Masjidul Islah-Vengara-Kuruka

Masjidul Islah-Vengara-Kuruka Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Masjidul Islah-Vengara-Kuruka, Mosque, Asharippadi-Vengara(P. O)-Malappuram(Dist)-, Vengara.

MSM കുറുക ശാഖാ തസ്കിയ്യത്ത് ക്യാമ്പ് KNM വേങ്ങര മണ്ഡലം ചെയർമാൻ ടി.വി അഹമ്മദ് സാഹിബ് ഉദ്ഘാടനം ചെയ്യുന്നു.
16/04/2017

MSM കുറുക ശാഖാ തസ്കിയ്യത്ത് ക്യാമ്പ് KNM വേങ്ങര മണ്ഡലം ചെയർമാൻ ടി.വി അഹമ്മദ് സാഹിബ് ഉദ്ഘാടനം ചെയ്യുന്നു.

السلام عليكم و رحمة الله....പ്രിയപ്പെട്ട രക്ഷിതാക്കളെ⚫നിങ്ങൾ മരിച്ചാൽ നിങ്ങളുടെ മകൻ നിങ്ങൾക്കുവേണ്ടി ഇമാമായി നമസ്കരിക്കു...
13/04/2017

السلام عليكم و رحمة الله....

പ്രിയപ്പെട്ട രക്ഷിതാക്കളെ

⚫നിങ്ങൾ മരിച്ചാൽ നിങ്ങളുടെ മകൻ നിങ്ങൾക്കുവേണ്ടി ഇമാമായി നമസ്കരിക്കുമോ . . . ?

⚫മരണാനന്തരം നിങ്ങളുടെ പാപങ്ങൾ പൊറുക്കാൻ അല്ലാഹുവിനോട് കരഞ്ഞ് പ്രാർത്ഥിക്കുമോ . . . ?

⚫നിങ്ങളുടെ സ്വർഗ്ഗ പ്രവേശനത്തിന് മകനോ മകളോ നിങ്ങൾക്ക് തടസ്സമാകുമോ . . .?

⚫നിങ്ങൾ മക്കൾക്കുവേണ്ടി സമ്പാദിക്കുന്നു. ജോലി ചെയ്യുന്നു. കഷ്ടപ്പെടുന്നു. എല്ലാം നൽകുന്നു. ഒരുപാട് സ്നേഹിക്കുന്നു.

⚫നാളെ ഈ മക്കൾ നെഞ്ചത്ത് ചവിട്ടി അവൻക്ക് പകരം അവന്റെ മാതാപിതാക്കളെ നേരകത്തിലേക്ക് കൊണ്ട് പോകുമോ . . . ?

⚫'എനിക്കിവർ നന്നാവാൻ അവസരം തന്നില്ല _എന്ന് പറയുന്ന ഏറെ ദുഖകരമായ രംഗം നിങ്ങൾക്കും ഉണ്ടാവുമോ . . .?

⚫ഉണ്ടാവാതിരിക്കാൻ ഞങ്ങൾ ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു.

⚫കൈവിട്ട് പോയിട്ട് കണ്ണീർ വാർക്കുന്നതിനു പകരം കൈപിടിയിലുള്ളപ്പോൾ ഏറെ ശ്രദ്ധിക്കുക.

⚫അവന്റെ പരലോക ജീവിതത്തിലും വ്യക്തിത്വത്തിലും സ്വഭാവ സമീപനത്തിലും ഒരുപാട് മാറ്റങ്ങൾക് നിങ്ങളുടെ മകനെ/ മകളെ ഈ അവധിക്കാലത്ത് ഈ തസ്കിയ്യത്ത് ക്യാമ്പിലേക്ക്‌ ഞങ്ങൾക്ക് തരിക.

"വേനലവധി നേരിന്റെ നേർവഴി "

MSM കുറുക ശാഖ
തസ്കിയ്യത്ത് ക്യാമ്പ്
2017 ഏപ്രിൽ 16 ഞായർ
9.00 to 4.30 pm
വലിയോറ കുറുക
(എം.ഫൈസൽ മാസ്റ്ററുടെ വീട് പരിസരം)
എല്ലാ വിദ്യാർത്ഥിക്കളും പങ്കെടുക്കുക

MSM കുറുക ശാഖ

12/03/2017
 #ആത്മീയ_ചൂഷണങ്ങൾക്കെതിരെ_ആദർശ_യൗവ്വനം എന്ന വിഷയത്തിൽ ISM വേങ്ങര‐കുറുക ശാഖാ,ഇസ്ലാഹീ മസ്ജിദിനു കീഴിൽ 2-1-2017 ന് വലിയോറ പ...
30/12/2016

