23/12/2025
സർപ്പക്കാവ് സംരക്ഷണത്തിന് വേണ്ടത് വ്യക്തമായ നിയമ നിർമ്മാണമാണ്..
MLA, മന്ത്രിമാർ വകുപ്പ് തല സെക്രട്ടറിമാർ ഉൾപ്പെടെ എല്ലാവരും ഇതറിഞ്ഞിരിക്കണം.
* സർപ്പകാവുള്ള എല്ലാം കുടുംബങ്ങളും, ബന്ധപ്പെട്ട ഗവണ്മെന്റ് ഡിപ്പാർട്മെന്റുകളും പ്രിൻസിപ്പൽ സെക്രട്ടറിമാരും ഇത് അറിഞ്ഞിരിക്കേണ്ടതാണ്.
===============================
സർപ്പക്കാവുമായി ബന്ധമുള്ള ഗവണ്മെന്റ് ഡിപ്പാർട്മെന്റുകൾ ഏതെല്ലാം എന്ന് ആദ്യം അറിഞ്ഞിരിക്കുക.
1. റവന്യു വകുപ്പ്.
________________
സർപ്പക്കാവിന് സ്വന്തമായി ഭൂമിയുണ്ട് , അതുകൊണ്ട് റവന്യു ഡിപ്പാർട്മെന്റിന് സർപ്പകാവുമായി ബന്ധമുണ്ട്.
പക്ഷെ റവന്യു രേഖകളിൽ ഒന്നിലും സർപ്പക്കാവ് രേഖപ്പെടുത്തിയിട്ടില്ല.. എത്ര പുരാതനമായ ആധാരത്തിലും സർപ്പക്കാവില്ല..
* 1961 ലെ റീസർവ്വേയിൽ സർപ്പക്കാവ് ഒഴിവാക്കപ്പെട്ടു.
ഓരോ വില്ലേജിലെയും റവന്യു രേഖകളിൽ സർപ്പക്കാവ് ഉണ്ടാകണം.
നിലവിൽ ഓരോ വില്ലേജിലും എത്ര സർപ്പക്കാവുണ്ട് .
ഓരോ കുടുംബത്തിന്റെയും കൈവശമുള്ള സർപ്പക്കാവിന് നിലവിൽ എത്ര ഭൂമിയുണ്ട് .
സർപ്പക്കാവിന്റ നിലവിലുള്ള അതിരുകൾ നിർണ്ണയിച്ചു റവന്യു രേഖകളിൽ ഉൾപ്പെടുത്തുക.
* സർപ്പക്കാവിന്റെ ഭൂമി കൈയേറുന്ന വർക്ക് എതിരെ അറസ്റ്റ് ഉൾപ്പടെയുള്ള നിയമ നടപടി ഉണ്ടാകണം.
,________________________________________
2. പുരാവസ്തു വകുപ്പ്.
______________________
സർപ്പക്കാവുകളിൽ ആയിരക്കണക്കിന് വർഷം പുരാതനമായ വിഗ്രഹങ്ങളാണ് ' കാവ് മാറ്റൽ ' നടത്തി ജ്യോത്സ്യൻമാരും പൂജാരിമാരും ചേർന്ന് എടുത്ത് കൊണ്ട് പോകുന്നത്..
* കാവ്മാറ്റൽ സാമ്പത്തിക ലാഭത്തിനു വേണ്ടിയുള്ള അധ്യാത്മിക തട്ടിപ്പാണ്..
* പുരാവസ്തു വിഗ്രഹങ്ങൾ വെച്ചിരിക്കുന്ന സർപ്പത്തറ കാലാ കാലങ്ങളിൽ പുനരുദ്ധരിക്കാൻ പുരാവസ്തു വകുപ്പിൽ നിന്നും ധന സഹായവും സർപ്പക്കാവുള്ള കുടുംബ ട്രസ്റ്റിനു നൽകണം.
