, പന്തം തിരി എന്നിവ കത്തിച്ചു പ്രദക്ഷിണം നടത്തി, മശിഹാ ലോകത്തിന്റെ പ്രകാശമായിരുന്നു എന്നു വിളിച്ചു പറയുകയും ചെയ്യുന്നതിനാൽ ഇതിനു പിണ്ടികുത്തി പെരുന്നാളെന്നു പറയുന്നു. കൂടാതെ എപ്പിഫനി, തെയോഫനി എന്നീ പേരുകളും വേദശാസ്ത്രജ്ഞർ ഈ പെരുന്നാളിനു നൽകിയിട്ടുണ്ട്.

കുന്നംകുളം, പഴഞ്ഞി, തൃശൂർ, ഇരിഞ്ഞാലക്കുട തുടങ്ങി അങ്കമാലി വരെയുള്ള ദേശങ്ങളിൽ ഓർത്തഡോക്സ്, കത്തോലിക്ക, പൗരസ്ത്യ സഭ (സുറായി), തൊഴിയൂർ എന്നീ എല്ലാ ക്രസ്തീയസഭാവിഭാഗങ്ങളും ഈ പെരുന്നാൾ ആഘോഷിക്കുന്നു. കേരളത്തിലെ കത്തോലിക്കരല്ലാത്ത ക്രൈസ്തവസഭകൾ 1953 ൽ ഗ്രിഗോറിയൻ കലണ്ടർ സ്വീകരിക്കുന്നതു വരെ ജൂലിയൻ കലണ്ടർ പ്രകാരം ക്രിസ്തുമസ് ജനുവരി 7 നും പിണ്ടി പെരുന്നാൾ ജനുവരി 19 നും ആയിരുന്നു ആഘോഷിച്ചു കൊണ്ടിരുന്നത്.

പിണ്ടി: പഴയകാലത്ത് അലങ്കാരത്തിനായി ഉപയോഗിച്ചിരുന്ന വസ്തുക്കൾ സ്വന്തപുരയിടത്തിൽ നിന്നു തന്നെ ധാരാളമായി ലഭിക്കുന്നതും അനായാസേന ഉപയോഗിക്കാൻ കഴിയുന്നതും കാഴ്ചയ്ക്കു മനോഹരവുമായ കുലച്ചു നിൽക്കുന്ന വാഴകൾ, കുരുത്തോലകൾ, തെങ്ങിൻ പൂക്കുലകൾ, തേങ്ങാക്കുലകൾ , നെൽപറ തുടങ്ങിയ വസ്തുക്കളായിരുന്നല്ലോ. റെഡിമെയ്ഡ് അലങ്കാര വസ്തുക്കൾ ലഭ്യമല്ലാത്ത ആ കാലത്ത് ക്രിസ്ത്യാനികളും അവരുടെ രക്ഷകന്റെ വരവിനെ ആഘോഷിക്കുവാനും അനുസ്മരിക്കുവാനും ആയി തങ്ങളുടെ വീടുകളെ അണിയിച്ചൊരുക്കിയതു ഈ വസ്തുക്കൾ തന്നെ ഉപയോഗിച്ചായിരുന്നു. ദനഹാ പെരുന്നാളിനു അലങ്കാരത്തിനു ഉപയോ​ഗിക്കുന്ന പ്രധാന വസ്തു പിണ്ടി ആയിരുന്നു അതിനാൽ ഇതിനെ പിണ്ടിപെരുന്നാളെന്ന് വിളിക്കപ്പെട്ടു. കാലക്രമേണ അതിനു അനുഷ്ഠാനക്രമവും നിലവിൽ വന്നു.

