Catholic Voice

アクセス

Catholic Voice Catholic Voice, カトリック教会, Kochi-shiの連絡先、地図と道順、お問い合わせフォーム、営業時間、サービス、評価、写真、動画、お知らせ。

സിനഡ് ലോഗോ പ്രതീകങ്ങള്‍1) പ്രൗഢിയുളള വൃക്ഷം 2) യേശുക്രിസ്തുവിന്‍റെ കുരിശ്3) സൂര്യനെപോലെ പ്രകാശിക്കുന്ന ദിവ്യകാരുണ്യം4) ക...
15/10/2021

സിനഡ് ലോഗോ പ്രതീകങ്ങള്‍

1) പ്രൗഢിയുളള വൃക്ഷം
2) യേശുക്രിസ്തുവിന്‍റെ കുരിശ്
3) സൂര്യനെപോലെ പ്രകാശിക്കുന്ന ദിവ്യകാരുണ്യം
4) കൈകള്‍ അല്ലെങ്കില്‍ ചിറകുകള്‍പോലെ തിരശ്ചീനം- പരിശുദ്ധാത്മാവ്
5) ദൈവജനം
6) പതിനഞ്ച് നിഴല്‍ ചിത്രങ്ങള്‍

ജ്ഞാനവും വെളിച്ചവും നിറഞ്ഞ ഒരു പ്രൗഢിയുളള വലിയ വ്യക്ഷം ആകാശത്ത് എത്തുന്നു.
ക്രിസ്തുവിന്‍റെ കുരിശ് ആഴത്തിലുളള ചൈതന്യത്തിന്‍റെയും പ്രത്യാശയുടെയും അടയാളം.
സൂര്യനെപോലെ പ്രകാശിക്കുന്ന ദിവ്യകാരുണ്യം അതു വഹിക്കുന്ന കൈകള്‍ അല്ലെങ്കില്‍ ചിറകുകള്‍ പോലെ തുറന്ന ശാഖകള്‍ പരിശുദ്ധാത്മാവിനെ സൂചിപ്പിക്കുന്നു.
ദൈവജനം നിശ്ചലമല്ല
സിനഡ് ആത്മാവ് ഉൾകൊണ്ട് അവര്‍ ഒരുമിച്ചു നടക്കുന്നു. അതായത് ഒരുമിച്ചു യാത്ര ചെയ്യുന്നു..ജീവന്‍ ഉളള വ്യക്ഷം ശ്വസിക്കുന്ന അതെ ചലനാത്മതയാല്‍ ജനങ്ങള്‍ ഒന്നിക്കുന്നു. അതില്‍ നിന്നാണ് അവര്‍ യാത്ര തുടങ്ങുന്നത്. ഈ പതിനഞ്ച് നിഴല്‍ ചിത്രങ്ങള്‍ മുഴുവന്‍ മനുഷ്യരാശിയേയും ഉള്‍കൊളളുന്നു. അവ ആനന്ദത്തിന്‍റെ അടയാളമാണ്.

എല്ലാവരും ഒരെ നിലയിലുളളവര്‍ .ഇവര്‍ക്കിടയില്‍ വ്യത്യസ്ഥ തലങ്ങള്‍ ഇല്ല. യുവജനങ്ങള്‍, പ്രായമായവര്‍, പുരുഷന്‍മാര്‍, സ്ത്രീകള്‍, കൗമാരക്കാര്‍, കുട്ടികള്‍, അല്മായര്‍, സമര്‍പ്പിതര്‍, മാതാപിതാക്കള്‍, ദമ്പതികള്‍, അവിവാഹിതര്‍, ആരോഗ്യമുളളവര്‍, വൈകല്യമുളളവര്‍ മെത്രാډാരും സന്യസ്തരും ഇവരുടെ കൂട്ടത്തിലാണ്.
മത്തായി 11:25
യേശു ഉദ്ഘോഷിച്ചു സ്വര്‍ഗത്തിന്‍റെയും ഭൂമിയുടെയും നാഥനായ പിതാവേ, നീ ഇക്കാര്യങ്ങള്‍ ബുദ്ധിമാന്‍മാരിലും വിവേകികളിലും നിന്നു മറച്ച് ശിശുക്കള്‍ക്ക് വെളിപ്പെടുത്തിയതിനാല്‍ ഞാന്‍ നിന്നെ സ്തുതിക്കുന്നു.

