Light of Life

Light of Life Divine messages of Truth, Light and Life ജീവന്റെ വെളിച്ചം

ഫിലോക്കാലിയ ചാരിറ്റബിള്‍ ട്രസ്റ്റിന്‍റെ മാനേജിംഗ് ട്രസ്റ്റിയായ സുലൈമാന്‍ തുര്‍ക്കിയും സ്റ്റാഫുകളും ചേര്‍ന്നുള്ള ലൈവില്‍ ...
22/11/2025

ഫിലോക്കാലിയ ചാരിറ്റബിള്‍ ട്രസ്റ്റിന്‍റെ മാനേജിംഗ് ട്രസ്റ്റിയായ സുലൈമാന്‍ തുര്‍ക്കിയും സ്റ്റാഫുകളും ചേര്‍ന്നുള്ള ലൈവില്‍ ഫിലോക്കാലിയ ചാരിറ്റബിള്‍ ട്രസ്റ്റിന്‍റെ പേരില്‍ സുലൈമാനും ഭാര്യയും കുടുംബക്കാരും നടത്തിയ ഷെഡ്യൂള്‍ഡ് കുറ്റകൃത്യങ്ങളെക്കുറിച്ചുള്ള കുറ്റസമ്മതം അനില്‍കുമാര്‍ അയ്യപ്പന്‍ വിശകലനം ചെയ്യുന്നു.

ഫിലോക്കാലിയ ചാരിറ്റബിള്‍ ട്രസ്റ്റിന്‍റെ മാനേജിംഗ് ട്രസ്റ്റിയായ സുലൈമാന്‍ തുര്‍ക്കിയും സ്റ്റാഫുകളും ചേര്‍ന....

ക്രൈസ്തവരുടെ സമാധാന ടീവിയിൽ പ്രശസ്തി നേടിയ ഒരു പാട്ടുകാരൻ കള്ള പാതിരി ഒരു ക്രിസ്ത്യൻ പെൺകുട്ടിയെ കൊണ്ടുപോയി പണിതു. ആറ് മ...
23/09/2025

ക്രൈസ്തവരുടെ സമാധാന ടീവിയിൽ പ്രശസ്തി നേടിയ ഒരു പാട്ടുകാരൻ കള്ള പാതിരി ഒരു ക്രിസ്ത്യൻ പെൺകുട്ടിയെ കൊണ്ടുപോയി പണിതു. ആറ് മാസം മുൻപ് വീണ്ടും റൂമേടുത്തു ആ പെൺകുട്ടിയെ ആ കുട്ടിയുടെ ചേട്ടനച്ചൻ വീണ്ടും പണിയാൻ തീയതി കുറിച്ച് അവസരം ഉണ്ടാക്കി. അതിന്റെ തലേന്ന് അയാളുടെ പിറ്റേ ദിവസത്തെ ബ്ലാക്ക് മാസ്സ് പദ്ധതി വിളിച്ചു വീഡിയോ പുറത്തു വിടുമെന്ന് അറിയിച്ചു, അത് തകർത്തു. അയാളെ കാര്യം പറഞ്ഞു താക്കീത് നൽകി. നല്ല പുരോഹിതരുടെ പ്രാർത്ഥന സഹായത്തോടെ ഉപദേശവും നൽകി.
എന്നിട്ട് ആ കള്ള പാതിരി ആ പെൺകുട്ടിയോട് നമുക്ക് ആത്മഹത്യ ചെയ്യാമെന്ന് വിളിച്ചു പറഞ്ഞു.
വല്ലാണ്ട് ആയി പോയ ആ കുട്ടിയെ അമ്മയുടെ കൂടെ എന്റെ നല്ല വേണ്ട പെട്ട പുരോഹിതന്റെ അടുത്തു വിട്ട് കൗൺസിലിംഗ് നടത്തി ആ കുട്ടിയെ രക്ഷപെടുത്തി. കൗൺസിലിംഗ് നടത്തിയ പുരോഹിതൻ ആ കുട്ടിയിൽ നിന്ന് എല്ലാം എഴുതി വാങ്ങിച്ച് കള്ള പാതിരിയെ പുരോഹിതൻ താക്കീത് ചെയ്തതുമാണ്. രണ്ടു പേർക്കും രക്ഷ പെടാനുള്ള അവസരവും കൊടുത്തു.
പെൺകുട്ടി രക്ഷപെട്ടു. അയാൾ അങ്ങനെ രക്ഷപെടില്ല. അതിന് കർത്താവ് നല്ല മുട്ടൻ അടി കൊടുക്കണം.

ഈ കള്ള പാതിരി അതിന് മുൻപും ഒരുത്തിയെ ഗർഭിണിയാക്കി. വീട്ടുകാർ ഗർഭചിദ്രം ചെയ്തു രണ്ടുപേരെയും രക്ഷിച്ചു എന്ന് പിന്നീടാണ് അറിഞ്ഞത്.

കാലങ്ങളായി പുരോഹിത സ്തുതി കൊണ്ടു ദൈവീക അസ്തിത്വം നഷ്ടപെട്ടു അസത്യവും വ്യാജസ്നേ ഹവും വ്യാജകരുണയും വ്യാജവിധിയും കൂടി വിഴുങ്ങി ലോകം മുഴുവൻ വിതരണം ചെയ്തു ക്രിസ്ത്യാനികളെ മുഴുവൻ പ്രവർത്തിയും പ്രതികരണവും ഇല്ലാത്ത നിർവീര്യ പ്രാർത്ഥനയുടെ ഉണ്ണാക്കന്മാരാക്കി മാറ്റിയ ക്രിസ്ത്യാനികളുടെ സമാധാന മാധ്യമ ടീമിന്റെ പ്രധാനികളോട് അയാളുടെ വീഡിയോ മാറ്റാൻ പറഞ്ഞിട്ടും ഇന്നു വരെ മാറ്റിയിട്ടില്ല. അയാളെ കേട്ട് ആരാധന മൂത്ത് ക്രിസ്ത്യൻ പെൺകുട്ടികൾ അയാളുടെ വലയിൽ വീണു അവർക്കുള്ളത് മുഴുവനും അവന്മാർക്കായി കാഴ്ചവെച്ചു വിവാഹവും കഴിക്കാതെ നടക്കുകയും ഗർഭിണികളായി ഗർഭചിദ്രം ചെയ്യുകയും ഒക്കെ ചെയ്യുന്നത് അറിയാവുന്നത് കൊണ്ടാണ് സമാധാന മാധ്യമ ത്തെ ഈ വിവരം ഞാൻ അറിയിച്ചത്. എന്നിട്ടും അവരിതുവരെ അവരുടെ എതിലെയൊക്കെയോ കയറി മറിഞ്ഞു പിണ്ണാങ്കട്ട തപ്പി അന്വേഷണത്തിലാ... നീക്കിയിട്ടില്ല. അതുകൊണ്ടാണ് ഈ രൂക്ഷമായ കുറിപ്പ്.

എനിക്കറിയാം ആ പാതിരി നിർത്തില്ല ഈ തൊഴിൽ തുടരും എന്ന്. കഴിഞ്ഞ ദിവസം ഈ കള്ള പാതിരി ഗർഭിണിയാക്കി ആത്മഹത്യയ്ക്ക് ശ്രമിച്ച പെൺകുട്ടി മരിച്ചു. ആ കുട്ടിയുടെ ആത്മാവും ഇതിന്റെ പ്രതികളെ വേട്ട ആടുക തന്നെ ചെയ്യും. സമാധാനമാധ്യമം ഇതുപോലെ എത്രയെണ്ണത്തിന് അവ നീക്കാതെ വഴിവെച്ചു കൊടുത്തു എന്നത് അറിയില്ല. കർത്താവിന്റെ ഹൃദയത്തിലും പത്രോസിന്റെ കണക്കു പുസ്തകത്തിലും ഇതിന്റെ കണക്കുണ്ട്. ഈ പാപകറയിൽ നിന്ന് സമാധാന ടീമിന് കൈകഴുകാൻ ആവില്ല. ഓരോ മനുഷ്യ ജീവന്റെ വില അറിയാതെ ദുരഭിമാനം കൊണ്ട് മുഖം രക്ഷിക്കാൻ നോക്കുന്ന സഭയും സഭ പ്രസ്ഥാനങ്ങളും മാധ്യമങ്ങളും ഒക്കെ കർത്താവിന്റെ നെഞ്ചും കൂട് തകർത്താണ് സത്യത്തിനും ജീവനും എതിരെ വ്യഭിചാരത്തെ മൂടി വെച്ചു മുഖം രക്ഷിച്ചു നിലകൊള്ളുന്നത് എന്നോർത്തോ.

മാതാവും ഈശോയും ഒക്കെ സത്യവും സ്നേഹവും ജീവനും ആയതുകൊണ്ട് ഞങ്ങളുടെ ഒപ്പം ഉണ്ടാകും. സത്യത്തിലും ജീവനിലും നീതിയിലും വസിക്കാതെ വ്യാജസ്നേഹത്തിലും വ്യാജകരുണയിലും വ്യാജവിധിയിലും വ്യഭിചാരത്തിലും ഒക്കെ വസിക്കുന്ന സഭയും സഭപ്രസ്ഥാനങ്ങളും മാധ്യമങ്ങളും ഒക്കെ യേശുക്രിസ്തുവിന്റെ അല്ല എതിർക്രിസ്തുവിന്റെ ആണെന്ന് മനസ്സിലാക്കാൻ യേയ് നാമമാത്ര ക്രിസ്ത്യാനികളെ പ്രാഘോഷകരെ നിങ്ങൾ ദൈവവചനവും സഭ പ്രബോധനവും അതിന്റെ അന്തസത്ത മനസ്സിലാക്കി ഗ്രഹിക്കണം. അത് നിങ്ങളുടെ നേട്ടത്തിനും സമ്പത്തിനും ജീവിതമാർഗമായും ട്വിസ്റ്റ്‌ ചെയ്ത് ഉപയോഗിക്കനുള്ളതല്ല.

വ്യാജമുഖം രക്ഷിക്കാൻ കള്ളത്തരവുമായി തനി സ്വഭാവഗുണം കാണിച്ചു വ്യാജപ്രസ്താവനകളുടെയും പുണ്യങ്ങളുടെയും കണക്കു പറഞ്ഞു എനിക്കെതിരെ തിരിയാൻ തുനിയുന്ന കള്ളന്മാർ കൂടുതൽ കാര്യങ്ങൾ വെളിപ്പെടുത്താൻ എന്നിൽ അവസരം ഉണ്ടാക്കികരുത്. ക്ഷമ ചോദിച്ചു തെറ്റു തിരുത്തി മുന്നോട്ട് പോകാത്ത മാലാഖ യുടെ വേഷം കെട്ടുന്ന ഒരോ പിശാചിന്റെയും കാപട്യത്തിന്റെ മുഖം മൂടി വലിച്ചു കീറാൻ എനിക്കു മുഖനോട്ടം ഇല്ല.

എന്റെ ഒരു ക്രിസ്തീയ സഹോദരിയെയും ഒരു അജാത ശിശുവിനെയുമാണ് ഗർഭിണിയാക്കിയവൻ കൊലയ്ക്ക് കൊടുത്തത്.
ക്രിസ്തുവാണ് മരണത്തിന്റെ അമ്മ മൂലം ഉദരത്തിൽ മരിച്ചത്.
സത്യവും നീതിയും ഉള്ളവർ ഗ്രഹിക്കട്ടെ... 🙏

NB : ഈ പോസ്റ്റ്‌ നിങ്ങൾ ക്രിസ്തുവിന്റെ സഭയ്ക്ക് എതിരെ തിരിയാനല്ല. ക്രിസ്തുവിന്റെ സഭയെ എതിർക്സ്തുവിന്റെ സഭയാക്കി മാറ്റുന്നവരെ തിരിച്ചറിയാനും അവർക്കെതിരെ തിരിയുവാനും ഈ പാട്ടൊക്കെ കേട്ട് ഇനിയും ആകർഷിക്കപെട്ടു ഈ സഭയ്ക്കകത്തെ പ്രണയ ജിഹ്ദികൾക്ക് തങ്ങളുടെ കന്യകത്വം കൊണ്ടുപോയി കൊടുത്തു നശിക്കാതിരിക്കാനാണ്.
പുറത്തെ ജിഹാദികൾക്കെതിരെ തിരിയാൻ എല്ലാവരുമുണ്ട്. അകത്തെ ജിഹാദികൾക്കെതിരെ ഈ ജനത്തെ ജാഗരൂകരാക്കാൻ ഒരുത്തനും ഉണ്ടാകില്ല.