പുരാവസ്തു വകുപ്പിന്റെ അനുമതി കൂടാതെ സർപ്പക്കാവിലെ വിഗ്രഹങ്ങൾ കാവിന് പുറത്തേക്ക് കൊണ്ട് പോകാനോ, നശിപ്പിക്കുവാനോ പാടില്ല.
ക്രിമിനൽ കുറ്റമായി കേസ് രജിസ്റ്റർ ചെയ്യാൻ പോലീസിന് അധികാരം ഉണ്ടായിരിക്കണം.
സംസ്ഥാനത്തെ ഓരോ സർപ്പക്കാവിലും ഇരിക്കുന്ന പുരാവസ്തു വിഗ്രഹങ്ങളുടെ എണ്ണം കൃത്യമായി രേഖപ്പെടുത്തുകയും ചെയ്യണം.
* ആയിരക്കണക്കിന് വർഷങ്ങൾ പഴക്കമുള്ള പുരാവസ്തു വിഗ്രഹങ്ങൾ നശിപ്പിക്കുന്നവർക്ക് എതിരെ പുരാവസ്തു സംരക്ഷണ നിയമപ്രകാരം കേസ് ചാർജ് ചെയ്യണം.
_______________________________________
3. വന്യമൃഗ സംരക്ഷണ വകുപ്പ്.
______________________________
ജീവനുള്ള പാമ്പുകൾ, കുരങ്ങുകൾ, ആമകൾ, അണ്ണാൻ, പക്ഷികൾ ചെറു ജീവികൾ എല്ലാമുള്ള സ്വാഭാവിക വനമാണ് സർപ്പക്കാവ്.
* വന്യമൃഗ സംരക്ഷണ വകുപ്പിനും സർപ്പക്കാവിന്റ സംരക്ഷണത്തിൽ പങ്കുണ്ട്.
സർപ്പക്കാവുള്ള കുടുംബങ്ങൾ പാമ്പുകളുടെ ആവാസസ്ഥാനം സംരെക്ഷിക്കുന്നതിനാൽ വന്യമൃഗ സംരക്ഷണ വകുപ്പിൽ നിന്നും ധന സഹായവും ലഭ്യമാക്കണം.
* സർപ്പക്കാവിന്റെ ഉള്ളിലോ പരിസരത്തോ വെച്ചു പാമ്പിനെ പിടിക്കുകയോ കൊല്ലുക യോ ചെയ്താൽ വന്യമൃഗസംരക്ഷണ നിയമ പ്രകാരം കേസ് എടുക്കുകയും ശിക്ഷ ഉറപ്പാക്കുകയും വേണം.
______________________________________
4. സാംസ്‌കാരിക വകുപ്പ്.
_________________________
സർപ്പം തുള്ളൽ, സർപ്പക്കളമെഴുത്ത്.. പുള്ളുവൻ പാട്ട് തുടങ്ങിയ പരമ്പരാഗത അനുഷ്ടാന കലകൾ സർപ്പകാവിന്റെ ഭാഗമായി രൂപം കൊണ്ടതാണ് സർപ്പക്കാവിലെ ആരാധനയുടെ ഭാഗമായി ഇന്നും നിലനിൽക്കുന്നുണ്ട്.
* സാംസ്‌കാരിക വകുപ്പിനും സർപ്പക്കാവിൽ ബന്ധമുണ്ട്...
സർപ്പകാവുമായി ബന്ധപെട്ടു പുള്ളുവൻ എന്ന ജാതി തന്നെ ഉണ്ടായിട്ടുണ്ട്.. ഈ കലയും കലാകാരൻമാരെയും സംരെക്ഷിക്കണം.
നിലവിൽ സർപ്പക്കളവും സർപ്പം തുള്ളലും ആചാരത്തിന്റെ ഭാഗമായി നടത്തുന്ന സർപ്പക്കാവുകൾ ഏതെല്ലാമെന്ന് സാംസ്‌കാരിക വകുപ്പിനും കൃത്യമായി കണക്ക് ഉണ്ടായിരിക്കണം.
