കീഴ്ത്തളി ശ്രീ മഹാദേവ ക്ഷേത്രം - Keezhthali Sree Mahadeva Temple

  • Home
  • India
  • Varavoor
  • കീഴ്ത്തളി ശ്രീ മഹാദേവ ക്ഷേത്രം - Keezhthali Sree Mahadeva Temple

കീഴ്ത്തളി ശ്രീ മഹാദേവ ക്ഷേത്രം - Keezhthali Sree Mahadeva Temple കേരളത്തിലെ ഏറ്റവും വലിയ മഹാമൃത്യുഞ്ജയ ജീവന കലയോടു കൂടിയ (സർവ്വാഭീഷ്ട ദായകനായ കിരാത മൂർത്തി ഭാ

05/04/2026

കീഴ്ത്തളി ശ്രീ മഹാദേവ ക്ഷേത്രത്തിൽ തിരുമുറ്റം കട്ട പതിക്കുവാൻ ഉദ്ദേശിക്കുന്നു. ഏകദേശം 2300 Sq.ft . ഏരിയ വരും . ആയതിന് ആകെ പ്രതീക്ഷിക്കുന്ന ചിലവ് 175000 രൂപയാണ്. 10 sq.ft. ന് 1000 രൂപ നിരക്കിൽ ഭക്തജനങ്ങൾക്ക് ഈ മഹത് സംരഭത്തിൽ പങ്കാളിയാകാവുന്നതാണ്. എല്ലാ ഗ്രൂപ്പ് അംഗങ്ങളുടേയും ട്രസ്റ്റ് മെമ്പർമാരുടേയും ഭക്തജനങ്ങളുടേയും അകമഴിഞ്ഞ സഹായ സഹകരണങ്ങൾ ഈശ്വര നാമത്തിൽ അഭ്യർത്ഥിക്കുന്നു.

ഈ പുണ്യ കർമ്മത്തിൽ പങ്കാളികളാകുവാൻ ഉദ്ദേശിക്കുന്നവർ ക്ഷേത്രം ഓഫീസുമായി 9048373474 എന്ന നമ്പറിൽ ബന്ധപ്പെടുകയോ പൈസ 7561027901 എന്ന നമ്പറിലേക്ക് ഗൂഗിൾ പേ അയക്കുകയോ ചെയ്യണമെന്ന് അഭ്യർത്ഥിക്കുന്നു.

കീഴ്ത്തളി ശ്രീ മഹാദേവ ക്ഷേത്ര ദേവസ്വം

05/04/2026

*നാളത്തെ പഞ്ചാംഗം*

( ഗ്രഹനില രാവിലെ 7 പ്രകാരം )

👇👇👇👇👇 👇

*തീയതി‌ : 6- April- 2026*

*തിങ്കളാഴ്ച*

*മലയാളതീയതി : 23 മീനം 1201*

*ശകവര്‍ഷം : 16 ചൈത്രം 1948*

*നക്ഷത്രം* : *അനിഴം*

*തിഥി* : ഉച്ച കഴിഞ്ഞ് 2.13 വരെ *കൃഷ്ണ ചതുര്‍ത്ഥി* ശേഷം *പഞ്ചമി*


നിത്യയോഗം : *സിദ്ധിഃ*

കരണം : *വ്യാഘ്രം*

ഞാറ്റുവേല : രേവതി

സൂര്യോദയം : 6:21 am

സൂര്യാസ്‌തമയം : 6.30 pm

*അയനം : ഉത്തരായനം*

*രാഹുകാലം*

*രാഹു (പകൽ) 7.52 am 9.23 am*

*ചില പ്രധന ഉപഗ്രഹകാലം*

യമകണ്ടകന്‍ 10:54 am 12:26 pm

ഗുളികന്‍ 1:57 pm 3:28 pm

*നാളത്തെ അഭിജിത്ത് മുഹൂർത്ത സമയം*

12.1 pm 12.50 pm

*പ്രത്യേകം ഭജിക്കേണ്ട ദേവതകളും ഗ്രഹവും:*

*ദുർഗ്ഗാ ദേവി, ശ്രീപാർവ്വതി*
എന്നീ ദേവതകളുടെ ക്ഷേത്രങ്ങളിൽ രാവിലെയോ സന്ധ്യയ്ക്കോ പോയി തൊഴുതു
പ്രാർത്ഥിക്കുക

*ദിനാധിപൻ* :

*ചന്ദ്രൻ*

*ഓം സോമായ നമഃ*

ഈ ഗ്രഹമന്ത്രം 108 തവണ ജപിക്കുക

*ചന്ദ്ര ഗായത്രി*
ഓം ക്ഷീര പുത്രായ വിദ്മഹേ
അമൃതത്വായ ധീമഹി
തന്നഃ ചന്ദ്ര പ്രചോദയാത്

04/04/2026

*നാളത്തെ പഞ്ചാംഗം*

(ഗ്രഹനില (7 am) സഹിതം )

