St. Antonys Church , Macerata, Italy, for Indians

St. Antonys Church , Macerata, Italy, for Indians A community of malayalees living in macerata, a city that lies 294 km east of Rome. 1998 onwards Sunday mass and other occasional masses started .

A movement called AIKM arranged the arrival of priests and other liturgical functionsOn 26 February, 2006, Fr. Antony pattaparambil took charge of the community of Rome ( malayalees). with the request of the malayalles from Macerata , on 2 April 2006, solemn inaugurational ceremony was held at Macerata and began to celebrate Mass on the first Sundays of every month and in the occasions of Christmas and Easter, and every year a one day retreat too.

ക്രിസ്തുമസ് പ്രോഗ്രാം  24/12/2017 രാവിലെ 10.30 നു കുമ്പസാരം തുടർന്ന് ദിവ്യബലി.   (ദിവ്യബലി മദ്ധ്യേയും ദിവ്യബലിക്ക് ശേഷവു...
22/12/2017

ക്രിസ്തുമസ് പ്രോഗ്രാം

24/12/2017 രാവിലെ 10.30 നു കുമ്പസാരം
തുടർന്ന് ദിവ്യബലി. (ദിവ്യബലി മദ്ധ്യേയും ദിവ്യബലിക്ക് ശേഷവും കുമ്പസാരം ഉണ്ടായിരിക്കും )

24 നു രാത്രി 9 മണിയ്ക്ക് , carol songs , ക്രിസ്തുമസ്സ് കുർബാന ,
(കാഴ്ചസമർപ്പണം കുടുംബത്തിലെ ഇളയ അംഗം )
ദിവ്യബലി കഴിഞ്ഞു കൂപ്പൺ നറുക്കെടുപ്പ്
* ⛪under immacolata church

05/07/2017

Mr. Antony Valiyaparambil ( 75) , beloved father of Rev Fr. Roy Valiyaparambil, ( Foligno , Assisi ) is no more. Burial mass shall be friday( 07-07-'17 at 4 pm ) In Kandakadavu , Alappey .
Let's pray for the departed soul and the family members.....

may 06&07
15/05/2017

may 06&07

28/04/2017
ഈ വിശുദ്ധ യാത്രയുടെ അവസാനത്തെ ദിവസങ്ങളിൽ നാം എത്തിയിരിക്കുകയാണ്, ക്രിസ്തു അത്ഭുതങ്ങൾ ചെയ്തു, അടയാളങ്ങൾ കാണിച്ചു, സൗഖ്യപ്...
12/04/2017

ഈ വിശുദ്ധ യാത്രയുടെ അവസാനത്തെ ദിവസങ്ങളിൽ നാം എത്തിയിരിക്കുകയാണ്, ക്രിസ്തു അത്ഭുതങ്ങൾ ചെയ്തു, അടയാളങ്ങൾ കാണിച്ചു, സൗഖ്യപ്പെടുത്തി. അതിന്റെയെല്ലാം അടിസ്ഥാനം സ്നേഹം ആണ്. സ്നേഹമെന്തെന്നു കാണിക്കാനേ യേശു എന്തെങ്കിലുമൊക്കെ ചെയ്തിട്ടുള്ളു, കാരണം, സ്നേഹമാണ് ഏറ്റവും വലിയ നിയമം, അതാണ് അവിടുന്ന് പഠിപ്പിച്ചതും. സ്നേഹത്തിന്റെ കല്പന പഠിപ്പിച്ചവൻ എങ്ങിനെ സ്നേഹിക്കണമെന്നു കാണിച്ച ദിവസങ്ങളിക്കാണ് നമ്മൾ പെസഹാ വ്യാഴാഴ്ചയോടെ പ്രവേശിക്കുന്നത്. സ്നേഹിക്കാൻ ആഗ്രഹിക്കുന്നവൻ അപരന്റെ കാലുകഴുകണം. കാലുകഴുകൾ ഒരു ബാഹ്യആചാരമല്ല, ഒരു വിട്ടുകൊടുക്കലാണ്, അപരന്റെ കാലടിയോളം വിട്ടുകൊടുക്കൽ. അപരന്റെ മുന്നിൽ , അത് ഭാര്യയാകാം, മാതാപിതാക്കളാകാം, മക്കളാകാം, സഹോദരങ്ങളാകാം, ശത്രുവാകാം, മിത്രമാകാം, അവന്റെ മുന്നിൽ കുനിഞ്ഞു, അവന്റെ കാലടിയോളം കുനിയാൻ ഇന്ന് യേശു നമ്മെ പഠിപ്പിക്കുന്നു. ആ സ്നേഹം അനുഭവിക്കാൻ തന്റെ ശരീരമായി രക്തമായി അപ്പവും വീഞ്ഞും നമുക്കായി ഇന്ന് നൽകുന്നു. ആ സ്നേഹം പൂർത്തിയാകുന്നത്, എന്നിട്ടു ഒരു ഓർമ്മപ്പെടുത്തലാണ്, അവൻ സ്നേഹത്തിനുവേണ്ടി കാൽവരിയോളം സഹിക്കണം, അതിനപ്പുറം നിനക്കായി ഉയർച്ചയും ഉയിർപ്പും ഉണ്ട് എന്ന് യേശു നമ്മോടു പറയുന്നു. സ്നേഹിച്ചു സ്നേഹിച്ചു മതിവരാത്ത, കൊതിതീരാത്ത ജീവിതങ്ങളായി മാറട്ടെ എന്റെയും നിങ്ങളുടെയും ജീവിതം, ദൈവം നമ്മെ അനുഗ്രഹിക്കട്ടെ. ആമ്മേൻ.