സാംസ്‌കാരിക വകുപ്പിൽ നിന്നും സർപ്പക്കാവിലെ നിലവിൽ തലമുറകളായി തുടർന്ന് വരുന്ന പാരമ്പര്യ അനുഷ്ടാന കലകളെ നില നിർത്താൻ സർപ്പക്കാവുള്ള കുടുംബങ്ങൾക്ക് ധന സഹായവും ലഭ്യമാകണം.
________________________________________
5. വനം പരിസ്ഥിതി വകുപ്പ്.
_________________________
വൃക്ഷങ്ങളും ഔഷധ സസ്യങ്ങളും ഉള്ളതിനാൽ വനം പരിസ്ഥിതി വകുപ്പിനും ഇതിൽ പങ്കുണ്ട്..
2010 ൽ ശ്രീ ബിനോയ് വിശ്വം വനം പരിസ്ഥിതി വകുപ്പ് മന്ത്രി ആയിരിക്കുന്ന സമയം സർപ്പക്കാവുള്ള കുടുംബങ്ങൾക്ക് വനം വകുപ്പിൽ നിന്ന് ധന സഹായം ലഭ്യമാക്കണം എന്ന കേരള സർപ്പക്കാവ് സംരക്ഷണ സമിതിയുടെ ആവശ്യം പരിഗണിച്ചാണ് വനം വകുപ്പിൽ നിന്ന് സർപ്പക്കാവിന് ധന സഹായം കൊടുക്കാൻ തുടങ്ങിയത്.
* നിലവിൽ ഈ വകുപ്പിൽ നിന്ന് മാത്രമാണ് ധന സഹായം ലഭിക്കുന്നത്..
സർപ്പക്കാവിലെ വൃക്ഷങ്ങൾ ഉണ ക്കുകയോ കൈയേറി വെട്ടി നശിപ്പിക്കുകയോ ചെയ്താൽ പരിസ്ഥിതി സംരക്ഷണ നിയമ പ്രകാരം കേസ് രെജിസ്റ്റർ ചെയ്യുകയും ശിക്ഷ ഉറപ്പാക്കുകയും വേണം.
_______________________________________
6. തദ്ദേശ സ്വയംഭരണ വകുപ്പ്.( L.S.G.D)
___________________________________
കേരളത്തിൽ ...
941 ഗ്രാമ പഞ്ചായത്തുകൾ..
152 ബ്ലോക്ക് പഞ്ചായത്തുകൾ.
14 ജില്ലാ പഞ്ചായത്തുകൾ.
87 മുനിസിപ്പാലിറ്റികൾ.
6 മുനിസിപ്പൽ കോർപ്പറേഷനുകൾ.
ഈ പറയുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ ഒന്നിലും അവരുടെ പരിധികളിൽ വാർഡ് അടിസ്ഥാനത്തിൽ എത്ര സർപ്പകാവുകൾ ഉണ്ടെന്ന് വ്യക്തമായ കണക്കില്ല.
ഓരോ കുടുംബങ്ങളും ഭക്തിപൂർവ്വം അവരുടെ ജീവിതത്തിന്റ ഭാഗമായി സംരക്ഷിച്ചു വന്നിരുന്നതാണ് സർപ്പക്കാവ്.
സർപ്പദോഷം കാരണം പറഞ്ഞുകൊണ്ട് ഭയപ്പെടുത്തി സർപ്പകാവിന്റെ പരിസരത്ത് വീട് / ഫ്ലാറ്റ് നിർമിക്കാൻ, കുറഞ്ഞ വിലയിൽ ഭൂമി വാങ്ങി കൂട്ടുന്നവർ നിരവധിയാണ്.
* സർപ്പക്കാവിരിക്കുന്ന വൃക്ഷ നിബിഢമായ സ്ഥലത്തിന്റെ അതിരിൽ നിന്നും ഒരു മീറ്റർ അകലം വിട്ട്, വീട് / കെട്ടിട നിർമ്മാണം തുടങ്ങും.