👇👇👇👇👇👇

*തീയതി‌ : 5- April - 2026*

*ഞായറാഴ്ച*

*മലയാളതീയതി : 22 മീനം 1201*

*ശകവര്‍ഷം : 15 ചൈത്രം 1947*

*നക്ഷത്രം* : *വിശാഖം*

*തിഥി* : ഉച്ചക്ക് 12.12 വരെ *കൃഷ്ണ തൃതീയ* ശേഷം *ചതുർത്ഥി*

നിത്യയോഗം : *വജ്രഃ*

കരണം : *വിഷ്ടി*

ഞാറ്റുവേല : *രേവതി*

സൂര്യോദയം : 6.21 am

സൂര്യാസ്‌തമയം : 6.30 pm

അയനം : ഉത്തരായണം

*രാഹുകാലം*

രാഹു (പകൽ) 4.59 pm 6.30 pm

*പ്രധാന ഉപഗ്രഹ കാലങ്ങൾ*

യമകണ്ടകന്‍ 12:26 pm 1:57 pm

ഗുളികന്‍ 3:28 pm 4:59 pm

*നാളത്തെ അഭിജിത് മുഹൂർത്ത സമയം*

12:1 pm - 12.50 pm

*പ്രത്യേകം ഭജിക്കേണ്ട ദേവതകളും ഗ്രഹവും:*

ശ്രീപരമശിവൻ
എന്നീ ദേവതകളുടെ ക്ഷേത്രങ്ങളിൽ പോയി തൊഴുതു
പ്രാർത്ഥിക്കുക

*ദിനാധിപൻ* :

*ആദിത്യൻ*

*ഓം ആദിത്യായ നമഃ*

എന്ന മന്ത്രം 108 തവണ ജപിക്കുക

*ആദിത്യ ഗായത്രി*

ഓം ഭാസ്കരായ വിദ്മഹേ
മഹാധ്യുതികരായ ധീമഹി തന്നോ സൂര്യ പ്രചോദയാത്

04/04/2026

🪻🔔🪻🔔🪻🔔🪻🔔🪻🔔

*ശനി സുപ്രഭാതം🙏*

*ശനൈശ്ചര മണ്ഡലേ ധനുരാകാരേ*
*സംസ്ഥിതഃ സൂര്യനന്ദന ।*
*നീലദേഹ സമുത്തിഷ്ഠ*
*പ്രാണപീഡോപശാന്തയേ ॥*

*ചാപാസനസ്ഥ വരഗൃധ്രരഥപ്രയാണ*
*കാലാഞ്ജനാഭ* *യമസോദര കാകവാഹ ।* *ഭക്തപ്രജാവനസുദീക്ഷിത* *ശംഭുസേവിന്‍*
*ശ്രീ ഭാസ്കരാത്മജ* *ശനൈശ്ചര സുപ്രഭാതം ॥*
*സംസാരസക്തജനദുഷ്പരിസ്വപ്രദാതഃ ഭക്തിപ്രപന്നജനമങ്ഗലസന്നിധാതഃ । ശ്രീപാര്‍വതീപതിദയാമയദൃഷ്ടി*
*പ്രവാച ദയാകര ദൃഷ്ടിഭൂത*
*ശ്രീ* *ഭാസ്കരാത്മജശനൈശ്ചര സുപ്രഭാതം ॥*
*തൈലാന്നദീപതിലനീലസുപുഷ്പസക്തഃ കുംഭാദിപത്യമകരാധിപയേ വഹിത്വം ।*
*നിര്‍ഭീക കാമിത ഫലപ്രദ നീലവാസഃ*
*ശ്രീ ഭാസ്കരാത്മജ* *ശനൈശ്ചര സുപ്രഭാതം ॥*

🔔🪻🔔🪻🔔🪻🔔🪻🔔🪻

04/04/2026

🌄🌞 *പ്രഭാത ചിന്തകൾ🌞 🌄*
*14 ചൈത്രം 1948*
*21 മീനം 1201*
*04 ഏപ്രിൽ 2026*
*ശനി*

*🌻ഹൃദയത്തേക്കാൾ വലിയ ഡയറി ഈ ലോകത്ത് വേറേയില്ല.... കാരണം അതിരില്ലാത്ത സ്വപ്നങ്ങളും, സഫലീകരിക്കാത്ത മോഹങ്ങളും, ആരേയും അറിയിക്കാത്ത നോവുകളും, രഹസ്യങ്ങളും, സങ്കടങ്ങളും എഴുതി സൂക്ഷിക്കാൻ ഹൃദയത്തേക്കാൾ വലിയ ഡയറി ഈ ലോകത്ത് വേറേയില്ല....*
*ചിലർ മരിച്ചാലും, മറ്റു ചില ഹൃദയങ്ങളിൽ ജീവിക്കും...*
*ചിലർ ജീവിച്ചിരിക്കുമ്പോൾ തന്നെ ചില ഹൃദയങ്ങളിൽ മരിച്ചിട്ടുണ്ടാവും...*
*എന്നെക്കൊണ്ട്‌ ആർക്കും ഒരു ഉപകാരവുമില്ല ഞാൻ മോശക്കാരനാണ്‌ എന്നാരെങ്കിലും മനസ്സിൽ ഉറപ്പിച്ച്‌ കഴിഞ്ഞാൽ ഏത്‌ പ്രായക്കാരനായാലും അയാൾ ദുർബലനും, വൃദ്ധനും ആയിത്തീരും...*
*മനസ്സിന്റെ യൗവ്വനം നഷ്ടപ്പെടുത്താതെ ഇരിക്കുക....*
*എന്നെക്കൊണ്ട്‌ മറ്റുള്ളവർക്കും ഉപകാരമുണ്ടെന്ന് വിശ്വസിക്കുക...*
*പുതിയ കാര്യങ്ങൾ പഠിച്ചു കൊണ്ടേയിരിക്കുക ജീവിതം സുന്ദരമാവും...*

*🌅🔆ശുഭദിനം നേരുന്നു🔆🌅*

*🐋🐢🦏 🦁 🐋*

03/04/2026

*നാളത്തെ പഞ്ചാംഗം*

(രാവിലെ 7 മണിക്കുള്ള ഗ്രഹനില സഹിതം )