ഇന്നത്തെ സുവിശേഷം യൂദാസിന്റെ വഞ്ചനയെക്കുറിച്ച് പറയുന്നു, ഒന്നാം വായന യൂദാസുക്കളുടെ വഞ്ചനയാൽ തകർന്നവർക്കു ആശ്വാസവചസ്സുകൾ ...
12/04/2017

ഇന്നത്തെ സുവിശേഷം യൂദാസിന്റെ വഞ്ചനയെക്കുറിച്ച് പറയുന്നു, ഒന്നാം വായന യൂദാസുക്കളുടെ വഞ്ചനയാൽ തകർന്നവർക്കു ആശ്വാസവചസ്സുകൾ ഏശയ്യാ പ്രവാചകനിലൂടെ പറയുന്നു.
യൂദാസിന്റെ വഞ്ചന എന്തായിരുന്നു. യേശുവിനെ ഒറ്റികൊടുത്തു എന്നതിനേക്കാൾ യേശുവിനെ വേദനിപ്പിച്ചത് ഒറ്റികൊടുക്കാനുള്ള എല്ലാ കരുക്കളും നീക്കിയിട്ടും അതിനുള്ള ഒറ്റുപണം വാങ്ങിയതിനുശേഷവും ഒന്നുമറിയാത്തപോലെ മറ്റുള്ളവരോടൊപ്പം ഒരേ പാനപാത്രത്തിൽനിന്നും കുടിക്കാൻ കാണിച്ച ദുഷിച്ച മനോധൈര്യം യേശു തന്റെ പാദം കഴുകിയിട്ടുപോലും മാറ്റപ്പെടാത്ത ജീവിതം മനസ്സോടെ നിന്നെ ഒറ്റികൊടുക്കുന്നവൻ ഞാനാണോ എന്ന് മറ്റുള്ളവരോടൊപ്പം ചോദിയ്ക്കാൻ കാണിച്ച ഹൃദയ കാഠിന്യവും ആയിരിക്കാം യേശുവിനെ അത്രയേറെ വേദനിപ്പിച്ചിട്ടുണ്ടാവുക. അങ്ങനെയുള്ളവർ ജനിക്കാതിരുന്നെങ്കിൽ എന്ന് യേശു ചോദിക്കുന്നു. ജീവിതത്തിന്റെ മുന്നോട്ടുള്ള പോക്കിൽ എനിക്കും നിനക്കും നേരിട്ടേക്കാവുന്ന ഒരു തിന്മ, കപടത. പുറമെ വിശുദ്ധിയുടെ തൂവെള്ള വസ്ത്രവും ഉള്ളിൽ അഴുക്കുചാലിന്റെ ദുർഗന്ധവും,എത്രയോ പരിതാപകരമായ അവസ്ഥ. ക്രിസ്തുവിന്റെ ഉയിർപ്പിനാൽ ശുദ്ധമാകട്ടെ, തിരുരക്തത്താൽ കഴുകപ്പെടട്ടെ.

