02/28/2021
UDF വിട്ട ജോസ് കെ മാണി ഗ്രൂപ്പ് പല തരത്തിലുള്ള പ്രചാരണങ്ങളും അഴിച്ചുവിടുന്ന കാലമാണിത്. വർഗീയതയിലൂന്നിയായിരുന്നു അവരുടെ പല തന്ത്രങ്ങളും. ഇപ്പോൾ പൂഞ്ഞാർ കാഞ്ഞിരപ്പള്ളി മണ്ഡലങ്ങളിൽ ജയിക്കാൻ LDF, ജോസ് കെ മാണിയും തീവ്ര വർഗീയ ശക്തികളെ കൂട്ടുപിടിക്കാൻ തുടങ്ങിയിരിക്കുകയാണ്.
2016ൽ ഒരു മുന്നണിയിലും ഇല്ലാതെ സ്വതന്ത്രനായി മത്സരിച്ച പി സി ജോർജ് ഏകദേശം 27000 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ജയിച്ചത്. ഇതിന്റെ പിന്നിൽ SDPI, PDP തുടങ്ങിയ വർഗീയ ശക്തികളുടെ ശക്തമായ പിന്തുണ കൂടിയുണ്ടായിരുന്നു. പക്ഷേ , ഫോൺ call വിവാദവും മുസ്ലിം വിരുദ്ധ പരാമർശങ്ങളും തുടർന്നുള്ള ബിജെപി ബാന്ധവവും പി സി ജോർജിനെ SDPIക്ക് അനഭിമതനാക്കി. ആ വോട്ടിലേക്കാണ് ഇപ്പോൾ ജോസ് കെ മാണിയുടെ കണ്ണ്.
2016ൽ പൂഞ്ഞാറിൽ മൂന്നാം സ്ഥാനത്തായ LDF SDPI, പിഡിപി മുതലായ വർഗീയ ശക്തികളുടെ പിന്തുണയോടെ അനായാസ ജയം നേടാം എന്ന പ്രതീക്ഷയിലാണ്. മുന്നണി ധാരണപ്രകാരം ജോസ് കെ മാണി വിഭാഗത്തിനാണ് സീറ്റ്. വർഗീയ ശക്തികളായ SDPI , പിഡിപി മുതലായ പാർട്ടികളുടെ ശക്തി ശരിക്കറിയാവുന്ന കേരളകോൺഗ്രസ് ജോസ് കെ മാണി വിഭാഗം SDPI ഉന്നത നേതൃത്വവുമായി സിപിഎം മുഖാന്തരം രഹസ്യ ചർച്ചകളും തുടങ്ങിക്കഴിഞ്ഞു എന്നാണ് അണിയറയിലെ വർത്തമാനങ്ങൾ. SDPI ജനറൽ സെക്രട്ടറിമാരിലൊരാളായ റോയ് അറക്കൽ കൂടി മുൻകൈയ്യെടുത്താണ് ഈ രഹസ്യ ബാന്ധവം. പക്ഷേ, ഒരു വിഭാഗം SDPI നേതാക്കൾ ഈ രഹസ്യ ധാരണയോട് വിയോജിപ്പിലാണ്.
SDPIയുമായുള്ള രഹസ്യ ധാരണ സീറോ മലബാർ സഭ അറിഞ്ഞാൽ ഉള്ള പ്രത്യാഘാതത്തെ പോലും വകവെക്കാതെയാണ് ഈ നീക്കങ്ങൾ.
എന്തായാലും ക്രിസ്ത്യൻ പ്രീണനവും, മുസ്ലീം പ്രീണനവും ഒരുമിച്ചു പയറ്റുന്ന ജോസ് കെ മാണി വിഭാഗം ഏതു വിധേനയും പൂഞ്ഞാറിൽ ജയിക്കാൻ വേണ്ടി വർഗീയ ശക്തികളുമായി കൂട്ടുകൂടാൻ ഒരുങ്ങുകയാണ് എന്ന സൂചനയാണ് ഇതുവഴി ലഭിക്കുന്നത്