22/11/2014
ക്രിസ്തീയ സഭയിലെ വിജാതീയ-ആചാരങ്ങള്‍
ക്രിസ്തീയതയില്‍ ആഭിചാര കര്മ്മറങ്ങള്ക്കും മന്ത്രവാദത്തിനും സ്ഥാനമില്ലെന്നാണ് പൊതുവേയുള്ള ധാരണ. എന്നാല്‍, വിജാതിയര്ക്കു തുല്യമോ അതിനേക്കാള്‍ പൈശാചികാമോ ആയ ആഭിചാരക്രിയകള്‍ ക്രിസ്തീയതയുടെ പേരില്‍ നടത്തപ്പെടുന്നുണ്ടെന്നതാണ് യാഥാര്ത്ഥ്യം ! ചാത്തന്സേകവയ്ക്കു സമാനമായ രീതിയിലുള്ള സേവകള്‍ ക്രിസ്തീയ വിശുദ്ധരുടെ പേരുപയോഗിച്ചുകൊണ്ട് നടത്തുന്ന വ്യക്തികളുണ്ട്. ഹൈന്ദവര്‍ നടത്തുന്ന ശത്രുസംഹാര പൂജകള്ക്കു് തുല്യമായ പൂജകള്‍ ക്രിസ്തീയവത്ക്കരിച്ചു നടത്തുന്ന പുരോഹിതന്മാര്പ്പോ ലും ക്രൈസ്തവരുടെയിടയില്‍ ഉണ്ടെന്നത് ഗൗരവമായി കാണണം! തലമുറകളെപ്പോലും നശിപ്പിക്കുന്ന ഇത്തരം പൈശാചികതയെക്കുറിച്ച് വിശ്വാസികളില്‍ അവബോധമുണ്ടായില്ലെങ്കില്‍ വന്നുഭവിക്കുന്ന ദുരന്തം ചെറുതായിരിക്കില്ല! താത്കാലികമായ ഉയര്ച്ചണകള്ക്കു്വേണ്ടി ചെയ്യുന്ന ക്ഷുദ്രകര്മ്മ ങ്ങളുടെ അനന്തരഫലമായി നരകയാതനയനുഭവിക്കുന്ന അനേകം കുടുംബങ്ങള്‍ നമുക്കിടയിലുണ്ട്. പാരമ്പര്യ രോഗങ്ങള്‍, പാരമ്പര്യമായി വിവാഹബന്ധങ്ങള്‍ തകരുന്ന അവസ്ഥ, പെട്ടന്നുള്ള മരണങ്ങള്‍, പാരമ്പര്യമായി ആത്മഹത്യാ പ്രവണത തുടങ്ങിയവയെല്ലാം ആഭിചാരകര്മ്മ ങ്ങളുടെ ദുരന്തഫലങ്ങളില്‍ ചിലതുമാത്രമാണ്!
ക്രിസ്തീയതയുടെ മറവില്‍ നടത്തപ്പെടുന്ന ആഭിചാരക്രിയകളില്‍ പലതും വിശ്വാസത്തിന്റെ ഭാഗമാണെന്ന ചിന്തയിലാണ് വിശ്വാസികള്‍ സമീപിക്കുന്നത്. അങ്ങനെയൊരു ധാരണ ജനിപ്പിക്കാനുള്ള പൊടിക്കൈകള്‍ ക്ഷുദ്രവിദ്യക്കാര്‍ പ്രയോഗിക്കാറുമുണ്ട്. കേരളത്തിലെ പല സഭകളിലും പ്രാചീനകാലംമുതല്‍ സേവകളും ആഭിചാരകര്മ്മ ങ്ങളും വിശ്വാസത്തിന്റെ ഭാഗമാണെന്ന രീതിയില്ത്ത ന്നെ അനുഷ്ഠിച്ചിരുന്നു. ഈ ആധുനീക കാലത്തും പുത്തന്‍ രൂപത്തില്‍ ഇത്തരം കര്മ്മ്ങ്ങള്‍ ചെയ്യുന്ന ക്രൈസ്തവ നാമധാരികളുണ്ട് എന്നകാര്യം വിസ്മരിക്കരുത്.