ഒന്നാം വായന യൂദാസുക്കളെ പോലെ നമ്മെ വഞ്ചിച്ച വ്യക്തികൾക്ക് മുന്നിൽ എതിർക്കാതെ പിൻമാറാതെ നിൽക്കുവാൻ നമ്മെ പഠിപ്പിക്കുന്നു, കാരണം, ദൈവം ഒരു ശിഷ്യനെഎന്നപോലെ നമ്മെ അഭ്യസിപ്പിക്കുന്നു , നമ്മുടെ കാതുകൾ തുറന്നു നമ്മോടു സംസാരിക്കുന്നത് അവിടുന്നാണ്. വചനം പറയുന്നു, എന്നെ സഹായിക്കുന്നത് കർത്താവാണ്. ഞാൻ പതറുകയില്ല. ഈ വചനം നമ്മുടെ ഹൃദയത്തെ ആശ്വസിപ്പിക്കട്ടെ, ആമ്മേൻ.

ഏശയ്യാ പ്രവാചകനിലൂടെ ഒന്നാം വായനയിൽ മനുഷ്യന്റെ ജീവിതം എങ്ങിനെ ആണ് രൂപപ്പെടുന്നത് എന്ന് ദൈവം പറഞ്ഞുവയ്ക്കുന്നു. ഗർഭത്തിൽവ...
10/04/2017

ഏശയ്യാ പ്രവാചകനിലൂടെ ഒന്നാം വായനയിൽ മനുഷ്യന്റെ ജീവിതം എങ്ങിനെ ആണ് രൂപപ്പെടുന്നത് എന്ന് ദൈവം പറഞ്ഞുവയ്ക്കുന്നു. ഗർഭത്തിൽവച്ചുതന്നെ കർത്താവു വിളിച്ചു, അമ്മയുടെ ഉദരത്തിൽ ഉരുവാകുമ്പോഴേ നാമകരണം ചെയ്തു, തീർന്നില്ല, കൈയുടെ നിഴലിൽ മറച്ചു സംരക്ഷിച്ചു, മിനുക്കിയ അസ്ത്രംപോലെ ഒരുക്കി ആവനാഴിയിൽ ഒളിച്ചുവച്ചു. ഒരുവനെ ദൈവം തിരഞ്ഞെടുക്കുന്നത് ഇത്രയൊക്കെ ചെയ്തിട്ടാണെങ്കിലും എവിടെയോ ചിലപ്പോൾ കുറവ് സംഭവിക്കുന്നുണ്ട്. കർത്താവിന്റെ ആവനാഴിയിൽ മൂർച്ചപ്പെടുത്തി സൂക്ഷിച്ച അസ്ത്രംപോലെ ആയിരുന്നിട്ടുപോലും എവിടെയൊക്കെയോ തിന്മയെ വെല്ലാനുള്ള മൂർച്ച നമുക്ക് നഷ്ടമാകുന്നു. നിരന്തരമായ ഒരു മിനുക്കൽ ഇല്ലാത്തതുകൊണ്ടെന്ന് വചനത്തിലൂടെ നമുക്ക് മനസിലാക്കാം. അപ്പോൾ എന്താ നമ്മുടെ കുറവ് എന്ന് നമുക്കറിയാൻ കഴിയുന്നത് ഇന്നത്തെ സുവിശേഷത്തിലൂടെയാണ്. പന്ത്രണ്ടുപേരും ഒരുപോലെ ഈശോയെ സ്വീകരിച്ചിട്ടും യൂദാസ്സിൽ മാത്രം സാത്താൻ പ്രവേശിച്ചു. കാരണം, അവന്റെ മനസ്സിൽ യേശുവിനു ജീവിക്കാൻ, എന്നെ ആവനാഴിയിൽ കാത്തുസൂക്ഷിച്ച എന്റെ ഈശോയ്ക്ക് ഒരു ഇടം നൽകാൻ യൂദാസിന് ആഗ്രഹമില്ലായിരുന്നു. അവനെ സ്വീകരിക്കുമ്പോഴും അവനെ വധിക്കാനുള്ള ഒരുക്കങ്ങൾ ഹൃദയത്തിൽ തുടികൊട്ടുന്നുണ്ടായിരുന്നു. അതുകൊണ്ടു തന്നെ അവന്റെ കുറവ് വ്യക്തം. പട്രോസിനോട് പറയുന്നു, നീ എന്നെ ഇപ്പോൾ അനുഗമിക്കില്ല, ഇപ്പോൾ അതിനുള്ള പക്വത ആയിട്ടില്ലെന്നർത്ഥം. ഇനിയും ഒരു ചെത്തിമിനുക്കൽ വേണമെന്ന് പത്രോസിനോട് യേശു. ജീവിതം ദൈവം ഒരുക്കിയ ഒരു ചട്ടക്കൂടിൽ നിന്നും അതിന്റെ പൂര്ണതയിലേക്കുള്ള വളർച്ചയുടെ ഇടയിലുള്ള നമ്മുടെ തിരഞ്ഞെടുപ്പുകളുടെ ആകെത്തുകയാണ്. ദൈവത്തിന്റെ ആവനാഴിയിൽ സൂക്ഷിക്കപ്പെട്ടവനായി തിന്മകളോട് ഇല്ലായെന്ന് മൂർച്ചവാക്കുകൾകൊണ്ട് പറയാനാവുന്നിടത്ത് എന്റെ വളർച്ച ആരംഭിക്കും, യേശുവിനെ അനുഗമിക്കാൻ മാത്രം ഭാഗ്യമുള്ളവരായി മാറ്റപ്പെടും. നമ്മുടെ തിരഞ്ഞെടുപ്പുകൾക്ക് ഒരു വചനത്തിന്റെ മൂർച്ച ഉണ്ടാകട്ടെ, നന്മകൾ തിരഞ്ഞെടുത്തു എന്നും കർത്താവിന്റ ആവനാഴിയിൽ സൂക്ഷിക്കപ്പെട്ടവരായി തീരട്ടെ, ആമ്മേൻ.