👇👇👇👇👇 👇

*തീയതി‌ : 4- April - 2026*

*ശനിയാഴ്ച*

*മലയാളതീയതി : 21 മീനം 1201*

*ശകവര്‍ഷം* : *14 ചൈത്രം 1948*

*നക്ഷത്രം* : രാത്രി 9.38 വരെ *ചോതി* ശേഷം *വിശാഖം*

*തിഥി* : രാവിലെ 10.11 വരെ *കൃഷ്ണ ദ്വിതീയ* ശേഷം *തൃതീയ*

നിത്യയോഗം : ഹര്‍ഷണം

കരണം : ഗജം

ഞാറ്റുവേല : രേവതി

സൂര്യോദയം : 6:22 am

സൂര്യാസ്‌തമയം : 6.30 pm

അയനം : *ഉത്തരായനം*

*രാഹുകാലം*

*രാഹു (പകൽ) 9:24 am 10.55 am*

*വിവിധ ഉപഗ്രഹം കാലങ്ങൾ*

യമകണ്ടകന്‍ 1:57 pm 3:28 pm

ഗുളികന്‍ 6:22 am 7:53 am

*അഭിജിത്ത് മുഹൂർത്ത സമയം*

12.02 pm - 12.50 pm

*പ്രത്യേകം ഭജിക്കേണ്ട ദേവതകളും ഗ്രഹവും:*

*ശസ്താവ്‌ / അയ്യപ്പൻ, മലദേവതകൾ, വിഷ്ണുമായ ചാത്തൻ*
എന്നീ ദേവതകളുടെ ക്ഷേത്രങ്ങളിൽ പോയി തൊഴുതു
പ്രാർത്ഥിക്കുക

*ദിനാധിപൻ* :

*ശനി*

108 തവണ ജപിക്കേണ്ട ഗ്രഹമന്ത്രം

*ഓം ശനൈശ്ചരായ നമഃ*

*ശനി ഗായത്രി*

ഓം കാകധ്വജായ വിദ്മഹേ
ഖഡ്ഗ ഹസ്തായ ധീമഹി
തന്നോ മന്ദഃ പ്രചോദയാത്

03/04/2026

കോമരങ്ങൾ

കോമരങ്ങളെക്കുറിച്ചും (വെളിച്ചപ്പാടുകൾ) അവരുടെ ജീവിതത്തെക്കുറിച്ചുമുള്ള സംശയങ്ങൾ വളരെ പ്രസക്തമാണ്. പലർക്കും ഇതിനെക്കുറിച്ച് തെറ്റിദ്ധാരണകളുണ്ട് അവർക്ക് വേണ്ടി.വ്യക്തമായ കാര്യങ്ങൾ താഴെ നൽകുന്നു:

ആരാണ് കോമരങ്ങൾ?
​കോമരങ്ങൾ അഥവാ വെളിച്ചപ്പാടുകൾ എന്നത് ദേവിയുടെ പ്രതിപുരുഷന്മാരായി സങ്കൽപ്പിക്കപ്പെടുന്നവരാണ്. അവർ 'ബലി' നൽകപ്പെട്ടവരല്ല. മറിച്ച്, ഭക്തിയുടെ ഭാഗമായി ദേവിക്ക് തങ്ങളെത്തന്നെ സമർപ്പിച്ചവരാണ്. കൊടുങ്ങല്ലൂർ ഭരണിക്ക് എത്തുന്ന കോമരങ്ങളിൽ ഭൂരിഭാഗവും പാരമ്പര്യമായി ഈ വേഷം കെട്ടുന്നവരോ അല്ലെങ്കിൽ പ്രത്യേക വഴിപാടായി ഇത് സ്വീകരിച്ചവരോ ആണ്.

അവർക്ക് വിവാഹം കഴിക്കാമോ?
​തീർച്ചയായും കഴിക്കാം. കോമരങ്ങൾക്കോ വെളിച്ചപ്പാടുകൾക്കോ വിവാഹം കഴിക്കുന്നതിനോ കുടുംബജീവിതം നയിക്കുന്നതിനോ യാതൊരു തടസ്സവുമില്ല.
​കേരളത്തിലെ ഭൂരിഭാഗം വെളിച്ചപ്പാടുകളും വിവാഹിതരും മക്കളും കൊച്ചുമക്കളുമൊക്കെയുള്ള സാധാരണ കുടുംബനാഥന്മാരാണ്.​അവർ സമൂഹത്തിലെ മറ്റേതൊരു വ്യക്തിയെയും പോലെ ജോലിക്ക് പോകുകയും സാധാരണ ജീവിതം നയിക്കുകയും ചെയ്യുന്നു.പിന്നീട് ​ഉത്സവകാലങ്ങളിൽ അല്ലെങ്കിൽ പ്രത്യേക ചടങ്ങുകൾ ഉള്ളപ്പോൾ മാത്രമാണ് അവർ വ്രതമെടുത്ത് വെളിച്ചപ്പാടിന്റെ വേഷം ധരിക്കുന്നത്.

​അവർക്ക് നല്ല ജീവിതം നയിക്കാൻ പറ്റില്ലേ?
​തീർച്ചയായും സാധിക്കും. 'വെളിച്ചപ്പാട്' എന്നത് ഒരു ആത്മീയമായ സ്ഥാനമാണ്, അല്ലാതെ ജീവിതം ഹോമിക്കലല്ല.
​തൊഴിൽ: പല വെളിച്ചപ്പാടുകളും സർക്കാർ ഉദ്യോഗസ്ഥരോ, കർഷകരോ, ബിസിനസ്സുകാരോ ഒക്കെയാണ്.
​വ്രതം: ഉത്സവ സമയങ്ങളിൽ (പ്രത്യേകിച്ച് ഭരണി കാലത്ത്) അവർ കഠിനമായ വ്രതം അനുഷ്ഠിക്കും. മദ്യപാനമോ മാംസാഹാരമോ ഒഴിവാക്കി മനസ്സിനെയും ശരീരത്തെയും ശുദ്ധിയായി സൂക്ഷിക്കും.

