Santhwana Guidance & Counselling Centre

Santhwana Guidance & Counselling Centre We give guidance for patients who are coming to CMC Vellore for treatment, in all possible ways. We

ബ്ലെസി എൽദോ യാത്രയായി .ദൈവത്തിന്റെ ഓരോ തീരുമാനകൾ നമുക്ക് പലപ്പോഴും ചോദ്യം മനസ്സിൽ ഉയരും, എന്തിന് ദൈവമേ എന്ന് ? അതിനു മറു...
25/05/2026

ബ്ലെസി എൽദോ യാത്രയായി .
ദൈവത്തിന്റെ ഓരോ തീരുമാനകൾ നമുക്ക് പലപ്പോഴും ചോദ്യം മനസ്സിൽ ഉയരും, എന്തിന് ദൈവമേ എന്ന് ? അതിനു മറുപടി കൊടുക്കുവാൻ പലപ്പോഴും മനുഷ്യ സഹജമായി സാധിക്കുന്നില്ല.
5 വയസുള്ള മകനെ കൊതി തീരാതെ ലാളിക്കുവാനുള്ള അവസരം നഷ്ടമായി,6 വർഷമായി പങ്കാളിയായി ലഭിച്ചുള്ളൂ എന്നാലും, സ്നേഹം കൊടുത്തു തീർക്കുവാൻ ആയില്ലല്ലോ എന്ന് വിതുമ്പുന്ന ഭർത്താവും:- ജോലി കാര്യങ്ങൾ എല്ലാം ഉപേക്ഷിച്ച് തന്റെ ഭാര്യയെ പൊന്നു പോലെ കഴിഞ്ഞ 8 മാസക്കാലം അവളെ ശിശ്രൂഷിച്ച പങ്കാളി, കീമോ തെറാപ്പി ചെയുമ്പോഴും, ശരീരം ക്ഷീണിക്കുമ്പോഴും മനസ് തളർന്നു പോകാതെ അവളുടെ ശർദ്ദിപോലും മുല്ലപ്പുപോലെ കണ്ട് അവളെ പരിചരിച്ച് അവളുടെ കിടക്കക്ക് അരികിൽ നിന്ന് മാറാതെ നിന്ന പങ്കാളി, മകളുടെ ചികിത്സക്കുവേണ്ടി കിടപ്പാടം പോലും വിറ്റ് തന്റെ മകളെ തിരികെക്കൊണ്ടുവരാൻ ആഗ്രഹിച്ച മാതാപിതാക്കൾ, എല്ലാവരുടെയും പ്രതീക്ഷകൾ തകർത്തു കൊണ്ട് ബ്ലെസി യാത്രയായി.
ബന്ധുക്കളും ഒപ്പം നിന്നവരും സാന്ത്വനയിൽ താമസിച്ചപ്പോൾ, സാന്ത്വനക്ക് ഒരു ഭാരം പോലും ആവരുത് എന്ന് തീരുമാനിച്ച്, അവരുപോലും അറിയരുത് എന്ന് ആഗ്രഹിച്ച് സാന്ത്വന വേണ്ടെന്ന് പറഞ്ഞപ്പോഴും, സഹായിച്ച സാന്ത്വനയുടെ എല്ലാമായ ഡോക്ടർ റോബിൻ, ആ കുടുംബത്തിന്റെ സ്നേഹത്തിന് വാക്കുകൾക്ക് അർത്ഥം കൊടുക്കുവാൻ സാധിക്കുന്നില്ല.
സാന്ത്വനയിലെ ചാപ്പലിൽ ആ കുടുംബം പൊഴിച്ച് കണ്ണീർ വൃഥാവിലാകുമോ? ആ പ്രാർത്ഥനകൾ നിഷ്ഫലമാകുമോ? ഒരിക്കലും ഇല്ല, രോഗം ഇല്ലാത്ത ലോകത്തിൽ, വേദന ഇല്ലാത്ത ലോകത്തിൽ, ദൈവ സ്നേഹം അനുഭവിക്കാൻ മാലാഖമരോടൊത്ത് വസിക്കുവാൻ ദൈവം ബ്ലെസ്സിയെ വേർത്തിരിച്ചു, ഇതുവരെയും അനുഭവിക്കാത്ത സ്നേഹം അനുഭവിച്ചറിയുവാൻ.
ദുഃഖാർത്തരായ കുടുംബത്തോടൊപ്പം ദുഃഖത്തിൽ പങ്കുചേരുന്നു. തിരുമേനി- “മോൾ വെന്റിലേറ്ററിലാണ് പ്രാർത്ഥിക്കണം” എന്നു പറഞ്ഞ് വിളിക്കുമ്പോൾ, ആ ഹൃദയത്തിന്റെ വേദനയുടെ ആഴം അറിഞ്ഞ് പ്രാർത്ഥിച്ചിരുന്നു. രണ്ട് തവണ ജയിച്ചു കയറി. മൂന്നാം തവണ ദൈവത്തിന് അത്ര പ്രിയപ്പെട്ട ബ്ലെസ്സിയെ വിട്ടുതരാൻ ദൈവം തിരുമനസ്സായില്ല. ദൈവം ആശ്വസിപ്പിക്കട്ടെ. ബ്ലെസ്സി: ആ ഭാഗ്യതീരത്തു വെച്ചു നമ്മുക്ക് വീണ്ടും കണ്ടു മുട്ടാം എന്ന് പ്രതീക്ഷയോടെ