യേശുവിന്റെ  മുന്നിൽ വന്നു തൈലാഭിഷേകം ചെയ്യുന്ന ഭാഗമാണ്  വചനത്തിൽ നാം കാണുന്നത്. അവൾ കൊണ്ടുവന്ന തൈലത്തിന്റെ പരിമളം കൊണ്ട്...
10/04/2017

യേശുവിന്റെ മുന്നിൽ വന്നു തൈലാഭിഷേകം ചെയ്യുന്ന ഭാഗമാണ് വചനത്തിൽ നാം കാണുന്നത്. അവൾ കൊണ്ടുവന്ന തൈലത്തിന്റെ പരിമളം കൊണ്ട് വീട് നിറഞ്ഞു എന്ന് വചനം പറയുന്നു. യേശുവിനെ അനുഗമിക്കുന്നവരുടെ ജീവിതം ഇങ്ങനെ മറ്റുള്ളവർക്ക് സുഗന്ധം നല്കിക്കൊണ്ടേയിരിക്കും. കാരണം, ഒന്നാം വായനയിൽ പറയുന്നു, ഞാൻ തിരഞ്ഞെടുത്ത എന്റെ ദാസന് എന്റെ ആത്മാവിനെ ഞാൻ നൽകും. ദൈവത്താൽ തിരഞ്ഞെടുത്തവൻ ദൈവത്തിന്റെ ആത്മാവിൽ പങ്കുപറ്റുന്നവരും, ദൈവത്തിന്റെ വിശുദ്ധ പരിമളത്തിന്റെ സൗരഭ്യം പങ്കുപറ്റുന്നവരുമാണ്. ആ വിശുദ്ധ പരിമളം അശുദ്ധമാകാൻ പല സാഹചര്യങ്ങളും ഉണ്ടാകും. മറ്റുള്ളവരുടെ വാക്കുകൾ, എതിർപ്പുകൾ, പ്രവർത്തികൾ ഒക്കെ ആയിരിക്കാം. ആപ്പോഴും ഓർക്കുക ഏന്റെ ജീവിതം ദൈവം നൽകിയ വിശുദ്ധിയുടെ പങ്കു പറ്റുന്ന, അവിടുത്തെ ജീവിതത്തിന്റെ തന്നെ ഒരു ഭാഗമാണ് , ആ ചിന്ത എന്നെ ധൈര്യപ്പെടുത്തട്ടെ , ആമ്മേൻ.

