St. Gregorios Orthodox Christian Youth Movement -Maha Edavaka, Kuwait.

St. Gregorios Orthodox Christian Youth Movement -Maha Edavaka, Kuwait. Maha Edavaka Youth Movement

25/03/2026

വാൽസല്യമക്കളേ,

വലിയ നോമ്പിന്റെ നാൽപ്പതാം വെള്ളിയാഴ്ച്ച അതായത് ഈ മാർച്ച് 27-ന് പരിശുദ്ധ സഭ വിശുദ്ധ മൂറോൻ ​കൂദാശയ്ക്കായി ഒരുങ്ങുകയാണല്ലോ. ഈ ശുശ്രൂഷയുടെ അനു​ഗ്രഹപ്രദമായ നടത്തിപ്പിനും പൂർത്തീകരണത്തിനുമായി ഏവരും പ്രാർത്ഥിക്കണം. പരിശുദ്ധ സഭയെയും, ശുശ്രൂഷയുടെ മുഖ്യകാർമ്മികനായ നമ്മെയും, നമ്മുടെ സഹോദര മെത്രാപ്പോലീത്താമാരെയും നിങ്ങളുടെ പ്രാർത്ഥനകളിൽ സമർപ്പിക്കണം. നമുക്ക് ഒരുമിച്ച്, ഒന്നായി, പ്രാർത്ഥനയോടെ ഈ വിശുദ്ധ ശുശ്രൂഷയിലേക്ക് പ്രവേശിക്കാം.

പ്രാർത്ഥനാപൂർവ്വം...
-ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ✍️

25/03/2026

സൂര്യനുള്ളിടത്തോളം കാലം കാതോലിക്കേറ്റിനെയും ഭരണഘടനയെയും വിസ്മരിക്കുവാൻ മലങ്കര മക്കൾക്ക് കഴിയില്ല .

പരിശുദ്ധ കാതോലിക്കാ ബാവാ.

09/02/2026

മലങ്കര ഓർത്തഡോക്സ് സഭയുടെ കൽക്കട്ട ഭദ്രാസനത്തിൽപ്പെട്ട കുവൈറ്റ് സോണൽ യുവജന പ്രസ്ഥാനത്തിന്റെ നേതൃത്വത്തിൽ കുവൈറ്റിലെ 4 യൂണിറ്റുകളെ ഉൾപ്പെടുത്തി നടത്തപ്പെട്ട രണ്ടാമത് കുടുംബ സംഗമം

🌊✨ VOYAGE – A Journey with Christ ✨🌊📖 “The Lord himself goes before you and will be with you.” – Deuteronomy 31:8✨With G...
09/02/2026

🌊✨ VOYAGE – A Journey with Christ ✨🌊

📖 “The Lord himself goes before you and will be with you.” – Deuteronomy 31:8

✨With God’s grace, we are joyfully conducting our SG-OCYM One Day Conference on this month of February.
A blessed time of fellowship, joy, and togetherness in Christ. ✨

Registration Started- please use the below link

https://forms.gle/YE7LemWN8y9qPsPn7

Let us come together and rejoice in His presence.

All glory to God. 🙏

With God’s grace, we are joyfully conducting our Youth one day conference on this month of February.A blessed time of fe...
05/02/2026

With God’s grace, we are joyfully conducting our Youth one day conference on this month of February.

A blessed time of fellowship, joy, and togetherness in Christ.
Let us come together and rejoice in His presence.

All glory to God. 🙏

STROKES 2026(Inter-church Badminton Doubles Tournament)കുവൈറ്റ് മഹാ ഇടവക യുവജനപ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തിൽ പത്താമത് ഇന...
25/01/2026

STROKES 2026
(Inter-church Badminton Doubles Tournament)

കുവൈറ്റ് മഹാ ഇടവക യുവജനപ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തിൽ പത്താമത് ഇന്റർ ചർച്ച് ബാഡ്മിന്റൺ ഡബിൾസ് ടൂർണമെന്റ് (സ്‌ട്രോക്സ് 2026) ഫെബ്രുവരി 13 വെള്ളിയാഴ്ച്ച, അബ്ബാസിയ ഇന്ത്യൻ Al Jaber Arabic സ്കൂളിൽ വെച്ച് നടത്തപ്പെടുന്നു.