പിശാചിന്റെ ശക്തി വർധിപ്പിക്കുന്ന കറുത്ത കുർബാനയാണ് (ബ്ലാക്ക് മാസ്സ് ) വിശുദ്ധ കുർബാനയെ അവഹേളിച്ചു സാത്താൻ വർഷിപ്പേഴ്സ് നടത്തുന്ന സാത്താനിക് ബ്ലാക്ക് മാസും കത്തോലിക്കാ പുരോഹിതർ കന്യകകളെയും കന്യാസ്ത്രീകളെയും മറ്റുള്ളവരുടെ ഭാര്യമാരെയും ലൈംഗികബന്ധത്തിൽ ഏർപെടുത്തുന്നതും ഗർഭിണിയാക്കി ഗർഭചിദ്രം ചെയ്യുന്നതും തുടർന്ന് അനുതപിക്കാതെ പരിശുദ്ധ കുർബാന അർപ്പിക്കുന്നതും അയോഗ്യതയോടെ കുർബാന സ്വീകരിക്കുന്നതും. ആ സമയം ക്രിസ്തുവിന്റെ കുരിശുമരണത്തിന്റെ പീഡാനുഭവത്തിന്റെ മാക്സിമം അവസ്ഥ ക്രിസ്തു അനുഭവിക്കുകയാണ്. രക്തകണ്ണീർ വാർക്കുകയാണ്. കാരണം ക്രിസ്തുവിന്റെ മൗതിക ശരീരമായി പോയി കത്തോലിക്കാ സഭ. 😭
ലോകത്തിന്റെ മേലും സഭയുടെ മേലുമുള്ള സാത്താന്റെ ആധിപത്യവും അധിനിവേശവും ശക്തിയാർജ്ജിക്കുകയാണ് അവരുടെ ഈ ബ്ലാക്ക് മാസ്സുകളിലൂടെ.... 😭
ജ്ഞാനമുള്ളവർ ഗ്രഹിക്കട്ടെ... 🙏

ആൺകുട്ടികളെ പെൺകുട്ടികളെ നിങ്ങളുടെ അടുത്തു അപ്പനാണെന്നോ സഹോദരൻ ആണെന്നോ ഒക്കെ പറഞ്ഞ് സുഹൃദ്ബന്ധം സ്ഥാപിച്ചു വരുന്ന പുരോഹി...
19/03/2025

ആൺകുട്ടികളെ പെൺകുട്ടികളെ നിങ്ങളുടെ അടുത്തു അപ്പനാണെന്നോ സഹോദരൻ ആണെന്നോ ഒക്കെ പറഞ്ഞ് സുഹൃദ്ബന്ധം സ്ഥാപിച്ചു വരുന്ന പുരോഹിതനോ ഉറ്റ കൂട്ടുകാരനായി നിന്ന് സ്നേഹം നടിച്ചു വരുന്ന ജിഹാദിയോ നിങ്ങളോട് ഏതെങ്കിലും വിധത്തിലുള്ള ചീത്തസ്പർശനം കാണിക്കുമ്പോഴേ അയാൾ ചീത്ത ആണെന്ന് മനസ്സിലാക്കി ഒഴിവാക്കി കൊള്ളുക. മയക്കി വീഴ്ത്തുന്ന അവരിൽ നിന്ന് ഓടി അകന്നു കൊള്ളുക. ഇല്ലേൽ ഈ രണ്ട് കൂട്ടരുമായി നടത്തുന്ന വ്യഭിചാരമോ സ്വവർഗഭോഗമോ ഏറ്റവും മാരകമായ ബ്ലാക്ക് മാസ്സ് (സാത്താനെ ശക്തിപെടുത്തുന്ന കറുത്ത കുർബാന) ആണെന്ന് അറിഞ്ഞു കൊള്ളുക. ജീവിതവിശുദ്ധി കാത്തു സൂക്ഷിക്കാൻ അശുദ്ധിയുടെ മാർഗം വെറുത്തു പേക്ഷിക്കുക.

എതിർക്കാനുള്ള ശക്തി അവർ ചോർത്തി കളഞ്ഞിട്ടേ ദുരുപയോഗിക്കൂ. അതിന് മുൻപ് അവർ തീർക്കുന്ന ബന്ധനത്തിൽ നിന്ന് ഓടി അകലുക. എതിർക്കാൻ ആവാത്ത വിധം ശക്തിയായി പിടിച്ചു വീഴ്ത്തുന്നവരുടെ "പണിയായുധത്തിൽ" (അത് എത്ര ബല്ല്യ ഉന്നതന്റെ ആയാലും) പെട്ടെന്ന് ശക്തിയായി പിടിച്ചു ഒടിച്ചു കളയുക. ഇല്ലെങ്കിൽ എപ്പോഴും ഒരു ചെറുബ്ലേഡ് കൈയ്യിൽ കരുതുക. അവരുടെ പണിയായുധത്തിൽ ഒറ്റ മുറി പിന്നീട് ഒരിക്കലും ആരോടും ഈ പണിക്ക് ഇറങ്ങരുത്.
അതിനുള്ള ധൈര്യം നിങ്ങൾക്ക് ഉണ്ടാകണം.

അപ്പനെപോലെയോ സഹോദരനെ പോലെയോ കരുതുന്ന വ്യക്തി (പാതിരിയോ പാസ്റ്ററോ മെത്രാനോ സ്വാമിയോ മൊയിലിയാരോ ഹാജിയാരോ ധ്യാനഗുരുവോ ഭക്തിഗാനതാരമോ വല്ല്യ ഭക്തവേഷധാരിയോ ആരുമാകട്ടെ ) ചീത്തസ്പർശനം നടത്തുകയോ ചുംബനം ചോദിക്കുകയോ നിങ്ങളുടെ ഏതെങ്കിലും രഹസ്യഭാഗം കാണാൻ ചോദിക്കുകയോ ചെയ്താൽ അപ്പോഴേ മനസ്സിലാക്കുക അയാൾ കള്ളനാണ്. അയാൾ അപ്പനെ പോലെയോ സഹോദരനെ പോലെയോ അല്ല, നല്ല സുഹൃത്ത് ആയി സ്നേഹിക്കുന്ന വ്യക്തിയോ അല്ല. അയാൾ വെറും കാമമോഹം കൊണ്ട് ഇരയെ വീഴ്ത്താൻ ഇറങ്ങിയ വേട്ടക്കാരൻ മാത്രമാണെന്ന് അറിഞ്ഞു കൊള്ളുക.

അതുപോലുള്ള കള്ളന്മാരിൽ നിന്ന് രക്ഷപെടാൻ നിങ്ങൾക്ക് സാധിക്കുന്നില്ലേ, വേണ്ട നടപടികൾ ഞങ്ങൾ ചെയ്തോളും. Email to : [email protected]

ക്രിസ്ത്യൻ പെൺകുട്ടികളെയും ആൺകുട്ടികളെയും ദുരുപയോഗിച്ച് സാത്താൻ ആരാധന നടത്തുന്ന "വെള്ള വസ്ത്രധാരികളായ" ഇസ്ലാം ജിഹാദികളുടെയും ക്രിസ്ത്യൻ ജിഹാദികളുടെയും പൂർണ പറിഛേദനം അവർ ചെയ്യുന്നില്ലെങ്കിൽ അത് ചെയ്യുവാൻ വേറെ ആൾ ഉണ്ടാകും. അതിനാൽ മറ്റുള്ളവരെ പ്രേരിപ്പിച്ചു ആ ഗതി ഇരന്നു വാങ്ങാതെ സൂക്ഷിച്ചു കൊള്ളുക. കൂടാതെ അവരുടെ ഫോട്ടോയും തെളിവും സഹിതം പരസ്യപെടുത്തുന്നതുമാണ്. എത്ര ഉന്നതൻ ആയാലും. നിയമം കൊണ്ടൊന്നും ഈ കഴപ്പ് രോഗം മാറില്ല. അതിനുള്ള ശരിയായ മരുന്ന് കിട്ടുന്നീടം വരെ ആ കഴപ്പ് രോഗം മാറില്ല.

ഇതൊരു മുന്നറിയിപ്പാണ്. സൂക്ഷിച്ചു കൊള്ളുക.
പിടിക്കപ്പെടാത്ത മാനസികസമ്മർദ്ദത്തിലോ പ്രണയത്തിലോ പെടുത്തി സമ്മതത്തോടെയുള്ള ബാലപീഡനവും ബലഹീനപീഡനവും പൈശാചികമാണ്. അവരും ശിക്ഷാർഹരാണ്. ഇനിയും ഇതാവർത്തിക്കാൻ പാടില്ല.

12/06/2024
അനുസരണം ജീവിതബലിയാക്കിയ വിശുദ്ധ ജീവിതം."അനുസരണം ബലിയേക്കാള്‍ ശ്രേഷ്‌ഠം" എന്നു വിശുദ്ധ ബൈബിൾ പറഞ്ഞു വെക്കുമ്പോൾ അനുസരണം സ...
20/02/2024

അനുസരണം ജീവിതബലിയാക്കിയ വിശുദ്ധ ജീവിതം.

"അനുസരണം ബലിയേക്കാള്‍ ശ്രേഷ്‌ഠം" എന്നു വിശുദ്ധ ബൈബിൾ പറഞ്ഞു വെക്കുമ്പോൾ അനുസരണം സ്വന്തം ജീവിതം കൊണ്ടു തന്നെ ബലിയാക്കി മാറ്റിയ വൈദിക ശ്രേഷ്ഠതയാണ് ഫാ. സിറിൽ ഇമ്മനുവേലിന്റെ ജീവിതം.

2024, ജനുവരി 16 നു ഈ ലോകത്തോട് വിടപറഞ്ഞ ഫാ. സിറിൽ ഇമ്മനുവേൽ എന്ന ഉണ്ണിയച്ചനിൽ കുടികൊണ്ടിരുന്ന പ്രധാന പുണ്യം ദൈവത്തോടും അധികാരികളോടുമുള്ള അനുസരണവും വിശ്വസ്ഥതയും ആയിരുന്നു. സെമിനാരിയിൽ ചേർന്നത് മുതൽ തന്റെ മേലധികാരി പറയുന്നതിന് അപ്പുറം മറിച്ചൊരു വാക്കില്ലായിരുന്നു സിറിൽ ഇമ്മനുവേലിനു എന്നാണ് എനിക്ക് മനസ്സിലായിട്ടുള്ളത്. ചെറിയ കാര്യങ്ങൾ പോലും കൊച്ചുകുട്ടികളെ പോലെ മേലധികാരികൾക്ക് വിധേയപെട്ടുനിന്നു കൊണ്ടു അനുസരണവ്രതം എടുക്കുന്ന ആ പുണ്യമാർഗം തുടക്കം മുതൽ ഒടുക്കം വരെ സ്വന്തം ജീവിതത്തിൽ പാലിച്ചാണ് ഈ ലോകത്തോട് വിടപറഞ്ഞത്.

