Kuwait Kerala Islamic Council
SKSSF കുവൈത്ത് ഘടകം
സുപ്രധാന സേവന സംരംഭങ്ങള്‍
ദഅവ & തസ്കിയത്
ഖുര്‍ആന്‍ സ്റ്റഡി സെന്‍റെര്‍
റിലീഫ് സെല്‍
വിദ്യാഭ്യാസം
പബ്ലികേഷേന്‍
ഐ ടി & മീഡിയ
ഹജ്ജ് & ഉംറ സെല്‍
തുഹ്ഫത്തെ വിദാഅ
സര്‍ഗലയ
സുപ്രധാന പ്രവര്‍ത്തനങ്ങള്‍
1 ദഅവത്തു & തസ്കിയത്: നന്മയിലേക്കു ക്ഷണിക്കുകയും തിന്മയെ നിരാകരിക്കുകയും ചെയ്യുകയെന്ന മഹിത ലകഷ്യമാണ് ഖൈറ് ഉമ്മ യായ നമുക്കുള്ളത് . അതിനാല്‍ പ്രവാസി കൂട്ട
ായ്മകളുടെ കാട്ടി ക്കൂട്ടലുകള്‍ക്ക് അപ്പുറം കുവൈത്തിലെ മത സാമൂഹിക ക്രമത്തെ മതകീയമായി ചിട്ടപ്പെടുതുന്നതിനും സാംസ്കാരികമായി സമുദ്ധരിക്കുന്നതിനും പ്രാപിതമായ പ്രബോധന സംസ്കരണ പ്രവര്‍ത്തനങ്ങള്‍ക്കാണ് സംഘടന പ്രധാനമായും പ്രാമുഖ്യം നല്‍കുന്നത് .ഇതിനായി കുവൈത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ മതപഠന ക്ലാസുകള്‍ ദിക്ര്‍ സ്വലാത്ത് മജ്‌ലി സുകള്‍ എന്നിവ നടത്തി വരുന്നു.
2 ഖുര്‍ആന്‍ സ്റ്റഡി സെന്‍റെര്‍:
പരിശുദ്ധ ഖുര്‍ആനിന്‍റെ അര്‍ത്ഥ - ആശയ പഠനത്തിനും നിയമാനുസരനമുള്ള ഖുര്‍ആന്‍ പാരായണത്തിനും തജവീദ് പഠനത്തിനുമായി പ്രമുഖ പണ്ഡിതന്മാരുടെ നേതൃ ത്വത്തില്‍ ഖുര്‍ആന്‍ സ്റ്റഡി സെന്‍റെ റിനു കീഴില്‍ എല്ലാ മാസവും ആദ്യത്തെ വെള്ളിയാഴ്ച അബ്ബാസിയ ദാരുത്തര്ബിയ യ മദ്രസയിലും മുന്നാമത്തെ വെള്ളിയാഴ്ച മങ്കഫ് വണ്ടര്‍ കിഡ്സ് പ്ലേ സ്കൂളിലും നടന്നു വരുന്നു . ഇതിനായി പ്രത്യേക സിലബസ്സും വാര്‍ഷിക പരീക്ഷയും വിജയികള്‍ക്ക് പ്രത്യേക അവാര്‍ഡും നല്‍കുന്നുണ്ട് .
3 റിലീഫ് സെല്‍:
സമൂഹത്തിലെ അവശത അനുഭവിക്കുന്നവര്‍ക്ക് സാധ്യമായ സഹായങ്ങള്‍ ചെയ്യുക എന്ന ഉധേഷതോടെ തുടക്കം കുറിച്ചതാണ് ഇസ്ലാമിക് സെന്റര് സഹചാരി റിലീഫ് നെറ്റ് വര്‍ക്ക് . വിവാഹം , ഭവന നിര്‍മാണം , ചികിത്സ ,വിദ്യാഭ്യാസം , അനാഥ സംരക്ഷണം തുടങ്ങിയവയിലേക്ക് സാധ്യമായ സഹായങ്ങള്‍ നല്‍കുന്നതിനു പുറമേ വികലാംഗര്‍ക്കായി വീല്‍ ചെയര്‍ വിതരണം , കേരത്തിലെ എല്ലാ ജില്ലകളിലും സഹചാരി ആംബുലെന്സ് വിതരനതിനുള്ള പദ്ധതിയും നടന്നു വരുന്നു.