#ആത്മീയ_ചൂഷണങ്ങൾക്കെതിരെ_ആദർശ_യൗവ്വനം എന്ന വിഷയത്തിൽ ISM വേങ്ങര‐കുറുക ശാഖാ,ഇസ്ലാഹീ മസ്ജിദിനു കീഴിൽ 2-1-2017 ന് വലിയോറ പുത്തനങ്ങാടിയിൽ ISM കണ്ണൂർ ജില്ലാ സെക്രട്ടറി റാഫി പേരാമ്പ്ര പ്രഭാഷണം നടത്തുന്നു.
പരിപാടിയിലേക്ക് ഏവരെയും ക്ഷണിക്കുന്നു.

വേങ്ങര‐കുറുക ശാഖാ ISM നു കീഴിൽ ആഴ്ചതോറും നടത്തിവരാറുള്ള ഖുർആൻ ക്ലാസ്സ്(സൂറത്തു യൂസുഫ്)  മഗ്രിബ് നമസ്കാരത്തിനു ശേഷം കുറുക...
14/12/2016

വേങ്ങര‐കുറുക ശാഖാ ISM നു കീഴിൽ ആഴ്ചതോറും നടത്തിവരാറുള്ള ഖുർആൻ ക്ലാസ്സ്(സൂറത്തു യൂസുഫ്) മഗ്രിബ് നമസ്കാരത്തിനു ശേഷം കുറുക ഇസ്ലാഹീ മസ്ജിദിൽ ഇബ്രാഹീം കുട്ടി അൻസാരി ക്ലാസ്സെടുക്കുന്നു.

Be Participate and Get Flourish
25/11/2016

Be Participate and Get Flourish

കുറുക ഇസ്ലാഹീ മസ്ജിദിൽ നിന്നൊരു സന്തോഷകരമായ കാഴ്ച.
11/11/2016

കുറുക ഇസ്ലാഹീ മസ്ജിദിൽ നിന്നൊരു സന്തോഷകരമായ കാഴ്ച.

 #അന്ധവിശ്വാസത്തിന്റെ_വേരുംവ്യാപ്തിയുംവിശ്വാസം മനുഷ്യനില്‍ വിശുദ്ധിയുണ്ടാക്കുമെങ്കില്‍ അന്ധവിശ്വാസം മനുഷ്യനെ ഏത് വൃത്തിക...
10/11/2016

#അന്ധവിശ്വാസത്തിന്റെ_വേരുംവ്യാപ്തിയും

വിശ്വാസം മനുഷ്യനില്‍ വിശുദ്ധിയുണ്ടാക്കുമെങ്കില്‍ അന്ധവിശ്വാസം മനുഷ്യനെ ഏത് വൃത്തികേടും കൊടിയ പാപങ്ങള്‍ പോലും ചെയ്യാന്‍ പ്രേരിപ്പിക്കുന്നുവെന്നതിന് ചരിത്രവും വര്‍ത്തമാനവും സാക്ഷിയാണ്. അന്ധവിശ്വാസത്തിന്റെ ഇരകളായി ജീവന്‍ ത്യജിക്കേണ്ടിവന്ന സ്ത്രീകളും കുട്ടികളും പ്രബുദ്ധ കേരളത്തില്‍ വാര്‍ത്തയായത് കഴിഞ്ഞ വര്‍ഷമാണ്. ഇപ്പോഴിതാ നിഷ്‌കളങ്കതയുടെ പ്രതിരൂപമായ ഒരു നവജാതശിശു അന്ധവിശ്വാസത്തിന്റെ ഇരയായ അത്യന്തം ലജ്ജാകരമായ ഒരു വാര്‍ത്ത വന്നിരിക്കുന്നു. കോഴിക്കോട് ജില്ലയിലെ മുക്കം ഇ എം എസ് സഹകരണ ആശുപത്രിയിലാണ് സംഭവം. ഓമശ്ശേരിക്കാരന്‍ അബൂബക്കര്‍ എന്ന യുവാവിന് ഒരു കുഞ്ഞ് പിറക്കുന്നു . അല്പനേരം കഴിഞ്ഞ് കുഞ്ഞിന് മുലപ്പാല്‍ കൊടുക്കാന്‍ ഡോക്ടര്‍ നിര്‍ദേശിക്കുന്നു. പക്ഷെ കുഞ്ഞിന്റെ പിതാവ് ആ കുഞ്ഞിന് മുലപ്പാല്‍ നല്‍കാന്‍പാടില്ലെന്ന് ശഠിക്കുന്നു. മുക്കത്തിനടുത്തുള്ള കള്ളന്‍തോട്ടിലെ ഒരു സിദ്ധന്‍ പറഞ്ഞുവത്രേ 'അഞ്ചു ബാങ്കുവിളി കേട്ടശേഷമേ കുഞ്ഞിന് പാല്‍ കൊടുക്കാവൂ' എന്ന്. വിചിത്രമായ ഈ വിധി അക്ഷരംപ്രതി അനുസരിച്ചതാണ് ആ യുവാവിന്റെ ക്രൂരതയ്ക്ക് കാരണം. ഡോക്ടര്‍മാരും തുടര്‍ന്ന് പോലീസും പിന്നെ നാട്ടുകാരും പറഞ്ഞുനോക്കിയിട്ടും കൂസാത്ത ഇയാളുടെ അന്ധവിശ്വാസത്തിന്റെ വേരും വ്യാപ്തിയും എത്രയെന്ന് ഊഹിക്കാവുന്നതേയുള്ളൂ.