💞എളിമയൂറുന്ന അനുസരണം

ഞാനറിഞ്ഞ ഉണ്ണിയച്ചന്റെ എളിമയൂറുന്ന അനുസരണം എന്ന സ്വഭാവസവിശേഷതയാണ് രോഗവസ്ഥയിൽ അച്ചന്റെ കാര്യങ്ങൾ ശ്രദ്ധിക്കാൻ ഭരമേൽപിക്കപെട്ടിരുന്ന ജസ്റ്റിനച്ചൻ സംസ്കാരവേളയിൽ അനുസ്മരിച്ചതും.
എപ്പോഴും ദിവ്യകാരുണ്യത്തോട് ഒപ്പമായിരിക്കാൻ മോഹിച്ച ഉണ്ണിയച്ചനു സ്വന്തം വീട്ടിൽ നിൽക്കുന്നതിനേക്കാൾ താൻ തിരഞ്ഞെടുത്ത കപ്പുച്ചിൻ ആശ്രമത്തിൽ നിൽക്കുവാനാരുന്നു ഇഷ്ടം. വീട്ടിലായിരിക്കുമ്പോൾ അമ്മയുടെ സ്നേഹം വലിച്ചെടുക്കുന്നതു മറികടന്നു തന്റെ നാഥന്റെ സ്നേഹത്തിൽ ലയിക്കുവാനുള്ള മോഹമായിരുന്നു അത്.

എപ്പോഴും ആശ്രമത്തിലേക്ക് ചോദിക്കാതെ തന്നെ ചെല്ലാനും പോകാനും ഒക്കെ സ്വാതന്ത്ര്യം ഉള്ളപ്പോൾ പോലും ജസ്റ്റിനച്ചനെ വിളിച്ചു ഞാനങ്ങോട്ടു വന്നോട്ടെ എന്ന് കൊച്ചു കുട്ടിയെ പോലെ അനുവാദം ചോദിച്ചിരുന്നു എന്ന് അച്ചൻ പറയുകയുണ്ടായി. അതായിരുന്നു ഉണ്ണിയച്ചന്റെ പ്രകൃതം. മറ്റുള്ളവർക്ക് താൻ മൂലം ഒരു തരി വിഷമമോ ബുദ്ധിമുട്ടോ ഉണ്ടാകരുത് എന്നാഗ്രഹിച്ചു ജീവിച്ച ഒരു ജീവിതമാണ് എനിക്ക് ഉണ്ണിയച്ചനിൽ ദർശിക്കാനായ പുണ്യം.

💞 അറിഞ്ഞു കൊണ്ടു ഒരു നുണ ശ്രദ്ധയിൽ പെട്ടാൽ പോലും വിഷമിച്ചു നീറുന്ന സ്വഭാവം

അധികാരിയോടുള്ള അനുസരണവും വിധേയത്വവും പിന്നേ ഒരു ചെറു നുണ എങ്ങാനും പറഞ്ഞുപോയാൽ കുറ്റബോധം കൊണ്ടു നീറുന്ന പ്രകൃതവും സിറിൽ അച്ചന്റെ പ്രത്യേകതയായിരുന്നു എന്ന കാര്യം ഒരു രസകരമായ സംഭവത്തിലൂടെ ഞാനറിഞ്ഞിട്ടുണ്ട്.

സിറിലച്ചൻ സെമിനാരിയിൽ പോയ കാലം. വീട്ടിൽ പോകാൻ അനുവാദം കിട്ടാൻ ബുദ്ധിമുട്ടാണ്. അനിയത്തിയുടെ വിവാഹമായി. ഉണ്ണിയെ എങ്ങനെ എങ്കിലും വിവാഹത്തിന് എത്തിക്കണം. സഹോദരൻ ടോണി കൂട്ടികൊണ്ടുവരാൻ പോയി. വിവാഹത്തിന് വിടാനുള്ള യാതൊരു സാധ്യതയുമില്ല, വെറുതേ ചോദിക്കാമെന്ന് മാത്രമേയുള്ളൂ എന്ന് ഉണ്ണി പറയുന്നു. ടോണി റെക്ടർ അച്ചനുമായി ഉണ്ണിയെ കൂടെ കൂട്ടി സംസാരിച്ചു. അപ്പോൾ ടോണി റെക്ടർ അച്ചനോട് ആകെയുള്ള പെങ്ങളുടെ വിവാഹമാണ്. അതിനാൽ എങ്ങനെയും പോകാൻ അനുവദിക്കണം എന്നു അറിയിച്ചു. സത്യത്തിൽ വിവാഹം നടക്കുന്നത് അവസാനത്തെ പെങ്ങളുടെയാണ്. വേറെ പെങ്ങന്മാരെ കെട്ടിക്കാൻ ഇല്ലാ എന്നാണ് ടോണി ഉദ്ദേശിച്ചത്. അങ്ങനെ റെക്ടർ അച്ചന്റെ അടുത്ത് നിന്ന് സ്വപ്നയുടെ വിവാഹത്തിന് സംബന്ധിക്കാനുള്ള അനുവാദം വാങ്ങി അവർ പുറത്തിറങ്ങി. പോരുന്ന വഴി ഉണ്ണിക്ക് ഒരു മിണ്ടാട്ടാവുമില്ല. ടീനചേച്ചിയുടെ മുഖം ഉണ്ണിയുടെ മുന്നിൽ തെളിഞ്ഞു വന്നു.
ഗേറ്റിന്റെ അടുത്തെത്തി പിരിയാൻ നേരം ഉണ്ണി ടോണിയോട് വളരെ വിഷമത്തോടെ പറഞ്ഞു. "ഞാൻ വിവാഹത്തിന് പോരുന്നില്ല, അത് ശരിയാകില്ല" എന്ന് ഉണ്ണി ടോണിയോട് സൗമ്യമായി ആവർത്തിച്ചു. ടീനചേച്ചി എന്ന ഒരു പെങ്ങൾ കൂടിയുണ്ടല്ലോ. പിന്നെന്തിനാ അങ്ങനെ ഒരു പെങ്ങളെ ഉള്ളൂ എന്നു പറഞ്ഞത്. വേറെയും സഹോദരിമാരുണ്ടല്ലോ. റെക്ടർ അച്ചനോട് അങ്ങനെ ടോണി പറഞ്ഞത് നുണയല്ലേ. അത് ശരിയല്ല. അങ്ങനെ നുണപറഞ്ഞത് കൊണ്ടാണ് അച്ചൻ വിവാഹത്തിന് പോകാൻ അനുവദിച്ചതെങ്കിൽ വിവാഹത്തിന് പോകുന്നത് തെറ്റല്ലേ. അതിനാൽ ആ തെറ്റ് സത്യം പറഞ്ഞു തിരുത്തണം എന്നു ടോണിയോട് ഉണ്ണി പറഞ്ഞു. ടോണി പറഞ്ഞു അങ്ങനെയല്ല വിവാഹം ഉള്ള അവസാനത്തെ പെങ്ങളാണ് സ്വപ്ന എന്നാണ് ഉദ്ദേശിച്ചത്. അത് തെറ്റിപോയതാകാം. ഉണ്ണി സമ്മതിച്ചില്ല. ടോണി ചേട്ടൻ അത് പറഞ്ഞു കുമ്പസാരിക്കണം എന്നു പറഞ്ഞു. ഉണ്ണി അപ്പോൾ തന്നെ തിരിച്ചു റെക്ടർ അച്ചന്റെ അടുത്തു ചെന്ന് സത്യം പറഞ്ഞു മാപ്പ് ചോദിച്ചു. കുമ്പസാരിച്ചു. അതായിരുന്നു പുരോഹിതൻ ആകുന്നതിനു മുൻപേ തന്നെ സിറിൽ ഇമ്മനുവേൽ എന്ന ഉണ്ണിയുടെ പ്രകൃതം.

💞അധികാരിയുടെ കൈയ്യിൽ ചരട് ഏല്പിച്ചു നിത്യതയോളം പറന്ന പട്ടം.

തന്റെ അധികാരിയോടുള്ള അനുസരണം എന്ന പുണ്യത്തിന്റെ മഹത്വം അറിയാവുന്നത് കൊണ്ടു തന്നെ ഉണ്ണിക്ക് പൗരോഹിത്യ ജീവിതം ദൈവത്തിനു പൂർണമായി സമർപ്പിച്ചു തന്റെ അധികാരിക്ക് നിയന്ത്രിക്കാനായി വിട്ടുകൊടുത്തു പറക്കുന്ന ഒരു പട്ടം പോലെ ആയിരുന്നു. തന്റെ അധികാരിയെ താനാകുന്ന പട്ടത്തിന്റെ ചരട് ദൈവം ഏല്പിച്ചു കൊടുത്തതാണ്. അതിനാൽ തന്റെ അധികാരി എങ്ങോട്ട് പറത്തിയാലും അത് ദൈവം പറത്തുന്നതാണ് എന്ന ബോധ്യവും ഉണ്ടായിരുന്നു. അധികാരിയോടുള്ള ആ കീഴ്പെടലാണ് ഉണ്ണിയച്ചന്റെ "ദൈവഹിതത്തിന് കീഴ്പെടൽ" എന്ന അനുസരണമാർഗം എന്നു ഉണ്ണിയച്ചന്റെ പ്രവൃത്തികളിൽ നിന്നും സംസാരത്തിൽ നിന്നും ഞാൻ തിരിച്ചറിഞ്ഞതാണ്. പൗരോഹിത്യ ജീവിതത്തിലെ കൃപയുടെ വഴി ഈ അനുസരണം എന്ന ബലി ജീവിതത്തിൽ തെളിഞ്ഞു കിടപ്പുണ്ടെന്ന സത്യം ഉണ്ണിയച്ചന്റെ ജീവിതം വെളിപ്പെടുത്തുന്നുണ്ട്.

ദൈവത്തിനായി തന്റെ അധികാരിയുടെ കൈയ്യിൽ ഏല്പിച്ച ചരടിൽ കെട്ടിയിട്ട ആ പട്ടം പറക്കുകയായിരുന്നു. അധികാരികൾ പറത്തിയ വഴികളിലൂടെ....
തന്റെ ഇഷ്ടം നോക്കാതെ. ദൈവത്തിന്റെ ഇഷ്ടത്തിനനനുസരിച്ചു മരണം വരെ... തന്നെ തന്നെ ഹോമിക്കുന്ന അതിരുകളില്ലാത്ത അനുസരണം എന്ന ബലി ഒരു സമ്പൂർണ്ണ സമർപ്പണമായി ഈ ലോകത്തിൽ സഭയ്ക്കായി സമർപ്പിച്ചു സ്വർഗം നേടി എടുത്തു. സ്വന്തം പിതാവിന് പൂർണമായി സമർപ്പിച്ചു കുരിശുമരണത്തോളം തന്നെ തന്നെ സ്വർഗീയപിതാവിന് സമർപ്പിച്ചു മഹത്വം പ്രാപിച്ച ക്രിസ്തുവിനെപോലെ... ക്രിസ്തുവിന് അനുരൂപനായി... ഭൂമിയിൽ ദൈവം കൊടുത്ത തന്റെ മേലധികാരിക്ക് തന്റെ നിയന്ത്രണം വിട്ടു കൊടുത്തു കൊണ്ടു... അനുസരണത്തിന്റെ പട്ടമായി പറന്നു പറന്നു ആ പട്ടം നിത്യതയിലേക്ക്.... സ്വർഗീയ പിതാവിന്റെ മടിയിലേക്ക് പറന്നു കയറി...... 🕊

💞 അനുസരണം ബലിയാക്കിയ പുണ്യ ജീവിതം.