അലക്സന്ത്രയോസ് തോമസ്
മെത്രാപോലീത്ത

15/05/2026
24/04/2026

ശ്രേഷ്ഠ കാതോലിക്കയും മലങ്കര മെത്രാപ്പോലീത്തയുമായ ബസേലിയോസ് ജോസഫ് ബാവയുടെ വെല്ലൂർ സെന്റ് മേരിസ് യാക്കോബായ സുറിയാനി പള്ളിയിലെ സന്ദർശനത്തിന്റെ പ്രസിദ്ധ ഭാഗങ്ങൾ

*ബേസിൽ മോനെ  സമാധാനത്തോടെ പോയാലും* സർവശക്തനായ ദൈവത്തിന്റെ ഭൂമിയിലെ സിംഹാസനമായ വി. മദ്ബഹായിലേക്ക്ശുശ്രൂഷക്ക് വേണ്ടി ഞാൻ ക...
03/04/2026

*ബേസിൽ മോനെ സമാധാനത്തോടെ പോയാലും*

സർവശക്തനായ ദൈവത്തിന്റെ ഭൂമിയിലെ സിംഹാസനമായ വി. മദ്ബഹായിലേക്ക്ശുശ്രൂഷക്ക് വേണ്ടി ഞാൻ കൈപിടിച്ചു കയറ്റിയപ്പോൾ ഞാൻ ചിന്തിച്ചിരുന്നില്ല ദൈവത്തിനു നിന്നെ ഇത്രയും പെരുത്ത് ഇഷ്ടമായിരുന്നു എന്ന്.
അതാണല്ലോ, അവനെ ശുശ്രൂഷിക്കുവാൻ ഇപ്പൊ തന്നെ നിന്നെ വേണം എന്ന് തോന്നി നിന്നെ അവൻ വിളിച്ചുകൊണ്ടു പോയത്.

വിശ്വാസ പോരാട്ടത്തിന്റെ ഈറ്റില്ലമായ കട്ടച്ചിറ പള്ളിയിലെ വിശ്വാസത്തിന്റെ തീവ്രത നിന്റെ ഹൃദയത്തിലും തീപ്പൊരിയായി കത്തി നിന്നു.തിരുവനന്തപുരത്തെ സമരപന്തലുകളിൽ പിറന്നു വീണ മണ്ണിലെ വിശ്വാസ പോരാട്ടങ്ങളിൽ നിന്റെ വിശ്വാസത്തിന്റെ തീവ്രത ഞാൻ അറിഞ്ഞിരുന്നു.

പ്രായത്തിനപ്പുറമുള്ള പക്വത, ആരാധനയോടുള്ള ആല്മാർത്ഥത, സഹജീവികളോടുള്ള നിന്റെ സ്നേഹം.. ഒരിക്കലും മറക്കപ്പെടില്ല.