ഇന്ന് ഓശാന ഞായർ. യേശു ആഘോഷമായി ജറുസലേമിൽ കഴുതപ്പുറത്ത് കയറി പ്രവേശിച്ചതിന്റെ ഓർമ്മ തിരുന്നാൾ. രണ്ടാം വായന പറയുന്നു യേശു ...
09/04/2017

ഇന്ന് ഓശാന ഞായർ. യേശു ആഘോഷമായി ജറുസലേമിൽ കഴുതപ്പുറത്ത് കയറി പ്രവേശിച്ചതിന്റെ ഓർമ്മ തിരുന്നാൾ. രണ്ടാം വായന പറയുന്നു യേശു മനുഷ്യർക്കു സാദൃശ്യനായി തന്നെ തന്നെ താഴ്ത്തിയെന്നു. അപ്പോൾ മനുഷ്യൻ തന്നെ തന്നെ താഴ്ത്തേണ്ടവനാണ്. അങ്ങിനെ മുന്നേറുന്നവർക്കേ മുന്നേറാനാകൂ. യേശു മുന്നേറിയപോലെ. യേശുവിനറിയാം സഹനത്തിലേക്കുള്ള യാത്രയാണ് ജെറുസലേം പ്രവേശനം എന്ന്. അവിടെ യേശു തിരഞ്ഞെടുത്ത മാർഗ്ഗം, കഴുതക്കുട്ടി ആണ്. കാരണം, വിനയാന്വിതനായാണ് വരുന്നത്, എളിമയുടെ രാജാവ്. ഒപ്പം യഹൂദരരാജാക്കന്മാർ കഴുതക്കുട്ടിയുടെ പുറത്തു കയറിവരുന്നത്‌ ജ്ഞാനത്തിന്റെ ലക്ഷണമാണ്. എളിമയുള്ള രാജാവ് സഹനത്തെ നേരിടാൻ മുന്നേറുന്നത് ദൈവിക ജ്ഞാനം കൈമുതലാക്കിയാണ്. ദൈവികജ്ഞാനമുള്ളവനേ എളിമപ്പെടാൻ പറ്റൂ, എളിമപ്പെട്ടവനേ സഹത്തെ വിജയമായികാണാനും ധൈര്യപൂർവ്വം നേരിടാനും പറ്റൂ. അതുകൊണ്ടു എളിമപ്പെടുന്ന മനുഷ്യരുടെ ചിത്രം കാണാം, ചിലർ തങ്ങളുടെ വസ്ത്രങ്ങളും, ചിലർ പച്ചിലക്കൊമ്പുകളും വഴിയിൽ വിരിച്ചു പാടി, "ഓശാന". ഓശാനഎന്നാ വാക്കിന്റെ അർത്ഥം കർത്താവെ രക്ഷിക്കണമേയെന്നാണ്. വസ്ത്രം വിരിച്ചു പാടിയെന്നാൽ, വസ്ത്രം മനുഷ്യന്റെ ജീവിതത്തെ തന്നെ ചിത്രീകരിക്കുമ്പോൾ മനുഷ്യജീവിതങ്ങൾക്കു മുകളിൽ ദൈവത്തിന്റെ രക്ഷയെന്നു എട്ടു പറയുന്നു. പച്ചില കൊമ്പുകൾ ഈ ലൈകാതെ തന്നെ ചിത്രീകരിക്കുന്നു, ഏന് വച്ചാൽ, ഈ ലോകത്തിന്റെ ആധിപനാണ് എന്ന എട്ടു പറച്ചിലാണ്. ഈ അർത്ഥത്തിൽ ഓശാനത്തിരുന്നാൾ ലോകത്തിന്റെയും സർവ്വമനുഷ്യരുടേയും അധിപനായ ദൈവമേ ഞാൻ നിന്നെ ആരാധിച്ചു ഏറ്റുപറയുന്നു, കാരണം, നീ അല്ലാതെ എനിക്ക് വേറെരക്ഷകനായവൻ വേറെയില്ല, നീ എന്നെ ശക്‌തിപ്പെടുത്തുന്നത്, എളിമയുടെ മാർഗ്ഗം കാണിച്ചും പഠിപ്പിച്ചുമാണ് , എളിമപ്പെടുന്നവൻ ജ്ഞാനിയാണ്, എളിമപ്പെട്ട ജ്ഞാനിക്കേ , സഹനത്തിന്റെ തീച്ചൂളയിൽ ഓശാന പാടാൻ പറ്റൂ, ദൈവം അനുഗ്രഹിക്കട്ടെ, ആമ്മേൻ.