മുസ്‌ലിം നാമധാരികളുടെ ദുഷ്‌ചെയ്തികള്‍ ഇസ്‌ലാമിനും മുസ്‌ലിം സമൂഹത്തിനും നാണക്കേടു വരുത്തിവച്ചുകൊണ്ടിരിക്കുന്നു. പുറത്തുവന്ന ഈ സംഭവം ഇസ്‌ലാമിനെപ്പറ്റി മുസ്‌ലിംകളില്‍ ചിലര്‍ക്കെങ്കിലുമുള്ള അറിവില്ലായ്മയുടെ ആഴം വിളിച്ചോതുന്നു. ഒരമ്മയുടെ ഏറ്റവും വലിയ ആഗ്രഹവും മഹത്തായ കടമയുമാണ് കുഞ്ഞിന് മുലയൂട്ടല്‍. വിശുദ്ധ വേദഗ്രന്ഥത്തിന്റെ പ്രധാനപ്പെട്ട ഒരു കല്പനയാണ് കുഞ്ഞിന് മുലയൂട്ടണമെന്നത്. 'മാതാക്കള്‍ കുഞ്ഞുങ്ങള്‍ക്ക് മുലയൂട്ടണം. പൂര്‍ണമായ മുലകുടി രണ്ട് വര്‍ഷമാണ്. അതിന്നാവശ്യമായ സൗകര്യങ്ങളും സംവിധാനങ്ങളും കുഞ്ഞിന്റെ പിതാക്കള്‍ കണ്ടെത്തണം. വിവാഹമോചനം ചെയ്യപ്പെട്ട അവസരമാണെങ്കില്‍പോലും കുഞ്ഞിന്റെ മുലപ്പാല്‍ കൊടുക്കല്‍ രണ്ടുപേരും കൂടിയാലോചിച്ച് ചെയ്യണം. പിതാവിന്റെ അഭാവത്തില്‍ അയാളുടെ അവകാശികള്‍ക്കും കുട്ടിയുടെ കാര്യത്തില്‍ ബാധ്യതയുണ്ട്' (2:233). ഇത്ര കൃത്യമായി മുലയൂട്ടല്‍ നിഷ്‌കര്‍ഷിച്ച ഏതെങ്കിലും പ്രത്യയശാസ്ത്രമുണ്ടോ?

ഈ പ്രത്യയശാസ്ത്രത്തിന്റെ അനുയായികളാണ് മതത്തിന്റെ പേരു പറഞ്ഞ് കുഞ്ഞിനെ പീഡിപ്പിച്ചത്. ഏതായാലും ഈ സിദ്ധനും അനുയായിയും ഇപ്പോള്‍പോലീസ് പിടിയിലായിരിക്കുന്നു. അഞ്ചുനേരത്തെ ബാങ്കുകേട്ടശേഷമേ കുഞ്ഞിന് മുലപ്പാല്‍ കൊടുക്കാവൂ എന്ന് ഒരു സിദ്ധന്‍ പറഞ്ഞു എന്ന് കേള്‍ക്കുമ്പോള്‍ വിവരമില്ലാത്ത സമൂഹവും മുസ്‌ലിമേതര സമൂഹവും അതില്‍ ഇസ്‌ലാമികത കണ്ടേക്കാം. എന്നാല്‍ ഇസ്‌ലാമുമായി ഇത്തരം അത്യാചാരങ്ങള്‍ക്ക് യാതൊരു ബന്ധവുമില്ല.

