St.Stephen's Indian Orthodox Church, Kuwait.

St.Stephen's Indian Orthodox Church, Kuwait. On behalf of the family of God at St. Stephen's Orthodox Church , we offer you a very warm welcome in the name of Jesus Christ!

യാത്രയയപ്പ് നൽകികുവൈറ്റ് സെന്റ് സ്റ്റീഫൻസ് ഇന്ത്യൻ ഓർത്തഡോക്സ് ഇടവക, സെന്റ് ഗ്രിഗോറിയോസ് ഇന്ത്യൻ ഓർത്തഡോക്സ് മഹാ ഇടവകയുട...
07/06/2026

യാത്രയയപ്പ് നൽകി

കുവൈറ്റ് സെന്റ് സ്റ്റീഫൻസ് ഇന്ത്യൻ ഓർത്തഡോക്സ് ഇടവക, സെന്റ് ഗ്രിഗോറിയോസ് ഇന്ത്യൻ ഓർത്തഡോക്സ് മഹാ ഇടവകയുടെ അസോസിയേറ്റ് വികാരിയായിരുന്ന റവ. ഫാ. മാത്യു തോമസിന് (ജോബിൻ അച്ചൻ) സമുചിതമായ യാത്രയയപ്പ് നൽകി.

2026 ജൂൺ 6-ന് NECK Diwania Hall ൽ രാവിലെ നടന്ന വിശുദ്ധ കുർബാനയ്ക്ക് റവ. ഫാ. മാത്യു തോമസ് നേതൃത്വം നൽകി. തുടർന്ന് നടന്ന യാത്രയയപ്പ് സമ്മേളനത്തിൽ ഇടവക വികാരി ആശംസാസന്ദേശം നൽകി. ഇടവക ട്രസ്റ്റി ശ്രീ. സ്റ്റീഫൻ കെ. തോമസ് ഇടവകയുടെ സ്നേഹോപഹാരം സമർപ്പിച്ചു.

മറുപടി പ്രസംഗത്തിൽ റവ. ഫാ. മാത്യു തോമസ് ഇടവകാംഗങ്ങളോടുള്ള നന്ദിയും സ്നേഹവും അറിയിച്ചു. കുവൈറ്റിലെ തന്റെ ശുശ്രൂഷാകാലത്ത് ലഭിച്ച സഹകരണത്തിനും പ്രാർത്ഥനാപിന്തുണയ്ക്കും അദ്ദേഹം ഇടവകയെ നന്ദിപൂർവ്വം സ്മരിച്ചു.

Talent Scan 2026 കുവൈറ്റ് സെൻറ് സ്റ്റീഫൻസ് ഇന്ത്യൻ ഓർത്തഡോക്സ് ഇടവകയിലെ സൺഡേ സ്കൂൾ വിദ്യാർത്ഥികൾക്കായി എല്ലാ വർഷവും നടത്...
30/05/2026

Talent Scan 2026
കുവൈറ്റ് സെൻറ് സ്റ്റീഫൻസ് ഇന്ത്യൻ ഓർത്തഡോക്സ് ഇടവകയിലെ സൺഡേ സ്കൂൾ വിദ്യാർത്ഥികൾക്കായി എല്ലാ വർഷവും നടത്തിവരാറുള്ള വാർഷിക സഹപാഠ്യ മത്സരം ഈ വർഷവും ബഹു.ഇടവക വികാരി, ഇടവക ട്രസ്റ്റി, സെക്രട്ടറി, മാനേജിങ് കമ്മറ്റി അംഗങ്ങൾ, സൺ‌ഡേ സ്കൂൾ അധ്യാപകർ എന്നിവരുടെ നേതൃത്വത്തിൽ NECK യിൽ വച്ചു നടത്തപെടുകയുണ്ടായി.വ്യത്യസ്തമായ സ്റ്റേജുകളിൽ വിവിധ മൽസരങ്ങളിൽ നടക്കുകയും പ്രഗൽഭരായ വിധികർത്താക്കളുടെ സാന്നിധ്യം മത്സരങ്ങൾക്ക് ഉണ്ടാകുകയും ചെയ്തു.
വിധികർത്താക്കളായ എല്ലാവർക്കും ഇടവകയുടെ സ്നേഹ ഉപഹാരവും നൽകി.

കാത്തിരിക്കാം പുതുക്കപ്പെടാം ഇടവക മാനേജിങ് കമ്മറ്റിയുടെ നേതൃത്വത്തിൽ ഇടവകയിലെ എല്ലാ പ്രയർ ഗ്രൂപ്പുകളെയും സംഘടിപിച്ചുകൊണ്...
30/05/2026

കാത്തിരിക്കാം പുതുക്കപ്പെടാം
ഇടവക മാനേജിങ് കമ്മറ്റിയുടെ നേതൃത്വത്തിൽ ഇടവകയിലെ എല്ലാ പ്രയർ ഗ്രൂപ്പുകളെയും സംഘടിപിച്ചുകൊണ്ട് ഒരു സംയുക്ത പ്രയർ മീറ്റിംഗ് എവെർഗ്രീൻ ഓഡിറ്റോറിയത്തിൽവച്ചു നടത്തേപെടുക്കയുണ്ടായി.ധ്യാനത്തിന് ഇടവക വികാരി നേതൃത്വം നൽകി.വിശ്വാസികൾക്കായി നേർച്ച വിതരണവും നടത്തപെട്ടു.