നോമ്പുകാലത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ദിവസങ്ങളിലേക്ക് നമ്മൾ പ്രവേശിക്കുന്നു. നാളെ ഓശാന ഞായറോടെ വിശുദ്ധവാരം ആരംഭിക്കുന്...
07/04/2017

നോമ്പുകാലത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ദിവസങ്ങളിലേക്ക് നമ്മൾ പ്രവേശിക്കുന്നു. നാളെ ഓശാന ഞായറോടെ വിശുദ്ധവാരം ആരംഭിക്കുന്നു. ഇന്ന് എന്ത് പറഞ്ഞിട്ടായിരിക്കും നമ്മളെ വിശുദ്ധവാരത്തിലേക്കു ക്ഷണിക്കുന്നത് എന്ന് ഞാൻ ചിന്തിക്കുകയായിരുന്നു. വളരെ സുന്ദരമായി ഇന്നത്തെ വചനംനമ്മെ ഈ വിശുദ്ധ വാരത്തിലേക്കു കൂട്ടികൊണ്ടു പോകുന്നു. സുവിശേഷത്തിന്റെ അവസാനം വചനം പറയുന്നു, " തിരുന്നാളിന് വന്ന ആളുകളുടെ ഒരു ചോദ്യം, അവൻ തിരുന്നാളിന് വരികയില്ലെന്നോ? അവനില്ലാതെ ഇനി ഒരു തിരുന്നാൾ ഉണ്ടാകില്ലായെന്ന ഒരു ധ്വനി ആ വചനത്തിനുണ്ട്. അവൻ തന്റെ ശരീരം നമുക്കായി നൽകി മനുഷ്യരുടെ ഇടയിൽ ജീവിക്കുന്ന ദേവാലയമായി , ജീവിക്കുന്ന ദൈവസാന്നിധ്യവുമായി മാറാൻ പോകുന്നു. അതിനുള്ള പടപ്പുറപ്പാടുകൾ പുരോഹിത പ്രമുഖരും ഭരണാധികാരികളും തയ്യാറാക്കുന്ന തിരക്ക്. ജനങ്ങളെല്ലാം ജറുസലേമിൽ തിരുന്നാളിനുള്ള ഒരുക്കങ്ങൾ, യേശു മരുഭൂമിക്കടുത്തുള്ള എഫ്രയീം പട്ടണത്തിൽ ഒരു ആദ്ധ്യാത്മിക ഒരുക്കത്തിൽ. ഒരു വലിയ കാര്യം നടക്കാൻ പോകുന്നതിന്റെ എല്ലാ ചട്ടവട്ടങ്ങളും ഒരുക്കങ്ങളും. ഒന്നാം വായന മനോഹരമായി ഈ ഒരുക്കങ്ങളെ വരച്ചുകാണിക്കുന്നു. എല്ലാ ജനതകളും ഒരുമിച്ചുകൂട്ടപ്പെടും ഒരു രാജാവിന്റെ കീഴിൽ, കാരണം ജനതകളുടെ മദ്ധ്യേ എന്റെ ആലയം ഞാൻ എന്നേക്കുമായി സ്ഥാപിക്കും, എന്റെ വാസസ്ഥലം അവരുടെ മദ്ധ്യേ ആയിരിക്കും, ഞാൻ അവരുടെ ദൈവവും അവർ എന്റെ ജനവുമായിരിക്കും.
വളരെ സുന്ദരമായി നമ്മെ ക്ഷണിക്കുന്നു, എന്റെ രക്ഷകനായ ഈശോ തന്റെ ശരീരം കീറിമുറിച്ച് ജീവിക്കുന്ന ആലയം പണിതതിന്റെ ഓർമകളുടെ ആഘോഷമായ ഈ വിശുദ്ധ വാരത്തിലേക്കു നമ്മെ ക്ഷണിക്കുന്നു. നാം എങ്ങിനെ ഒരുങ്ങുന്നു, ഈ ആലയത്തിന്റെ മനോഹാരിതയും മോടിയും കൂട്ടാൻ? പുരോഹിതപ്രമുഖരെപ്പോലെ ആ ആലയം തകർക്കാനുള്ള ആഗ്രഹത്തോടെയോ? ജനാവലിയെപ്പോലെ വെറും കാഴ്ചക്കാരായ വ്യക്തികളെ പോലെയോ? അതോ യേശുവിനോടൊപ്പം പോയ ശിഷ്യന്മാരെപ്പോലെ ആദ്ധ്യാത്മിക മനോഹാരിത ഒരു പടികൂടി ഉയർത്തിയാണോ എന്റെ ഒരുക്കം? ഏറ്റവും അനുഗ്രഹീതവും വിശുദ്ധവുമായ ഒരു വിശുദ്ധവാരം നിങ്ങൾക്കെല്ലാവർക്കും നേരുന്നു. വിശുദ്ധകരിശിനാൽ നിങ്ങൾ അനുഗ്രഹീതരാകട്ടെ. ആമ്മേൻ.

