Sree Pulloottuparambu Bhagavathi Temple

Sree Pulloottuparambu Bhagavathi Temple ശ്രീ ഷൺമുഖ വിലാസം സഭ പുല്ലൂറ്റ് പറമ്പ് ഭഗവതി ക്ഷേത്രം
Reg: No. ER 56/72 AKDS Affiliation No. 82
ഞാറക്കൽ -682505
Contact: 8078466091

🕉️
"കാലഘട്ടത്തിന്‍റെ പിന്നാമ്പുറങ്ങളിൽ ഏകദേശം 500 വർഷങ്ങൾക്കുമുമ്പ് ഒരു സന്യാസി ശ്രേഷ്ഠ്നായ ഗുരുനാഥൻ ക്ഷേത്രത്തിന്‍റെ വടക്ക്-കിഴക്ക് ദിശയിലുള്ള മഹാക്ഷേത്രത്തിൽ നിന്നും ദേവിയെ ആവാഹിച്ചുകൊണ്ടുവന്ന് അദ്ദേഹത്തിന്‍റെ ഉപാസനസ്ഥാനത്ത് വളരെക്കാലം ആചരിച്ചു അനുഷ്ഠിച്ച്‌ പോന്നു. അദ്ദേഹത്തിന്‍റെ കാലശേഷം കുടുംബ താവഴിയിലെ ശ്രേഷ്ഠനായ വ്യക്തി സ്വസമുദായത്തിന്‍റെ നന്മയ്ക്കായി തന്‍റെ ഉപാസനാമൂർത്തിയേയും പരിവാരങ്ങളേയ

ും, സമുദായത്തിന് വിട്ടുകൊടുത്തു. എങ്കിലും നിത്യപൂജകളോ ഉത്സവടിയന്തിരങ്ങളോ ഒന്നുമില്ലാതെ ആ ദേവീവിഗ്രഹം വർഷങ്ങളോളം പുല്ലുപിടിച്ചു കിടന്നിരുന്നു. അങ്ങിനെ പുല്ലുപിടിച്ചുകിടന്നിരുന്ന പറമ്പാണ് പിൽകാലത്ത് പുല്ലൂറ്റുപറമ്പായത്. സുമനസ്സുകളായ ഭക്തന്മാർ ഇടയ്ക്കു തെളിയിച്ച അന്തിത്തിരിയുടെ ശോഭയിൽ നിന്ന് ഇന്നു കാണുന്ന ക്ഷേത്ര സങ്കേതയമായ് വളർന്ന് പന്തലിച്ചതിനു പിന്നിൽ നമ്മുടെ പൂർവികരുടെ കൂട്ടായ അദ്ധ്വാനവും, അകമഴിഞ്ഞ പ്രാർത്ഥനയും മാത്രമാണ്. കൊടുങ്ങല്ലൂർ ഭദ്രകാളി ക്ഷേത്രവുമായി അഭേദ്യ ബന്ധം കാണുന്ന നമ്മുടെ ക്ഷേത്രത്തിൽ, കൊടുങ്ങല്ലൂർ ഭരണി കഴിഞ്ഞു നട ആടച്ചിരുന്ന ദിവസങ്ങളിലായിരുന്നു മുൻകാലങ്ങളിലെ ഉത്സവാഘോഷങ്ങൾ. പിന്നീട് ക്ഷേത്ര സന്നിധിയിൽ വച്ച് നടത്തിയ അഷ്ടമംഗല ദേവപ്രശ്നത്തിന്‍റെ അടിസ്ഥാനത്തിൽ അന്നപൂർണ്ണേശ്വരിയെയും, രുധിരമാല ഭഗവതിയേയും, ഇന്നു കാണുന്ന ഭദ്രകാളി ചൈതന്യത്തിലേക്ക്, കുടിയിരുത്തി. ശ്രീ കോവിൽ പുതുക്കി പണിത്, പുനപ്രതിഷ്ഠാ ക്രിയകൾ നടത്തി പരിവാര ദേവതകൾക്കായി ചുറ്റമ്പലം നിർമിച്ച് ഉപദേവതാ പ്രതിഷ്ഠകൾ നടത്തി ധ്വജപ്രതിഷ്ഠയോടുകൂടി മഹാക്ഷേത്രമെന്ന പദവി കൈവരിച്ചു." "അത്യപൂർവമായി വടക്ക് അഭിമുഖമായി കുടികൊള്ളുന്ന പ്രതിഷ്ഠയ്യാണ് ശ്രീ പുല്ലൂറ്റ്പറമ്പ് ഭഗവതി ക്ഷേത്രത്തിന്‍റെ ഏറ്റവും ശ്രേഷ്ഠമായ പ്രത്യേകത."

അമ്മേ ശരണം..!! ദേവി ശരണം..!!
ശ്രീ പുല്ലൂറ്റ്പറമ്പിലമ്മേ ശരണം..!!

Address

Opposite Majestic Multiplex, Manjanakkad Road, Narakkal
Vypin
682505

Telephone

+918078466091

Website

Alerts

Be the first to know and let us send you an email when Sree Pulloottuparambu Bhagavathi Temple posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Place Of Worship

Send a message to Sree Pulloottuparambu Bhagavathi Temple:

Shortcuts

Share

Category