ക്രിസ്തീയതയുടെ മറയിട്ടു മന്ത്രവാദം നടത്തുന്നവര്‍!
എല്ലാ പൈശാചികതകളെയും ക്രിസ്തീയമായി പുനരവതരിപ്പിക്കുന്ന പ്രവണത ക്രിസ്ത്യാനികളുടെയിടയില്‍ പണ്ടുമുതല്ക്കേുയുണ്ട്. ഇത്തരത്തിലുള്ള അനുകരണങ്ങള്ക്ക്സ ക്രിസ്തീയതയോളംതന്നെ പഴക്കവുമുണ്ട്! ഭാരതത്തിലെ 'പാഗണ്‍' ആചാരങ്ങള്‍ അതേപടി ക്രിസ്തീയതയിലേക്ക് പകര്ത്തിമയതാണെങ്കിലും ഇത്തരം ആചാരങ്ങളെ ന്യായീകരിക്കാന്‍ ദൈവവചനത്തെ വളച്ചൊടിക്കുന്ന പ്രവണതയാണ് ഇന്നു കാണുന്നത്. യഹൂദരും ആദിമ ക്രൈസ്തവസമൂഹവും ആചരിച്ചിരുന്ന രീതികളാണ് ഇവയെല്ലാമെന്നു സ്ഥിരീകരിക്കാന്‍ അടിസ്ഥാനരഹിതമായ പാരമ്പര്യവാദങ്ങള്‍ ചില കുബുദ്ധികള്‍ ഉയര്ത്തു ന്നു. 'ക്നാനായ' ക്രിസ്ത്യാനികള്‍ എന്ന് വിളിക്കപ്പെടുന്ന വിഭാഗത്തിന്റെ ആചാരങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിച്ചാല്‍, ദുരാചാരങ്ങളുടെ പരമ്പരതന്നെ കാണാന്‍ കഴിയും! വിജാതിയരുടെ സംസ്കാരത്തിലെ നന്മകളെ സ്വീകരിക്കാമെന്ന വരട്ടുവാദവുമായി ചില ദൈവശാസ്ത്രങ്ങള്‍ ഇറക്കിയിട്ടുണ്ട്. ഇതു ദൈവവചനത്തിനു വിരുദ്ധവും ദൈവത്തെ പ്രകോപിപ്പിക്കുന്നതുമാണ്. വിജാതിയരുടെ ഏതെങ്കിലും ആചാരങ്ങളെ അനുകരിക്കാന്‍ ഉപദേശിക്കുന്ന ഒരു വചനംപോലും ബൈബിളില്‍ എവിടെയും കാണാന്‍ കഴിയില്ല. എന്നാല്‍, അവരെ അനുകരിക്കരുതെന്ന ഉപദേശം അനേകം ഭാഗങ്ങളില്‍ വായിക്കാന്‍ സാധിക്കും!
അനാചാരങ്ങളുടെ അനുകരണം ആരംഭിച്ചത് ഒരുപക്ഷെ സഭാധികാരികള്‍ ആയിരിക്കണമെന്നില്ല. മൗനാനുമതിയിലൂടെ സഭയുടെ പാരമ്പര്യമായി പരിഗണിക്കപ്പെട്ടതാകാം. എന്നാല്‍, ഇന്ന് ഇവയൊന്നും ഉപേക്ഷിക്കാന്‍ കഴിയാത്തവിധം പാരമ്പര്യത്തിന്റെ ഭാഗമായി മാറി! ചെറിയ അവഗണനകളിലൂടെ കടന്നുവരികയും പിന്നീട് മഹാദുരന്തങ്ങളായി പരിണമിക്കുകയും ചെയ്ത അനേകം തിന്മകള്‍ ക്രൈസ്തവ സഭകളിലുണ്ട്!
