"Moorkkamkulangara Temple"

"Moorkkamkulangara Temple" Moorkkamkulangara Temple, a beautiful temple which is located in Varavoor (Wadakkanchery), Thrissur D

തൃശ്ശൂര്‍ ജില്ലയിലെ വടക്കാഞ്ചേരിയില്‍ നിന്നും 13 km ഉള്ളിലോട്ടു മാറി വരവൂര്‍ എന്ന ഗ്രാമത്തില്‍ ആണ് മൂര്‍ക്കംകുളങ്ങര ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ഇവിടെ പ്രധാന പ്രതിഷ്ഠ ശ്രീ പരമേശ്വരന്‍ (ശിവന്‍) ആണ്. ശിവ ശ്രീകോവിലിന്‍റെ വലതു ഭാഗത്തായുള്ള ശ്രീ കോവിലില്‍ വിഷ്ണു പ്രതിഷ്ഠയാണു ഉള്ളത്. മൂര്‍ക്കംകുളം ശിവ ക്ഷേത്രത്തില്‍ ഉപ പ്രതിഷ്ഠ ആയി ഗണപതി, ദുര്‍ഗ, നാഗങ്ങള്‍ എന്നീ പ്രതിഷ്ഠകളും ഉണ്ട്.



ദശാബ്ധങ്ങള

്‍ഓളം പഴക്കമുള്ള ഈ ക്ഷേത്രം 1997 വരെ കപ്പ്ളിങ്ങാട്ടു മന വക കുടുംബ ക്ഷേത്രം ആയാണ് നില നിന്നിരുന്നത്. 1997 ഇല്‍ മനക്കാരുടെ പൂര്‍ണ്ണ സംമമതത്തോടുകൂടി നാട്ടുകാര്‍ക്ക്‌ വിട്ടു കൊടുക്കുകയും, കപ്ലിങ്ങാട്ടു കുടുംബാന്ഗങ്ങളും നാട്ടുകാരും അടങ്ങുന്ന മൂര്‍ക്കംകുലങ്ങര ശിവക്ഷേത്ര ട്രസ്റ്റ്‌ ക്ഷേത്രം ഏറ്റെടുക്കുകയും അറ്റകുറ്റ പണികള്‍ നടത്തി നിത്യ പുജക്കുള്ള സംവിധാനങ്ങളും ചെയ്തു.



2005 ഇല്‍ ആരംഭിച്ച പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ 2012 ജൂണില്‍ പൂര്‍ത്തിയായി. പുനരുദ്ധാരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി, ക്ഷേത്രക്കുളം ശുചീകരണം, ക്ഷേത്രത്തില്‍ പരിഹാര ക്രിയകളും, നമസ്കാര മണ്ഡപം പുതുക്കി പണിയല്‍, നാലമ്പലത്തിന്റെ കേടുപാടുകള്‍ തീര്‍ക്കല്‍, നാഗ പ്രതിഷ്ഠ നടത്തല്‍, പ്രതിക്ഷിണ വഴി നിര്‍മ്മാണം, ക്ഷേത്ര സങ്കേതം ചുറ്റുമതില്‍ കെട്ടി സംരക്ഷിക്കല്‍, ബാലിക്കല്ലുകള്‍ സ്ഥാപിക്കല്‍, ദുര്ഗ പ്രതിഷ്ഠ എന്നിവ ചെയ്യുകയും, നവീകരണ കലശം നടത്തുകയും ചെയ്യുകയുണ്ടായി.



ഈ ക്ഷേത്രം സന്ദര്‍ശിക്കാനും, ഇഷ്ട ദൈവങ്ങളുടെ അനുഗ്രഹത്തിന് പാത്രീഭൂതര്‍ ആവാനും എല്ലാ ഭക്ത ജനങ്ങളെയും സ്വാഗതം ചെയ്യുന്നു.....

Write a reply...

Address

Varavoor
Varavoor
680585

Website

Alerts

Be the first to know and let us send you an email when "Moorkkamkulangara Temple" posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share

Category