Tournament Categories:-

Category A- Open Tournament
Category B– Veterans
Category C– Special Doubles

Last date of Registration:
February 10 2026
Registration link: https://forms.gle/VcuerYwj1kZAXdh89

Contact Numbers:-
Abhi Alexander- 96655327
Sibu Abraham- 65064031

വിദ്യാരംഭം🎓✨"പഠനം ജീവിതത്തിന്റെ വെളിച്ചമാണ്."അറിവിന്റെ ആദ്യാക്ഷരം കുറിയ്ക്കുന്ന കുഞ്ഞുങ്ങള്‍ക്കായി കുവൈറ്റ്‌  സെന്റ്.ഗ്ര...
31/12/2025

വിദ്യാരംഭം🎓✨

"പഠനം ജീവിതത്തിന്റെ വെളിച്ചമാണ്."

അറിവിന്റെ ആദ്യാക്ഷരം കുറിയ്ക്കുന്ന കുഞ്ഞുങ്ങള്‍ക്കായി കുവൈറ്റ്‌ സെന്റ്.ഗ്രിഗോറിയോസ് മഹാ ഇടവക യുവജന പ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തിൽ വിദ്യാരംഭം2026 അഭിവന്ദ്യ ഡോ. യാക്കോബ് മാർ ഐറേനിയോസ് തിരുമേനിയുടെ തൃക്കരങ്ങളാൾ📅2026 ജനുവരി 1 നു രാവിലെ 8:00 മണിക്ക് അബ്ബാസിയ ഓഫീസ് പാഴ്സനെജിൽ വച്ചു നടത്തപ്പെടുന്നു. താല്പര്യമുള്ളവർ താഴെ കൊടുത്തിരിക്കുന്ന നമ്പറിൽ ബന്ധപ്പെടുക.

📞 ഷെൽവി ഉണ്ണൂണ്ണി - 96749721
📞 ഷൈൻ ജോസഫ് സാം - 98547805
📞 ബിനോ കുര്യൻ ഷാജി - 55950515

നമുക്കു ഒരു ശിശു ജനിച്ചിരിക്കുന്നു; നമുക്കു ഒരു മകൻ നല്കപ്പെട്ടിരിക്കുന്നു; ആധിപത്യം അവന്റെ തോളിൽ ഇരിക്കും; അവന്നു അത്ഭ...
25/12/2025

നമുക്കു ഒരു ശിശു ജനിച്ചിരിക്കുന്നു; നമുക്കു ഒരു മകൻ നല്കപ്പെട്ടിരിക്കുന്നു; ആധിപത്യം അവന്റെ തോളിൽ ഇരിക്കും; അവന്നു അത്ഭുതമന്ത്രി, വീരനാം ദൈവം, നിത്യപിതാവു, സമാധാന പ്രഭു എന്നു പേർ വിളിക്കപ്പെടും. യെശയ്യാ 9:6
സ്നേഹം മനുഷ്യനായി മണ്ണിൽ പിറവിയെടുത്തതിന്റെ സ്മരണ പുതുക്കുന്ന ഈ വേളയിൽ...വിണ്ണിൽ ശാന്തിയുടെ നക്ഷത്ര വിളക്കുകൾ തെളിയുന്ന ഈ ക്രിസ്തുമസ്സ് കാലത്ത്....സ്നേഹത്തിന്റെയും, സമാധാനത്തിന്റെയും ഓർമകളുണർത്തുന്ന ക്രിസ്തുമസ് വേളയിൽ ഏവർക്കും കുവൈറ്റ്‌ മഹാ ഇടവക യുവജനപ്രസ്ഥാനത്തിന്റെ ഹൃദയം നിറഞ്ഞ ക്രിസ്തുമസ് ആശംസകൾ....!

