07/08/2023
മക്കത്തുൽ മുകർറമ ഇസ്ലാമിക് ലൈബ്രറിയുടെ നേതൃത്വത്തിൽ 2022 മെയ് മാസം മുതൽ 2023 ജൂലൈ വരെ നടത്തിയ പ്രവർത്തനങ്ങളുടെ അവലോകനം....
1. 2022 മെയ്
👉2022ലെ റമദാൻ മാസത്തിൽ 17 കുടുംബങ്ങളിൽ റിലീഫ് വിതരണം നടത്തി. ഇരുപതിനായിരം രൂപയോളം നല്ലവരായ അഭ്യകാംക്ഷികളിൽ നിന്ന് സമാഹരിച്ച് അർഹതപ്പെട്ടവരുടെ കൈകളിൽ എത്തിച്ചു...
2. 2022 ജൂലൈ
👉പ്രസ്തുത ലൈബ്രറിയുടെ മുൻ രക്ഷാധികാരിയായ സഫറുള്ള മൗലവിയുടെ ഭാര്യയുടെ ചികിത്സയ്ക്കായി മുപ്പതിനായിരത്തോളം രൂപ സമാഹരിച്ച് നൽകി.
3. 2022 ആഗ്സത് 15
👉 75 ആം സ്വാതന്ത്ര്യദിനം ആഘോഷിച്ചു
4. 2022 ആഗസ്ത് 27
👉മക്കത്തുൽ മുകറർമ പ്രവർത്തകസമിതി രൂപീകരിച്ചു.
5. 2022 ആഗസ്ത് 28
👉വേളാവൂർ മുസ്ലിം ജമാഅത്തും ലൈബ്രറിയും സംയുക്തമായി 30,000 രൂപ ചിലവഴിച്ച് ആർച്ച് പുനർ നിർമ്മിച്ചു.
6. 2022 സെപ്റ്റംബർ 5
👉അധ്യാപക ദിനത്തിനോട് അനുബന്ധിച്ച് ഉലമാക്കളെ ആദരിച്ചു.
7. 2022 ഒക്ടോബർ 4
👉സമൂഹത്തിൽ വർദ്ധിച്ചു വരുന്ന ലഹരി ഉപയോഗത്തിനെതിരെ വിദ്യാർത്ഥികൾക്കായി "Friends meet for Teenagers " എന്ന ബോധവൽക്കരണ പരിപാടി നടത്തി.
8. 2022 നവംബർ 4
👉കണിയാപുരം പുത്തൻതോപ്പിൽ താമസിച്ചിരുന്ന മർഹൂം സഫീർ ഉസ്താദിന്റെ വിധവയ്ക്ക് വീട് വയ്ക്കുന്നതിനായി മുപ്പതിനായിരം രൂപയുടെ ധനസഹായം നൽകി.
9. 2022 നവംബർ 5
👉 തിരുവനന്തപുരം ശ്രീചിത്ര ആശുപത്രിയിൽ വച്ച് ലൈബ്രറിയുടെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് നടത്തി.
10. 2022 ഡിസംബർ 24
👉 വേളാവർ മുസ്ലിം ജമാഅത്തിന്റെ ആർച്ച് പരിസരവും റോഡിന്റെ ഇരുവശങ്ങളും വൃത്തിയാക്കി ശുചീകരണ പ്രവർത്തന ദിനമായി ആചരിച്ചു...
11. 2023 ജനുവരി 29
👉സംസ്ഥാന സ്കൂൾ കായിക മത്സരത്തിൽ സ്വർണ്ണം മെഡൽ നേടിയ കായിക താരം അഫ്സലിനെ മൊമെന്റോ നൽകി അനുമോദിച്ചു.
12. 2023 ഫെബ്രുവരി 19
👉മിഅ്റാജിന്റെ നോമ്പുതുറ സംഘടിപ്പിച്ചു.
13. 2023 മാർച്ച് 8
👉 ശഅ്ബാൻ 15 ബറാഅത്ത് നോമ്പ് തുറ സംഘടിപ്പിച്ചു.
14. 2023 മാർച്ച് 31
👉 2023 റമദാൻ പ്രമാണിച്ച്റമദാൻ കിറ്റ് വിതരണം നടത്തി. നിർധനരായ 33 കുടുംബങ്ങളിൽ റമദാൻ കിറ്റ് എത്തിച്ചു.
15. 2023 ഏപ്രിൽ 28
👉വെല്ലൂർ ബാഖിയാത് സ്വാലിഹാത്തിൽ നിന്നും ബിരുദം കരസ്ഥമാക്കിയ അൽ ഹാഫിസ് മുഹമ്മദ് അജ്മൽ മൗലവിയെയും മുഹമ്മദ് ഇദ് റീസ് മൗലവിയെയും ആദരിച്ചു.
16. 2023 മെയ് 28
👉 2023ലെ എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ ഉന്നതം മാർക്ക് നേടിയ വിജയികളെ അവരുടെ വീടുകൾ സന്ദർശിച്ച് ആദരിച്ചു.
17. 2023 ജൂൺ 29
👉 ബലിപെരുന്നാൾ പ്രമാണിച്ച് പങ്കെടുത്ത എല്ലാവർക്കും ദാഹജല വിതരണം നടത്തി.
18. 2023 ജൂലൈ 27, 28
👉മുഹറം നോമ്പുതുറ സംഘടിപ്പിച്ചു...
❤️❤️❤️❤️തുടരുന്നു....