ഉണ്ണിയച്ചന്റെ അനുസരണം തന്നെയായിരുന്നു ഈശോയുടെ അടുത്തേക്ക് പോകാൻ സമയമായി എന്നറിഞ്ഞിട്ടും വലിയ തുക മുടക്കി ചികിത്സ വേണ്ടാ എന്നു മനസ്സിൽ ഉണ്ടായിട്ടും ഇമ്മ്യുണോ തെറാപ്പിക്ക് തന്നെ തന്നെ വിട്ടുകൊടുത്തത്. തന്നെ ചികിത്സിച്ചാൽ കപ്പുച്ചിൻ സഭ പാപ്പരായി പോകും അതിനാൽ തന്നെ ഈശോയോട് തിരിച്ചു വിളിച്ചോട്ടെ എന്നു പ്രാർത്ഥിക്കട്ടെ എന്നു പ്രൊവിൻഷ്യൽ അച്ചനോട് ഉണ്ണി ചോദിച്ചപ്പോൾ ഈ തുക മുടക്കാൻ സാധ്യമല്ലാത്തവരല്ല തങ്ങൾ 140 സഹോദരരും എന്നും പറഞ്ഞു ഉണ്ണിയച്ചനെ എങ്ങനെയും നഷ്ടപെടാതെ ആ ജീവിതം തിരിച്ചു പിടിച്ചെടുക്കാൻ ലക്ഷങ്ങൾ മുടക്കി ഇമ്മുണോ തെറാപ്പി ചികിത്സ തുടർന്ന ഭൂമിയിലെ നല്ല പിതാവിന്റെ കർത്തവ്യം പ്രൊവിൻഷ്യൽ അച്ചൻ നിറവേറ്റുകയായിരുന്നു. ആശ്രമത്തിൽ സഹോദരൻ സിറിലിനോടുള്ള മറ്റു സഹോദരരുടെ സ്നേഹം സ്വന്തം ഭവനത്തിൽ മാതാപിതാക്കൾക്ക് മക്കളോട് എന്നപോലെ അത്രയ്ക്ക് കരുതൽ ഉള്ളതായി എനിക്കനുഭവപെട്ടു.

തെറാപ്പിയുടെ അതികഠിന വേദനയും സഹിച്ചു ഈശോയുടെ അടുത്തേക്ക് പെട്ടെന്ന് പോകാനായുള്ള പാകതയ്ക്കു വേണ്ടി ആ വേദനകൾ ശുദ്ധീകരണാത്മാക്കൾക്കും
ആ ശരീരം അധികാരികളുടെ തീരുമാനമനുസരിച്ചു സഭയ്ക്കും പൂർണമായി വിട്ടുകൊടുത്തു കൊണ്ട് തന്റെ പൗരോഹിത്യ വിളി സിറിലച്ചൻ അങ്ങനെ അന്വർത്ഥമാക്കി. അനുസരണം എന്ന ജീവിതബലി.

💞അവനവനും കുടുംബത്തിനും സ്വന്തമാകാത്ത പൗരോഹിത്യ വിളി

സിറിലച്ചൻ അവനു സ്വന്തമായിരുന്നില്ല. പരിശുദ്ധ മാതാവിന്റെയും സഭയുടെയും സ്വന്തം ആയിരുന്നു. അതിനാൽ സിറിലച്ചൻ എല്ലാവരുടെയും ആയി മാറുകയായിരുന്നു. അതാണ് ഒരു പുരോഹിതന്റെ ദൈവവിളി എന്നു തിരിച്ചറിഞ്ഞിരുന്ന പൗരോഹിത്യ സ്വീകരണം ആയിരുന്നു സിറിലിന്റെത്.

ഫുൾട്ടൻ ജെ ഷീൻ ഇങ്ങനെ പറയുന്നു : "പുരോഹിതൻ അവനു സ്വന്തമല്ല, ദൈവമാതാവിന് സ്വന്തമത്രേ. ദൈവമാതാവിന് സ്വന്തമായത് പിതാവിനും പുത്രനും പരിശുദ്ധത്മാവിനും സ്വന്തമാണ് " എന്ന്. അപ്പോൾ പിതാവിനും പുത്രനും പരിശുദ്ധത്മാവിനും സ്വന്തമായത് ക്രിസ്തുവിന്റെ സഭയുടെ സ്വന്തമാണ്. ക്രിസ്തുവിന്റെ സഭയുടെ സ്വന്തമായത് സഭമക്കൾക്ക് സ്വന്തമാണ്.
ക്രിസ്തു ദിവ്യകാരുണ്യത്തോളം ചെറുതായി മുറിക്കപെട്ടു ദൈവമക്കൾക്ക് സ്വന്തം ആകുന്നതു പോലെ പുരോഹിതനും അവനു സ്വന്തമാകാതെ എല്ലാവർക്കുമായി വിഭജിക്കപ്പെട്ടു എല്ലാവരുടെയും സ്വന്തമാകുന്ന പൗരോഹിത്യ വിളിയിൽ വിജയിച്ചു ജീവിച്ചു ക്രിസ്തുവിനു പൂർണമായും അനുരൂപപെട്ട ജീവിതമായിരുന്നു സിറിലച്ചന്റെത് എന്നു ആ ജീവിതം തന്നെ സാക്ഷ്യമായി.....

സ്വന്തം ഭവനവും മാതാപിതാക്കളെയും സഹോദരങ്ങളെയും ഉപേക്ഷിച്ചു ദൈവരാജ്യത്തെ പ്രതി പൗരോഹിത്യം തിരഞ്ഞെടുക്കുമ്പോൾ ക്രിസ്തുവിനെപോലെ എല്ലാവർക്കും സ്വന്തമാകുന്നവനാണ് പുരോഹിതൻ. അതായിരിക്കണം പുരോഹിതൻ. അതായിരിക്കണം ക്രിസ്തുവിന്റെ പുറകേ പോകുന്ന ഓരോ ശിക്ഷ്യനും. അങ്ങനെ ആയിതീർന്നവനാണ് സിറിലച്ചൻ. അങ്ങനെ ആകാൻ പറ്റാതെ പരാജയപെട്ടു ജീവിക്കുന്നവനാണ് ഞാനും..... നിങ്ങളിൽ ചിലരെങ്കിലും......

💞ദൈവവിളിയിൽ അനുസരണപെടുന്ന മാതാപിതാക്കളും

ഔസെപ്പ് പിതാവും മാതാവും "ഇതാ കർത്താവിന്റെ ദാസി - ഇതാ കർത്താവിന്റെ ദാസൻ" എന്നു പറഞ്ഞു ഈശോയെ സ്വീകരിച്ചു വളർത്തി ലോകത്തിനു പ്രകാശവും രക്ഷയുമായി വിട്ടുനൽകിയ പോലെ.....
തങ്ങളുടെ മകനെ സ്വർഗീയപിതാവിനു സ്വന്തമായി വിട്ടു കൊടുത്തു പൂർണമായി ലോകത്തിൽ ജീവിക്കുന്ന ഓരോ സഭമക്കൾക്കും നല്ല ഇടയനായി വിട്ടു നൽകുന്ന ഉത്തരവാദിത്വപൂർണമായ മാതൃത്വവും പിതൃത്വവും ആണ് പുരോഹിതന്റെ മാതാപിതാക്കൾക്ക്.
സിറിലച്ചന്റെ മാതാപിതാക്കൾ സിറിലച്ചന്റെ ഈ പൂർണമായ ക്രിസ്ത്വാനുകരണത്തിന് ഔസെപ്പ്പിതാവിന്റെയും മാതാവിന്റെയും ദൗത്യം നിർവ്വഹിക്കുകയായിരുന്നു. അതിൽ അവർ വിജയിക്കുകയും ചെയ്തു.

മകന്റെ ദൗത്യവും വിളിയും തിരിച്ചറിഞ്ഞു ഹൃദയത്തിൽ എല്ലാം സംഗ്രഹിച്ചു മകനെ വിളവെടുക്കാനായി കിടക്കുന്ന വയലിലേക്ക് സ്വർഗീയ വേലയ്ക്കായി പറഞ്ഞയച്ചു പ്രാർത്ഥിച്ചു ശക്തിനൽകുന്ന നയിക്കുന്ന ഒരു സ്വർഗീയ അമ്മ ഈശോയ്ക്ക് ഉണ്ടായിരുന്നു. സ്നേഹം എന്ന അസ്തിത്വം കൊണ്ടു പിതാവുമായി ഒന്നായിരിക്കുന്ന പുത്രന് തന്റെ രക്ഷാകര പദ്ധതിയിൽ ഈ ലോകത്തിൽ തന്റെ കുരിശുമരണത്തോളം അമ്മയുടെ സഹായവും ബലവും ശക്തിയും താങ്ങും തണലുമായി കൂടെ ഉണ്ടായിരുന്നു. എങ്കിലും സ്വർഗീയ പിതാവിൽ ഒന്നായിരിക്കുന്ന സ്നേഹവും ലോകത്തിൽ പരിശുദ്ധ മാതാവിന്റെ മാതൃത്വ സ്നേഹവും രണ്ടും കൂടി ഒന്ന് ചേരുമ്പോൾ തന്റെ ദൗത്യത്തിൽ നിന്ന് പിന്നോട്ട് വലിക്കുന്ന മാതൃസ്നേഹത്തെ ഈശോ പല സന്ദർഭങ്ങളിലും മാറ്റി നിർത്തുന്നത് കാണാനാവും. "സ്‌ത്രീയേ, എനിക്കും നിനക്കും എന്ത്‌?" എന്ന ചോദ്യവും എന്റെ അമ്മയും സഹോദരരും ഇവരാണ് എന്നു ദൈവജനത്തെ ചൂണ്ടി കാണിച്ചു പറയുകയും ചെയ്യുന്നത് തന്റെ ദൗത്യം അറിഞ്ഞവന്റെ വാക്കുകളാണ്.

സിറിലച്ചന്റെ ജീവിതത്തിലും ക്രിസ്തുവിന്റെ സ്നേഹം തന്നെ വേട്ടയാടി പിടിച്ചു ഏല്പിച്ച ദൗത്യം നിറവേറ്റി പോകുമ്പോൾ പിന്നിൽ നിന്ന് വേട്ടയാടുന്ന അമ്മയുടെ സ്നേഹവും പിന്നോട്ട് വലിക്കുന്നു എന്ന തോന്നലുണ്ടായിട്ടുണ്ട്. ആ സന്ദർഭങ്ങളിലൊക്കെ യേശുവിനെ പോലെ അമ്മയോട്
"സ്‌ത്രീയേ, എനിക്കും നിനക്കും എന്ത്‌?" എന്ന ചോദ്യവും ചെറു ശകാരവും അമ്മയ്ക്ക് കൊടുത്തിരുന്നത് ഭൂമിയിൽ നിന്ന് തന്നെ വേട്ടയാടുന്ന സ്നേഹത്തിന്റെ ചങ്ങലകെട്ടുകളിൽ പെട്ടു പോകാതെയുള്ള ശ്രമമായിരുന്നു എന്ന് എനിക്ക് തോന്നിയിട്ടുണ്ട്. എന്റെ അമ്മയും സഹോദരരും ദൈവജനമാണെന്ന ക്രിസ്തീയ ദൗത്യത്തിന്റെ വിളിയും ക്രിസ്തു അനുകരണവും ഉണ്ണിയച്ചനിൽ തെളിഞ്ഞു നിന്നിരുന്നു.

💞ശുദ്ധീകരണ സ്ഥലത്തു കിടക്കാതെ തന്റെ ശുദ്ധീകരണം ഭൂമിയിൽ പൂർത്തീകരിക്കാൻ മോഹിച്ച താപസൻ.