May this festive season bring good health, success, and new beginnings to you and your family.
Merry Christmas! 🎄✨

പരിശുദ്ധ സഭ ഇന്ന് ഇന്ത്യയുടെ കാവൽപിതാവും മലങ്കര സഭയുടെ സ്ഥാപകനായ പ. മാർത്തോമ ശ്ലീഹായുടെ ഓർമ്മ ആചരിക്കുന്നു..  നമ്മുടെ കർ...
21/12/2025

പരിശുദ്ധ സഭ ഇന്ന് ഇന്ത്യയുടെ കാവൽപിതാവും മലങ്കര സഭയുടെ സ്ഥാപകനായ പ. മാർത്തോമ ശ്ലീഹായുടെ ഓർമ്മ ആചരിക്കുന്നു..

നമ്മുടെ കർത്താവ് തന്റെ പരസ്യശുശ്രുഷകാലത്തു തന്റെ ശിഷ്യരായി തിരഞ്ഞെടുത്ത പന്തിരുവരിൽ ഒരുവനായ മലങ്കര സഭയുടെ സ്ഥാപകനായ മാർത്തോമ ശ്ലീഹാ, തന്റെ നാഥന്റെ ജീവനുള്ള സുവിശേഷത്തിന്നായി ജീവനെ വെടിഞ്ഞ ദിനം - ഡിസംബർ 21.

കർതൃശിഷ്യരിൽ ഏറ്റവും ദൂരം സഞ്ചരിച്ചു , സുവിശേഷത്തെ ഘോഷിച്ച പിതാവായിരുന്നു മാർത്തോമ ശ്ലീഹാ. മറ്റു ശിഷ്യരിൽ നിന്നു നമ്മുടെ പിതാവിനെ വ്യത്യസ്തൻ ആക്കുന്നത് തോമാശ്ലീഹായുടെ ധൈര്യം ആണ്.

"അവനോടു കൂടി മരിക്കേണ്ടതിനു നമുക്കും പോകാ" വാക്കുകൾ കൊണ്ട് ലാസറിന്റെ ഭവനത്തിൽ ചെല്ലുവാൻ ഭയന്നിരുന്ന സഹശിഷ്യരെ ഉണർത്തിയ പിതാവായിരുന്നു മാർത്തോമ ശ്ലീഹാ.

ക്രൂശിക്കണത്തിനു ശേഷം ഭയത്തിലമർന്ന ശിഷ്യരിൽ മാർ തോമാശ്ളീഹ അതേ ധൈര്യം കൊണ്ടുതന്നെ മാളികയുടെ വെളിയിൽ പോകുകയും ചെയ്തു.

നമ്മുടെ കർത്താവിന്റെ ആണിപ്പഴുതിലും വിലപ്പുറത്തും തൊട്ടുകൊണ്ട് അവന്റെ ഉദ്ധാനത്തെ വിശ്വസിച്ച് "എന്റെ കർത്താവും എന്റെ ദൈവവുമേ" എന്നു നിലവിളിച്ച നമ്മുടെ പിതാവ്.

കിഴക്ക് പേർഷ്യയിലും , ഇന്ത്യയിലും ചൈനയിലും ഒക്കെ ആയി തന്റെ നാഥന്റെ സുവിശേഷം സധൈര്യം പ്രഘോഷിച് സഭസ്ഥാപിച്ചു.
മലങ്കര സഭ സ്ഥാപിച്ചു , നമ്മുടെ പിതാവ്‌ ഈ മണ്ണിൽ തന്നെ , മൈലാപ്പൂരിൽ ചിലരുടെ കുന്തത്താൽ തന്റെ നാഥന് വേണ്ടി രക്തസാക്ഷിത്വം വഹിച്ചു.