കൂട്ടായ്മ, പങ്കാളിത്തം, ദൗത്യം, ഈ പ്രയാണത്തിന്‍റെ ദിശയില്‍ ഇടത്തും വലത്തുമായി അടിവരയിടുകയും ശക്തിപ്പെടുത്തുകയും ചെയ്യുന്നു.

സിനഡ് 2021-2023 എന്ന തലകെട്ടില്‍ മുഴുവന്‍ സമന്വയിക്കുന്നു.

ആവിലായിലെ വിശുദ്ധ അമ്മ ത്രേസ്യാ  (കർമ്മലീത്ത സന്യാസിനി ,വേദപാരംഗത.)15/101515-ൽ സ്പെയിനിലെ ആവില എന്ന സ്ഥലത്തു ഡോൺ അലോൻസോ ...
14/10/2021

ആവിലായിലെ വിശുദ്ധ അമ്മ ത്രേസ്യാ (കർമ്മലീത്ത സന്യാസിനി ,വേദപാരംഗത.)15/10

1515-ൽ സ്പെയിനിലെ ആവില എന്ന സ്ഥലത്തു ഡോൺ അലോൻസോ സാഞ്ചെസ് സെപാഡയുടേയും ഡോണാ ബിയാട്രിസ് ഡവീലയുടേയും മകളായാണ് ത്രേസ്യ ജനിച്ചത്. തന്റെ ഏഴാമത്തെ വയസ്സിൽ യേശുവിന് വേണ്ടി രക്തസാക്ഷിത്വം വരിക്കുന്നതിനായി അവൾ ആഫ്രിക്കയിലേക്ക് പോയെങ്കിലും, അവളെ അവളുടെ അമ്മാവൻ തിരികെ കൊണ്ട് വന്നു. അവളുടെ 12-മത്തെ വയസ്സിൽ തന്റെ അമ്മയുടെ മരണത്തോടെ മാതൃതുല്യമായി തന്നെ കാത്ത് സൂക്ഷിക്കുന്നതിനായി അവൾ പരിശുദ്ധ മറിയത്തോട് നിരന്തരം അപേക്ഷിച്ചു കൊണ്ടിരുന്നു. അമ്മയുടെ മരണശേഷം അവളെ അഗസ്തീനിയന്‍ കന്യകാസ്ത്രീകളാണ് വളര്‍ത്തിയത്.

കന്യകാലയത്തിന്‍റെ പശ്ചാത്തലത്തില്‍ മനസ്സില്‍ കിനിഞ്ഞിറങ്ങിയ ആത്മീയ ചിന്തകള്‍ ത്രേസ്യായെ സന്ന്യാസത്തിലേയ്ക്ക് ആകര്‍ഷിച്ചു.1533-ൽ അവള്‍ കർമ്മല സഭയിലെ അംഗമായി ചേർന്നു. ഏതാണ്ട് പതിനെട്ട് വർഷത്തോളം ശാരീരിക വേദനയും അധ്യാത്മിക ബുദ്ധിമുട്ടുകളും അവളെ അലട്ടി കൊണ്ടിരുന്നു. ദൈവീക പ്രചോദനത്താൽ പിയൂസ് നാലാമൻ മാർപാപ്പായുടെ അനുവാദത്തോടെ അവൾ കർമ്മല സഭയെ നവീകരിക്കുക എന്ന ദൗത്യം ഏറ്റെടുത്തു. കഠിനമായ എതിർപ്പുകളും നിരന്തര ബുദ്ധിമുട്ടുകളും തരണം ചെയ്ത വിശുദ്ധ ഏതാണ്ട് 32-ഓളം പുതിയ മഠങ്ങൾ സ്ഥാപിച്ചു.