കെട്ടിട നിർമ്മാണ ചട്ടം അനുസരിച്ചു തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ അനുമതിയും നൽകും.
സ്ഥലം വാങ്ങിയവർ വീട് പണി പൂർത്തി ആകുന്നത് വരെ സർപ്പക്കാവിലെ ഭക്തരും ആയിരിക്കും.
വീട് പണി തീർന്നു കഴിഞ്ഞാൽ പിന്നെ സ്വഭാവം മാറും.
" സർപ്പക്കാവിലെ ഉയരമുള്ള വൃക്ഷങ്ങൾ കാറ്റത്തും, മഴയത്തും വീടിനു മുകളിലേക്ക് മറിഞ്ഞു വീണു ജീവനും സ്വത്തിനും ഭീഷണി ഉയർത്തുന്നു "
എന്ന് പരാതി എഴുതി തദ്ദേശ സ്വയംഭരണ സെക്രട്ടറിക്ക് പരാതി കൊടുക്കും..
സെക്രട്ടറി നടപടി എടുത്തില്ലെങ്കിൽ RDO ക്ക് പരാതി കൊടുക്കും..
അല്ലെങ്കിൽ കോടതിയിൽ പോകും.
ഇനി വേറെ ചിലരുണ്ട് അവർക്ക് സർപ്പക്കാവിന് ഉള്ളിലൂടെ മാത്രം വഴി നടക്കണമെന്ന് നിർബന്ധം ഉള്ളവരാണ്..
അതിനു വേണ്ടി കോടതികളിൽ നിരവധി കേസുകൾ നിലവിലുണ്ട്.
രാഷ്ട്രീയ പാർട്ടികളും, ഗവണ്മെന്റ് ഉദ്യോഗസ്ഥരും, പോലീസും ജനപ്രതിനിധികൾ പോലും സർപ്പക്കാവിലെ മരങ്ങൾ വെട്ടിക്കാൻ മുന്നിൽ നില്കുന്നതും, ന്യായീകരിക്കുന്നതും കാണാം..
ചുരുക്കി പറഞ്ഞാൽ ഗവണ്മെന്റ് നിയമങ്ങൾ ദുരുപയോഗം ചെയ്തുകൊണ്ട് പരിസ്ഥിതി സംരക്ഷണത്തിൽ നിർണ്ണായക പങ്ക് വഹിക്കുന്ന സർപ്പക്കാവിലെ വൃക്ഷങ്ങൾ വെട്ടി മാറ്റാൻ സർപ്പക്കാവുള്ള കുടുംബങ്ങൾ നിർബന്ധിതരാകും
* സർപ്പക്കാവിന്റ പരിസരത്തു കെട്ടിട നിർമ്മാണത്തിന് അനുമതി കൊടുക്കുന്നത് തദ്ദേശ സ്വയംഭരണ വകുപ്പാണ്.
കെട്ടിട നിർമ്മാണത്തിന് അനുമതി കൊടുക്കുമ്പോൾ സർപ്പക്കാവ്, (Bio Diversity Heritage)) സർപ്പക്കുളത്തിന്റെയും അതിരിൽ നിന്നും നിശ്ചിത അകലം ( 15 മീറ്റർ ) പരിസ്ഥിതി ലോല പ്രദേശമായി പ്രഖ്യാപിക്കുകയും, ജനവാസത്തിനായോ അല്ലാതെയോ കെട്ടിട നിർമ്മാണത്തിനുള്ള അനുമതി കൊടുക്കാനും പാടില്ല.
പരിസ്ഥിതി സംരക്ഷണ നിയമം ലംഖിക്കുന്ന തദ്ദേശ സ്വയം ഭരണ വകുപ്പ് സെക്രട്ടറി / എഞ്ചിനീയർ / ഉദ്യോഗസ്ഥർക്ക് എതിരെ വകുപ്പ് തല സസ്‌പെൻഷൻ ഉൾപെടെയുള്ള നിയമ നടപടികൾ ഉണ്ടാകണം.