നിലവിളക്ക്
ഇതുപോലെ കടന്നുവന്ന ഒരു മ്ലേച്ഛതയാണ് നിലവിളക്ക്! ഇത്തരത്തിലുള്ള ദുരാചാരങ്ങളെ ന്യായീകരിക്കാന്‍ പെടാപ്പാടുപെടുന്ന സഭാധികാരികളെ കാണുമ്പോള്‍ സഹതാപമാണ് തോന്നുന്നത്! യേശു ലോകത്തിന്റെ പ്രകാശമായതുകൊണ്ടാണ് നിലവിളക്കിനെ ഇവര്‍ ക്രിസ്തീയതുടെ ഭാഗമാക്കിയതെന്നു വാദിക്കുന്നവര്‍ അഥര്വ്വണവേദത്തെ സൗകര്യപൂര്വ്വം മറച്ചുവയ്ക്കുന്നു. അഥര്വ്വകവേദമെന്ന ആഭിചാരവേദത്തിലെ രണ്ടു കടുത്ത ദുര്മൂന്ത്രവാദങ്ങളെ സമന്വയിപ്പിച്ചതാണ് നിലവിളക്ക് എന്നകാര്യം മറച്ചുവയ്ക്കാന്‍ ക്രിസ്തുവിന്റെ പ്രകാശത്തെ ഇവര്‍ മറയാക്കുന്നു! അര്ത്ഥംവ അറിയാത്ത പലരും ഈ പൈശാചിക വിഗ്രഹത്തെ അലങ്കാരമായി ഭവനങ്ങളില്‍ സൂക്ഷിക്കുമ്പോള്‍, അറിവുണ്ടെന്നു ഭാവിക്കുന്നവര്‍ ദൈവാലയത്തില്‍ ഇതു പ്രതിഷ്ഠിച്ചിരിക്കുന്നു!
അഥര്വ്വ്വേദത്തിലെ ഏറ്റവും കടുത്ത പ്രയോഗങ്ങളില്‍ ഒന്നാണ് 'യോനീപൂജ'! ലിംഗപൂജയും അഥര്വ്വ്വേദത്തിലെ ക്ഷുദ്രകര്മ്മതങ്ങളില്‍ ഒന്നാണ്! ഇവ രണ്ടും സമന്വയിപ്പിച്ച രൂപമാണ് നിലവിളക്ക്! മന്ത്രവാദങ്ങളില്‍ മുഖ്യസ്ഥാനത്തു നിലവിളക്ക് വന്നത് വെറുതെയാണെന്ന് ആരും കരുതരുത്! യോനീപൂജയുമായി ബന്ധപ്പെട്ട ചിത്രങ്ങള്‍ പരിശോധിച്ചാല്‍ ഈ യാഥാര്ത്ഥ്യം വായനക്കാര്ക്കുവ മനസ്സിലാകും. അഥര്വ്വ്വേദത്തില്‍ പൂജിക്കുന്ന 'ലിംഗം' ശിവന്റെയും 'യോനി' പാര്വ്വാതിയുടെതുമാണെന്ന് ഹിന്ദുക്കള്‍ സമ്മതിച്ചാലും ചില ക്രിസ്ത്യാനികള്‍ അതു സമ്മതിക്കില്ല. ശിവ-പാര്വ്വ്തിമാരുടെ രതികേളിയുടെ പ്രതീകമാണ് നിലവിളക്ക് എന്നകാര്യവും ചില ക്രിസ്ത്യാനികള്ക്കാ്ണ് സമ്മതിക്കാന്‍ പ്രയാസം! കാരണം, ഇത് സമ്മതിച്ചുകൊണ്ട് അള്ത്താ രയില്‍ ഈ പൈശാചിക വിഗ്രഹം പ്രതിഷ്ഠിച്ചാല്‍ വിശ്വാസികള്‍ വെറുതെയിരിക്കില്ലെന്ന് ഇവര്ക്കതറിയാം. ആയതിനാല്‍, നിലവിളക്കിനു പുത്തന്‍ വ്യാഖ്യാനങ്ങള്‍ നിര്മ്മി ക്കലാണ് ചില പുരോഹിതരുടെ 'ശുശ്രൂഷ.