പിണ്ടികുത്തൽ രീതി:
5ാം തിയ്യതി നേരം വെളുത്താൽ ഒരുക്കങ്ങൾ ആരംഭിക്കുകയായി, വെട്ടേണ്ട പിണ്ടി തിരഞ്ഞെടുക്കുക, ഉറച്ച മണ്ണാമെങ്കിൽ കുഴിതയ്യാറാക്കാൻ വെള്ളം ഒഴിച്ചിടുക മുതലായവ. (പണ്ടു കാലത്ത് രണ്ടു ദിവസം മുമ്പ് മുറ്റം വൃത്തിയാക്കി ചാണകം മെഴുകി ഒരുക്കുമായിരുന്നു) എല്ലാതരം പിണ്ടികളും ആ കാലത്ത് ഉപയോഗിക്കുകയില്ലായിരുന്നു. പ്രധാനമായും കുലച്ച വാഴയുടെ പിണ്ടി മാത്രമേ ഉപയോഗിക്കാവൂ എന്നാണു പറയുന്നത്. ഇല്ലെങ്കിൽ പിണ്ടി കുത്തി കഴിഞ്ഞാൽ കൂമ്പ് പിന്നേയും പൊങ്ങി വരുകയും അവ അഭംഗിക്കു കാരണമാകുകയും ചെയ്യും. കൂടാതെ കുലച്ചവാഴ ഫലഭൂഷ്ടിയുടെ പ്രതീകവുമാണ്.

രണ്ടാമതു വാഴക്കൂട്ടത്തിൽ കിഴക്കോട്ടു മുഖദർശനമായി വളർന്നു വന്നതോ കിഴക്കോട്ടു ദർശനമായി കുലവന്നതുമായ വാഴ തിരഞ്ഞെടുക്കുന്നതാണ് ഉത്തമം. കിഴക്കോട്ട് ദർശനമായ വാഴ സൂര്യപ്രകാശത്തിന്റെ ലഭ്യതയാൽ ചാഞ്ഞുപോകാത്തതും പുഷ്ടിയുള്ളതും കാഴ്ചയ്ക്കു മനോഹരവുമായിരിക്കും.

അതുപോലെ ഉണ്ണിപിണ്ടി (കാതൽ / കാമ്പ്) ഭക്ഷ്യയോഗ്യമായ പാളയംതോടൻ, പൂവൻ, കുന്നൻ തുടങ്ങിയ വാഴകളുടെ പിണ്ടികൾ മാത്രമേ ഉപയോഗിക്കാറുള്ളൂ കാരണം പെരുന്നാളിനു ശേഷം പിണ്ടിയുടെ എല്ലാഭാഗങ്ങളും ഉപേക്ഷിക്കാതെ ഉപയോഗിക്കുവാൻ സാധിക്കണമായിരുന്നു. (ഉണ്ണിപിണ്ടി തോരൻ വയ്ക്കാനും, വാഴനാരുകൾ പെരകൊട്ടാനും - ഓലപുരയുടെ കാലത്ത്).

ചിലർ ഇത്രയോന്നും നോക്കാതെ കുലച്ചവാഴകൾ ഉയരവും വണ്ണവും മാത്രം നോക്കി ഉപയോഗിക്കാറുണ്ട്. മിക്കവാറും വീടുകളിൽ അല്ലെങ്കിൽ അവരുടെ പറമ്പുകളിൽ ഓണത്തിന്റെ ഉപയോഗത്തിനായി എന്നപോലെ പിണ്ടിപെരുന്നാളിന്റെ ഉപയോഗത്തിനായും വാഴ കൃഷി ചെയ്യുമായിരുന്നു.

പിണ്ടി തിരഞ്ഞെടുത്താൽ പിന്നെ അതു വെട്ടിയെടുക്കുക അതിന്റെ പുറംപോളകൾ അതായതു കറുത്ത പോളകൾ പൊളിച്ചു കളഞ്ഞു ചുകന്നരാശിയുള്ള പോളയെത്തുമ്പോൾ നിർത്തുന്നു പിന്നെ അവ കുത്തിനിർത്തുവാനായി അതിന്റെ മുകൾ വശവും ചുവടും ചെത്തി വൃത്തിയാക്കുന്നു. ഏകദ്ദേശം ആറടിക്കുമേലേ തുടങ്ങി വളരെ ഉയരമുള്ള പിണ്ടികൾ വരെ ഉപയോഗിക്കാറുണ്ട്.