മകനെ.. സമാധാനത്താലേ പോയാലും. മാലാഖ ഗണങ്ങളുടെ, സ്വർഗീയസേനകളുടെ സ്തുതിഗീതങ്ങൾക്കൊപ്പം നിന്റെ സ്വരവും മുഴങ്ങി നിൽക്കട്ടെ.
ദൈവം രണ്ടാമത് വരുമ്പോൾ വലതുഭാഗത്ത് നിൽക്കുന്ന നിന്നെ കാണുവാൻ ഞങ്ങൾക്കും ഭാഗ്യം ലഭിക്കട്ടെ;

പ്രാർഥനയോടെ
*അലക്സന്ത്രയോസ് തോമസ് മെത്രാപ്പൊലീത്ത*

പരിശുദ്ധന്റെ കബറിങ്കലേക്ക്❤️
09/02/2026

പരിശുദ്ധന്റെ കബറിങ്കലേക്ക്❤️

24/01/2026

പൗരോഹിത്യ ശുശ്രൂഷയിലേക്ക് ഉയർത്തപ്പെട്ട ഗീവർഗീസ് അച്ഛന് പ്രാർത്ഥന ആശംസകൾ..

https://www.youtube.com/live/dHfUxjvwGig?si=iwJgstTAa252-bjTഅയർലൻഡ് ഭദ്രാസന മെത്രാപ്പോലീത്ത തോമസ് മോർ അലക്സന്ത്രയോസ് തിര...
23/01/2026

https://www.youtube.com/live/dHfUxjvwGig?si=iwJgstTAa252-bjT
അയർലൻഡ് ഭദ്രാസന മെത്രാപ്പോലീത്ത തോമസ് മോർ അലക്സന്ത്രയോസ് തിരുമേനിയുടെ തൃക്കരങ്ങളാൽ റിജിൽ ശെമ്മാശൻ കശ്ശീശാ സ്ഥാനത്തേക്ക് ഉയർത്തപ്പെടുന്നു..

𝙃𝙤𝙡𝙮 𝙊𝙧𝙙𝙞𝙣𝙖𝙩𝙞𝙤𝙣 𝙩𝙤 𝙩𝙝𝙚 𝙤𝙧𝙙𝙚𝙧 𝙤𝙛 𝙆𝘼𝙎𝙃𝙀𝙀𝙎𝙃𝙊 (𝙋𝙧𝙞𝙚𝙨𝙩𝙝𝙤𝙤𝙙) 𝘿𝙣. 𝙍𝙞𝙜𝙞𝙡 𝙑𝙖𝙧𝙜𝙝𝙚𝙨𝙚 (𝙂𝙚𝙚𝙫𝙖𝙧𝙜𝙝𝙚𝙨𝙚....

റിജിൽ ശെമ്മാശൻ  കശ്ശീശാ സ്ഥാനത്തേക്ക്...🙏🕊️ ദൈവകൃപയാൽ ഈ മാസം 24 തീയതി ശനിയാഴ്ച അയർലൻഡ് ഭദ്രാസന മെത്രാപ്പോലീത്ത തോമസ് മോർ...
20/01/2026

റിജിൽ ശെമ്മാശൻ കശ്ശീശാ സ്ഥാനത്തേക്ക്...🙏🕊️

ദൈവകൃപയാൽ ഈ മാസം 24 തീയതി ശനിയാഴ്ച അയർലൻഡ് ഭദ്രാസന മെത്രാപ്പോലീത്ത തോമസ് മോർ അലക്സന്ത്രയോസ് തിരുമേനിയുടെ തൃക്കരങ്ങളാൽ ചെന്നിത്തല സെന്റ് ജോർജ് ഹോറെബ് യാക്കോബായ സുറിയാനി പള്ളിയിൽ വച്ച് കശ്ശീശാ സ്ഥാനത്തേക്ക് ഉയർത്തപ്പെടുന്നു.. ബഹുമാനപ്പെട്ട ഗീവർഗീസ്( റിജിൽ)ശെമ്മാശന് പ്രാർത്ഥന ആശംസകൾ നേരുന്നു..🙏🕊️

Address

Santhwana Guidance & Counselling Centere, Behind Dina Malar Daily, Mullipalayam, Veeraswami Street, Bangalore Road, Shenbakkam
Vellore
632008

Telephone

+919443272481

Website

Alerts

Be the first to know and let us send you an email when Santhwana Guidance & Counselling Centre posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share