ദൈവത്തോടൊപ്പമുള്ള വിശുദ്ധയുടെ നിഗൂഡ ഐക്യത്തിൽ നിന്നുമുള്ള ആന്തരികവും ബാഹ്യവുമായ വെളിപ്പെടലുകൾ ശരിക്കും അതിശയിപ്പിക്കുന്നതാണ്. അവളുടെ ഹൃദയം മാലാഖയുടെ കുന്തത്താൽ മുറിവേൽപ്പിക്കപ്പെട്ട (transverberatio cordis) സംഭവത്തോടെ ഈ ദൈവ കൃപകൾ പരിസമാപ്തിയിലെത്തി. ഈ സംഭവത്തെ അനുസ്മരിക്കുന്നതിന് കർമ്മല സഭ ആഗസ്റ്റ്‌ 27 ഒരു പ്രത്യേക തിരുനാളായി കൊണ്ടാടുന്നു. വിശുദ്ധ യൌസേപ്പ് പിതാവിനോട്‌ ഒരു പ്രത്യേക ഭക്തിയും അവൾക്കുണ്ടായിരുന്നു. വിശുദ്ധയുടെ പ്രവർത്തനങ്ങൾ വഴിയാണ് ഔസേപ്പിതാവിനോടുള്ള ആദരവ് സഭയിൽ വളർന്നത്.

അവസാനം വരെ കർമ്മനിരതയായിരുന്ന ത്രേസ്യാ, നവീകൃത സന്ന്യാസസമൂഹങ്ങളുടെ സ്ഥാപനവുമായി ബന്ധപ്പെട്ട് കിഴക്കൻ സ്പയിനിലെ അൽബായിലേക്ക് നടത്തിയ വിഷമപൂർൺമായ ഒരു യാത്രക്കിടയിൽ തീർത്തും അവശയായി. 1582 ഒക്ടോബർ 4-ന് "ദൈവമേ, ഞാൻ തിരുസഭയുടെ ഒരു മകളാണ്" എന്ന് ഉച്ചരിച്ചു കൊണ്ട് അവള്‍ അവൾ മരിച്ചു. സ്പെയിനിലെ അൽബായിലുള്ള കർമ്മല പള്ളിയുടെ അൾത്താരയിലെ ഉന്നത പീഠത്തിൽ ആണ് അവളുടെ വിശുദ്ധ ശരീരം അടക്കം ചെയ്തത്. പതിനഞ്ചാം ഗ്രിഗോറിയോസ് മാർപ്പാപ്പ 1622-ൽ ത്രേസ്യായെ വിശുദ്ധപദവിയിലേക്കുയർത്തി.

ആവിലായിലെ ത്രേസ്യയെ 'മാലാഖയെപ്പോൽ പരിശുദ്ധയായ കന്യക' എന്ന വിശേഷണത്തോട് കൂടിയാണ് സഭ ആദരിക്കുന്നത്. പരിശുദ്ധ പിതാക്കന്മാരാൽ നമുക്ക് അറിവായിട്ടുള്ളതും ക്രമരഹിതവും അവ്യക്തവും ആയ നിഗൂഡമായ ആന്തരിക ജീവിതത്തിന്റെ രഹസ്യങ്ങൾ ക്രമവും വ്യക്തവുമാക്കിയത് വിശുദ്ധയാണ്. അവളുടെ രചനകളെല്ലാം തന്നെ ആധ്യാത്മിക നിഗൂഡതയുടെ ഇതിഹാസങ്ങളാണ്. ഫ്രാൻസിസ് ഡി സാലസ്, അൽഫോണ്‍സസ് ലിഗോരി തുടങ്ങിയ പിൽക്കാല ആചാര്യന്മാർ എല്ലാവരും തന്നെ വിശുദ്ധയുടെ അദ്ധ്യാത്മദര്‍ശന രീതിയെ അംഗീകരിച്ചിട്ടുണ്ട്.

住所

Kochi-shi, Kochi
780-0000

ウェブサイト

アラート

Catholic Voiceが新しいニュースやキャンペーンを投稿したら、いち早くメールでお知らせします。メールアドレスが他の目的に使われることはなく、いつでも配信を停止できます。

ショートカット

共有する

カテゴリー