ആയുവേദവും കടമറ്റം സേവയും!
ആയുര്വോദ ആചാര്യന്മാരില്‍ എല്ലാവരുംതന്നെ ഏതെങ്കിലും ദുര്മ്മൂ ര്ത്തിരകളെ ഉപാസിക്കുകയും സേവിക്കുകയും ചെയ്യുന്നവരാണ് എന്ന യാഥാര്ത്ഥ്യം ചിലരെങ്കിലും മനസ്സിലാക്കിയിട്ടുണ്ടാകും. എന്നാല്‍, ബഹുഭൂരിപക്ഷം ജനങ്ങളും ഇതു മനസ്സിലാക്കാത്തവരോ ഗൗനിക്കാത്തവരോ ആണ്. ആയുര്വേനദംതന്നെ അഥര്വ്വഹവേദത്തിന്റെ ഉത്പന്നമായതിനാല്‍, മന്ത്രവാദത്തെയും സേവകളെയും പൂര്ണ്ണവമായി അവഗണിച്ചുകൊണ്ട് മുന്നോട്ടുപോകാന്‍ കഴിയില്ലെന്ന കാരണവും ഈ അവസ്ഥയുടെ പിന്നിലുണ്ട്. ആയുര്വേണദ വൈദ്യന്മാരില്‍ കൂടുതല്പ്പേനരും ഉപാസിക്കുന്നത് മറുത, ദുര്ഗ്ഗണ, ചാത്തന്‍ തുടങ്ങിയ ഉഗ്രമൂര്ത്തി കളെ ആയിരിക്കും. ക്രൈസ്തവ നാമധാരികളായ വൈദ്യന്മാര്‍ ഇവരില്നിാന്നു വ്യത്യസ്ഥരാണെന്ന മിഥ്യാധാരണ ക്രിസ്ത്യാനികളുടെയിടയില്‍ വ്യാപകമായുണ്ട്. എന്നാല്‍, ഇതല്ല യാഥാര്ത്ഥ്യം ! ചാത്തനെയും മറുതയെയും ഉപാസിക്കുന്ന ക്രൈസ്തവ നാമധാരികളായ വൈദ്യന്മാര്‍ നമുക്കിടയില്‍ ഉണ്ടെങ്കിലും, ഏറെപ്പേരും സേവിക്കുന്നത് കുപ്രസിദ്ധ ദുര്മകന്ത്രവാദിയായിരുന്നുവെന്നു പറയപ്പെടുന്ന കടമറ്റത്തു കത്തനാരെയാണ്! കടമറ്റത്തെ ചുറ്റിപ്പറ്റി അനേകം ഐതീഹ്യങ്ങളും നിറംപിടിപ്പിച്ച കെട്ടുകഥകളും സുറിയാനി ക്രിസ്ത്യാനികളുടെയിടയില്‍ പ്രചാരത്തിലുള്ളത് നമുക്കറിയാം!മദ്ധ്യകേരളത്തിലെ ഒട്ടുമിക്ക സുറിയാനി വൈദ്യന്മാരും കടമറ്റം സേവ നടത്തുന്നവരും, മഷിനോട്ടം, കൂടോത്രം ഒഴിപ്പിക്കല്‍, ശത്രുസംഹാരം തുടങ്ങിയ ആഭിചാരക്രിയകള്‍ നടത്തുന്നവരുമാണ്. യാക്കോബായ, ഓര്ത്തംഡോക്സ്, സുറിയാനി കത്തോലിക്കാ വിഭാഗങ്ങളിലെ ചില പുരോഹിതന്മാര്പ്പോോലും ഇത്തരം ആഭിചാരങ്ങളുടെ വക്താക്കളാണ്! ഭൂതോച്ഛാടനം, കൂടോത്രം നീക്കംചെയ്യല്‍, ദോഷ പരിഹാരങ്ങള്‍ നടത്തല്‍ എന്നിവയുടെ മറവില്‍ ഇവര്‍ നടത്തുന്നത് കടുത്ത ദുര്മരന്ത്രവാദങ്ങളാണെന്നു തിരിച്ചറിയാത്ത ക്രിസ്ത്യാനികള്‍ ഇവരാല്‍ വഞ്ചിക്കപ്പെടുന്നുണ്ട്. എതിരാളികള്‍ കുഴിച്ചിട്ട തകിടുകള്‍ നീക്കംചെയ്യാന്‍ വീടിനുചുറ്റും മണ്ണുമാന്തി നടക്കുന്ന അനേകം ക്രിസ്ത്യാനികള്‍ ഇവരുടെ ഇരകളാണ്!