മുലയൂട്ടലുമായി അതിനുബന്ധമില്ല. വിശ്വാസി ഒരു കാര്യം ചെയ്യുമ്പോള്‍ അതിനു മതവിധിയുണ്ടാവണം. മതവിധിയില്ലെങ്കില്‍ ശാസ്ത്ര വസ്തുതയുടെ പിന്‍ബലം വേണം. മതവും ശാസ്ത്രവും ഇല്ലെങ്കില്‍ യുക്തിസഹമായിരിക്കണം ആ കാര്യം. ഇത് ഒന്നുമില്ലെങ്കില്‍ കേവലം ഒരു നാട്ടുനടപ്പെങ്കിലും ഉണ്ടാവണം. എന്നാല്‍ വിവരദോഷികളായ സിദ്ധന്മാരുടെ മുഷ്‌കിന് വേദവാക്യത്തിന്റെ പ്രാധാന്യം നല്കുന്ന സമൂഹത്തില്‍ നിന്ന് ഇതിലപ്പുറം പ്രതീക്ഷിക്കേണ്ടതില്ല.

ഈ സംഭവത്തിലെ പ്രതികള്‍ ഇപ്പോള്‍ അറസ്റ്റിലായെങ്കിലും ഒന്നോ രണ്ടോ നാള്‍ കഴിഞ്ഞു അവര്‍പുറത്തിറങ്ങും. പൂര്‍വോപരി ആവേശത്തോടെ പഴയ പണി തുടരും. ശൈശവാവകാശ നിയമത്തിലെ വളരെ ദുര്‍ബലമായ വകുപ്പനുസരിച്ചാണ് ഇവര്‍ക്കെതിരെയുള്ള കേസ്. കാരണം അന്ധവിശ്വാസത്തെ നേരിടാന്‍ നമുക്ക് ഇപ്പോഴും നിയമമില്ല. ഈ പശ്ചാത്തലത്തിലാണ് അന്ധവിശ്വാസ ജീര്‍ണതകള്‍ക്കെതിരില്‍ നിയമം കൊണ്ടുവരണമെന്ന ഐ എസ് എം ഉള്‍പ്പെടയെുള്ള സംഘടനകളുടെ ആവശ്യത്തിന്റെ പ്രസക്തി. മുന്‍ സര്‍ക്കാരിന്റെ കാലത്ത് ഈ ആവശ്യമുന്നയിച്ചു ഐ എസ് എം നിരവധി സമര പരിപാടികള്‍ സംഘടിപ്പിച്ചിരുന്നു. അന്നത്തെ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല നിയമസഭയില്‍ ഈ വിഷയത്തില്‍ഒരു മാതൃക ബില്‍അവതരിപ്പിക്കുമെന്ന് വാഗ്ദാനം നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍ അതിനൊക്കെ അല്പായുസ് മാത്രമായിരുന്നു. ഏത് കക്ഷി ഭരണത്തിലെത്തിയാലും ഇത്തരം മാഫിയകളെ പിടിച്ചുകെട്ടാന്‍ കഴിയില്ല. കഴിഞ്ഞ ഇടതുപക്ഷ സര്‍ക്കാറിന്റെ കാലത്ത് ഡിവൈഎഫ്‌ഐ വ്യാജ സിദ്ധന്മാര്‍ക്കെതിരെ പ്രത്യക്ഷ സമരം തുടങ്ങിവെച്ചത് പാതിവഴിയില്‍ ഇട്ടേച്ചുപോയതിന് കാരണവും മറ്റൊന്നല്ല. അത്രയും വലിയ സ്വാധീനമാണ് വിശ്വാസക്കച്ചവട മാഫിയക്കുള്ളത്.അന്ധവിശ്വാസ നിര്‍മാര്‍ജനത്തിനു കരുത്തുള്ള നിയമ നിര്‍മാണം ആവശ്യപ്പെട്ടു ബഹുജന സമരം ആവശ്യമാണെന്ന് പുതിയ സംഭവങ്ങള്‍ വിരല്‍ചൂണ്ടുന്നു.
അന്ധവിശ്വാസികളെ തിരുത്തേണ്ടതും നേര്‍വഴിക്ക് നടത്തേണ്ടതും മുസ്‌ലിം പണ്ഡിതന്മാരും നേതൃത്വവുമാണ്. മുസ്‌ലിംകളിലെ ഭൂരിപക്ഷമെന്നവകാശപ്പെടുന്നവരുടെ വാല്‍ പക്ഷേ, സിദ്ധന്മാരുടെ അമ്മിക്കു കീഴിലാണ്. ഇതാണ് സമുദായം നേരിടുന്ന വലിയ പ്രശ്‌നങ്ങളിലൊന്ന്. ഇസ്‌ലാമിനെ യഥാതഥം പഠിപ്പിക്കുന്നവരെ തീവ്രവാദ മുദ്രകുത്തി നിശബ്ദമാക്കാനും അവര്‍ മത്സരിച്ചു കൊണ്ടിരിക്കുന്നു.

