First AG Church Kuwait

First AG Church Kuwait First Assembly of God Church Kuwait comes under the Assemblies of God Churches Malayalam District Pun

19/04/2026

"അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് കൗൺസിലിന് കീഴിലുള്ള ലോകത്തിലെ എല്ലാ സഭകളിലെയും 14 മുതൽ 40 വയസ്സ് വരെയുള്ള എല്ലാ ക്രൈസ്റ്റ് അംബാസ്സഡർസ് (സി എ) അംഗങ്ങളും "Find Me" ക്യാമ്പയിനിൽ നിർബന്ധമായും രജിസ്റ്റർ ചെയ്യേണ്ടതാണ്"

അർഹത :

രജിസ്റ്റർ ചെയ്ത അംഗങ്ങൾക്കേ പ്രാദേശിക തലത്തിൽ തുടങ്ങുന്ന സി എ റ്റാലന്റ് പരീക്ഷണങ്ങളിലും ഔദ്യോഗിക സ്ഥാനങ്ങളിലും പങ്കെടുക്കാൻ സാധിക്കൂ.

എങ്ങനെ രജിസ്റ്റർ ചെയ്യാം ?

👉🏻 ഔദ്യോഗിക വെബ്സൈറ്റ് : സി എ യുടെ ഔദ്യോഗിക വെബ്സൈറ്റ് https://ca.agmdc.in/find-me സന്ദർശിച്ച് രജിസ്ട്രേഷൻ ലിങ്ക് വഴി രജിസ്റ്റർ ചെയ്യാം.

👉🏻 സോഷ്യൽ മീഡിയ : വാട്സ്ആപ്പ് ചാനൽ, ഇൻസ്റ്റഗ്രാം, ഫേസ്ബുക്ക് പേജ്, യൂട്യൂബ് ചാനൽ, സി എ റേഡിയോ എന്നിവയിലെ ലിങ്കുകൾ വഴിയും രജിസ്ട്രേഷൻ സാധ്യമാണ്.

👉🏻 ഒരു ഇ മെയിൽ ഐ ഡി ഉപയോഗിച്ച് ഒരാൾക്ക് മാത്രമേ രജിസ്റ്റർ ചെയ്യാൻ സാധിക്കൂ.

👉🏻 രജിസ്റ്റർ ചെയ്ത വിവരം പ്രാദേശിക സഭ ശുശ്രൂഷകനെയോ സി എ കമ്മിറ്റിയെയോ അറിയിക്കുക.

30/03/2026
27/03/2026

പാസ്റ്റർ റ്റി ജെ സാമൂവേൽ സാറിന് ഹോണററി ഡോക്ട്രേറ്റ്‌ ലഭിച്ചു.

ബംഗ്ലൂരു : അസംബ്ലീസ്‌ ഓഫ്‌ ഗോഡ്‌ മലയാളം ഡിസ്ട്രിക്ട്‌ കൗൺസിൽ സൂപ്രണ്ട്‌ ബഹുമാനപ്പെട്ട കർത്തൃദാസൻ പാസ്റ്റർ റ്റി ജെ ശാമൂവേൽ സാറിന് ബംഗ്ലൂരു സതേൺ ഏഷ്യ ബൈബിൾ കോളേജിൽ (എസ് എ ബി സി) നിന്നും ഹോണററി ഡോക്ട്രേറ്റ്‌ (ഡോക്ടർ ഓഫ് ഡിവിനിറ്റി) ലഭിച്ചു. ബാംഗ്ലൂർ സതേൺ ഏഷ്യ ബൈബിൾ കോളേജിൽ നടന്ന ചടങ്ങിൽ വച്ച്‌ ചെന്നൈ ന്യൂ ലൈഫ് അസംബ്ലിസ് ഓഫ് ഗോഡ് സീനിയർ സഭാ ശുശ്രൂഷകൻ കർത്തൃദാസൻ പാസ്റ്റർ ഡോ. ഡി മോഹനിൽ നിന്നും ഡോക്ട്രേറ്റ്‌ സർട്ടിഫിക്കറ്റ്‌ ഏറ്റ് വാങ്ങി. ഇനി മുതൽ കർത്തൃദാസൻ പാസ്റ്റർ റ്റി ജെ സാമൂവേൽ സാർ ഡോ. റ്റി ജെ സാമൂവേൽ സാർ എന്ന് വിളിക്കപ്പെടും.