ഒരു നിമിഷം പോലും തന്റെ ആത്മാവിനെ ശുദ്ധീകരണസ്ഥലത്തു കിടത്താതെ സ്വർഗത്തിലേക്ക് എടുക്കണം എന്ന ഉണ്ണിയച്ചന്റെ പ്രാർത്ഥനയിൽ ആ അതികഠിന വേദനകൾ ഇവിടെ നിന്നും സഹിച്ചു തന്റെ ആത്മാവ് പൂർണമായി ശുദ്ധീകരിക്കപ്പെടുവാനായിട്ടുള്ളത് ചെയ്യുകയായിരുന്നു ഉണ്ണി തന്റെ അവസാനനാളുകളിൽ. അതിനാൽ ഭൂമിയിൽ ഏറ്റവും വേദനയുള്ള രോഗാവസ്ഥയിൽ ആ വേദനകൾ സഹിച്ചു കുരിശിന്നോട് ചേർത്തു വെച്ചു അനേകർക്കു വേണ്ടി പ്രാർത്ഥിക്കുകയായിരുന്നു. സഹിക്കാൻ കഴിയുന്നതിനപ്പുറമുള്ള വേദനകൾ പോലും തന്റെ ചിരിക്കുള്ളിൽ മറയ്ക്കുന്നതിനാൽ ആ വേദനയുടെ ആധിക്യം ആർക്കും തിരിച്ചറിയാൻ സാധിക്കുന്നതല്ലായിരുന്നു. ഇറ്റലിയിൽ നിന്നു വന്ന ആദ്യ നാളുകളിൽ ഒരു ദിനം ബേബി മെമ്മോറിയൽ ആശുപത്രിയിൽ കിടക്കുമ്പോൾ അതികഠിനമായ വേദന സഹിച്ചു ഉള്ളിൽ ഒതുക്കി ഞെരുങ്ങുന്നത് കണ്ടറിഞ്ഞ ഞാൻ അടിവയറ്റിൽ തടവി കൊടുത്തു കൊണ്ടിരുന്നു. അപ്പോൾ ഉണ്ണി പതുക്കെ കൂടുതൽ തലോടാനായി എനിക്ക് വിട്ടു തന്നു. അപ്പോൾ ലിന്റോ അച്ചനും വന്നു. എല്ലാവരെയും പുറത്താക്കി വാതിലു ചാരി വസ്ത്രം മാറ്റി മണിക്കൂറുകൾ ഞാനും അച്ചനും തലോടി കൊണ്ടിരുന്നു. വേദനയിൽ നിന്ന് ശമനം കിട്ടി കൊച്ചുകുട്ടിയെ പോലെ ഉറങ്ങുന്നത് കണ്ടത് തന്നെ എനിക്ക് ഒരു ദൈവീക അനുഭവമായിരുന്നു.

പിന്നെ എന്നെ കണ്ടപ്പോഴൊക്കെ "ബാബു ചേട്ടാ... അന്ന് ബാബു ചേട്ടൻ തലോടി തന്നത് എനിക്ക് എന്ത്‌ ആശ്വാസം ആയെന്നറിയാമോ.
അന്ന് എനിക്ക് ഒത്തിരി ആശ്വാസം കിട്ടിയിരുന്നു" എന്ന് ആ ചെറിയ തലോടലിനെ പ്രതി ആവർത്തിച്ചു പറയുമായിരുന്നു...

ആ രോഗാവസ്ഥയിൽ കിടന്നു കൊണ്ടു ആരുടെ ഒക്കെ രോഗപീഡകൾക്കും രക്ഷയ്ക്കുമായിട്ടാണ് പ്രാർത്ഥിച്ചതെന്നും ആരുടെയൊക്കെ പീഡകളും വേദനകളും ജീവിതവുമാണ് ചോദിച്ചു വാങ്ങി എടുത്തു ആത്മവിശുദ്ധി നേടിയതെന്നും കർത്താവിനെ അറിയൂ.......... 😰

അങ്ങനെ ഉണ്ണിയച്ചൻ തന്റെ ഓട്ടം പൂർത്തിയാക്കി.
ആ പട്ടം നിത്യതയിലേക്ക് പറന്നു പോയി.....
ആ ജീവിതം അവസാന നിമിഷം പോലും തന്റെ അനുസരണം കൊണ്ടു ജീവിതബലിയാക്കി നിത്യജീവൻ നേടി.... സ്വർഗീയപിതാവിന്റെ സന്നിധിയിലേക്ക്...

നേരത്തേ സ്വർഗത്തിൽ ചെന്ന് തനിക്ക് ഈ ഭൂമിയിൽ ആയിരുന്നു കൊണ്ടു ചെയ്യാൻ സാധിക്കാത്ത പ്രവർത്തികൾ സ്വർഗത്തിലിരുന്നു ചെയ്യുവാനായി.... അതേ.... ഇവിടുന്ന് ചെയ്യാൻ പറ്റാത്തത് തന്നെ....🌹

✍️ബാബു ജോസഫ്

15/01/2024
ഫ്രാൻസിസ് പാപ്പ "കർത്താവേ, അങ്ങേക്ക് സ്തുതി!" (LAUDATO SI) എന്ന "നമ്മുടെ പൊതുഭവനത്തെ സംരക്ഷിക്കുന്നതു സംബന്ധിച്ചുള്ള"  ച...
15/01/2024

ഫ്രാൻസിസ് പാപ്പ "കർത്താവേ, അങ്ങേക്ക് സ്തുതി!" (LAUDATO SI) എന്ന "നമ്മുടെ പൊതുഭവനത്തെ സംരക്ഷിക്കുന്നതു സംബന്ധിച്ചുള്ള" ചാക്രിക ലേഖനത്തിൽ (155 ൽ) ബനഡിക്ട് XVI പാപ്പയുടെ "മനുഷ്യന്റെ പരിസ്ഥിതി" യെ കുറിച്ചുള്ള ഈ ഉദ്ധരണി എടുത്തു പറഞ്ഞുകൊണ്ട് ഇങ്ങനെ വ്യക്തമാക്കുന്നു :
🌹"മനുഷ്യനും ഒരു പ്രകൃതിയുണ്ട്. അതിനെ അവൻ ആദരിക്കണം. അതിനെ തന്നിഷ്ടം പോലെ ദുരുപയോഗിക്കാൻ പാടില്ല."🌹എന്ന വസ്തുതയെ അടിസ്ഥാനപെടുത്തി മാനുഷിക പരിസ്ഥിതി "അഗാധമായ മാനുഷിക ജീവിതവും ധാർമിക ജീവിതവും തമ്മിലുള്ള ബന്ധത്തിൽ ധാർമികനിയമം നമ്മുടെ പ്രകൃതിയിൽ ആലേഖനം ചെയ്യപെട്ടിട്ടുള്ളതാണ്" എന്ന് വെളിപ്പെടുത്തി. നമ്മുടെ ശരീരം ദൈവത്തിന്റെ ദാനമാണെന്ന് നാം അംഗീകരിക്കണം എന്നും ചക്രിക ലേഖനം എടുത്തു പറഞ്ഞിട്ടുണ്ട്.

ചക്രിക ലേഖനം തുടരുന്നു...

"നമ്മുടെ ശരീരത്തെ സ്വീകരിക്കാനും അതിനെ സൂക്ഷിക്കാനും അതിന്റെ സമ്പൂർണ്ണമായ അർത്ഥത്തെ ആദരിക്കാനും പഠിക്കുക എന്നത് യഥാർത്ഥമായ ഏതു മാനുഷിക പരിസ്ഥിതി വിജ്ഞാനീയത്തിന്റെയും സാരാംശപരമായ ഘടകമാണ്. കൂടാതെ 🌹ഒരു വ്യക്തി തന്റെ ശരീരത്തെ സ്ത്രീത്വത്തിലോ പുരുഷത്വത്തിലോ വിലമതിക്കണം.🌹 തന്നിൽ നിന്ന് വ്യത്യസ്തമായ അഥവാ വ്യത്യസ്തനായ ഒരു വ്യക്തിയുമായുള്ള കണ്ടുമുട്ടലിൽ തന്നെ തിരിച്ചറിയാൻ അതു അത്യാവശ്യമാണ്."

അതായത് ഫ്രാൻസിസ് പാപ്പയുടെ കർത്താവെ അങ്ങേക്ക് സ്തുതി, എന്ന ചക്രിക ലേഖനം വ്യക്തമാക്കിയ "ഒരു വ്യക്തി തന്റെ ശരീരത്തെ സ്ത്രീത്വത്തിലോ പുരുഷത്വത്തിലോ വിലമതിക്കണം." എന്നത് ലംഘിച്ചു കൊണ്ടു ഒരു പുരുഷൻ തന്റെ പുരുഷപ്രകൃതിയെ അംഗീകരിക്കാൻ ആകാതെ സ്ത്രീപ്രകൃതിയായി കരുതുകയും സ്ത്രീ തന്റെ സ്ത്രീപ്രകൃതിയെ അംഗീകരിക്കാൻ ആവാതെ പുരുഷപ്രകൃതിയായി കാണുകയും ചെയ്യുന്ന പ്രകൃതി വിരുദ്ധ മനോവൈകല്യത്തെ മാറ്റി എടുക്കാൻ ശാരീരിക, മാനസിക, ആത്മീയ ചികിത്സ മാർഗങ്ങളിലൂടെ ആഹ്വാനം ചെയ്യുകയും ശ്രമിക്കുകയും ചെയ്യേണ്ട പ്രധാന ദൗത്യം കത്തോലിക്കാ സഭയ്ക്കുണ്ട്. സഭയിൽ നിക്ഷിപ്തമാണിത്.

സഭ ഈ ചക്രിക ലേഖനത്തിലൂടെ വ്യക്തമാക്കിയവ മനസ്സിലാക്കി സമൂഹത്തെ ബോധവൽക്കരിക്കേണ്ട ഉത്തരവാദിത്വം സഭമക്കൾക്ക് ഉണ്ട്. അവ നിർവഹിക്കാതെ ഇതിനു വിരുദ്ധമായ പ്രവർത്തികളാണ് പ്രകൃതി വിരുദ്ധപ്രവർത്തനങ്ങളിൽ ഏർപെടുന്നവർക്ക് വേണ്ടി പ്രോത്സാഹനം നടത്തികൊണ്ടിരിക്കുന്നവർ ചെയ്യുന്നത്. ദൈവം തന്ന സ്വന്തം സ്വത്വത്തെ അംഗീകരിക്കാനോ ആദരിക്കാനോ വിമുഖത കാണിച്ചു പോകുന്ന പ്രകൃതി വിരുദ്ധതയെ ആദരിക്കുകയോ ഏതൊരുമാർഗത്തിലൂടെ പ്രോത്സാഹനത്തിന് പ്രേരകമാകുകയോ ചെയ്യുക എന്നതും പ്രകൃതി വിരുദ്ധതയാണ്. മനുഷ്യപ്രകൃതിയെയും മനുഷ്യ പരിസ്ഥിതിയെയും മുറിപ്പെടുത്തുന്നതുമാണ്.

സ്വവർഗ പങ്കാളികളെ ആശീർവാദിക്കാനുള്ള തീരുമാനം ഒന്നാം തരമോ, രണ്ടാം തരമോ, അതോ മൂന്നാം തരമോ ആയ ആശീർവാദം ആണെങ്കിൽ പോലും അതു സഭയിൽ നിന്ന് നൽകുമ്പോൾ ദൈവം നൽകിയ മാനുഷിക പ്രകൃതിയെ അനാദരിച്ചു പ്രകൃതി വിരുദ്ധമാർഗങ്ങളിലൂടെ ജീവിക്കുന്നവർക്ക് പ്രചോദനവും അംഗീകാരവും പ്രോത്സാഹനവും സ്വീകാര്യതയും നൽകുന്നതാണ്.

ഒരു ചക്രിക ലേഖനത്തിലൂടെ ഒരു വസ്തുത വ്യക്തമാക്കി സ്ഥാപിക്കയും അംഗീകരിക്കയും പ്രബോധനത്തിലൂടെ നിലവിൽ വരുകയും ചെയ്ത ശേക്ഷം മറ്റൊരു മാർഗത്തിലൂടെ അവ തന്നെ അവർ തന്നെ ലംഘിക്കുകയും ചെയ്യുന്ന നടപടികളും പ്രവർത്തികളും ആരിൽ നിന്ന് വന്നാലും അതു ഭൂഷണമല്ല, ദൂഷണമാണ്!!!

