SNDP വേലൂർ ശാഖ 2267

SNDP വേലൂർ ശാഖ 2267 “ഈ ലോകം സത്യത്തിലാണ് സ്ഥിതിചെയ്യുന്?

🙏ഗുരുവല്ലോ പരദൈവം🙏60 അടി വലുപ്പത്തില്‍ പൂക്കളില്‍ ശ്രീനാരായണഗുരുദേവ ചിത്രം തീർത്ത എസ് എൻ ഡി പി യോഗം കൊടുങ്ങല്ലൂർ യൂണിയനു...
22/08/2021

🙏ഗുരുവല്ലോ പരദൈവം🙏

60 അടി വലുപ്പത്തില്‍ പൂക്കളില്‍ ശ്രീനാരായണഗുരുദേവ ചിത്രം തീർത്ത എസ് എൻ ഡി പി യോഗം കൊടുങ്ങല്ലൂർ യൂണിയനും മറ്റ് അണിയറ പ്രവർത്തകർക്കും #അഭിനന്ദനങ്ങൾ.

ശ്രീ നാരയണ ഗുരുദേവ ജയന്തി ആഘോഷവുമായി ബന്ധപ്പെട്ടു എസ് എന്‍ ഡി പി യോഗം കൊടുങ്ങലൂർ യൂണിയനു വേണ്ടി ശ്രീനാരായണഗുരുവിന്‍റെ ഛായാചിത്രം അറുപതടി വലുപ്പത്തില്‍ തീര്‍ത്ത് ഡാവിഞ്ചി സുരേഷ് എന്ന ചിത്രകാരൻ, ഗുരുഭക്തനായ കണ്ണകി ഫ്ലവേഴ്സ് ഉടമ ഗിരീഷാണ് രണ്ടു ലക്ഷം രൂപയുടെ പൂക്കള്‍ സംഭാവനയായി നല്‍കിയത്, കൊടുങ്ങല്ലൂര്‍ കായല്‍ തീരത്തുള്ള കേബീസ് ദര്‍ബാര്‍ കണ്‍വെൺഷന്‍ സെന്റെർ ഉടമ നസീര്‍ 3 ദിവസം ഇതിനു വേണ്ടി സൗജന്യമായി സ്ഥല സൗകര്യങ്ങൾ വിട്ടുനല്‍കി ഇങ്ങനെ ഒരുപാട് പേരുടെ കൂട്ടായ്മയില്‍ ഗുരുദേവന്‍റെ ജീവൻ തുടിക്കുന്ന ഭീമാകാര ചിത്രം പിറവിയെടുത്തു.

എസ്.എൻ.ഡി.പി. യോഗം കൊടുങ്ങല്ലൂർ യൂണിയൻ സെക്രട്ടറി പി.കെ.രവീന്ദ്രൻ, യോഗം കൗൺസിലർ ബേബി റാം, യൂണിയൻ വൈസ് പ്രസിഡന്റ് ജയലക്ഷ്മി ടീച്ചർ, ഡയറക്ടർ ബോർഡ് അംഗങ്ങൾ, യൂണിയൻ കൗൺസിൽ അംഗങ്ങൾ എന്നിവർ പരിപാടിയ്ക്ക് നേതൃത്വം നല്കിയിരിക്കുന്നു.

നിരവധി മീഡിയങ്ങളില്‍ ചിത്രങ്ങള്‍ ഒരുക്കുന്ന ഡാവിഞ്ചി സുരേഷിന്‍റെ എഴുപത്തി മൂന്നാമത്തെ മീഡിയമാണ് പൂക്കള്‍ കൊണ്ടുള്ള ഗുരുവിന്റെ ഛായാചിത്രം എന്ന് അറിയുന്നു. എട്ടു മണിക്കൂറോളം സമയം ചിലവഴിച്ച് ഒരു ടണ്‍ പൂക്കളിലാണ് ഇവർ ചിത്രമൊരിക്കിയത്.