ഡോ. റ്റി ജെ സാമൂവേൽ സാർ ഒരു മികച്ച ദൈവശാസ്ത്ര അധ്യാപകനും, സുവിശേ / കൺവെൻഷൻ പ്രഭാഷകനും, വിവിധ തലങ്ങളിൽ അസംബ്ലീസ് ഓഫ് ഗോഡിൻ്റെ വിദഗ്ദ്ധനായ അഡ്മിനിസ്ട്രേറ്റർ, നിരവധി പുസ്തകങ്ങളുടെ രചയിതാവ്, "ക്രിസ്ത്യൻ ദൈവശാസ്ത്രം : പെന്തക്കോസ്ത് വീക്ഷണം" എന്ന വലിയ ദൈവശാസ്ത്ര പുസ്തകത്തിൻ്റെ ആർക്കിടെക്റ്റും ചീഫ് എഡിറ്ററുമാണ്.

20/02/2026

Pastor Dr. Issac V. Mathew, Assistant Superintendent, Assemblies of God Malayalam District Council (AGMDC) introduces the “Find Me” Campaign of Christ’s Ambassadors 🔥

A call to reconnect, rise, and represent Christ boldly across the nations !

Are you ready to be FOUND ? 🌍

🗓️ Campaign runs from February 25 to March 25, 2026.

Let’s stand. Let’s unite. Let’s be FOUND.🤝🏻 🤍

"ദൈവഹിതം നിറവേറ്റുവാൻ സ്വയം ത്യജിച്ച് സമൂഹത്തിന് നന്മ ചെയ്ത് വിശ്വാസികൾ ജീവിക്കണം" : പാസ്റ്റർ റ്റി ജെ സാമുവേൽ സാർ.പറന്തൽ...
28/01/2026

"ദൈവഹിതം നിറവേറ്റുവാൻ സ്വയം ത്യജിച്ച് സമൂഹത്തിന് നന്മ ചെയ്ത് വിശ്വാസികൾ ജീവിക്കണം" : പാസ്റ്റർ റ്റി ജെ സാമുവേൽ സാർ.

പറന്തൽ : ദൈവഹിതം നിറവേറ്റുക എന്നത് വിശ്വാസിയുടെ ആത്യന്തിക ലക്ഷ്യം ആയിരിക്കണം എന്നും ഓട്ടക്കാരൻ ലക്ഷ്യം ശ്രദ്ധിച്ച് ഓടുന്നത് പോലെ ജാഗ്രതയോടെ ഈ കാലത്തിൽ ജീവിച്ച്‌ അർത്ഥ പൂർണമായ ജീവിതം വിശ്വാസികൾ നയിക്കണമെന്നും അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് കൗൺസിൽ സൂപ്രണ്ട് ബഹുമാനപ്പെട്ട കർത്തൃദാസൻ പാസ്റ്റർ റ്റി ജെ സാമുവേൽ സാർ പ്രസ്താവിച്ചു.

അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് കൗൺസിൽ 2026 ജനറൽ കൺവൻഷൻ അടൂർ - പന്തൽ അസംബ്ലിസ് ഓഫ് ഗോഡ് ജനറൽ കൺവൻഷൻ നഗറിൽ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു കർത്തൃദാസൻ പാസ്റ്റർ റ്റി ജെ സാമുവേൽ സാർ. വിശ്വാസി ക്രിസ്തുവുമായുള്ള മഹത്വത്തിൻ്റെ അനുഭവത്തിൽ ജീവിക്കണം. അതിന് ഓരോ വിശ്വാസിയും ദൈവ നിയോഗവും ലക്ഷ്യവും തിരിച്ചറിഞ്ഞ് ജീവിക്കണമെന്നും ആത്യന്തിക ലക്ഷ്യത്തിൽ നിന്നും വ്യതിചലിപ്പിക്കുവാൻ ശ്രമിക്കുന്ന ചുറ്റുപാടുകളിൽ നിന്നും സാമൂഹ്യ സാഹചര്യങ്ങളിൽ നിന്നും അകന്ന് നിന്ന് ദൈവ പ്രസാദമുള്ള ജീവിതം നയിക്കുന്നതിൽ അതീവ ശ്രദ്ധ പുലർത്തി വിശ്വാസികൾ സമൂഹത്തിന് നന്മയായി തീരണമെന്നും അദ്ദേഹം ഉദ്ബോധിപ്പിച്ചു. അസംബ്ലിസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് കൗൺസിൽ ഉത്തര മേഖലാ ഡയറക്ടർ കർത്തൃദാസൻ പാസ്റ്റർ എം റ്റി സൈമൺ അദ്ധ്യക്ഷനായിരുന്നു.