​ആദരവ്: ഭക്തർക്കിടയിൽ ഇവർക്ക് വലിയ ബഹുമാനമുണ്ട്. ദേവിയുടെ അരുളപ്പാടുകൾ കേൾപ്പിക്കുന്നത് ഇവരാണെന്നാണ് വിശ്വാസം.​ചുരുക്കത്തിൽ, കോമരങ്ങൾ എന്നത് സമൂഹത്തിൽ നിന്ന് ഒറ്റപ്പെട്ടവരല്ല. അവർക്ക് സ്വന്തമായി കുടുംബവും പ്രണയവും സന്തോഷവുമെല്ലാം ഉള്ള ഒരു സാധാരണ ജീവിതം നയിക്കാൻ എല്ലാ അവകാശവുമുണ്ട്. ആചാരപരമായ കാര്യങ്ങൾ അവരുടെ ജീവിതത്തിന്റെ ഒരു ഭാഗം മാത്രമാണ്.

ബലിയാവുക..

'ബലി' എന്ന വാക്ക് കേൾക്കുമ്പോൾ നമ്മൾ വിചാരിക്കുന്നതുപോലെ ജീവിതം ഹോമിക്കലോ അല്ലെങ്കിൽ എല്ലാം ഉപേക്ഷിക്കലോ അല്ല കൊടുങ്ങല്ലൂർ ഭരണിയിലെ കോമരങ്ങളുടെ ജീവിതം. അവർക്ക് ജീവിതത്തിൽ സാധാരണക്കാരായ ആളുകളെപ്പോലെ തന്നെ മുന്നോട്ട് പോകാൻ സാധിക്കും.കൂടാതെ കോമരമായിരിക്കുന്നത് കൊണ്ട് ഒരാളുടെ വിദ്യാഭ്യാസത്തിനോ, ജോലിക്കോ, വിവാഹത്തിനോ യാതൊരു തടസ്സവുമില്ല. ഒരു വെളിച്ചപ്പാട് ഡോക്ടറോ, എഞ്ചിനീയറോ അല്ലെങ്കിൽ ഒരു സാധാരണ തൊഴിലാളിയോ ആകാം. ഉത്സവ കാലം കഴിഞ്ഞാൽ അവർ അവരുടെ സാധാരണ തൊഴിലുകളിലേക്ക് മടങ്ങുന്നു.
​കുടുംബ ജീവിതം: അവർക്ക് വിവാഹം കഴിക്കാനും മക്കളുണ്ടാകാനും വീട് വെക്കാനും എല്ലാ അവകാശവുമുണ്ട്. ഭൂരിഭാഗം കോമരങ്ങളും സന്തുഷ്ടമായ കുടുംബജീവിതം നയിക്കുന്നവരാണ് വീണ്ടും ​വ്രതകാലത്തെ നിയന്ത്രണങ്ങൾ: ഭരണി ഉത്സവത്തിന് മുന്നോടിയായുള്ള നിശ്ചിത ദിവസങ്ങളിൽ (സാധാരണ 41 ദിവസം) അവർ കഠിനമായ വ്രതം നോൽക്കും. ആ സമയത്ത് മദ്യം, മാംസം എന്നിവ ഒഴിവാക്കുകയും ബ്രഹ്മചര്യം പാലിക്കുകയും ചെയ്യും. ഈ വ്രതകാലം കഴിഞ്ഞാൽ അവർക്ക് സാധാരണ ജീവിതത്തിലേക്ക് വരാം.

​മാനസികമായ അർപ്പണം: 'ബലി' എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് ഭക്തൻ തന്റെ അഹങ്കാരത്തെയും ശരീരത്തെയും ദേവിക്ക് സമർപ്പിക്കുന്നു എന്നാണ്. ഇത് ഒരു ആത്മീയമായ ചടങ്ങാണ്. അല്ലാതെ ജീവിതകാലം മുഴുവൻ കഷ്ടപ്പാടുകൾ അനുഭവിക്കണമെന്നോ ഒറ്റപ്പെട്ട് കഴിയണമെന്നോ ഒരർത്ഥവുമില്ല.
​സാമൂഹിക അംഗീകാരം: പഴയകാലത്ത് ചില തെറ്റിദ്ധാരണകൾ ഉണ്ടായിരുന്നെങ്കിലും, ഇന്ന് കോമരങ്ങളെ ആദരവോടെയാണ് സമൂഹം കാണുന്നത്. അവർക്ക് സമൂഹത്തിന്റെ എല്ലാ മേഖലകളിലും ഇടപെടാൻ സാധിക്കും.
​ചുരുക്കത്തിൽ, കോമരമായിരിക്കുന്നത് കൊണ്ട് ജീവിതത്തിൽ പുരോഗതി ഉണ്ടാകില്ലെന്നോ തടസ്സങ്ങൾ ഉണ്ടാകുമെന്നോ വിചാരിക്കേണ്ടതില്ല. ഭക്തിയും സാധാരണ ജീവിതവും അവർ ഒരേപോലെ കൊണ്ടുപോകുന്നു.
കൊടുങ്ങല്ലൂർ ഭരണിയിലെ ഏറ്റവും വികാരനിർഭരവും ആവേശകരവുമായ രണ്ട് വശങ്ങളാണ്

കാവുതീണ്ടലും ത ലമു റിക്കലും.