ഉച്ചയ്ക്കുശേഷം വീടിന്റെ പ്രധാന നടവാതിലിനു നേരെ വരത്തക്കവണ്ണം കുഴി കുത്തി അതിൽ പിണ്ടി കുത്തി നിർത്തുന്നു. അതിനെ കുരുത്തോലകൾ കൊണ്ട് അലങ്കരിക്കുകയും നാലുവശത്തും തവികൾ കുത്തി എണ്ണയോഴിക്കാൻ തയ്യാറാക്കുകയും ചെയ്യുന്നു.
പണ്ടു മരോട്ടിക്കായുടെ തൊണ്ട് എണ്ണയോഴിക്കാനായി ഒരു പാത്രം പോലെ ഉപയോ ഗിച്ചിരുന്നു അതിനെ പിണ്ടിയിൽ ഉറപ്പിക്കാനായി മുളയുടെ അലകുകൾ /തടികഷ്ണങ്ങൾ എന്നിവ കൂർപ്പിച്ചോ, ഈർക്കലി വളച്ചുകൊണ്ടോ ഉറപ്പിക്കുന്നു. മെഴുകുതിരി പന്തം, ചിരാത് തുടങ്ങി പ്രകാശമുണ്ടാക്കുന്ന ഏതു മാധ്യമങ്ങളും ഉപയോഗിക്കാം പക്ഷേ ആളി കത്തിക്കുന്നവ ആയിരിക്കരുത് എന്നു മാത്രം. പിന്നീട് ഇതിനു പകരം ഇലക്ട്രിക് ബൾബുകളും കൊടികളും ഒക്കെ സ്ഥാനം പിടിച്ചതായും കാണാം പിണ്ടിയിലെ തിരികൾ എപ്പോഴും ഒറ്റസംഖ്യയായിരിക്കണം അതിനായി മുകളിൽ പാണ്ടിയുടെ തലഭാഗത്ത് ഒരു പന്തമോ അല്ലെങ്കിൽ ഒറ്റസംഖ്യയിൽ അവസാനിക്കുന്ന ഓട്ടുവിളക്കിന്റെ തലയോ, തൂക്കുവിളക്കുകളോ ഉപയോഗിക്കുന്നു. ചിലർ നെല്ല് കിഴികെട്ടി അതു എണ്ണയിൽ മുക്കി പന്തം പോലെയും ഉപയോഗിക്കാറുണ്ട്.

പ്രധാനമായും മൂന്നു നേരം (5 - സന്ധ്യ, 6 - പുലർച്ച, 6 - ഉച്ചതിരിഞ്ഞ്) പിണ്ടിതെളിയിക്കുന്ന രീതിയാണ് പണ്ട് ഉണ്ടായിരുന്നത്. ഇന്ന് അതു രണ്ടു നേരമായി കുറഞ്ഞിട്ടുണ്ട്. അഞ്ചാം തിയ്യതി സന്ധ്യാനമസ്ക്കാരത്തിനു ശേഷം വൈദീകർ മദ്ബഹായിലെ തിരിയിൽ നിന്നുള്ള തീ കൊണ്ട് പള്ളിയിലെ പിണ്ടികൾ തെളിയിക്കുകയും അതിനു ശേഷം വീടുകളിലെ പിണ്ടികളും തെളിയിക്കുന്നു. പണ്ടുകാലത്ത് സന്ധ്യയ്ക്ക് പള്ളികളിൽ സന്ധ്യാ നമസ്ക്കാര സമയത്തെ മണിയടിക്ക് വിളക്കുമണിയടിക്കുക എന്നാണ് പറയുന്നത്. ഈ സമയത്ത് വീടുകളിലും വിളക്കു തെളിച്ചു വയ്ക്കുമായിരുന്നു. ഈ വിളക്കിൽ നിന്ന് കുടുംബത്തിലെ ഗൃഹനാഥൻ ആദ്യം പിണ്ടിയുടെ കിഴക്കുവശത്തു തിരിതെളിയിക്കുന്നു തുടർന്നു കുടുംബാംഗങ്ങൾ എല്ലാവരും ചേർന്ന് പിണ്ടിമുഴുവൻ തെളിയിക്കുന്നു. (പിണ്ടി തെളിയിക്കുക ഗൃഹനാഥന്റെ അവകാശമാണ്) തുടർന്ന് കരിമരുന്നുകളും ദീപം തെളിയിക്കലുകളുമായി ആഘോഷിക്കുന്നു. രാത്രിയാകുമ്പോൾ വിളക്കുകൾ എല്ലാം അണയ്ക്കുകയും ഉറങ്ങാൻ പോകുകയും ചെയ്യുന്നു.

