കാലഘട്ടത്തിന്റെ പിന്നാമ്പുറങ്ങളിൽ ഏകദേശം 500 വർഷങ്ങൾക്കുമുൻമ്പ് ഒരു സന്യാസി ശേഷ്ഠനായ ഗുരുനാഥൻ ക്ഷേത്രത്തിന്റെ വടക്ക്, കിഴക്ക് ദിശയിലുള്ള മഹാക്ഷേതത്തിൽ നിന്നും ദേവിയെ ആവാഹിച്ചുകൊണ്ടുവന്ന് അദ്ദേഹത്തിന്റെ ഉപാസനസ്ഥാനത് വളരെക്കാലം ആചരിച്ഛ് അനുഷ്ഠിച് പോന്നു.അദ്ദേഹത്തിന്റെ കാലശേഷം കുടുംബ താവഴിയിലെ ശ്രേഷ്ഠനായ വ്യക്തി സ്വസമുദായത്തിന്റെ നന്മയ്ക്കായി തന്റെ ഉപാസനാമൂർത്തിയെയും പരിവാരങ്ങളെയും, സമുദായത്തിന് വിട്
ടുകൊടുത്തു. എങ്കിലും നിത്യപൂജകളോ ഉത്സവടിയന്തിരങ്ങളോ ഒന്നുമില്ലാതെ ആ ദേവി വിഗ്രഹം വര്ഷങ്ങളോളം പുല്ലുപിടിച്ചു കിടന്നിരുന്നു. അങ്ങിനെ പുല്ലുപിടിച്ചുകിടന്നിരുന്ന പറമ്പാണ് പിൽകാലത്ത് പുല്ലൂറ്റുപറമ്പായത്. സുമനസ്സുകളായ ഭക്തന്മാർ ഇടയ്ക്കു തെളിയിച്ച അന്തിത്തിരിയുടെ ശോഭയിൽ നിന്ന് ഇന്നു കാണുന്ന ക്ഷേത്ര സങ്കേതയമായ് വളർന്ന് പന്തലിച്ചതിനു പിന്നിൽ നമ്മുടെ പൂർവികരുടെ കൂട്ടായ അദ്വാനവും , അകമഴിഞ്ഞ പ്രാർത്ഥനയും മാത്രമാണ്. കൊടുങ്ങല്ലൂർ ഭദ്രകാളി ക്ഷേത്രവുമായി അഭേദ്യ ബന്ധം കാണുന്ന നമ്മുടെ ക്ഷേത്രത്തിൽ കൊടുങ്ങല്ലൂർ ഭരണി കഴിഞ്ഞു നട ആടച്ചിരുന്ന ദിവസങ്ങളിലായിരുന്നു മുൻകാലങ്ങളിലെ ഉത്സവാഘോഷങ്ങൾ. പിന്നീട് ക്ഷേത്ര സന്നിധിയിൽ വച്ച് നടത്തിയ അഷ്ടമംഗല ദേവപ്രശ്നത്തിൻറെ അടിസ്ഥാനത്തിൽ അന്നപൂർണ്ണേശ്വരിയെയും, രുധിരമാല ഭഗവതിയേയും, ഇന്നു കാണുന്ന ഭദ്രകാളി ചൈതന്യത്തിലേക്ക്, കുടിയിരുത്തി. ശ്രീ കോവിൽ പുതുക്കി പണിത്, പുന്നപ്രതിഷ്ഠാ ക്രിയകൾ നടത്തി പരിവാര ദേവതകൾക്കായി ചുറ്റമ്പലം നിർമിച്ചു് ഉപദേവതാ പ്രതിഷ്ഠകൾ നടത്തി ധ്വജപ്രതിഷ്ഠയോടുകൂടി മഹാക്ഷേത്രമെന്ന പദവി കൈവരിച്ചു...
അത്യപൂർവമായി വടക്ക് അഭിമുഖമായി കുടികൊള്ളുന്ന പ്രതിഷ്ഠയ്യാണ് ശ്രീ പുല്ലൂറ്റ് പറമ്പിലമ്മയുടെ ഏറ്റവും ശ്രേഷ്ഠമായ പ്രത്യേകത.....അമ്മെ ശരണം...ദേവി ശരണം...