​ കാവുതീണ്ടൽ (അശ്വതി കാവുതീണ്ടൽ)
​ഭരണി ഉത്സവത്തിലെ ഏറ്റവും പ്രധാനപ്പെട്ട ചടങ്ങാണിത്. മീനമാസത്തിലെ അശ്വതി നക്ഷത്രത്തിലാണ് ഇത് നടക്കുന്നത്.
​പ്രതീകാത്മകമായ യുദ്ധം: പണ്ട് കാലത്ത് കൊടുങ്ങല്ലൂർ ഭഗവതിയും കാളിയും തമ്മിലുള്ള യുദ്ധത്തിന്റെ പ്രതീകമായാണ് ഇതിനെ കാണുന്നത്.

​ചടങ്ങുകൾ: വലിയ തമ്പുരാൻ പട്ടുക്കുട നിവർത്തുന്നതോടെ ക്ഷേത്രത്തിന് ചുറ്റും കാത്തുനിൽക്കുന്ന ആയിരക്കണക്കിന് കോമരങ്ങൾ ആവേശത്തോടെ ഓടി ക്ഷേത്രമതിൽക്കെട്ടിന് അകത്തേക്ക് പ്രവേശിക്കുകയും ​ക്ഷേത്രം അശുദ്ധമാക്കൽ: കയ്യിലുള്ള വടികൊണ്ട് ക്ഷേത്രത്തിൻ്റെ ഭിത്തികളിൽ അടിച്ചും മേൽക്കൂരയിൽ ഓടുകൾ എറിഞ്ഞും അവർ പ്രതീകാത്മകമായി ക്ഷേത്രം അശുദ്ധമാക്കുന്നു.
​അടച്ചുപൂട്ടൽ: കാവുതീണ്ടൽ കഴിഞ്ഞാൽ ക്ഷേത്രം ശുദ്ധികലശത്തിനായി അടയ്ക്കും. പിന്നീട് കുറച്ചു ദിവസത്തേക്ക് ഭക്തർക്ക് പ്രവേശനമുണ്ടാകില്ല.

ത ലമു റിക്കൽ (വെളിച്ചപ്പാടുകളുടെ രക്തസമർപ്പണം)
​കോമരങ്ങൾ തങ്ങളുടെ വാളുകൊണ്ട് സ്വന്തം തലയിൽ വെട്ടി രക്തം ചിന്തുന്ന രീതിയാണിത്. ഇതിനു പിന്നിൽ ചില ആത്മീയവും ചരിത്രപരവുമായ കാരണങ്ങളുണ്ട്:
​ഭക്തിയുടെ പരകോടി: ഭക്തി മൂത്ത് 'അർപ്പണബോധം' കൂടുമ്പോഴാണ് കോമരങ്ങൾ ഇങ്ങനെ ചെയ്യുന്നത്. തന്റെ രക്തം ദേവിക്ക് ബലിയായി നൽകുന്നു എന്നാണ് ഇതിലെ സങ്കൽപ്പം.

കണ്ണകിയുടെ കോപം: മധുര ദഹിപ്പിച്ച ശേഷം ക്രോധത്തോടെ എത്തിയ കണ്ണകിയെ ശാന്തയാക്കാൻ ഭക്തർ തങ്ങളുടെ രക്തം നൽകി ആശ്വസിപ്പിച്ചു എന്നൊരു ഐതിഹ്യം ഇതിനു പിന്നിലുണ്ട്. പിന്നീട് ​മുറിവ് ഉണങ്ങൽ: അതിശയിപ്പിക്കുന്ന ഒരു കാര്യം, ഇങ്ങനെ തലമുറിക്കുന്ന കോമരങ്ങൾ മുറിവിൽ ഭസ്മം (പ്രധാനമായും കൊടുങ്ങല്ലൂർ ക്ഷേത്രത്തിലെ മഞ്ഞൾപ്പൊടി കലർന്ന ഭസ്മം) മാത്രമാണ് പുരട്ടാറുള്ളത്. ഇത് വളരെ വേഗത്തിൽ ഉണങ്ങുമെന്നാണ് വിശ്വാസം.
​മാനസികാവസ്ഥ: ഒരു പ്രത്യേക താളത്തിനൊത്ത് ഉറഞ്ഞുതുള്ളുമ്പോൾ (Trance state) അവർക്ക് ശാരീരികമായ വേദന അനുഭവപ്പെടാറില്ല എന്ന് പറയപ്പെടുന്നു.
​നിങ്ങൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ:​ഈ ചടങ്ങുകൾ കാണുമ്പോൾ നമുക്ക് ഭയം തോന്നാമെങ്കിലും, അവിടെ പങ്കെടുക്കുന്നവർക്ക് ഇത് വലിയൊരു ആത്മീയ അനുഭൂതിയാണ് ❤️🙏
കടപ്പാട്

03/04/2026

വൈശാഖമാസം /മാധവ മാസം

ഏപ്രിൽ 18 മുതൽ മെയ് 16 വരെ വ്രതവിശുദ്ധി നിറയും "വൈശാഖമാസപുണ്യകാലം".