അസംബ്ലിസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് കൗൺസിൽ പ്രസിദ്ധീകരിച്ച 'ക്രിസ്തീയ ദൈവശാസ്ത്രം - പെന്തെക്കോസ്ത് വീക്ഷണം' എന്ന മഹത്തായ ഗ്രന്ഥം കർത്തൃദാസൻ പാസ്റ്റർ റ്റി ജെ സാമുവേൽ സാർ പാസ്റ്റർമാരായ ബഞ്ചമിൻ വർഗീസ്, പി ജി മാത്യൂസ്, ഒ സാമുവേൽ, ഡോ.ആനി ജോർജ് എന്നിവർക്ക് ആദ്യ കോപ്പികൾ നല്കി പ്രസിദ്ധീകരിച്ചു. പാസ്റ്റർ ബഞ്ചമിൻ വർഗീസ് സമർപ്പണ പ്രാർത്ഥന നടത്തി. ഡോ. ആനി ജോർജ് പുസ്തകം സ്വീകരിച്ച് സംസാരിച്ചു. ഡിസൈപ്പിൾ ഷിപ്പ് ഡിപ്പാർട്ട്മെൻറിൻ്റെ സ്റ്റഡി ബുക്ക് ഡയറക്ടർ പാസ്റ്റർ ജോൺസൻ ജി സാമുവേൽ പ്രകാശനം ചെയ്തു.

കൺവൻഷൻ ഗാനങ്ങൾ അടങ്ങിയ പുസ്തകം സഭയുടെ അസിസ്റ്റൻ്റ് സൂപ്രണ്ട് ബഹുമാനപ്പെട്ട കർത്തൃദാസൻ പാസ്റ്റർ ഡോ. ഐസക് വി മാത്യു സാർ പ്രകാശനം ചെയ്തു.

സഭാ യുവജന വിഭാഗം മുൻ പ്രസിഡൻ്റ് കർത്തൃദാസൻ പാസ്റ്റർ പ്രഭാ റ്റി തങ്കച്ചൻ, ദൂതൻ മാസിക ചീഫ് എഡിറ്റർ കർത്തൃദാസൻ പാസ്റ്റർ അജി കെ ജോൺ എന്നിവർ മുഖ്യ പ്രഭാഷണങ്ങൾ നടത്തി.

സിസ്റ്റർ ജയ ജോൺ, ബ്രദർ സജി ജോർജ് കർത്തൃദാസന്മാരായ പാസ്റ്റർ പി എം എബ്രഹാം, പാസ്റ്റർ പി ഡി ജോൺസൻ എന്നിവർ പ്രാർത്ഥനാ ശുശ്രൂഷ നയിച്ചു.

കർത്തൃദാസന്മാരായ പാസ്റ്റർ സാം റോബിൻസണും പാസ്റ്റർ സുനിൽ സോളമനും നയിച്ച അസംബ്ലിസ് ഓഫ് ഗോഡ് ക്വയർ ഗാന ശുശ്രൂഷ നയിച്ചു.

കർത്തൃദാസന്മാരായ പാസ്റ്റർ ജെ ജോസഫ് പ്രാരംഭ പ്രാർത്ഥനയും പാസ്റ്റർ പി ജി മാത്യൂസ് സമാപന പ്രാർത്ഥനയും നടത്തി. അസംബ്ലിസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് കൗൺസിൽ സെക്രട്ടറി കർത്തൃദാസന്മാരായ പാസ്റ്റർ തോമസ് ഫിലിപ്പ് കമ്മിറ്റി അഗം പാസ്റ്റർ ബാബു വർഗീസ് എന്നിവർ നേതൃത്വം നല്കി.

(വീഡിയോ കടപ്പാട് : Harvest TV)

Address

National Evangelical Church Compound, Diwaniya Hall, Near NECK Compound Main Gate
Kuwait City

Alerts

Be the first to know and let us send you an email when First AG Church Kuwait posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Place Of Worship

Send a message to First AG Church Kuwait:

Share