24/01/2024
എന്തിനു നാം ഭയപ്പെടണം?
ജീവിതനൈരാശ്യത്തിനടിപ്പെട്ട ഒരു സ്ത്രീ പിടിച്ചുതൂങ്ങിയിരുന്ന തന്റെ ജീവിതമാകുന്ന കയറിന്റെ താഴത്തെ തുമ്പിലെത്തിയിരുന്നു. ഇനി ഒരിഞ്ചുപോലും നീളമില്ല ആ കയറിന്. പിടിവിട്ടുപോകുമോ എന്ന് അവർ ഭയപ്പെട്ടു. ഭർത്താവിന് ഒരു ചെറിയ ജോലിയുണ്ട്. തു ച്ഛമായ ശമ്പളവും. ക്ളേശാനുഭവങ്ങളുടെ ഒരു പരമ്പര ആ കൊച്ചു കുടുംബത്തിലേക്കു കടന്നുവന്നു, ഒന്നിനു പിറകേ മറെറാന്നായി. ആ കുടുംബനാഥൻ രോഗിയായിത്തീർന്നു. അഞ്ചു കുഞ്ഞുങ്ങളെ തീററിപ്പോറ്റണം. അവർക്കു വസ്ത്രം വേണം. റേഷൻകടയിൽ കൊടുക്കാനുളള തുക ഒന്നിനൊന്നു കൂടുകയാണ്. ഒരു വീടും പറമ്പുമുണ്ടായിരുന്നതു വിറ്റു. സാൽവേഷൻ ആർമിയുടെ സഹായം കൊണ്ടാണു കുട്ടികളുടെ വിശപ്പ് ഇപ്പോൾ കഷ്ടിച്ചു ശമിപ്പിക്കുന്നത്. നിരന്തരമായ ആകുലചിന്താപാരവശ്യം കൊണ്ട് ആ കുടുംബിനി രോഗിണിയായി ത്തീർന്നു. ഭാവിയെക്കുറിച്ചുള്ള എല്ലാ ആശകളും തകർന്നു.
ഒരു ദിവസം അഞ്ചു വയസ്സുളള തന്റെ പിഞ്ചുകുഞ്ഞിനെ എടുത്തുകൊണ്ട് ഒരു മുറിയിൽ അവർ കയറി ജനലുകളും വാതിലുകളുമടച്ചു. വായുകയറാൻ സാധ്യതയുള്ള എല്ലാ സുഷിരങ്ങളും കടലാസും പഴന്തുണിയും കൊണ്ടടച്ചു. ആ മുറയിൽ അവരുടെ ഹീററർ ഇരിപ്പുണ്ട്. അവർ അതു കത്തിക്കാതെ അതിലെ ഗ്യാസ് തുറന്നുവിട്ടശേഷം പോയി കട്ടിലിൽ കിടന്നു. ' "നമ്മൾ കുറച്ചുമുമ്പല്ലേ ഉറക്കമുണർന്ന് എഴുന്നേറ്റത്, എന്തിനാണുപിന്നെയും കിടക്കുന്നത്?'' ആ കൊച്ചു കുട്ടി ചോദിച്ചു. “സാരമില്ല, നമുക്ക് ഒന്നുകൂടി ഉറങ്ങാം '' ആ മാതാവു പറഞ്ഞു. ഗ്യാസ്കൊണ്ട് ആ മുറി നിറയുമ്പോൾ ശുദ്ധവായു കിട്ടാതെ വരികയും വിഷവായു ശ്വസിച്ചുമരിക്കുകയും ചെയ്യാമെന്നാ യിരുന്നു ആ സ്ത്രീയുടെ കണക്കുകൂട്ടൽ. അവർ കണ്ണടച്ചു. ഹീറററിൽ നിന്നു ഗ്യാസ് പുറത്തുപോകുന്ന ശബ്ദം മാത്രമേ കേൾക്കാനുളളൂ. പെട്ടെന്നു മനോഹരമായ ഒരു ഗാനം അവരുടെ കാതുകളിൽ പതിഞ്ഞു. അടുത്ത മുറിയിലിരുന്ന റേഡിയോ നിർത്താൻ ആ സ്ത്രീ മറന്നുപോയിരുന്നു. അവർ ആ റേഡിയോഗാനം ശ്രദ്ധിച്ചു. അതിൻറ സാരം ഇതായിരുന്നു:
സമാധാനം നമ്മൾ സ്വമേധയാ കൈവെടിയുന്നു. ആവശ്യമില്ലാതെ എത്രയോ വേദനകൾ നാം സഹിക്കുന്നു. നമ്മുടെ ജീവിതത്തിലെ എല്ലാ പ്രശ്നങ്ങളും പ്രാർഥനയിൽക്കൂടി ത്തിൻറെ സന്നിധിയിൽ ൻറ കാരണം.'' കൊണ്ടുചെല്ലുന്നില്ലെന്നുള്ളതാണ് ദൈവ അതിന്റെ കാരണം "
തന്റെ പ്രവൃത്തി തെറ്റിപ്പോയെന്ന് അവർക്കു ബോധ്യമായി. താൻ തനിയേയാണു ജീവിതത്തിലെ പ്രതികൂലസാഹചര്യങ്ങളോടു സമരം ചെയ്യുന്നതെന്നത്രേ ആ സ്ത്രീ അതുവരെ ഓർത്തിരുന്നത്. ദൈവത്തിൽ വിശ്വാസമർപിക്കുന്നവർക്കുള്ള വിഭവശേഷി ഉപയോഗിക്കുവാൻ അവർക്ക് ഇതുവരെ കഴിഞ്ഞിരുന്നില്ല. അവർ പെട്ടെന്നു ചാടി യെഴുന്നേറ്റു ഹീറററിൻറെ ഗ്യാസ്‌പൂട്ടി. ജനാലകളും വാതിലുകളും തുറന്നു. അതോടൊപ്പം ദൈവത്തിൻറെ നേരേ അടച്ചിരുന്ന വാതിലു കളും അവർ തുറന്നു. അവർ അന്നു ദൈവത്തോടു പ്രാർഥിച്ചു. പ ക്ഷേ, സഹായത്തിനുവേണ്ടിയുള്ള ഒരഭ്യർഥന ആയിരുന്നില്ല അത്. പ്രത്യുത, തനിക്കു നല്‌കിയിരിക്കുന്ന ന്ന നല്ല കുഞ്ഞുങ്ങൾ തുടങ്ങിയ എല്ലാ അനുഗ്രഹങ്ങൾക്കുവേണ്ടിയും നന്ദി പറയുകയും മേലിൽ ഒരി ക്കലും നന്ദികേടു കാണിക്കുകയില്ലെന്നു പ്രതിജ്‌ഞ ചെയ്യുകയുമാ ണ് അവർ ചെയ്തതത്. വിശ്വാസത്തിൻറെ വിഭവശേഷി അവർ ഉപയോഗിക്കുവാൻ തുടങ്ങി. ജീവിതത്തിലെ കരിനിമിഷങ്ങൾ എത്രയോ ചുരുങ്ങിയതാണെന്നും അതിൽക്കൂടി പ്രകാശപൂരിതമായ ഒരു ഭാവിയിലേക്കാണു കടക്കുന്നതെന്നും പിന്നീടവർക്കു കാണാൻകഴിഞ്ഞു.
''നീ ഭയപ്പെടേണ്ട, ഞാൻ നിന്നോടുകൂടിയുണ്ട്' എന്നതു ദൈവ ത്തിന്റെ വാഗ്ദാനമാണ്. ആ വാഗ്ദാനത്തിൽ വിശ്വസിക്കുന്നവരോടു ദൈവം പറയുന്നു: ''നീ വെളളത്തിൽക്കൂടി കടക്കുമ്പോൾ ഞാൻ നിന്നോടുകൂടിയിരിക്കും'' എന്ന്. വെള്ളത്തിൽക്കൂടി കടക്കേണ്ടിവരി കയില്ലെന്നു പറയുന്നില്ല. ജീവിതനൈരാശ്യത്തിന്റെ പെരുവെള്ള ത്തിൽക്കൂടി കടക്കേണ്ടിവന്നാലും ദൈവം നമ്മോടുകൂടി-നമ്മിൽത്തന്നെ യുണ്ട്. പിന്നെ എന്തിനു ഭയപ്പെടണം?