ഭാരതമക്കളെ ക്രിസ്തുവിൽ ജനിപ്പിച്ച ആദ്യ മഹാപുരോഹിതന്റെ ഓർമയെന്നാളും അനുഗ്രഹകരമാവട്ടെ...
കുവൈറ്റ് മഹാ ഇടവക യുവജനപ്രസ്ഥാനം

OCYM തട്ടുകട 2025ക്രിസ്തുവിൽ പ്രിയരെ,ദൈവകൃപയാൽ കുവൈറ്റ്‌ സെന്റ് ഗ്രീഗോറിയോസ് ഓർത്തഡോക്സ്  ക്രൈസ്തവ യുവജനപ്രസ്ഥാനം ആദ്യഫല...
30/10/2025

OCYM തട്ടുകട 2025

ക്രിസ്തുവിൽ പ്രിയരെ,

ദൈവകൃപയാൽ കുവൈറ്റ്‌ സെന്റ് ഗ്രീഗോറിയോസ് ഓർത്തഡോക്സ് ക്രൈസ്തവ യുവജനപ്രസ്ഥാനം ആദ്യഫലപ്പെരുന്നാളിനോടനുബന്ധിച്ചു സംഘടിപ്പിച്ച OCYM തട്ടുകട ഭംഗിയായി നടത്തുവാൻ സാധിച്ചതിൽദൈവത്തെ മഹത്വപ്പെടുത്തുന്നു.

ഇതിൻറെ കൺവീനർമാരായി പ്രവർത്തിച്ച ശ്രീ. ലിബിൻ ബാബു, ശ്രീ. ജോബി രാജു, ജോയിന്റ് കൺവീനർ ശ്രീ. നിജിൻ പി തോമസ് എന്നിവരോടും,
ഇതിന് വേണ്ട ക്രമീകരണങ്ങളും സഹായങ്ങളും ചെയ്ത ശ്രീമതി. ബിൻസി മനോജ് , ശ്രീമതി. ജോമി ഷിജോ, ശ്രീമതി. റിങ്കു ലിബിൻ, ശ്രീമതി. ജിബി ജോസ്, ശ്രീ.ഷെൽവി ഉണ്ണൂണ്ണി, ശ്രീ. ബിനോ കുര്യൻ, ശ്രീ. ബിബിൻ വര്ഗീസ്, ശ്രീ. ജോമോൻ കളിയ്ക്കൽ, ശ്രീ. സിനിൽ ചാണ്ടി, ശ്രീ. ദീപ് ജോൺ, ശ്രീ. ലിജു തോമസ് ശ്രീ. സാം വര്ഗീസ്, ശ്രീ. റോഷിൻ മാത്യു, ശ്രീ. ഷിജോ പാപ്പച്ചൻ, ശ്രീ. ജെൻസൺ ജോർജ്, ശ്രീ. ജോബി ജോയ്, ശ്രീ. തോമസ് ജേക്കബ്, സീനിയർ അംഗം ശ്രീ. മനോജ് എബ്രഹാം യുവജനപ്രസ്ഥാനം മാനേജിങ് കമ്മിറ്റി അംഗങ്ങൾ, സീനിയർ അംഗങ്ങൾ, പ്രസ്ഥാനം അംഗങ്ങൾ ഈ പരിപാടിയിൽ സഹായിച്ചവരോടും സഹകരിച്ച എല്ലാവരോടുമുള്ള ആത്മാർത്ഥമായ നന്ദി അറിയിക്കുന്നു.