കടമറ്റത്തു കത്തനാര്‍ ഒരു ദുര്മ്മനന്ത്രവാദി!
ക്രിസ്ത്യാനികളുടെ മന്ത്രവാദിയായി അറിയപ്പെടുന്ന കടമറ്റത്തു കത്തനാരെക്കുറിച്ച് പല ഐതീഹ്യങ്ങള്‍ നിലവിലുണ്ട്. പലരും ഇയാളെ നന്മയുടെ പ്രതീകമായി കരുതുന്നു എന്നതാണ് ഏറ്റവും ഗുരുതരമായ ദുരന്തം! ഇയാളുടെ ക്രൈസ്തവനാമവും പുരോഹിതവേഷവുമാണ് അനേകരെ വഞ്ചിക്കുന്നതിനു കാരണമായത്. പുരോഹിതന്‍ എന്നു കേള്ക്കുേമ്പോള്‍ അവര്ക്കു ദിവ്യത്വം കല്പിച്ചുനല്കുന്ന അനേകര്‍ ഇന്നും നമ്മുടെ സമൂഹത്തിലുണ്ട്. അതുവഴി അബദ്ധങ്ങളില്‍ പതിച്ചവരും, ഇപ്പോഴും അബദ്ധങ്ങളില്‍ തുടരുന്നവരും അനേകരാണ്! മലങ്കാളി മുതല്‍ പന്ത്രണ്ടു മൂര്ത്തിനകളെയാണ് കടമറ്റത്തു കത്തനാര്‍ ഉപാസിച്ചിരുന്നത്! ഇവരില്‍ മലങ്കാളിക്കുവേണ്ടി കൌളാചാരപ്രകാരം(കവുളാചാരം) നടത്തുന്ന മന്ത്രവാദത്തിന്റെ ഭാഗമാണ് രക്തബലി! കടമറ്റം സെന്റ് ജോര്ജ്ജ് പള്ളിയോടുചേര്ന്ന്ി ഇന്നും നടത്തപ്പെടുന്ന പശാചിക ആചാരമാണ് ഈ കോഴിവെട്ട്! കടമറ്റത്ത് കത്തനാര്‍ പാതാളത്തിലേക്ക് പോയിയെന്നു പറയപ്പെടുന്നത് ഒരു ഗുഹയിലൂടെയാണ്. ഈ ഗുഹ സ്ഥിതിചെയ്യുന്ന പാതാളക്കിണര്‍ പള്ളിക്കു സമീപമാണുള്ളത്.നേര്ച്ച്ക്കോഴിയേയുംകൊണ്ട് ഗുരുതിയ്ക്കായി വരുന്ന ഭക്തരുടെമേല്‍ ഈ കോഴിയെ ഉഴിഞ്ഞതിനുശേഷം കോഴിയുടെ കഴുത്തറക്കും. അതിനുമുന്പ്ര ഭക്തര്‍ കൊണ്ടുവന്നിട്ടുള്ള മദ്യത്തില്നിിന്ന്‍ അല്പം കോഴിയുടെ വായില്‍ ഒഴിച്ചുകൊടുക്കുന്നു. രക്തബലി അര്പ്പിാക്കാന്‍ വരുന്ന ഭക്തര്‍, കോഴിയും മദ്യവുമാണ് കൊണ്ടുവരേണ്ടത്! ബലിക്കല്ലിലും ഇതിനു സമീപത്തു സ്ഥാപിച്ചിരിക്കുന്ന പുരാതനമായ കല്ക്കുിരിശിലും