4 ഇഫ്ത്വാര്‍ മീറ്റ്:
കേരളത്തിലെ സാമ്പത്തികമായി പിന്നോക്കം നില്‍കുന്നമഹാല്ലുകളിലെ ദരിദ്ര കുടുംബങ്ങളെ കണ്ടെത്തി റമദാന്‍ മാസത്തിലെക്കാവശ്യമായഭക്ഷണ സാമഗ്രികള്‍ വിതരണം നടത്തുന്ന പദ്ധതിയാണ് ഇഫ്താര്‍ ക്വിറ്റ്.2011 ല്‍ തുടക്കംകുറിച്ച ഈ പദ്ധതിയിലൂടെ 600 -ല്‍ പരം കുടുംബങ്ങള്‍ക്ക് നല്‍കാന്‍ കഴിഞ്ഞിട്ടുണ്ട്
5 വിദ്യാഭ്യാസം (സമസ്ത മദ്രസകള്‍ ):
സമസ്ത കേരള ഇസ്‌ലാംമത വിദ്യാഭ്യാസ ബോര്‍ഡിന്‍റെ അംഗീകാരത്തോടെ ഇസ്ലാമിക് സെന്‍ററിനു കീഴില്‍ ദാരുത്തര്‍ബിയ അബ്ബാസിയ (Reg:8186) ദാരുത്ത അലീമുല്‍ ഖുര്‍ആന്‍ മദ്രസ ഫഹാഹീല്‍ (Reg:8600) ഇരു സ്ഥാപനങ്ങളിലുമായി 12 -ഓളം അദ്ധ്യാപകരുടെ ശിക്ഷണത്തില്‍ 200- ല്‍ പരം വിദ്യാര്‍ഥികള്‍ പഠനം നടത്തിക്കൊണ്ടിരിക്കുന്നു .ഒന്നുമുതല്‍ +2 വരെ പഠനത്തോടൊപ്പം മലയാളഭാഷാ പഠനത്തിനുമായി പ്രത്യേകപരിശീലനവും നല്‍കി വരുന്നു
6 ഹജ്ജ് ഉംറ സെല്‍:
കുവൈത്തില്‍ നിന്നും ഹജ്ജും ഉംറയും നിര്‍വഹിക്കാനായി ആഗ്രഹിക്കുന്നവര്‍ക്ക് ചുരുങ്ങിയ ചിലവില്‍ ഹജ്ജ് ഉംറ നിര്‍വഹിക്കാന്‍ അവസരമൊരുക്കുന്ന ഏക ഗ്രൂപ് ഇസ്ലാമിക് സെന്‍റെര്‍ മാത്രമാണ് . ഇതിനകം നിരവധി ഗ്രൂപുകള്‍ സെല്ലിന്‍റെ സേവനങ്ങള്‍ ഉപയോഗപ്പെടുത്തിയിട്ടുണ്ട് . കൂടാതെ പ്രത്യേക ഹജ്ജ് ഉംറ പഠന ക്ലാസുകളും സെല്ലിന്‍റെ കീഴില്‍ നടന്നു വരുന്നു
7 പബ്ലിക്കേഷന്‍സ് :
പരിശുദ്ധ അഹ് ലുസുന്നത്തി വല്‍ജമാഅത്തിന്‍റെ പ്രസിദ്ധീകരണങ്ങളായ സുന്നി അഫ്കാര്‍ ,സത്യധാര സന്തുഷ്ട കുടുംബം, തെളിച്ചം , കുരുന്നുകള്‍ തുടങ്ങിയവ കുവൈത്തിലും നാട്ടിലും വിതരണം നടത്തുന്നതില്‍ മാതൃകാപരമായ പ്രവര്‍ത്തനമാണ് പബ്ലിക്കേഷന്‍സ് ചെയ്തു വരുന്നത് . കൂടാതെ പ്രമുഖ പണ്ഡിതന്മാരുടെ പ്രഭാഷണ സി ഡി കള്‍ പ്രവാസി സമൂഹത്തിനു ചുരുങ്ങിയ ചിലവില്‍ ലഭ്യമാക്കുന്നു . കാലികവും പഠനാര്‍ഹാവുമായ നിരവധി ഗ്രന്ഥങ്ങളും ലഘു പുസ്തകങ്ങളും പ്രസിദ്ധീകരിക്കുന്നതോടപ്പം മീലാദ് ദിനത്തോടനുബന്ധിച്ച് വാര്‍ഷിക സുവനീറുകളും പബ്ലിക്കേഷന്‍സ് പുറത്തിറക്കിയിട്ടുണ്ട്
8 ഐ . ടി . വിംഗ്
ഇസ്‌ലാമിക് സെന്‍ററിന്‍റെ പ്രവര്‍ത്തകരില്‍ ഇന്‍ഫര്‍മേഷന്‍ ടെക്നോളജിയുടെ പുതിയ സാദ്യധകളെ പരിജയപ്പെടുത്താനും അവയില്‍ പരിശീലനം നല്‍കാനുമായി ഐ .ടി . വിംഗ് പ്രവര്‍ത്തിച്ചു വരുന്നു . വാരാന്ത കമ്പ്യൂട്ടര്‍ ക്ലാസുകള്‍ ഈ വിംഗിന് കീഴില്‍ നടന്നു വരുന്നു . ഇസ്‌ലാമിക് സെന്‍ററിന്‍റെ ചലനങ്ങള്‍ ലോകത്തിന്‍റെ വിവിത മേഖലകളില്‍ എത്തിക്കാന്‍ മീഡിയ വിംഗ് ശ്രദ്ധേയമായ സേവനങ്ങളാണ് ചെയ്തു വരുന്നത്
9 തുഹ്ഫത്തെ വിദാഅ:
പ്രവാസി ജീവിതത്തിനിടയില്‍ കരിഞ്ഞുണങ്ങിയ സ്വപ്‌നങ്ങള്‍ മാത്രംബാകിയാക്കി പിറന്ന മണ്ണിലേക്ക് മടക്കയാത്രക്കൊരുങ്ങുന്ന പ്രവാസി സുഹുര്‍ത്തുക്കള്‍ക്ക് സാധ്യമാകുന്ന സ്വാന്തനങ്ങള്‍ ലഭ്യമാക്കുക എന്നതാണ് തുഹ്ഫത്തെ വിദാ ഇലൂടെ ഞങ്ങളുടെ ലക്ഷ്യം.അഞ്ച് വര്ഷം സംഘടയില്‍ മേമ്പറാകുന്നവര്‍ക്ക് നിബന്ധനകള്‍ക്ക് വിദേയമായി വിമാനടിക്കറ്റ് ഗിഫ്റ്റ് നല്‍കുന്ന പദ്ധതിക്ക് പ്രവാസി സമൂഹത്തിന്‍റെ സജീവ പിന്തുണയാണ് ലഭിക്കുന്നത്
10 സര്‍ഗാലയ :
പ്രവാസഭൂമിയിലെ തിരക്കുകള്‍ക്കിടയില്‍ ഒഴിഞ്ഞുകിട്ടുന്ന ഇടവേളകളില്‍ ഇസ്ലാമികത്തനിമ വിടാതെയുള്ള കലാസംഘങ്ങളിലേക്ക് പ്രവാസികള്‍ക്കവസരമുണ്ടാക്കാനായി ഇസ്ലാമിക് സെന്‍റെര്‍ നിരവധി പ്രോഗ്രാമുകള്‍ സംഘടിപ്പിച്ചിട്ടുണ്ട്. പ്രവാസി മുസ്ലിംകളുടെ സജീവപങ്കാളിത്തമാണ് അവയെ വന്‍ വിജയമാക്കിയത്
Kuwait Kerala Islamic Council