ഇന്ന് വചനം നമ്മോടു പറയുന്ന വലിയ സന്തോഷത്തിന്റെ വാർത്ത കർത്താവിന്റെ ശക്തി ഒരുനാളും അസ്തമിക്കില്ലെന്നാണ്. സുവിശേഷം ആരംഭിക്...
07/04/2017

ഇന്ന് വചനം നമ്മോടു പറയുന്ന വലിയ സന്തോഷത്തിന്റെ വാർത്ത കർത്താവിന്റെ ശക്തി ഒരുനാളും അസ്തമിക്കില്ലെന്നാണ്. സുവിശേഷം ആരംഭിക്കുമ്പോൾ കാണുന്നു, " യഹൂദർ യേശുവിനെ എറിയാൻ കല്ലുകളെടുത്തു". പക്ഷെ ദൈവകൃപ എതിർപ്പുകളെക്കാൾ വലുതാണ്. എടുത്ത കല്ലുകൾക്കൊപ്പം വിശ്വാസികളുടെ എണ്ണവും വർദ്ധിക്കുന്നു. വചനം അവസാനിക്കുന്നത് ഇങ്ങനെ, അവിടെ വച്ച് വളരെപ്പേർ അവനിൽ വിശ്വസിച്ചു. ഓരോ കല്ലുകൾ എറിയുമ്പോഴും തളർന്നു, തകർന്നു പോകുന്നതല്ല വിശ്വാസം, മറിച്ച് ശക്തിയോടെ വളരുന്നതാണെന്നു ഒന്നാം വായന പറഞ്ഞു വയ്ക്കുന്നു. കാരണം വചനം പറയുന്നു, വീരയോദ്ധാവിനെ പോലെ കർത്താവ് എന്റെ പക്ഷത്തുണ്ട്., അതിനാൽ എന്റെ പീഡകർക്കു കാലിടറും, പീഡകർക്കു കാലിടറും വരെ വിശ്വാസത്തിന്റെ കാവലാളായി ധീരമായ് മുന്നേറാം, ദൈവം നമ്മെ അനുഗ്രഹിക്കട്ടെ. ആമ്മേൻ.

Indirizzo

Parrocchia Santa Croce
Macerata
62100

Telefono

+393277192303

Sito Web

Notifiche

Lasciando la tua email puoi essere il primo a sapere quando St. Antonys Church , Macerata, Italy, for Indians pubblica notizie e promozioni. Il tuo indirizzo email non verrà utilizzato per nessun altro scopo e potrai annullare l'iscrizione in qualsiasi momento.

Contatta Il Luogo Di Culto

Invia un messaggio a St. Antonys Church , Macerata, Italy, for Indians:

Condividi