പ്രവാസ ജീവിതം അവസാനിപ്പിച്ചു നാട്ടിലേക്ക് മടങ്ങുന്ന St.Mary’s പ്രയർ ഗ്രൂപ്പ്‌ അംഗം ജോജി തോമസിനും കുടുംബത്തിനും ഇടവകയുടെയ...
30/05/2026

പ്രവാസ ജീവിതം അവസാനിപ്പിച്ചു നാട്ടിലേക്ക് മടങ്ങുന്ന St.Mary’s പ്രയർ ഗ്രൂപ്പ്‌ അംഗം ജോജി തോമസിനും കുടുംബത്തിനും ഇടവകയുടെയും സൺ‌ഡേ സ്കൂളിന്റെയും വകയായി ആദരവും യാത്ര മംഗളങ്ങളും ഇടവക വികാരിയുടെ നേതൃത്വത്തിൽ നൽകുകയുണ്ടായി.

Congratulations to all our dear students who have successfully passed the CBSE Class 12 examinations! On behalf of St. S...
30/05/2026

Congratulations to all our dear students who have successfully passed the CBSE Class 12 examinations!
On behalf of St. Stephen’s Indian Orthodox Church, Kuwait, we celebrate your hard work, dedication, and perseverance in achieving this important milestone. This success is a stepping stone to greater heights—continue to dream big, work hard, and trust in God’s guidance.
May the Almighty bless you with wisdom, strength, and a bright future ahead. Keep shining and make us all proud!

ആദരാഞ്ജലികൾ കർത്താവിൽ പ്രീയരേ , നമ്മുടെ ഇടവകാംഗവും , സെൻ്റ്  ജോർജ്ജ് പ്രാർത്ഥന ഗ്രൂപ്പ്  അംഗമായ ശ്രീ ഷിക്കു  ജോണിന്റെ പി...
30/05/2026

ആദരാഞ്ജലികൾ

കർത്താവിൽ പ്രീയരേ ,

നമ്മുടെ ഇടവകാംഗവും , സെൻ്റ് ജോർജ്ജ് പ്രാർത്ഥന ഗ്രൂപ്പ് അംഗമായ ശ്രീ ഷിക്കു ജോണിന്റെ പിതാവ് ശ്രീ. M.P John മങ്ങാട്ട് കളപ്പുരക്കൽ ഹൗസ് , കുറിച്ചി ഔട്ട് പോസ്റ്റ്, കർത്തൃസന്നിധിയിലേക്കു ചേർക്കപ്പെട്ടു.

ശവസംസ്കാര ശുശ്രൂഷ, കുറിച്ചി ഔട്ട് പോസ്റ്റ് സെൻ്റ് മേരീസ് & സെൻ്റ് ജോൺസ് ഓർത്തഡോക്സ് ദൈവാലയ സെമിത്തേരിയിൽ.

പരേതാത്മാവിന്റെ നിത്യശാന്തിക്കായി പ്രാർത്ഥിക്കുകയും,
ദുഃഖാർത്തരായ കുടുംബാംഗങ്ങളെ ഇടവകയുടെ അനുശോചനങ്ങളും പ്രാർത്ഥനകളും അറിയിക്കുന്നു.കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നു.
സെന്റ് സ്റ്റീഫൻസ് ഇന്ത്യൻ ഓർത്തഡോക്സ് ഇടവക കുവൈറ്റ്.

30/05/2026

പെന്തക്കോസ്തി പെരുന്നാൾ 🔥

“അഗ്നിജ്വാലകള്‍പോലുള്ള നാവുകള്‍ തങ്ങളോരോരുത്തരുടെയുംമേല്‍ വന്നു നില്‍ക്കുന്നതായി അവര്‍ കണ്ടു. ” ( അപ്പ. പ്രവര്‍ത്തനങ്ങള്‍ 2 : 3 )

കുവൈറ്റ്‌ St.Stephen's Indian Orthodox ഇടവകയിലെ പെന്തിക്കോസ്തി പെരുന്നാളിന്റെ ശുശ്രുഷകൾ NECK Diwania Hall ൽ വച്ചു നടത്തപെട്ടു. ഇടവക വികാരിയുടെ പ്രധാന കാർമികത്വത്തിൽ നടന്ന ശുശ്രുഷയിൽ പ്രാർത്ഥനപൂർവ്വം ഇടവക അംഗങ്ങൾ സംബന്ധിച്ചു അനുഗ്രഹം പ്രാപിക്കുകയുണ്ടായി 🙏

മലങ്കര ഓർത്തഡോക്സ് മർത്തമറിയം വനിതാ സമാജം – കുവൈറ്റ് 2026–27 വർഷത്തേക്കായി തിരഞ്ഞെടുക്കപ്പെട്ട എല്ലാ ഭരണസമിതി അംഗങ്ങൾക്ക...
28/05/2026