വേങ്ങര‐കുറുക ശാഖാ സമ്മേളനത്തോടനുബന്ധിച്ച പൊതു സമ്മേളനം വേങ്ങര ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി.കെ കുഞ്ഞാലൻ കുട്ടി സാഹിബ് ഉദ...
06/11/2016

വേങ്ങര‐കുറുക ശാഖാ സമ്മേളനത്തോടനുബന്ധിച്ച പൊതു സമ്മേളനം വേങ്ങര ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി.കെ കുഞ്ഞാലൻ കുട്ടി സാഹിബ് ഉദ്ഘാടനം ചെയ്തു.
മുസ്ലിം സമുദായത്തിന്റെ ഐക്യം നഷ്ടപ്പെടുത്തുന്ന ഫാസിസ്റ്റ് നയങ്ങളെ ശ്രദ്ധയോടെ വീക്ഷിച്ച് അതിനെതിരെ സമുദായം ഒറ്റക്കെട്ടായി നിൽക്കണമെന്നും, ഐക്യത്തെ ഇല്ലായ്മ ചെയ്യുന്ന പ്രവർത്തനങ്ങൾ പ്രസ്ഥാനങ്ങളുടെയും, ജനങ്ങളുടേയും ഭാഗത്ത് നിന്ന് ഉണ്ടാവരുതെന്നും അത് വലിയ പ്രശ്നങ്ങൾ സൃഷ്ടിക്കുമെന്നും അദ്ധേഹം ഓർമിപ്പിച്ചു.
എം എസ് എം സംസ്ഥാന സെക്രട്ടറി റിഹാസ് പുലാമന്തോൾ മതം‐നവോത്ഥാനം‐ബഹുസ്വരത എന്ന വിഷയത്തിൽ മുഖ്യ പ്രഭാഷണം നടത്തി. ടി.വി അഹമ്മദ് സ്വാഗതം പറഞ്ഞു. കെ.ടി അബ്ദുൽ അസീസ് ഹാജി അദ്ധ്യക്ഷത വഹിച്ചു.

🏾                                മതം,നവോത്ഥാനം,ബഹുസ്വരതവേങ്ങര - കുറുക ശാഖാമുജാഹിദ് സമ്മേളനത്തിൽ പങ്കെടുത്തുകൊണ്ട്⚪റിഹാസ്...
06/11/2016

🏾 മതം,നവോത്ഥാനം,ബഹുസ്വരത
വേങ്ങര - കുറുക ശാഖാ
മുജാഹിദ് സമ്മേളനത്തിൽ പങ്കെടുത്തുകൊണ്ട്
⚪റിഹാസ് പുലാമന്തോൾ
⚪ജാസിർ രണ്ടത്താണി
⚪സുഹ്റ നജാത്തിയ
⚪ഇ.കെ സലീം ബുസ്താനി
⚪റാഫി പേരാമ്പ്ര
എന്നിവർ സംസാരിക്കുന്നു

വേങ്ങര‐കുറുക ശാഖാ സമ്മേളനത്തിൽ സന്തോഷം ത്രസിക്കുന്ന കുടുംബത്തിൽ ഒരു കുടുംബിനിയുടെയും,കുടുംബനാഥന്റെയും ഉത്തരവാദിത്വം എടുത...
06/11/2016

വേങ്ങര‐കുറുക ശാഖാ സമ്മേളനത്തിൽ സന്തോഷം ത്രസിക്കുന്ന കുടുംബത്തിൽ ഒരു കുടുംബിനിയുടെയും,കുടുംബനാഥന്റെയും ഉത്തരവാദിത്വം എടുത്ത് പറഞ്ഞ് കൊണ്ട് നല്ല കുടുംബം എന്ന വിഷയത്തിലൂന്നിയ വനിതാ സമ്മേളനം. പരിപാടിയിൽ സുഹ്റ നജാത്തിയ സംസാരിക്കുന്നു.

Address

Asharippadi-Vengara(P. O)-Malappuram(Dist)-
Vengara
676304

Website

Alerts

Be the first to know and let us send you an email when Masjidul Islah-Vengara-Kuruka posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category