പിന്നീട് പിറ്റേന്ന് പുലർച്ച നമസ്ക്കാരത്തിനു മുമ്പോ ശേഷമോ വീണ്ടും പിണ്ടികൾ തെളിയിക്കുന്നു. കുറച്ചു നേരത്തിനു ശേഷം അവ അണയ്ക്കുന്നു. ഈ പതിവു ഇപ്പോൾ കാണുന്നില്ല. ചില സ്ഥലങ്ങളിൽ പിണ്ടി തെളിയിച്ച് അതിനു ചുറ്റും നിന്ന് കുരവയിടുന്ന പതിവും ഉണ്ടായിരുന്നതായി കേട്ടിട്ടുണ്ട്

ആറാം തിയ്യതി വൈകീട്ട് മൂന്നു മണിയോടെ വീണ്ടും പിണ്ടി തെളിയിക്കുവാൻ തുടങ്ങുന്നു. ഈ സമയത്താണു അംബലപള്ളിയിൽ നിന്നു അങ്ങാടി ചുറ്റിയുള്ള പ്രദിക്ഷണം ആരംഭിക്കുന്നത്. (പണ്ടു കാലത്ത് നാട്ടുരാജ്യങ്ങളായിരുന്നപ്പോൾ ഓരോ പള്ളികളിലും ഈ പെരുന്നാൾ ഉണ്ടായിരുന്നിരിക്കാം. പിന്നീട് അംബലപള്ളിയുടെ സ്ഥാപനത്തോടെ ഇതിനെ ആ പള്ളിയുടെ പെരുന്നാളായി നിശ്ചയിക്കുകയും ആചരിക്കുകയും ആയിരുന്നു. ഈ സമയത്ത് പിണ്ടി തെളിയിക്കാനുള്ള വ്യക്തി ഒഴിച്ച് ബാക്കിയെല്ലാവരും പ്രദക്ഷിണത്തിൽ പങ്കെടുക്കുന്നു. പ്രദിക്ഷണം എല്ലാ അങ്ങാടികളിലൂടേയും സഞ്ചരിച്ച് പള്ളിയിൽ എത്തുകയ്യും ചെയ്യുന്നു. തുടർന്ന് പാതിരാത്രിവരേ പിണ്ടികൾ തെളിയിച്ചും കരിമരുന്നുകൾ കത്തിച്ചും ആഘോഷിക്കുന്നു. പിന്നെ തിരികൾ ഊതികെടുത്തുവാൻ പാടില്ല കരിന്തിരി കത്തി അവ തനിയെ അണഞ്ഞശേഷം തിരികൾ ഊരി മാറ്റി പിണ്ടി കിഴക്കോട്ട് മറിച്ചിടുന്നു. പണ്ടുകാലത്ത് പിണ്ടി മറിച്ചിടുന്നത് പിറ്റേന്ന് കാലത്തായിരുന്നു. പിന്നീട് അവ പോളപൊളിച്ചു കാമ്പ് കറിവയ്ക്കുവാനായി ഉപയോഗിക്കുന്നു.