ക്യാമറാമാന്‍ പ്രജീഷ് ട്രാന്‍സ് മാജിക്ക്, സിംബാദ്, അലി എന്നിവര്‍ ആകാശ ദ്രിശ്യങ്ങള്‍ പകര്‍ത്തി നൽകി. പൂക്കളമൊരുക്കാന്‍ ഫെബി,ഷാഫി, ഇന്ദ്രജിത്ത് ,ഇന്ദുലേഖ , ദേവി , മിഥുന്‍ , റിയാസ് ദർബാർ എന്നിവര്‍ സഹായത്തിനും കൂടി. ഓറഞ്ചു ചെണ്ടുമല്ലി , മഞ്ഞ ചെണ്ടുമല്ലി , മഞ്ഞ ജെമന്തി, വെള്ള ജെമന്തി, ചില്ലിറോസ് , അരളി , ചെത്തിപ്പൂ , വാടാമല്ലി എന്നീ പൂക്കള്‍ ആണ് ഉപയോഗിച്ചത്.

ഇത്രയും മനോഹരമായി ഇത്ര വലുപ്പത്തിൽ ഗുരുദേവൻ്റെ ചിത്രം ഒരുക്കിയ ഏവരേയും ഒരിക്കൽ കൂടി അഭിനന്ദിക്കുന്നു.

🙏ഓം ശ്രീനാരായണ പരമഗുരവേ നമഃ 🙏

22/08/2021

🙏🙏🙏🙏🙏🙏
*ഗുരു കാരുണ്യം പദ്ധതി പ്രകാരം കോവിഡ് - 19 ലോക്ക് ഡൗൺ സഹായമായി തലപ്പിള്ളി SNDP യൂണിയൻ വേലൂർ ശാഖ- 2267 യോഗത്തിൻ്റെ നേതൃത്വത്തിൽ കുടുംബംങ്ങൾക്ക് ഭക്ഷ്യ കിറ്റ് വിതരണം ചെയ്തു.*
🙏🙏🙏🙏🙏🙏

തലപ്പിള്ളി യൂണിയൻ സെക്രട്ടറി ശ്രീ.T R രാജേഷ് ഉദ്ഘാടനം നിർവഹിച്ചു.

യൂണിയൻ പ്രസിഡണ്ട് ശ്രീ M S ധർമ്മരാജൻ, ശാഖാ യോഗം സെക്രട്ടറി ശ്രീ സുധാകരൻ, പ്രസിഡണ്ട് ശ്രീ വിജയൻ എന്നിവർ സംസാരിച്ചു.

യോഗം ഡയറക്ടർ ബോഡ് അംഗം ശ്രീ V V ശിവദാസൻ, യൂണിയൻ യൂത്ത് മൂവ്മെൻറ് സെക്രട്ടറി മജീഷ്, യൂത്ത് മൂവ്മെൻറ് തൃശൂർ ജില്ലാ കമ്മറ്റി അംഗം സുജീഷ് എന്നിവർ സന്നിഹിതരായിരുന്നു.

മുന്നൂറോളം കുടുംബങ്ങൾക്കാണ് ഭക്ഷ്യ കിറ്റുകൾ നൽകിയത്.

*ഈയൊരു സത്പ്രവർത്തിക്ക് സഹായിച്ച എല്ലാവർക്കും SNDP വേലൂർ ശാഖ-2267 യോഗത്തിന്റെ നന്ദി*
🙏🙏🙏🙏🙏🙏

🌹ശ്രീനാരായണ ഗുരുദേവന്റെ അനുഗ്രഹം ലഭിക്കുന്നതിനായി , ശ്രീനാരായണ പ്രസ്ഥാനങ്ങളിൽ അംഗങ്ങളായവർ , ചടങ്ങുകളിൽ പങ്കെടുക്കുന്നവർ ...
20/08/2021

🌹ശ്രീനാരായണ ഗുരുദേവന്റെ അനുഗ്രഹം ലഭിക്കുന്നതിനായി , ശ്രീനാരായണ പ്രസ്ഥാനങ്ങളിൽ അംഗങ്ങളായവർ , ചടങ്ങുകളിൽ പങ്കെടുക്കുന്നവർ , പ്രവർത്തങ്ങളിൽ ബന്ധപ്പെടുന്നവർ - തുടങ്ങിയുള്ള ഗുരുദേവ ഭക്തന്മാർ ഓർത്തിരിക്കേണ്ട എട്ടു കാര്യങ്ങൾ 🌹