ഇതൊന്നും തിരിച്ചറിയാതെ പാപത്തെ ലഘുകരിക്കാനും വെളുപ്പിക്കാനും അംഗീകരിക്കാനും പ്രോത്സാഹിപ്പിക്കാനും ഏത് മാഗ്ഗത്തിലൂടെയും ശ്രമിക്കുന്നവർ ദൈവീകപ്രകൃതിക്കെതിരെ പ്രകൃതി വിരുദ്ധ പാപം ചെയ്തു അതിൽ പങ്കു ചേരുകയാണ്....

ചെവിയുള്ളവർ കേൾക്കട്ടെ..!!!

✍️ബാബു ജോസഫ്... 🙏

ആഫ്രിക്കൻ ഭൂഖണ്ഢത്തിലെ ബിഷപ്പുമാർ ആരും സ്വവർഗ്ഗ ദമ്പതികൾക്ക് അനുഗ്രഹം നൽകില്ല.ആഫ്രിക്കയിലെയും, മഡഗാസ്‌കറിലെയും കത്തോലിക്...
13/01/2024

ആഫ്രിക്കൻ ഭൂഖണ്ഢത്തിലെ ബിഷപ്പുമാർ ആരും സ്വവർഗ്ഗ ദമ്പതികൾക്ക് അനുഗ്രഹം നൽകില്ല.

ആഫ്രിക്കയിലെയും, മഡഗാസ്‌കറിലെയും കത്തോലിക്കാ തിരുസഭയിലെ ബിഷപ്പുമാരാരും സ്വവർഗരതിക്കാരായ ദമ്പതികൾക്ക് അനുഗ്രഹം നൽകില്ലെന്ന് കർദ്ദിനാൾ അംബോംഗോയുടെ കത്തിൽ പറയുന്നു.

ആഫ്രിക്കയിലെയും, മഡഗാസ്‌കറിലെയും എപ്പിസ്‌കോപ്പൽ കോൺഫറൻസുകളുടെ പ്രസിഡന്റ്, ഭൂഖണ്ഡത്തിലെ കത്തോലിക്കാ ബിഷപ്പുമാർ സ്വവർഗ ദമ്പതികളെ ഫിഡൂസിയ സപ്ലിക്കൻസിന്റെ അനുഗ്രഹം നടപ്പാക്കില്ലെന്ന് പ്രഖ്യാപിച്ചു, അങ്ങനെ ചെയ്യുന്നത് ആഫ്രിക്കൻ സംസ്കാരത്തിന് വിരുദ്ധമാണ്.

"വിവാഹത്തെയും കുടുംബത്തെയും സംബന്ധിച്ച പ്രകൃതി നിയമത്തിന്റെ മൂല്യങ്ങളിൽ ആഴത്തിൽ വേരൂന്നിയതാണ് .

"ജനുവരി 11ന് പുറപ്പെടുവിച്ച ഒരു കത്തിൽ,CDF പ്രിഫെക്റ്റ് കർദിനാൾ വിക്ടർ ഫെർണാണ്ടസിന്റെ ഡിസംബർ 18ലെ സ്വവർഗ ദമ്പതികൾക്ക് അനുഗ്രഹം നൽകാനുള്ള കോണ്ടിനെന്റൽ പ്രതികരണം കർദ്ദിനാൾ ഫ്രിഡോലിൻ അംബോംഗോ അവതരിപ്പിച്ചു. ആഫ്രിക്കയിലെ എപ്പിസ്‌കോപ്പൽ കോൺഫറൻസുകൾ ഫ്രാൻസിസ് മാർപാപ്പയുമായുള്ള തങ്ങളുടെ കൂട്ടായ്മയെ “ശക്തമായി പുനഃസ്ഥാപിച്ചതെങ്ങനെ” എന്ന് കുറിക്കുമ്പോൾ, സ്വവർഗാനുഗ്രഹങ്ങളെ എതിർക്കുന്ന ബിഷപ്പുമാർ തങ്ങളുടെ നിലപാടിൽ ഐക്യപ്പെട്ടുവെന്ന് അംബോംഗോ പ്രസ്താവിച്ചു.

അത്തരം അനുഗ്രഹങ്ങൾ "അപവാദങ്ങൾ" ഉണ്ടാക്കാതെ നടക്കില്ല, കൂടാതെ "വിവാഹത്തെയും ലൈംഗികതയെയും കുറിച്ചുള്ള തിരുസഭയുടെ പഠിപ്പിക്കലുകൾ മാറ്റമില്ലാതെ തുടരുന്നതിനാൽ" കത്തിൽ ഇങ്ങനെ പ്രഖ്യാപിച്ചു: ആഫ്രിക്കൻ ബിഷപ്പുമാരായ ഞങ്ങൾ,സ്വവർഗരതിക്കാരെയോ സ്വവർഗ ദമ്പതികളെയോ അനുഗ്രഹിക്കുന്നത് ആഫ്രിക്കയ്ക്ക് ഉചിതമാണെന്ന് കരുതുന്നില്ല. കാരണം ഇത് ആശയക്കുഴപ്പമുണ്ടാക്കുകയും ആഫ്രിക്കൻ സമൂഹങ്ങളുടെ സാംസ്കാരിക ധാർമ്മികതയ്ക്ക് നേർവിപരീതമാകുകയും ചെയ്യും.

സ്വവർഗ ബന്ധങ്ങളിലുള്ളവർക്ക് അനുഗ്രഹങ്ങൾ വാഗ്‌ദാനം ചെയ്യുന്നത് “സ്ഥിരമായ ഒരു യൂണിയനിൽ ജീവിക്കുന്ന ഒരേ ലിംഗത്തിലുള്ള ആളുകൾ സ്വന്തം പദവിയുടെ നിയമസാധുത അവകാശപ്പെടുന്നില്ലെന്ന് ബോധ്യപ്പെടുത്തുന്നത് വളരെ പ്രയാസകരമാക്കും.

ഈ സ്ഥാനം അംബോംഗോ ഒരിക്കൽ കൂടി തിരുവെഴുത്തുകളിൽ ഉറച്ചുനിന്നു,"പോകൂ, ഇനി പാപം ചെയ്യരുത്" എന്ന ക്രിസ്തുവിന്റെ കൽപ്പന വീണ്ടും ആവർത്തിക്കാൻ സുവിശേഷങ്ങളിൽ നിന്ന് വരച്ചുകൊണ്ട്:

ഭൂമിയുടെ ഉപ്പും ലോകത്തിന്റെ വെളിച്ചവും എന്ന നിലയിൽ, തിരുസഭയുടെ കരുണാർദ്രമായ ദൗത്യം ലോകത്തിന്റെ ആത്മാവിന്റെ വേലിയേറ്റത്തിനെതിരെ പോകുകയും അത് ആവശ്യപ്പെടുന്നതാണെങ്കിലും ഏറ്റവും മികച്ചത് നൽകുകയും ചെയ്യുക എന്നതാണ്. ആഫ്രിക്കയിലെയും മഡഗാസ്കറിലെയും (SECAM) എപ്പിസ്കോപ്പൽ കോൺഫറൻസുകളുടെ സിമ്പോസിയത്തിന്റെ പ്രസിഡന്റും കിൻഷാസയിലെ ആർച്ച് ബിഷപ്പുമായ അംബോംഗോ, വ്യക്തിഗത ബിഷപ്പുമാരിൽ നിന്നും കോൺഫറൻസുകളിൽ നിന്നുമുള്ള നിരവധി പ്രതികരണങ്ങൾ സ്വവർഗരതിയെ തിരുവെഴുത്തു അപലപിച്ചതായി പ്രത്യേകം എടുത്തുപറഞ്ഞു.

വത്തിക്കാനിലെ 1975ലെ രേഖയായ പെർസോണ ഹ്യൂമാനയിലും വരച്ചുകൊണ്ട് അംബോംഗോ എഴുതി,"തിരുസഭയുടെ നിരന്തരമായ പഠിപ്പിക്കൽ സ്വവർഗരതിയെ 'ആന്തരികമായി ക്രമരഹിതമായി' വിവരിക്കുന്നു.

"കൂടാതെ,"C9" കർദ്ദിനാൾമാരുടെ കൗൺസിലിൽ പോപ്പിന്റെ അടുത്ത ഉപദേശകരിൽ ഒരാളായി പ്രവർത്തിക്കുന്ന അംബോംഗോ -ആഫ്രിക്കൻ സംസ്കാരം "വിവാഹത്തെയും കുടുംബത്തെയും കുറിച്ചുള്ള പ്രകൃതി നിയമത്തിന്റെ മൂല്യങ്ങളിൽ ആഴത്തിൽ വേരൂന്നിയതാണ്" എന്ന് അനുസ്മരിച്ചു."സാംസ്കാരിക മാനദണ്ഡങ്ങൾക്ക് വിരുദ്ധവും ആന്തരികമായി അഴിമതി നിറഞ്ഞതുമായി കാണുന്നു."

വത്തിക്കാന്റെ രേഖയുടെ ഈ വ്യാപകമായ നിരാകരണം യഥാർത്ഥത്തിൽ ഫ്രാൻസിസ് മാർപാപ്പയുടെയും ഫിഡൂസിയ സപ്ലിക്കൻസിന്റെ ഗ്രന്ഥകർത്താവായ കർദ്ദിനാൾ ഫെർണാണ്ടസിന്റെയും "കരാർ ലഭിച്ചു" എന്ന് അംബോംഗോ പ്രസ്താവിച്ചു. ഈ കാര്യം അദ്ദേഹം തന്റെ കത്തിന്റെ അവസാന വരികളിൽ കൂടുതൽ വിശദീകരിച്ചു, എങ്ങനെയെന്ന് പ്രസ്താവിക്കാൻ ഫ്രാൻസിസ് മാർപാപ്പയുടെ പ്രധാന തീമുകളിൽ ഒന്നിൽ നിന്ന് വരച്ചു: ആഫ്രിക്കയിലെ ഏത് തരത്തിലുള്ള സാംസ്കാരിക കോളനിവൽക്കരണത്തെയും തീവ്രമായി എതിർക്കുന്ന ഫ്രാൻസിസ് മാർപാപ്പ, ആഫ്രിക്കൻ ജനതയെ ഹൃദയപൂർവം അനുഗ്രഹിക്കുകയും ക്രിസ്തീയ മൂല്യങ്ങളുടെ സംരക്ഷണത്തിൽ എല്ലായ്പ്പോഴും എന്നപോലെ വിശ്വസ്തരായി തുടരാൻ അവരെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു.

ഫിഡൂസിയ സപ്ലിക്കൻസിന്റെ പ്രസിദ്ധീകരണത്തിന് തൊട്ടുപിന്നാലെ ആഫ്രിക്കൻ ബിഷപ്പുമാർക്ക് അദ്ദേഹം നൽകിയ ആഹ്വാനത്തിന്റെ ഫലമാണ് അംബോംഗോയുടെ കത്ത്. “പല വ്യാഖ്യാനങ്ങൾക്കും കൃത്രിമത്വങ്ങൾക്കും വഴങ്ങുന്ന ഈ പ്രഖ്യാപനത്തിന്റെ അവ്യക്തത വിശ്വാസികൾക്കിടയിൽ വളരെയധികം ആശയക്കുഴപ്പം സൃഷ്ടിക്കുന്നത് എങ്ങനെയെന്ന് ആ സമയത്ത് അദ്ദേഹം കുറിച്ചു,ആഫ്രിക്കയിലെ തിരുസഭയുടെ പാസ്റ്റർമാർ എന്ന നിലയിൽ നാം വ്യക്തമായി സംസാരിക്കേണ്ടതുണ്ടെന്ന് ഞാൻ വിശ്വസിക്കുന്നു. നമ്മുടെ ക്രിസ്ത്യാനികൾക്ക് വ്യക്തമായ മാർഗനിർദേശം നൽകുന്നതിനായി ഈ വിഷയത്തിൽ.”കുപ്രസിദ്ധമായ ബ്യൂറോക്രാറ്റിക് വത്തിക്കാനെ അമ്പരപ്പിച്ചിരിക്കാൻ സാധ്യതയുള്ള ഒരു ത്വരിതഗതിക്ക് തെളിവായി,ജനുവരി പകുതിയോടെ അവരുടെ പ്രതികരണങ്ങൾ തനിക്ക് അയയ്ക്കാൻ അദ്ദേഹം ഭൂഖണ്ഡങ്ങളിലെ ബിഷപ്പുമാരോട് അഭ്യർത്ഥിച്ചു.