ഒരു വീട്ടിൽ അല്ലെങ്കിൽ തറവാട്ടിൽ മരണം നടന്ന് ഒരു വർഷം തികഞ്ഞിട്ടില്ലെങ്കിൽ ആ കുടുംബങ്ങൾ ആ വർഷം പെലയുള്ളതിനാൽ പിണ്ടികുത്താറില്ല. എന്നാൽ അവർ പ്രധാന വാതിലിനു നേരെ തൂക്കു വിളക്കോ കച്ചേരി വിളക്കോ കത്തിച്ചു വയ്ക്കുകയും തിരികൾ കത്തിക്കുകയും ചെയ്തിരിക്കണം. ദേശത്ത് മേൽപട്ടക്കാരോ, പട്ടക്കാരോ ഇഹലോകവാസം വെടിഞ്ഞ് 41 കഴിയുന്നതിനു മുമ്പാണ് പിണ്ടി പെരുന്നാൾ വരുന്നതെങ്കിൽ ആ ദേശക്കാർ പിണ്ടികുത്താറില്ല. എന്നാൽ മെഴുകുതിരികളും വിളക്കുകളും തെളിയിക്കുകയും കൊടിയും കുരിശും (പ്രദിക്ഷണം) നടത്തുകയും ചെയ്യുന്നു.

ഇന്നു കാലം മാറിയതനുസരിച്ച് പിണ്ടിപെരുന്നാളിനും മാറ്റങ്ങൾ സംഭവിച്ചിട്ടുണ്ട്. ഓരോ വീടുകൾ പിണ്ടികുത്തുന്ന രീതി മാറി പകരം അങ്ങാടികൾ ഒന്നുചേർന്ന് പിണ്ടികൾ കുത്തുകയും അലങ്കരിക്കുകയും ചെയ്യുന്നു. അതുപോലെ പഴയ എണ്ണതിരികൾക്കുപകരം മനോഹരമായ ഇലക്ട്രിക് ബൾബുകളും തോരണങ്ങളും സ്ഥാനം പിടിച്ചിരിക്കുന്നു. കൂടാതെ ക്ലബ്ബുകളുടേയും അങ്ങാടികളുടേയും നേതൃത്വത്തിൽ കരിമരുന്നു പ്രയോഗങ്ങളും ചെണ്ടമേളവും തുടങ്ങി വേറൊരു തലത്തിലേക്ക് മാറിയിരിക്കുന്നു.

പാച്ചോർ: പിണ്ടി പെരുന്നാളിന്റെ ഒരു പ്രത്യേക ഭക്ഷണമാകുന്നു പാച്ചോർ. പച്ചരിയും(വെള്ളയരി) തേങ്ങാപ്പാലുമുപയോ ഗിച്ചാണ് ഈ പലഹാരം നിർമ്മിക്കുന്നത്. അന്നേ ദിവസം എല്ലാ വീടുകളിലും പാച്ചോറും ശർക്കര പാനിയും ഉണ്ടാക്കുകയും അവ കഴിക്കുകയും ചെയ്യുന്ന പതിവുണ്ട്. പള്ളിയിലും അന്നത്തെ നേർച്ച പാച്ചോറായിരിക്കും.

തയ്യാറാക്കിയത്
ഫാ പീറ്റർ കാക്കശ്ശേരി & ഫാ ഇയ്യോബ് OlC

Address

130 Park Avenue
New York, NY
10302

Opening Hours

Saturday 6pm - 7pm
Sunday 8:30am - 1pm

Telephone

+17184424984

Alerts

Be the first to know and let us send you an email when St. Mary's Orthodox Church, Staten Island posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Place Of Worship

Send a message to St. Mary's Orthodox Church, Staten Island:

Share