🌹ശ്രീനാരായണ ഗുരുദേവൻ്റെ തൃക്കൈ കൊണ്ട് സംസ്ഥാപനം ചെയ്ത SNDP യോഗം , ശിവഗിരി മഠം മുതലായ പ്രസ്ഥാനങ്ങളുടെ ഭാഗമായും , അല്ലാതെയുള്ള മറ്റ് അനേകം ശ്രീനാരായണ പ്രസ്ഥാനങ്ങളുടെ ഭാഗമായും , നിലകൊള്ളുന്ന ലക്ഷക്കണക്കിന് സുകൃതികളായ ഗുരുദേവ ഭക്തന്മാർ ഉണ്ട്... അങ്ങനെ ശ്രീനാരായണ ഗുരുദേവന്റെ പ്രസ്ഥാനങ്ങളിൽ ബന്ധപ്പെടുന്നവർ ( അവർക്കായി വാസ്തവത്തിൽ കോഡ് ഓഫ് കണ്ടക്ട് നിലവിൽ ഇല്ല.... ഭാവിയിൽ ഉണ്ടാകുമായിരിക്കാം....) ശ്രീനാരായണ ഗുരുദേവന്റെ അനുഗ്രഹം ലഭിക്കുന്നതിനായും , അവരവരുടെയും പ്രസ്ഥാനത്തിന്റെയും നന്മക്കായും , ഓർത്തിരിക്കേണ്ട കാര്യങ്ങൾ.....

1. ഒന്നാമതായി ഓർക്കേണ്ടത് നാം ശ്രീനാരായണ പ്രസ്ഥാനത്തിൽ പോകുന്നത് എന്തിനാണ്..... ? ഭഗവാൻ ശ്രീനാരായണ ഗുരുദേവന്റെ അനുഗ്രഹത്താൽ ജീവിതത്തിൽ ദു:ഖവിമോചനം സിദ്ധിക്കണം.... ആദ്ധ്യാത്മികവും ഭൗതീകവും ആയ ജീവിത വിജയം ഉണ്ടാകണം..... അവിടുത്തെ അനുഗ്രഹത്താൽ ശാശ്വത ശാന്തിയുണ്ടാകണം....

2. അതിനാൽ ഭഗവാന്റെ സന്നിധിയാണ് താൻ പോകുന്ന പ്രസ്ഥാനം എന്നും ഭഗവാൻ ഇന്നും , അവിടെ നമ്മെ അനുഗ്രഹിക്കുവാൻ ഉണ്ട് എന്നും ഉള്ള ചിന്ത ഏത് ശ്രീനാരായണ പ്രസ്ഥാനത്തിൽ , പ്രസ്ഥാനം സംഘടിപ്പിക്കുന്ന ചടങ്ങുകളിൽ പോകുമ്പോഴും ഉണ്ടാകണം.....

3. പ്രസ്ഥാനത്തെയും പ്രസ്ഥാനം സംഘടിപ്പിക്കുന്ന ചടങ്ങുകളെയും വിജയിപ്പിക്കുന്നതിന് വേണ്ടി , നമ്മുടെ സാന്നിധ്യം കൊണ്ട് , പ്രവർത്തനം കൊണ്ട് , സാമ്പത്തികമായി - എത് രീതിയിലും ശേഷി പോലെ നാം സഹകരിക്കണം.....

4. ഇങ്ങനെ പ്രസ്ഥാനവുമായി സഹകരിക്കുന്നത് പ്രസ്ഥാനത്തിൽ നിന്നും പരിഗണന , അംഗീകാരം , പ്രശസ്തി , നന്ദി എന്നിങ്ങനെ യാതൊരു ഭൗതീകമായ ആഗ്രഹങ്ങളോടെയും ആകാൻ പാടില്ല..... അത് അടിസ്ഥാനപരമായി ഞാൻ ഈ ശരീരമാണ് എന്ന നമ്മുടെ ഉള്ളിലെ ഭാവത്തെ വളർത്തും..... " നാം ശരീരമല്ല അറിവാകുന്നു" എന്ന ഗദ്യ പ്രാർത്ഥനയിലൂടെ ഗുരുദേവൻ നൽകിയ ഉപദേശം അനുഭൂതിയാക്കാനാണ് നാം ഗുരുദേവ പ്രസ്ഥാനത്തിൽ പോകുന്നത്..... അതിനാൽ നാം പ്രസ്ഥാനത്തിനായി മുൻ പറഞ്ഞതായ വിധത്തിൽ മൂന്നു രീതിയിലും സഹകരിക്കുന്നത് ഭഗവാൻ ശ്രീനാരായണ ഗുരുദേവന്റെ പാദപൂജ , പാദസേവ എന്ന നിലക്ക് മാത്രം ആണ്..... അത് ഭഗവാൻ ശിവഗിരിയിൽ ഇരുന്ന് കാണുന്നുമുണ്ട്.... മൂൻ പറഞ്ഞ മൂന്നു വിധത്തിലുള്ള സഹകരണവും ഭഗവാനെ പാദങ്ങളിലുള്ള സമർപ്പണം ആണ്..... അതിനുള്ള പ്രതിഫലം ഭഗവാന്റെ കരുണയാണ് , അനുഗ്രഹം ആണ്..... അതു മാത്രമേ നമ്മുക്ക് എന്നും ആശ്രയമായി ഉണ്ടാകുകയും ഉള്ളൂ.....