ആഫ്രിക്കയിലെ വിവിധ ബിഷപ്പുമാർ,പ്രത്യേകിച്ച് കാമറൂണിലെ ബിഷപ്പുമാർ,അദ്ദേഹത്തിന്റെ കത്തിന്റെ സമയത്ത്,ഫിഡൂസിയ സപ്ലിക്കൻസിനെ ശക്തമായി നിരാകരിച്ചിരുന്നു.കാമറൂൺ ബിഷപ്പുമാർ സ്വവർഗാനുഗ്രഹങ്ങളെ അപലപിക്കുന്നതിനെ വിപുലീകരിച്ചു, “സ്വവർഗരതി മനുഷ്യ നരവംശശാസ്ത്രത്തെ വ്യാജമാക്കുകയും ദുഷിപ്പിക്കുകയും സമൂഹത്തിന്റെ അടിത്തറയായ ലൈംഗികതയെയും വിവാഹത്തെയും കുടുംബത്തെയും നിസ്സാരമാക്കുകയും ചെയ്യുന്നു. വാസ്‌തവത്തിൽ സ്വവർഗരതി മനുഷ്യരാശിയെ തനിക്കെതിരായി നിർത്തുകയും നശിപ്പിക്കുകയും ചെയ്യുന്നു.”

കത്തോലിക്കാ സഭയുടെ മതബോധനഗ്രന്ഥം #2357 ഇപ്രകാരം പഠിപ്പിക്കുന്നു: "'സ്വവർഗരതികൾ ആന്തരികമായി ക്രമരഹിതമാണ്.'അവ പ്രകൃതി നിയമത്തിന് വിരുദ്ധമാണ്.അവർ ലൈംഗികതയെ ജീവന്റെ സമ്മാനമായി അടയ്ക്കുന്നു. അവർ യഥാർത്ഥമായ വൈകാരികവും ലൈംഗികവുമായ പരസ്പരപൂരകതയിൽ നിന്ന് മുന്നോട്ട് പോകുന്നില്ല. ഒരു സാഹചര്യത്തിലും അവരെ അംഗീകരിക്കാൻ കഴിയില്ല.

”തീർച്ചയായും,1986-ൽ കർദ്ദിനാൾ ജോസഫ് റാറ്റ്സിംഗറുടെ നേതൃത്വത്തിൽ,സ്വവർഗാനുരാഗികളായ വ്യക്തികളുടെ അജപാലന പരിപാലനത്തെക്കുറിച്ച് ബിഷപ്പുമാർക്ക് നിർദ്ദേശം നൽകുന്ന ഒരു രേഖ സി.ഡി.എഫ്.ബിഷപ്പുമാരും രൂപതയിലെ ഏതെങ്കിലും "അജപാലന പരിപാടികളും" "സ്വവർഗരതി അധാർമികമാണെന്ന് വ്യക്തമായി പ്രസ്താവിക്കുന്നു" എന്ന് CDF ഉപദേശിച്ചു.

Post Source: https://www.lifesitenews.com/news/breaking-bishops-will-not-offer-blessings-of-homosexual-couples-anywhere-in-africa/

വാടക ഗർഭധാരണം നിരോധിക്കേണ്ട ആവശ്യമാർക്കാണ്????"യഥാർത്ഥത്തിൽ നാമിന്ന് നേരിടുന്നത് ജീവനെതിരെയുള്ള വസ്തുനിഷ്ഠമായ ഒരു ഗൂഡാലോ...
10/01/2024

വാടക ഗർഭധാരണം നിരോധിക്കേണ്ട ആവശ്യമാർക്കാണ്????

"യഥാർത്ഥത്തിൽ നാമിന്ന് നേരിടുന്നത് ജീവനെതിരെയുള്ള വസ്തുനിഷ്ഠമായ ഒരു ഗൂഡാലോചനയാണ്. ആ ഗൂഢാലോചനയിൽ അന്താരാഷ്ട്ര സ്ഥാപനങ്ങൾ പോലും ഉൾപ്പെട്ടിരിക്കുന്നു." - വിശുദ്ധ ജോൺ പോൾ II

വാടകഗര്‍ഭപാത്രം എന്ന സമ്പ്രദായം ആഗോളതലത്തില്‍ നിരോധിക്കണമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ ആവശ്യപ്പെട്ടിരിക്കുന്നു. ഈ സമ്പ്രദായം അപലപനീയമാണെന്നും കുഞ്ഞിന്റെയും അതിനെ ഗര്‍ഭത്തില്‍ വഹിക്കുന്ന സ്ത്രീയുടെയും അന്തസിനോടുള്ള അനാദരവാണ് വാടകഗര്‍ഭധാരണം എന്നായിരുന്നു പാപ്പയുടെ പ്രസ്താവന.

വാടക ഗർഭധാരണത്തെ കുറിച്ചുള്ള പോപ്പിന്റെ പ്രസ്താവന സഭയുടെ നയം തന്നെയാണ്. എന്നാൽ അതു ശരിയാണെങ്കിലും കാലോചിതമായ മാറ്റങ്ങൾക്ക് സഭയെ വിധേയമാക്കുന്ന പാപ്പയുടെ നയങ്ങളുമായി ചേർന്നു പോകാത്ത പ്രസ്താവന ആണല്ലോ എന്ന ചിന്തയാണ് എന്നിൽ ഉദിച്ചത്. കാരണം "ജീവനെ തടയുന്ന" കൃത്രിമ ഗർഭനിരോധനമാർഗങ്ങൾ പോലും ക്രൈസ്തവരോടെങ്കിലും ഉപേക്ഷിക്കണം എന്ന് ശക്തമായി പ്രസ്ഥാവിക്കാത്ത പോപ്പ് "ജീവനെ പ്രധാനം ചെയ്യുന്ന" ഒരു കൃത്രിമ ഗർഭധാരണ മാർഗമായ surrogacy മാത്രം ആഗോളതലത്തിൽ നിരോധിക്കണം എന്ന് പറഞ്ഞിരിക്കുന്നു. ലോകത്തിലെ അതികൂർമ്മബുദ്ധിമാനായ പോപ്പ് ഫ്രാൻസിസ് ഈ സമയത്ത് തന്നെ അങ്ങനെ പറയണമെങ്കിൽ അതിനൊരു വ്യക്തമായ കാരണം ഉണ്ടാകും. അതെന്തിനാണ്.... ????🤔🤔

വാടകയ്ക്കു ഗർഭപാത്രം മാത്രം നൽകുന്നത് നിരോധിക്കണം എന്ന് പറയുമ്പോൾ വാടകയ്ക്ക് ശരീരം മുഴുവനും ഉപയോഗിക്കാൻ കൊടുക്കുന്ന വ്യഭിചാരമായ വേശ്യാവൃത്തി നിരോധിക്കണം എന്ന് പറയാത്തത് എന്തുകൊണ്ടാണ്...??🤔🤔🤔

സമൂഹത്തിന് ദൂഷ്യമായ ലൈംഗിക രോഗസംക്രമണങ്ങൾക്ക് കാരണമാകുന്നതാണ് ശരീരം വിൽക്കുന്നവർ ചെയ്യുന്ന വേശ്യാവൃത്തി. കൂടാതെ സ്വവർഗരതിക്കാരെ കൂടുതൽ ബാധിച്ചു അവർക്ക് അകാല മരണം ഒരുക്കുന്ന എയ്ഡ്‌സ് രോഗങ്ങൾ ഇതുമൂലം സംഭവിക്കുന്നത് കൊണ്ടു പ്രധാനമായും നിരോധിക്കപെടേണ്ടത് അവയല്ലേ...? 🤔
പുരുഷ വേശ്യകളും സ്ത്രീവേശ്യകളും മൂന്നാംലിംഗ വേശ്യകളും വാടകയ്ക്ക് ശരീരം കൊടുത്തു ജീവിക്കുന്ന സമ്പ്രദായം നിരോധിക്കണം എന്ന് പറയാൻ സാധിക്കാത്തവർ കുഞ്ഞുങ്ങളെ ലഭിക്കാൻ ചികിത്സയുടെ ഭാഗമായി ഗർഭപാത്രം മാത്രം വാടകയ്ക്ക് കൊടുത്തു ജീവിക്കുന്ന സമ്പ്രദായം മാത്രം നിരോധിക്കണം എന്ന് പറയുന്നതിന്റെ യുക്തി എന്ത്‌??? ഇത് ഇരട്ടതാപ്പ് അല്ലേ???🤔🤔🤔

👉 ആരാണ് വാടക ഗർഭപാത്രത്തെ ആശ്രയിക്കുന്നത്??

കുഞ്ഞുങ്ങൾ ലഭിക്കാൻ വളരെ കാലം ബുദ്ധിമുട്ടി കിട്ടാതെ വന്നു അവസാനമാർഗ്ഗമായി പിടിക്കുന്ന കച്ചിതുരുമ്പാണ് ചിലർക്ക് വാടക ഗർഭധാരണം. ഒരു കുട്ടിക്ക് വേണ്ടി ഒത്തിരി ആഗ്രഹിക്കുകയും അതിനു വേണ്ട സമ്പത്തുള്ളവരും ആണ് ഈ മാർഗം പൊതുവെ തിരഞ്ഞടുക്കുന്നത്.

സ്വാഭാവിക മാർഗത്തിലൂടെ കുഞ്ഞു ലഭിക്കില്ല എന്നുള്ളവരും സഭയുടെ ധാർമികപ്രബോധനങ്ങൾ അറിയില്ലാത്തവരും അറിഞ്ഞാലും അതു അവഗണിക്കുന്നവരും ക്രൈസ്തവ വിശ്വാസികൾ അല്ലാത്തവരും കൃത്രിമ മാർഗങ്ങളിലൂടെ കുഞ്ഞിനെ ലഭിക്കാൻ ചികിത്സയുടെ ഭാഗമായി വാടകഗർഭപാത്രത്തെയും ആശ്രയിക്കേണ്ട സാഹചര്യം ഉപയോഗിക്കുന്നുണ്ട്.

എന്നാൽ ഗർഭധാരണത്തിന് യാതൊരു കുഴപ്പവുമില്ലാത്ത സമ്പന്നരായ പ്രസവിക്കാൻ മടിയുള്ള ചില സ്ത്രീകൾ കുഞ്ഞുങ്ങളെ ലഭിക്കാൻ വേണ്ടി വാടകയ്ക്കു മറ്റു സ്ത്രീകളെ എടുക്കുന്നത് തികച്ചും അപലപനീയമാണ് എന്ന് പറയാതെ വയ്യ.

ഈ ചികിത്സ സമ്പ്രദായം ഉപയോഗപെടുത്തി വാടകയ്ക്കു ഗർഭപാത്രങ്ങൾ നൽകി മാത്രം ജീവിക്കുന്ന സ്ത്രീകൾ ഉണ്ട്. കടുത്ത ദാരിദ്ര്യത്തിൽ പെട്ടവരും ഇതിനു വേണ്ടി വൻ തുക കിട്ടുന്നതിനാൽ ഗർഭപാത്രങ്ങൾ വാടകയ്ക്ക് നൽകി കുഞ്ഞുങ്ങൾക്ക് ജന്മം നൽകുന്നുണ്ട്.

👉വാടക ഗർഭധാരണത്തിലും കാലോചിതമായ മാറ്റം സഭയ്ക്ക് വേണ്ടേ????

കുഞ്ഞുങ്ങളെ തടയുന്ന വിവിധ കൃത്രിമ "ഗർഭനിരോധന" മാർഗങ്ങൾക്കും, പ്രകൃതി വിരുദ്ധ ലൈംഗിക ഗർഭനിരോധന മാർഗങ്ങൾക്കും, വിവിധ "കൃത്രിമ ഗർഭധാരണ" മാർഗങ്ങൾക്കും, സഭ എതിരാണ്. സഭയുടെ പ്രബോധനം അവ വ്യക്തമായി അനുശാസിച്ചിട്ടുമുണ്ട്. എന്നാൽ ഇതൊന്നും അനുസരിച്ചു ജീവിക്കുന്നവരല്ല ഭൂരിപക്ഷ കത്തോലിക്കരും എന്നത് ഓരോരുത്തരുടെയും ജീവിതം സാക്ഷി.

ഇക്കാലത്തു സഭതലവനായ പോപ്പ് പുരോഗമനപരമായി സഭയിൽ "കാലോചിതമായ മാറ്റങ്ങൾ" കൊണ്ടുവരുന്ന നയങ്ങളിൽ പ്രകൃതി വിരുദ്ധ ഗർഭനിരോധനമാർഗങ്ങളായ ലൈംഗികതയെ പ്രോത്സാഹിപ്പിക്കുന്ന (സ്വവർഗഭോഗം, അസ്വഭാവിക കുടുംബസൂത്രണമായ NFP) പ്രസ്താവനകളും പ്രവർത്തികളും നടത്തുകയും ചെയ്തിട്ടുണ്ട്. അങ്ങനെയുള്ള പുരോഗമന വാദിയായ പോപ്പിൽ നിന്ന് കാലോചിതമായ മാറ്റങ്ങൾ ഉൾകൊള്ളാത്ത പ്രത്യേകിച്ചും ആധുനിക ചികിത്സരീതിയുടെ ഭാഗമായ surrogacy നിരോധിക്കണം എന്ന് പറയണമെങ്കിൽ അതിൽ വ്യക്തമായ ഒരു അജണ്ടയുടെ കടന്നുകയറ്റം ഇല്ലാതെ വരില്ല. അതെന്താണ്....???🤔🤔🤔

"സ്വവർഗരതികാർക്ക് സിവിൽ യൂണിയൻ അനുവദിക്കണം" എന്ന് ലോകരാഷ്ട്രങ്ങളോട് ആവശ്യപെട്ട പോപ്പ് ഫ്രാൻസിസ് ഇപ്പോൾ "ആഗോളതലത്തിൽ വാടകഗർഭധാരണം നിരോധിക്കണം" എന്ന് കൂടി ആവശ്യപെട്ടെങ്കിൽ കുട്ടികൾ ഉണ്ടാകില്ലാത്ത സ്വവർഗഭോഗികൾക്ക് കുട്ടികളെ ലഭിക്കാനുള്ള സാഹചര്യം സൃഷ്ടിക്കുന്ന ഒരു മെഡിക്കൽ ശാസ്ത്രസംവിധാനം തന്നെ നിരോധിക്കണം എന്നാവശ്യപെട്ടിരിക്കുന്നു എന്നതാണ് വസ്തുത. ഒരു വിധത്തിൽ പറഞ്ഞാൽ അങ്ങനെ സ്വവർഗഭോഗികൾ ഈ സംവിധാനം ഉപയോഗിച്ച് കുട്ടികളെ ഉൽപാദിപ്പിക്കേണ്ട എന്ന് അദ്ദേഹം മനസ്സിൽ കണ്ടിരിക്കുന്നു. എന്തുകൊണ്ട്...??? 🤔🤔

ദൈവം തന്ന പ്രത്യുല്പാദന അവയവങ്ങൾ ഉണ്ടായിട്ടും അവ ഉപയോഗിക്കാതെ ഗുദഭോഗവും അധരഭോഗവും നടത്തി ജീവിക്കാൻ പോകുന്നവർക്ക് സിവിൽ യൂണിയൻ വേണമെന്ന് ആവശ്യപെടുന്നവർക്ക് അറിയാം സ്വവർഗഭോഗത്തിൽ സന്താനങ്ങൾ ഉണ്ടാകില്ല എന്ന്!!!
അതുപോലെ അവർ വാടക ഗർഭധാരണമാർഗം ശീലിച്ചാൽ സ്വവർഗദമ്പത്തികൾക്ക് കുട്ടികളെ കിട്ടുമെന്നും അവർക്ക് വ്യക്തമായി അറിയാം.
അപ്പോൾ അങ്ങനെ വേണ്ടാ എന്നൊരു നിശ്ചയവും ഈ പ്രസ്താവനയ്ക്കു പിന്നിലുണ്ട്. ഒന്നുകിൽ പാപ്പയുടെ ബുദ്ധി അല്ലെങ്കിൽ പാപ്പയെ മുന്നിൽ നിർത്തി പിന്നിലൂടെ പറയിപ്പിക്കുന്നവരുടെ കാഞ്ഞ ബുദ്ധി!!!!😰

സ്വവർഗഭോഗികൾക്ക് സ്വവർഗവിവാഹം മാത്രമല്ല ദത്തെടുക്കൽ കൂടി മുൻകൂട്ടി കണ്ട് കാർദ്ദിനാൽ ബെർഗോളിയ പണ്ട് മുതലേ പറഞ്ഞു വെച്ചു പോരുന്ന ഓരോ പ്രസ്താവനകളും സസൂക്ഷ്മം പരിശോധിച്ചാൽ മാത്രമേ ഇപ്പോൾ അദ്ദേഹം നടത്തിയ വാടക ഗർഭധാരണ നിരോധനത്തിന്റെ പിന്നിലെ പദ്ധതി അല്ലെങ്കിൽ ഗൂഡാലോചന വ്യക്തമാകൂ. അദ്ദേഹം ഇരുപത്തി ഒന്നാം നൂറ്റാണ്ടിലെ കുടുംബങ്ങളെ കുറിച്ച് പറഞ്ഞ ഇതുപോലുള്ള കാഴ്ചപാടാണ് "ഇന്ന് സഭയിൽ അനുവർത്തിച്ചുകൊണ്ടിരിക്കുന്ന പാപ്പയുടെ നിലപാട് " എന്ന് പാപ്പയുടെ കാലങ്ങളയുള്ള പ്രസ്താവനകൾ നിരീക്ഷിക്കുന്നവർക്ക് നിസ്സംശയം പറയാനാകും.

"ഒരു വിവാഹനിയമത്തെക്കാളുപരി, സ്വവർഗസ്നേഹികൾക്ക് ദത്തെടുക്കാൻ കഴിയുന്ന വിധത്തിൽ നമുക്ക് ദത്തെടുക്കൽ നിയമത്തെ മെച്ചപെടുത്താനാകും."
- (21 നൂറ്റാണ്ടിലെ വിശ്വാസം കുടുംബം സഭ എന്നിവയെ കുറിച്ചുള്ള ജോർജ് മാരിയോ ബെർഗോല്ലിയോയുടെ വീക്ഷണം, സ്വർഗത്തെയും ഭൂമിയെയും കുറിച്ച്, പേജ് 127) ദതെടുക്കൽ നിയമം കൂടുതൽ സുതാര്യമാക്കണമെന്ന അദ്ദേഹത്തിന്റെ ഈ പ്രസ്താവനയിൽ എന്തിന് വാടക ഗർഭധാരണം നിരോധിക്കണം എന്നതിന്റെ അതികൂർമ്മ ബുദ്ധിയുടെ വ്യക്തമായ ആ ഉത്തരം തെളിഞ്ഞു കിടപ്പുണ്ട്.

അതേ... ദൈവം വിഭാവനം ചെയ്ത ലൈംഗികതയിലെക്ക് സ്വവർഗഭോഗികളെ കൈപിടിച്ചു നയിക്കാൻ സാധിക്കാതെ, അവരെ പ്രകൃതി വിരുദ്ധ ലൈംഗികതയുടെ മാരക രോഗസംക്രമണ മാർഗമായ ഗുദ-അധര ഭോഗമാർഗങ്ങളിലേക്ക് നയിക്കാൻ തന്നെയല്ലേ homosexualiry, gay marriage, തുടങ്ങിയവ ഒക്കെ നിസ്സാരവൽക്കരിച്ചു അവതരിപ്പിക്കുന്നത്. സ്വവർഗ പങ്കാളികൾക്ക് ആശീർവാദം നൽകികൊണ്ടും പ്രചോദനം നൽകുന്നവർ അവർക്ക് ആരാന്റെ കുട്ടികളെ ദത്തേടുത്തു നൽകി ആ കുട്ടികളുടെ സ്വന്തം ലൈംഗിക സ്വത്വബോധം നഷ്ടപ്പെടുത്തുന്ന അവസ്ഥയിലേക്ക് തള്ളിയിടാൻ മടിക്കുന്നില്ല. കാരണം LGBTQ എന്ന ആഗോള സംവിധാനത്തിന്റെ അജണ്ടയുടെ ഭാഗമാണ് സുതാര്യമായ ദത്തെടുക്കൽ സംവിധാനത്തിനു വേണ്ടിയുള്ള വിവിധ ഇടപാടുകൾ.

കുട്ടികൾക്ക് പുരുഷനായ അപ്പനെയും സത്രീയായ അമ്മയെയും ലഭിക്കുക എന്ന അവരുടെ മൗലിക അവകാശം ലംഘിച്ചു കൊണ്ടു അപ്പന്റെയോ അമ്മയുടെയോ റോൾ അഭിനയിച്ചു തീർക്കുന്ന സ്വവർഗ പങ്കാളികളുടെ ചേഷ്ടകൾ കണ്ട് ആ കുട്ടികൾ അപ്പാ അമ്മാ എന്ന് വിളിക്കണമെന്നാണോ ഇവർ ചിന്തിച്ചു മനസ്സിലാക്കി വെച്ചിരിക്കുന്നത്????

ഇതുപോലുള്ള അനേകം പ്രശ്നങ്ങൾ കാണുകയോ അറിയുകയോ ചെയ്യാതെ LGBTQ ക്കാരെ ശ്രവിച്ചു കൊണ്ടു അവരുടെ കുടില പദ്ധതികൾ നടപ്പാക്കി കൊടുക്കാനാണോ കർത്താവിന്റെ പരിശുദ്ധമായ സഭയെ തല്പരകാര്യങ്ങൾക്ക് വേണ്ടി പല സ്ഥലങ്ങളിൽ നിന്നും
ദുരുപയോഗിക്കുന്നവർ ശ്രമിക്കുന്നത്???

Freemasons എന്ന സംഘടനയുടെ ബ്രാൻഡ് അംബാസഡർ ആയ പ്രശസ്ത സിനിമ നടൻ ലൂസിഫർ എന്ന സിനിമയ്ക്കു ശേഷം കൊടുത്ത ഒരു ഇന്റർവ്യൂവിൽ പറഞ്ഞത് വളരെ പ്രസക്തമാണ്. "നാമിന്ന് അന്താരാഷ്ട്ര തലത്തിൽ മറ്റൊരു ശക്തിയാൽ നിയന്ത്രിക്കപെടുന്നവരാണ്."

അതേ.... നാമിന്ന് ലോകവ്യാപകമായി ഇല്ലുമിനാറ്റിയുടെ "പ്രകാശ" വലയത്തിനാൽ നിയന്ത്രിക്കപെടുന്നവരാണ്.
ക്രിസ്തുവിന്റെ പ്രകാശവലയം ചേദിച്ചു കൊണ്ടു ഇല്ലുമിനാറ്റിയുടെ പ്രകാശവലയം ക്രിസ്ത്യാനികളെ നിയന്ത്രിക്കാതെ ഇരിക്കാൻ നാം തന്നെ കരുതൽ ഉള്ളവരാകേണ്ടതുണ്ട്.... 🙏

Address

Silverline
Auckland

Website

Alerts

Be the first to know and let us send you an email when Light of Life posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Place Of Worship

Send a message to Light of Life:

Share