വ്രതവിശുദ്ധി നിറയും വൈശാഖമാസം

ഗുരുവായൂര്‍ ഉള്‍പ്പെടെയുള്ള വൈഷ്ണവ ക്ഷേത്രങ്ങളിലെല്ലാം അതീവ പ്രാധാന്യത്തോടെ ആചരിച്ചു വരുന്ന വൈശാഖപുണ്യമാസം ആരംഭിക്കുന്നു. ഏപ്രില്‍ 18 മുതല്‍ മേയ് 16 വരെയാണു ഈ വര്‍ഷത്തെ വൈശാഖമാസാചരണം. ഈശ്വരാരാധനയ്ക്ക് വിശിഷ്യാ വിഷ്ണു ആരാധനയ്ക്ക് ശ്രേഷ്ഠമായ മാസങ്ങളാണ് മാഘം, വൈശാഖം, കാര്‍ത്തികം എന്നിവ.ഈ മൂന്നുമാസങ്ങളില്‍ അതിശ്രേഷ്ഠമാണ് വൈശാഖം.മാധവനായ വിഷ്ണുവിനു പ്രിയങ്കരമായതിനാല്‍ മാധവ മാസം എന്നും വൈശാഖം അറിയപ്പെടുന്നു. പൗര്‍ണ്ണമി ദിനത്തില്‍ വിശാഖം നക്ഷത്രം വരുന്ന മാസമാണു വൈശാഖം.

വിശാഖാതാരകായുക്താ വൈശാഖീ പൂര്‍ണ്ണിമാ ഭവേത്
സാ വൈശാഖീ യത്ര മാസി സ വൈശാഖഃ പ്രകീര്‍ത്തിതഃ

(ശബ്ദരത്‌നാവലി)
വൈശാഖീ പൗര്‍ണമാസീ ച സംയുതാ ച വിശാഖയാ (ബൃഹദ്ധര്‍മ്മപുരാണം 15:25)

സ്‌കന്ദപുരാണം വൈഷ്ണവ ഖണ്ഡത്തിലെ വൈശാഖമാഹാത്മ്യം(25അദ്ധ്യായങ്ങള്‍),പദ്മ പുരാണം പാതാള ഖണ്ഡത്തിലെ വൈശാഖമാഹാത്മ്യം(21 അദ്ധ്യായങ്ങള്‍) എന്നിവ ഈ മാസത്തിന്റെ പവിത്രത വ്യക്തമാക്കുന്നു.

‘മാസാനാം ധര്‍മ്മ ഹേതൂനാം വൈശാഖശ്‌ചോത്തമം’ എന്നും ‘ന മാധവ സമോ മാസോ ന കൃതേന സമം യുഗം’ എന്നും ‘മാധവഃ പരമോ മാസഃ ശേഷശായിപ്രിയഃ സദാ’ എന്നും സ്‌കന്ദപുരാണം (വൈശാഖമാഹാത്മ്യം 1:14, 2:1, 2:6). സര്‍വവിദ്യകളിലും ശ്രേഷ്ഠമായ വേദമെന്നതു പോലെ,സര്‍വമന്ത്രങ്ങളിലും ശ്രേഷ്ഠമായ പ്രണവമെന്നതു പോലെ, സര്‍വവൃക്ഷങ്ങളിലും ശ്രേഷ്ഠമായ കല്‍പവൃക്ഷമെന്നതു പോലെ, സര്‍വപക്ഷികളിലും ശ്രേഷ്ഠനായ ഗരുഡനെന്നതു പോലെ, സര്‍വനദികളിലും ശ്രേഷ്ഠയായ ഗംഗയെന്നതു പോലെ, സര്‍വ രത്‌നങ്ങളിലും ശ്രേഷ്ഠമായ കൗസ്തുഭമെന്നതു പോലെ, സര്‍വമാസങ്ങളിലും ശ്രേഷ്ഠമായത് വൈശാഖമാണ്.

വൈശാഖ മാസത്തിലെ മുപ്പത് ദിവസങ്ങളും പുണ്യദിനങ്ങളാണ്(ത്രിംശച്ച തിഥയഃ പുണ്യാ വൈശാഖേ മേഷഗേ രവൗ: വൈശാഖമാഹാത്മ്യം 22:2). ഈ മാസത്തില്‍ സ്‌നാനം, ദാനം, തപം, ഹോമം, ദേവതാര്‍ച്ചന തുടങ്ങിയ സത്കര്‍മ്മങ്ങള്‍ അനുഷ്ഠിക്കണം(സ്‌നാനം ദാനം തപോ ഹോമോ ദേവതാര്‍ച്ചന സത്ക്രിയാഃ വൈശാഖമാഹാത്മ്യം22:4).വൈശാഖത്തിലെ സ്‌നാനം, ദാനം, വിഷ്ണുപൂജ എന്നിവയുടെ മഹിമ വ്യക്തമാക്കുന്ന നിരവധി കഥകള്‍ പദ്മ/സ്‌കന്ദ പുരാണങ്ങളില്‍ കാണാം.

വൈശാഖ മാസത്തിന്റെ പ്രാധാന്യങ്ങൾ

വൈശാഖത്തില്‍ പ്രഭാതസ്‌നാനത്തിനു വളരെയധികം പ്രാധാന്യം കല്‍പ്പിച്ചിരിക്കുന്നു. മഹാവിഷ്ണു പ്രീതി നേടാന്‍ വൈശാഖസ്‌നാനത്തിനു തുല്യമായ മറ്റ് പുണ്യകര്‍മ്മമില്ല.

(നാളനേന സദൃശോ ലോകേ
വിഷ്ണുപ്രീതിവിധായകഃ
വൈശാഖസ്‌നാനനിരതേ
മേഷേ പ്രാഗര്യമോദയാത് : വൈശാഖമാഹാത്മ്യം 1:15).