5. പ്രസ്ഥാനത്തിൽ ചെന്നാൽ എന്തും ഭഗവത് സ്മരണയോടെ ശാന്തമായി ഒരു പ്രാവശ്യം പറയുക.... നടന്നില്ലെങ്കിൽ ആരും ഉൾക്കൊള്ളുന്നില്ലെങ്കിൽ വിട്ടേക്കുക.... കാരണം നമ്മുടെ സത്വഗുണം നശിച്ചാൽ ദോഷം നമ്മുക്കാണ്.....

6. പ്രസ്ഥാനത്തിലെ പ്രവർത്തകരോടും , ഭാരവാഹികളോടും ആദരവോടെ പെരുമാറുക.....

7. പ്രസ്ഥാനത്തിൽ പോകുന്നതിന്റെ ലക്ഷ്യം 1. ഭഗവാൻ സ്ഥാപിച്ച പ്രസ്ഥാനം നിലനിർത്തുന്നതിന്റെ ഭാഗമായി ചേർന്ന് ഭഗവാന്റെ അനുഗ്രഹം നേടാൻ
2. നമ്മുടെ മനസിൽ സത്വഗുണവും ഏകാഗ്രതയും വർദ്ധിച്ച് അന്ത:ക്കരണ ശുദ്ധി നേടി ശാന്തിയനുഭൂതിയുണ്ടാകാൻ....
3. നമ്മുടെ ജീവിതം കൊണ്ട് ശ്രീനാരായണ പ്രസ്ഥാനത്തെ ശക്തിപ്പെടുത്തുന്നതിലൂടെ ഗുരുധർമ്മം പ്രചരിക്കുന്നതിനും , അനേകം സഹജീവികൾ - സമുദായ സ്നേഹികൾ ശ്രീനാരായണ ഗുരുവിലേക്കും , ശ്രീനാരായണ ധർമ്മത്തിലേക്കും വന്ന് ജീവിതം രക്ഷപ്പെടുന്നതിന് അവസരം സൃഷ്ടിക്കുവാൻ....

8. അതിനാൽ ശ്രീനാരായണ പ്രസ്ഥാനത്തിൽ ചേർന്ന് നിൽക്കുന്നതിന്റെ ലക്ഷ്യം മറക്കാതെ , പ്രസ്ഥാനവുമായി ചേർന്ന് നിന്ന് ജീവിതം നയിക്കുക.... പ്രസ്ഥാനത്തെ ശക്തിപ്പെടുത്തുക..... ഭഗവാന്റെ അനുഗ്രഹം നേടുക.... ദുഃഖ ദുരിതാദികളെ തരണം ചെയ്ത് ശാന്തിയെ പ്രാപിക്കുക.... ഇതു മാത്രമാക്കട്ടെ നാം ശ്രീനാരായണ പ്രസ്ഥാനത്തിൽ സഹകരിക്കുന്നതിന്റെ ലക്ഷ്യം...🌹

🙏 ഓം ശ്രീനാരായണപരമഗുരവേ നമഃ 🙏

കടപ്പാട് : ശിവഗിരിനാഥൻ

Address

Gurumandhiram Velur, Velur , Thrissur
Velur
680601

Website

Alerts

Be the first to know and let us send you an email when SNDP വേലൂർ ശാഖ 2267 posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Place Of Worship

Send a message to SNDP വേലൂർ ശാഖ 2267:

Share

Category