ഇസ്‌ലാമിലേക്ക് ജനങ്ങളെ ക്ഷണിക്കുക, സത്യം എത്താത്തവര്‍ക്ക് അതെത്തിച്ചുകൊടുക്കുക എന്നിവ നമ്മുടെയെല്ലാം നിര്‍ബന്ധ കടമയാണ്. സൈബര്‍ മേഖലയില്‍ അല്ലെങ്കില്‍ വിവരസാങ്കേതിക രംഗത്ത് ഇസ്ലാമിന്റെ തനതായ രൂപം ജനങ്ങളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യം മുൻനിർത്തി തുടങ്ങിയ ഒരു എളിയ സംരംഭമാണ് "മലയാളം ഇസ്ലാം ഗേറ്റ്". "നന്മയിലേക്ക് ക്ഷണിക്കുകയും, സദാചാരം കല്പ്പിക്കുകയും, ദുരാചാരത്തിൽ നിന്ന് വിലക്കുകയും ചെയ്യുന്ന ഒരു സമുദ
ായം നിങ്ങളിൽ നിന്ന് ഉണ്ടായിരിക്കട്ടെ. അവരത്രെ വിജയികൾ." എന്ന പ്രപഞ്ച സ്രഷ്ടാവായ അല്ലാഹുവിന്റെ കല്‍പ്പനയും, “നിങ്ങള്‍ എന്നില്‍ നിന്ന് ഒരു ആയത്തെങ്കിലും എത്തിച്ചുകൊടുക്കണം” എന്ന നബി തിരുമേനി സല്ലല്ലാഹു അലൈഹി വസല്ലമിന്റെ ആജ്ഞയുമാണ് ഇതിനുള്ള പ്രചോദനം. ഇസ്ലാമിക പ്രബോധന വീഥിയിൽ അല്ലാഹുവിന്റെ തൗഫീഖിനാൽ നിസ്തുലമായ സേവനം കാഴ്ച വെച്ചുകൊണ്ടിരിക്കുന്ന, ലോകത്തിന്റെ കാലിക ചലനങ്ങള്‍ മനസ്സിലാക്കി പ്രശ്‌നപരിഹാരം കണ്ടെത്താൻ ശ്രമിക്കുകയും ചെയ്യുന്ന സൗദി മതകാര്യ മന്ത്രാലയത്തിന് കീഴിൽ പ്രവര്ത്തിക്കുന്ന അൽ അഹ്സ ഇസ്ലാമിക് സെന്റര് പ്രവർത്തകാരാണ് "മലയാളം ഇസ്ലാം ഗേറ്റ്" (www.malayalamislamgate.com) എന്ന ഈ സംരംഭത്തിനു പിന്നിൽ പ്രവര്ത്തിക്കുന്നത്. ഒരു വിശ്വാസിയുടെ നാവും, തൂലികയും, വിരല്‍ തുമ്പും ഫലപ്രദമായി ഉപയോഗപ്പെടുത്താൻ നാം സര്‍വ്വാത്മനാ ശ്രമിക്കുകയും ശ്രദ്ധിക്കുകയും ചെയ്യേണ്ടതുണ്ട്. ഓണ്‍ലൈന്‍ ദഅ്‌വയില്‍ സജീവമായി നിലനില്ക്കാനും, സത്യസരണി തേടിയെത്തുന്നവര്‍ക്ക് വിരല്‍ തുമ്പില്‍ എല്ലാം എളുപ്പത്തില്‍ മനസ്സിലാക്കാനും സഹായിക്കുന്ന രൂപത്തിൽ ഈ സൈറ്റിനെ മാറ്റിയെടുക്കുന്നതിന് സര്‍വ്വവിധ സഹായ സഹകരണങ്ങളും ഉപദേശ നിര്ദ്ദേശങ്ങളും എല്ലാവരിലും നിന്നും പ്രതീക്ഷിക്കുന്നു.