വൈശാഖമാസത്തില്‍ ത്രിലോകങ്ങളിലുമുള്ള സര്‍വതീര്‍ത്ഥങ്ങളുടേയും സാന്നിധ്യം എല്ലാ നദികളിലും, ജലാശയങ്ങളിലും സൂര്യോദയം കഴിഞ്ഞ് ആറു നാഴിക വരെ ഉണ്ടാകും എന്നതിനാല്‍ പ്രാതഃസ്‌നാനം സര്‍വതീര്‍ത്ഥസ്‌നാന ഫലം നല്‍കുന്നു എന്ന് പദ്മ പുരാണവും സ്‌കന്ദ പുരാണവും പറയുന്നു.

ദാനകര്‍മ്മങ്ങള്‍ക്ക് അനുയോജ്യമാസവുമാണ് വൈശാഖം. വൈശാഖ ദാനങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ടത് ജല ദാനമാണ്

(‘ന ജലേന സമം ദാനം’വൈശാഖമാഹാത്മ്യം 2:2,
‘സര്‍വദാനേഷു യത് പുണ്യം സര്‍വതീര്‍ഥേഷു യത് ഫലം തത്ഫലം സമവാപ്‌നോതി മാധവേ ജല ദാനതഃ’വൈശാഖമാഹാത്മ്യം22:11).

അതു പോലെ തന്നെ യാത്ര ചെയ്തു വലഞ്ഞു വരുന്ന പഥികര്‍ക്ക് വിശ്രമിക്കുവാന്‍ വഴിയമ്പലങ്ങളും, തണ്ണീര്‍ പന്തലുകളും നിര്‍മ്മിച്ച് ജലം ദാനം ചെയ്യുന്നതും യാത്രികര്‍ക്ക് ഛത്രം(കുട), പാദുകം(ചെരിപ്പ്), വ്യജനം(വിശറി), അന്നം(ആഹാരം), പര്യങ്കം(കിടക്ക), കംബളം(പുതപ്പ്), തണുപ്പു നല്‍കുന്ന കര്‍പ്പൂരം, ചന്ദനം, ഗോരോചനം, കസ്തൂരി തുടങ്ങിയ സുഗന്ധദ്രവ്യങ്ങള്‍ എന്നിവ ദാനം ചെയ്യുന്നതും പുണ്യദായകമായി കരുതപ്പെടുന്നു.

ഗ്രീഷ്മ ഋതുവില്‍(വേനല്‍ക്കാലം) ആണു വൈശാഖ മാസം. വേനല്‍ക്കാലത്ത് ഏറ്റവും ആവശ്യമായത് ജല,ഛത്ര,പാദുക, വ്യജന, അന്ന ദാനങ്ങള്‍ തന്നെ. ഇതു മനസ്സിലാക്കിയാണു വൈശാഖ മാസത്തിലെ ദാനങ്ങള്‍ ചിട്ടപ്പെടുത്തിയിരിക്കുന്നത്.

വൈശാഖ മാസം കേരളത്തിലും ഭക്തി പൂര്‍വം ആചരിച്ചിരുന്നു. ഗുരുവായൂര്‍ ഉള്‍പ്പെടെയുള്ള വൈഷ്ണവ ക്ഷേത്രങ്ങളില്‍ വൈശാഖപുണ്യകാലം ആചരിക്കുന്ന പതിവുണ്ട്. സ്‌കന്ദ പുരാണത്തിലെ വൈശാഖമാഹാത്മ്യം കിളിപ്പാട്ടു രൂപത്തില്‍ മലയാളത്തില്‍ ലഭ്യമാണ്.

ഒരു ദിവസം ഒരു അദ്ധ്യായം എന്ന ക്രമത്തില്‍ മുപ്പത് ദിവസങ്ങള്‍ കൊണ്ട് വൈശാഖ മാഹാത്മ്യം കിളിപ്പാട്ട് സമ്പൂര്‍ണ്ണമായി പാരായണം ചെയ്യുക എന്നതാണ് രീതി.

ഭാഗവത പാരായണം/സപ്താഹം, വിഷ്ണു പുരാണ പാരായണം, നിള, പെരിയാര്‍, പമ്പ തുടങ്ങിയ നദികളിലും പുണ്യതീര്‍ത്ഥങ്ങളിലും സ്‌നാനം, ശ്രാദ്ധം, തര്‍പ്പണം തുടങ്ങിയവ അനുഷ്ഠിക്കല്‍ എന്നിവയും നടന്നിരുന്നു.

ചക്കയും മാങ്ങയുമെല്ലാം സമൃദ്ധമായ ഈ മാസത്തില്‍ അവ വഴിയാത്രികര്‍ക്കും മറ്റ് ആവശ്യക്കാര്‍ക്കും ദാനം ചെയ്യുകയും പതിവായിരുന്നു. ജലദാനവും അന്നദാനവും വൈശാഖമാസത്തില്‍ അതീവ പുണ്യദായകങ്ങളായി കരുതപ്പെട്ടിരുന്നതിനാല്‍ തണ്ണീര്‍പ്പന്തലുകളും വഴിയോര വിശ്രമകേന്ദ്രങ്ങളും ജലവും സംഭാരവും പാഥേയവും നല്‍കി യാത്രികരെ സമാശ്വസിപ്പിച്ചു പോന്നു.

വിഷ്ണു ക്ഷേത്രദര്‍ശനം, ഉപവാസം, സഹസ്രനാമ ജപം, ദാനം നല്‍കല്‍ എന്നിവ വിധിപ്രകാരം അനുഷ്ഠിച്ചിരുന്ന പുണ്യശാലികളും കേരളത്തില്‍ ഉണ്ടായിരുന്നു.

