21/04/2022
#തോട്ടുങ്കൽശ്രീവിഷ്ണുമായ_
ജീവിതത്തിൽ പരീക്ഷണം ഒന്നിനു മേൽ ഒന്നു വന്നു വീഴുമ്പോൾ എല്ലാം വഴികളും അടയുമ്പോൾ ഒന്ന് എനിയ്ക്ക് ഉറപ്പുണ്ട് കാവാലായി തുണയായി വഴി കാട്ടിയായി നീ ഉണ്ടാകും എന്നത് തന്നെയാണ് എന്റെ ധൈര്യം.
എന്റെ ജീവിതത്തിലെ ഏറ്റവും നല്ല ഗുരുനാഥൻ എന്റെ സ്വാമിയാണ് . ജീവിതം പഠിപ്പിക്കാനും തെറ്റ് കണ്ടാ ശാസിക്കാനും , വീഴുമ്പോൾ താങ്ങി നിർത്താനും , ഈ ലോകം തന്നെ എതിർക്കുമ്പോഴും ഞാൻ കൂടെ ഉണ്ടാക്കും ധൈര്യമായി മുന്നോട്ട് പോ എന്ന് മനസ്സിൽ പറയാനും സ്വാമി ഉണ്ടാക്കു . എന്നത് തന്നെയാണ് എന്റെ ശക്തി.
ചോദിച്ചത് കിട്ടിയില്ല എന്ന പരാതി അല്ല സ്വാമിയോട് പറയേണ്ടത് എന്റെ ജീവിതത്തെ നീ വഴി നടത്തണേ തമ്പുരാനേ എന്ന് വേണം പ്രാർത്ഥിക്കാൻ കാരണം തന്റെ ഭക്തനെ ഒരിടത്തും വീഴാൻ സ്വാമി സമ്മതിക്കില്ല
മൂന്നു ലോകങ്ങൾക്കും അധിപനാം നല്ലച്ഛനിൽ നിന്ന് തിരുവരവും വാങ്ങി ഭൂമി ലോകത്ത് മായ കാട്ടി വിളയാടുന്ന പൊന്നുണ്ണി വിഷ്ണുമായ സ്വാമിയേ...
തിളങ്ങുന്ന പൊന്നിൻ കിരീടം ധരിച്ചു നല്ല പട്ടും ചുറ്റി കുറുവടിക്കോലും കയ്യിലേന്തി ചെമ്പൻ പോത്തിൻ മുകളിലേറി എഴുന്നള്ളി വരുന്ന പൊന്നു തമ്പുരാനേ...
ഉള്ളുരുകി വിളിക്കും നേരം വന്നു കഷ്ട്ട നഷ്ട്ട ദോഷങ്ങളെ എല്ലാം അകറ്റി വരം തന്നു രക്ഷിക്ക സ്വാമിയേ... അടിയന്റെ കൂടെ ഇടം വലം കാവലായി ചങ്ങാതിയായി തുണയേകണേ
എന്റെ പൊന്നുണ്ണി......🙏