പാതാളക്കിണറിലും രക്തം ഇറ്റിക്കുന്നു! കോഴിയുടെ തലയും അല്പം മദ്യവും ഈ കിണറില്‍ നിക്ഷേപിക്കും. ഇതോടെ ബലികര്മ്മകങ്ങള്‍ ഒരുഭാഗം പൂര്ത്തി യാകും. ഈ കോഴിയെ പാചകംചെയ്യലാണ് അടുത്ത ക്രിയ. പാചകംചെയ്ത കോഴിക്കറിയില്നിിന്ന് അല്പം കിണറിനു നല്കുചന്നു. ശേഷിക്കുന്ന കോഴിയിറച്ചി ഭക്തരും പുരോഹിതശുശ്രൂഷകരും ചേര്ന്ന്അ ഭക്ഷിക്കുകയും മദ്യസേവ നടത്തുകയും ചെയ്യുന്നതോടെ ചടങ്ങുകള്‍ പൂര്ത്തി യാകും!
കടമറ്റത്തു കത്തനാരുടെ ഉപാസനാമൂര്ത്തി കളായ മലങ്കാളിക്കും മറ്റു പന്ത്രണ്ടു പൈശാചികമൂര്ത്തിനകള്ക്കു്മായി 'വച്ചൂട്ട്' ആരാധനാക്രമത്തില്‍ നടത്തുന്ന ഈ ക്ഷുദ്രകര്മ്മതങ്ങള്‍ പള്ളിയുമായി ചേര്ത്തു വയ്ക്കുന്നുവെങ്കില്‍, ഈ പള്ളിയെ ക്രിസ്തീയ ആരാധാനാലയമായി കരുതാന്‍ കഴിയില്ല! 1600 വര്ഷ്ങ്ങള്ക്കുമമുന്പ്പ പേര്ഷ്യയയില്നിയന്നു കുടിയേറിയ 'ആബോം' പിതാവ് എന്ന വ്യക്തിയുടെ ആവശ്യപ്രകാരം അന്നത്തെ നാടുവാഴികളായിരുന്ന 'കര്ത്തായക്കന്മാര്‍' ഭാരതീയ വാസ്തുവിദ്യ പ്രകാരം പണികഴിപ്പിച്ചതാണ് കടമറ്റം പള്ളി എന്നാണു പറയപ്പെടുന്നത്. പൌലോസച്ചന്‍ എന്ന കടമറ്റത്തു കത്തനാരെ ഈ പള്ളിയുടെ ചുമതല എല്പിച്ചതിനുശേഷം ആബോം പിതാവ് ഇവിടെനിന്നും മറ്റേതോ ദേശത്തേക്കു പോയി എന്നും പറയപ്പെടുന്നു. ചരിത്രാതീത കാലംമുതല്ക്കേ മന്ത്രവാദങ്ങള്ക്കും മാന്ത്രികന്മാര്ക്കും കുപ്രസിദ്ധിയാര്ജ്ജി ച്ച നാടായിരുന്നു കടമറ്റം. ഇവിടെ ജനിച്ചുവളര്ന്ന ഒരു ഇടയബാലനായിരുന്നു പൗലോസ്! ഇയാളാണ് പിന്നീട് കടമറ്റത്തു കത്തനാര്‍ എന്ന ദുര്മ്മാന്ത്രവാദിയായി മാറിയത്!
(കടപ്പാട്: എ. ജോസഫ്- മനോവ ക്രിസ്തീയ മാസിക)