* കെട്ടിട നിർമ്മാണ പെർമിറ്റിനുള്ള അപേക്ഷയിൽ, കെട്ടിടം നിർമിക്കുന്ന സ്ഥലത്തിന്റെ പരിസരത്തുള്ള, സർപ്പക്കാവ്, കുളങ്ങൾ, ആരാധനാലയങ്ങളിൽ നിന്നുള്ള ദൂരം രേഖപെടുത്താനുള്ള പ്രത്യേക കോളം ഉണ്ടായിരിക്കണം.
നിർമാണം നടക്കുന്നത് പരിസ്ഥിതി ലോല പ്രദേശമല്ലെന്ന് ഉദ്യോഗസ്ഥർ നേരിട്ട് അളന്നു തിട്ടപ്പെടുത്തുകയും വേണം.
ഇത് 2008 മുതൽ കേരള സർപ്പക്കാവ് സംരക്ഷണ സമിതിയുടെ ആവശ്യമാണ്.
സർപ്പക്കാവ് സംരക്ഷണത്തിനുള്ള നിയമങ്ങൾ ഉണ്ടാകേണ്ടതിന്റെ ആവശ്യകത ഗവണ്മെന്റിന് ബോധ്യപ്പെടണം.
സർപ്പകാവ് എങ്ങിനെയാണ് സംരക്ഷിക്കേണ്ടത് എന്ന് കേസ് വാദിക്കുന്ന വക്കീലിനും,വിധി പറയുന്ന ജഡ്ജിക്കും,വ്യക്തമായ അറിവും ഉണ്ടായിരിക്കണം.
വ്യക്‌തമായ നിയമം ഇല്ലാത്തിടത്തോളം കാലം സർപ്പക്കാവ് സംരക്ഷണം വെറും പ്രസംഗത്തിൽ ഒതുങ്ങും 🙏.
" സർപ്പക്കാവിൽ ആരാധിക്കാനും, അനുഷ്ട്ടാന ചടങ്ങുകളോടെ സംരഷിക്കാനും മാത്രമേ എല്ലാവർക്കും അവകാശം ഉണ്ടാകാവൂ "
സർപ്പക്കാവുള്ള കുടുംബങ്ങൾക്ക് അർഹതപ്പെട്ട ധന സഹായവും, നിയമ സംരക്ഷണവും അതാതു ഗവണ്മെന്റ് ഡിപ്പാർട്മെന്റിൽ നിന്നും ഉറപ്പാക്കുകയാണ് കേരള സർപ്പക്കാവ് സമിതിയുടെ ലക്ഷ്യം.
* പാറശാല മുതൽ നീലേശ്വരം വരെയുള്ള സർപ്പക്കാവുകൾ സംരക്ഷിക്കാൻ വ്യക്തമായ നിയമം ഉണ്ടാകണം 🙏
നിയമ സംരക്ഷണത്തിലൂടെ മാത്രമേ സർപ്പക്കാവ് സംരക്ഷണം സാധ്യമാകൂ.
" സർപ്പക്കാവുകൾ സംരെക്ഷിക്കൂ..
പരിസ്ഥിതിയേ രക്ഷിക്കൂ.. "
__________
പാറശാല മുതൽ നീലേശ്വരം വരെയുള്ള സർപ്പകാവുകൾ സംരക്ഷണമാണ് നമ്മുടെ സ്വപ്നവും ലക്ഷ്യവും 🙏
DrDileep Kumar KP
📲 & WhatsApp 098472 45103
Founder & State President
Kerala Sarppakavu Samrekshana Samithi Trust.
അനന്തൻകാവ് നാഗലക്ഷ്മി ക്ഷേത്രം.
ടെംപിൾ റോഡ് കൊടുങ്ങൂർ.
വാഴൂർ PO. കോട്ടയം _ 686504.
www.ananthankavu.com
keralaforestdepartment