കുവൈറ്റ്‌ മഹാ ഇടവക യുവജന പ്രസ്ഥാനം

27/10/2025
ക്രിസ്തുവിൽ പ്രിയരെ,കുവൈറ്റ്‌ സെന്റ് ഗ്രീഗോറിയോസ് ഓർത്തഡോക്സ്  ക്രൈസ്തവ യുവജനപ്രസ്ഥാനം ആദ്യഫലപ്പെരുന്നാളിനോടനുബന്ധിച്ചു ...
27/10/2025

ക്രിസ്തുവിൽ പ്രിയരെ,

കുവൈറ്റ്‌ സെന്റ് ഗ്രീഗോറിയോസ് ഓർത്തഡോക്സ് ക്രൈസ്തവ യുവജനപ്രസ്ഥാനം ആദ്യഫലപ്പെരുന്നാളിനോടനുബന്ധിച്ചു അഭിമാനപൂർവ്വം അവതരിപ്പിച്ച നാടകം 20മത് നാടകം "മറിയ - ചാപ്റ്റർ 1" വിശുദ്ധ ദൈവ മാതാവിൻറെ ആദ്യകാല ജീവിതം വളരെ ഭംഗിയായി അവതരിപ്പിക്കുവാൻ സാധിച്ചതിൽ ദൈവത്തെ മഹത്വപ്പെടുത്തുന്നു.

നാടകത്തിൽ അഭിനയിച്ച ശ്രീമതി. ആശ എബി, ശ്രീമതി. ജിബി ജോസ്, ശ്രീമതി. ടിങ്കി സനിജ്, കുമാരി. ഹന്നാ ഷിജോ, ശ്രീ. ജോമോൻ ജോർജ്, ശ്രീ. സനിജ് എബി തോമസ്, ശ്രീ. ജോബിൻ ജോസ്, ശ്രീ. റിബിൻ ജോൺ രാജു.
സംവിധാനം സഹായികളായിരുന്ന ശ്രീ. ഷൈൻ ജോസഫ് സാം, ശ്രീ. ബിനോ കുര്യൻ ഷാജി, ശ്രീ. നിജിൻ പി തോമസ്, ശ്രീമതി അനു ഷെൽവി
റെക്കോർഡിങ് & പശ്ചാത്തല സംഗീതം ചെയ്ത ശ്രീ. സജു ജോർജ്.

നാടകത്തിന്റെ കഥ, തിരക്കഥ ,സംവിധാനം ചെയ്ത ശ്രീ. അനു വർഗീസ് & ശ്രീ. ഷിജോ പാപ്പച്ചൻ,
യുവജന പ്രസ്ഥാനം പ്രസിഡന്റ് , ബഹു.ബിജു ജോർജ് പാറക്കൽ അച്ചൻ , വൈസ് പ്രസിഡന്റ് ബഹു. മാത്യു തോമസ് അച്ചൻ ലെ-വൈസ് പ്രസിഡന്റ് ശ്രീ. ഷെൽവി ഉണ്ണുണ്ണി, ജോയിൻറ് സെക്രട്ടറിമാരായ ശ്രീ. ബിബിൻ വർഗീസ്, ശ്രീമതി. ജൂലി ദീപ്, യുവജനപ്രസ്ഥാനം മാനേജിങ് കമ്മിറ്റി അംഗങ്ങൾ, സീനിയർ അംഗങ്ങൾ, യുവജനപ്രസ്ഥാനം അംഗങ്ങൾ
എല്ലാവർക്കും ഹൃദയത്തിൽ നിന്നുള്ള സ്‌നേഹപൂർവ്വമായ നന്ദി അറിയിക്കുന്നു.

കുവൈറ്റ്‌ മഹാ ഇടവക യുവജന പ്രസ്ഥാനം

https://www.youtube.com/watch?v=C-hyw-pQkJE

Address

Kuwait City

Alerts

Be the first to know and let us send you an email when St. Gregorios Orthodox Christian Youth Movement -Maha Edavaka, Kuwait. posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Place Of Worship

Send a message to St. Gregorios Orthodox Christian Youth Movement -Maha Edavaka, Kuwait.:

Share

Category