25/06/2026
അഖില മലങ്കര പ്രാർത്ഥനയോഗത്തിൻ്റെ നേതൃത്വത്തിൽ പുത്തൻകാവ് മെട്രോപ്പൊലിറ്റൻ
ഹയർ സെക്കൻ്ററി സ്കൂളിൽ വെച്ച് നടത്തപ്പെട്ട
ലഹരി വിരുദ്ധ പ്രവർത്തനങ്ങളുടെ കേന്ദ്രതല ഉത്ഘാടനം മലങ്കര സഭയുടെ
പ്രിയ മകനും
ആറന്മുള MLA യുമായ ശ്രീ .അബിൻ വർക്കി ഉത്ഘാടനം ചെയ്തു. പ്രസിഡൻ്റ് അഭിവന്ദ്യ: മാത്യൂസ് മാർ തേവോദോസിയോസ് അദ്ധ്യക്ഷത വഹിച്ചു, പത്തനംതിട്ട ജില്ല ജഡ്ജി ശ്രീ.ഡോണി തോമസ് വർഗീസ് മുഖ്യ സന്ദേശം നൽകി,
കേന്ദ്ര വൈസ് പ്രസിഡൻ്റ് ഫാ.ബിജു മാത്യു പ്രക്കാനം
ലഹരിവിരുദ്ധ പ്രതിജ്ഞ നടത്തി,
പുത്തൻകാവ് കത്തീഡ്രൽ
സഹവികാരി റവ.ഫാ.ജിജോ കണ്ണാട്ട്, പ്രാർത്ഥനയോഗം ഭദ്രാസന വൈസ് പ്രസിഡൻ്റ് റവ.ഫാ.ജോൺ ചാക്കോ, മെട്രോപ്പൊലിറ്റൻ
ഹയർസെക്കൻ്ററി സ്കൂൾ
പ്രിൻസിപ്പാൾ
ശ്രീ സജി പട്ടരുമഠം, ഹെഡ്മാസ്റ്റർ ശ്രീ.അലക്സ് വർഗീസ്, അദ്ധ്യാപക പ്രതിനിധി ശ്രീ.സുനിൽ. P. ഉമ്മൻ,
പ്രാർത്ഥനയോഗം സോണൽ സെക്രട്ടറി മാത്യു ഏബ്രഹാം, ഭദ്രാസന പ്രാർത്ഥനയോഗം സെക്രട്ടറി
തോമസ് ജോർജ്, പ്രാർത്ഥനയോഗം കോട്ടയം മേഖല സെക്രട്ടറിമാരായ
അമൽ ജി പോൾ , റോണി കുരൂവിള,
O.C.Y.M ജനറൽ സെക്രട്ടറി
അപ്രേം കുന്നിൽ
തുടങ്ങിയവർ പ്രസംഗിച്ചു.
കേന്ദ്ര ജനറൽ സെക്രട്ടറി ഫാ.മത്തായി കുന്നിൽ സ്വാഗതവും, സെക്രട്ടറി ഐസക് തോമസ് നന്ദിയും പ്രകാശിപ്പിച്ചു.