മലങ്കര ഓർത്തഡോക്സ് മർത്തമറിയം വനിതാ സമാജം – കുവൈറ്റ്

2026–27 വർഷത്തേക്കായി തിരഞ്ഞെടുക്കപ്പെട്ട എല്ലാ ഭരണസമിതി അംഗങ്ങൾക്കും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങളും പ്രാർത്ഥനാശംസകളും നേരുന്നു.
ദൈവകൃപയാൽ സമാജ പ്രവർത്തനങ്ങൾ ആത്മീയ വളർച്ചക്കും, സഹോദര്യ ഐക്യത്തിനും, സേവന പ്രവർത്തനങ്ങൾക്കും കൂടുതൽ ശക്തിയേകുന്ന അനുഗ്രഹീതമായ ഒരു കാലഘട്ടമാകട്ടെ.
പരിശുദ്ധ ദൈവമാതാവിന്റെ മധ്യസ്ഥതയും നമ്മുടെ കർത്താവിന്റെ അനുഗ്രഹവും എല്ലാ പ്രവർത്തനങ്ങൾക്കും വഴികാട്ടിയായിരിക്കട്ടെ.
✨ “സ്നേഹത്തോടെ ശുശ്രൂഷിക്കാം, വിശ്വാസത്തോടെ മുന്നേറാം.” ✨
എല്ലാവർക്കും വീണ്ടും ആശംസകൾ. 💐

19/05/2026

സ്വർഗ്ഗാരോഹണ പെരുന്നാൾ ആഘോഷിച്ചു.
ദൈവമായ കർത്താവേ നിന്റെ ഈ സ്വർഗ്ഗാരോഹണ ദിവസത്തെ സ്വർഗ്ഗീയ സൈന്യങ്ങളോടൊരുമിച്ച് പുകഴ്ത്തുവാൻ ഞങ്ങളെ യോഗ്യരാക്കണമെ. ആനന്ദപൂർവ്വം നിൻറെ പെരുന്നാളുകൾ കൊണ്ടാടി നിന്നിൽനിന്ന് നന്മകളും അനുഗ്രഹങ്ങളും പ്രാപിക്കുവാനും ഞങ്ങളെ അർഹരാക്കണമേ. നിന്റെ വിശുദ്ധ വിശുദ്ധന്മാരിൽ വസിച്ചിരിക്കുന്ന നിൻറെ ശക്തിയാലും കോപത്തിൻറെ വടികളും സകല ശിക്ഷകളും ഞങ്ങളിൽ നിന്ന് നീക്കിക്കളയണമെ.
കുവൈറ്റ് സെൻറ് സ്റ്റീഫൻസ് ഇന്ത്യൻ ഓർത്തഡോക്സ് ഇടവകയിലെ സ്വർഗ്ഗാരോഹണ പെരുന്നാളിന്റെ ശുശ്രൂഷകൾ, NECK Diwania Hall ൽ നടത്തപ്പെട്ടു. ഇടവക വികാരി ശുശ്രൂഷകൾക്ക് പ്രധാന കാർമികത്വം വഹിച്ചു. പ്രാർത്ഥനാപൂർവ്വം ഇടവക അംഗങ്ങൾ സംബന്ധിച്ച് അനുഗ്രഹം പ്രാപിച്ചു.

ആദരാജ്ഞലികൾ കർത്താവിൽ പ്രീയരേ , നമ്മുടെ ഇടവകാംഗവും , സെൻ്റ് ജോൺസ് പ്രാർത്ഥന ഗ്രൂപ്പ് അംഗവുമായ  ശ്രീ. ലിബു വർഗീസ്സിൻ്റ  പ...
19/05/2026

ആദരാജ്ഞലികൾ
കർത്താവിൽ പ്രീയരേ ,
നമ്മുടെ ഇടവകാംഗവും , സെൻ്റ് ജോൺസ് പ്രാർത്ഥന ഗ്രൂപ്പ് അംഗവുമായ ശ്രീ. ലിബു വർഗീസ്സിൻ്റ പിതാവ് തൃക്കോതമംഗലം വലിയ മുണ്ടാക്കലായ വെച്ചൂപറമ്പിൽ വി എം വർഗീസ് (ബാബു -71) നിര്യാതനായി. ശവസംസ്കാരം പുതുപ്പള്ളി സെൻ്റ് ജോർജ് ഓർത്തഡോക്സ് വലിയ പള്ളിയിൽ നടത്തപ്പെടുകയും ഭൗതികശരീരത്തിൽ റീത്ത് സമർപ്പിച്ച് ഇടവ്വകയുടെ അനുശോചനം രേഖപെടുത്തുകയും ചെയ്തു
സെന്റ് സ്റ്റീഫൻസ് ഇന്ത്യൻ ഓർത്തഡോക്സ് ഇടവക കുവൈറ്റ്

Address

Kuwait City
13141

Alerts

Be the first to know and let us send you an email when St.Stephen's Indian Orthodox Church, Kuwait. posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Place Of Worship

Send a message to St.Stephen's Indian Orthodox Church, Kuwait.:

Share