വൈശാഖമാസം മുഴുവന്‍ വിഷ്ണുവിനെ പൂജിച്ചാല്‍ ഒരു വര്‍ഷം മുഴുവന്‍ വിഷ്ണുപൂജ ചെയ്ത ഫലം ലഭിക്കും. പ്രാതഃസ്‌നാനവും ജപവും ചെയ്തു വിഷ്ണു നിവേദ്യം ഭക്ഷിച്ച് ഇന്ദ്രിയങ്ങളെ അടക്കിയും ഉപവാസാദികള്‍ അനുഷ്ഠിച്ചും വൈശാഖ വ്രതം ആചരിക്കാം.

വൈശാഖമാസത്തിലെ ദിവസങ്ങളില്‍ എല്ലാം സ്‌നാനം ചെയ്യുമ്പോള്‍ ജപിക്കേണ്ട മന്ത്രങ്ങള്‍ ഇവയാണ്

വൈശാഖംസകലം മാസം മേഷസംക്രമണേരവേഃ പ്രാതഃസനിയമഃസ്‌നാസ്യേപ്രീയതാം മധുസൂദനഃ മധുഹന്തുഃപ്രസാദേനബ്രാഹ്മ്ണാനാമനുഗ്രഹാത് നിര്‍വിഘ്‌നമസ്തുമേപുണ്യം വൈശാഖസ്‌നാനമന്വഹം മാധവേമേഷഗേഭാനൗമുരാരേമധുസൂദന പ്രതഃസ്‌നാനേനമേനാഥയഥോക്തഫലദോഭവ
യഥാ തേ മാധവോ മാസോ വല്ലഭോ മധുസൂദന പ്രാതസ്‌നാനേനമേതസ്മിന്‍ഫലദഃ പാപഹാഭവ

(പദ്മപുരാണം പാതാളഖണ്ഡം 95:8,9,10,11) മ

ധുസൂദന ദേവേശ വൈശാഖേ മേഷഗോ രവൗ
പ്രാതഃസ്‌നാനം കരിഷ്യാമി നിര്‍വിഘ്‌നം കുരു മാധവ

(സ്‌കന്ദ പുരാണംവൈശാഖമാഹാത്മ്യം 4:33)

നദികള്‍, കുളങ്ങള്‍, തടാകങ്ങള്‍, ചോലകള്‍, കിണര്‍ തുടങ്ങിയവയിലെ ജലത്തില്‍ വിഷ്ണുസ്മരണയോടെ പ്രാതഃസ്‌നാനം ചെയ്യണം. സ്‌നാനശേഷം യഥാവിധി തര്‍പ്പണം, ജപം, പൂജ, ദാനം എന്നിവ അനുഷ്ഠിക്കണം.

പ്രഭാതത്തിലും മധ്യാഹ്നത്തിലും സായാഹ്നത്തിലും മഹാവിഷ്ണുവിനേയും മഹാലക്ഷ്മിയേയും പൂജിക്കുകവും ചെയ്യണം. ഇങ്ങനെ വിധിപ്രകാരം അനുഷ്ഠിക്കുന്ന വൈശാഖ വ്രതം സകല ഐശ്വര്യങ്ങളും പ്രദാനം ചെയ്യും.

അക്ഷയ തൃതീയ, ബലരാമ ജയന്തി, വൈശാഖ ശുക്ലപക്ഷ ദ്വാദശി, മോഹിനി വരൂഥിനി ഏകാദശികള്‍, ശങ്കരാചാര്യ ജയന്തി, നരസിംഹ ജയന്തി, വൈകാശി വിശാഖം, ബുദ്ധ പൂര്‍ണ്ണിമ, പെരിയാള്‍വാര്‍ ജയന്തി, ദത്താത്രേയ ജയന്തി എന്നിങ്ങനെ വിശേഷ ദിനങ്ങള്‍ പലതുണ്ട്

03/04/2026

*പ്രഭാത ചിന്തകൾ*

നാം കാണുന്ന പോലെ അല്ല ഈ ലോകം. നാം ചിലരെ അവർ എത്ര ഭാഗ്യവാന്മാർ എന്ന് കരുതുകയും ആ ജീവിതം നമുക്ക്‌ ലഭ്യമായില്ലല്ലൊ എന്ന് ദുഖിക്കുകയും ചെയ്യുന്നു.
പക്ഷെ പ്രതിസന്ധികളും വേദനകളും ഇല്ലാത്ത ആരും തന്നെ ഈ ലോകത്ത്‌ ഇല്ല എന്നതാണ്‌ വാസ്തവം.
പ്രതിസന്ധികളിലൂടെ കടന്നു പോകുമ്പോഴാണ് ജീവിതം കൂടുതൽ പാകപ്പെടുന്നത്.
നാം കാണുന്ന ഓരോ മുഖങ്ങളും അങ്ങനെയുള്ള പല സങ്കടങ്ങളും ഒളിപ്പിക്കുന്നവയാണ്. ആരുടെ സങ്കടങ്ങളെയും വില കുറച്ച് കാണരുത്.
ഏതു കാര്യങ്ങളെയും ആലോചനയോടെ സമീപിക്കുകയും ചിന്തിക്കുകയും കാര്യങ്ങൾ മനസ്സിലാക്കി പ്രവർത്തിക്കുകയും വേണം.

🙏🏻 *സുപ്രഭാതം*🙏🏻

03/04/2026

*🌄🌞 പ്രഭാത ചിന്തകൾ🌞 🌄*
*13 ചൈത്രം 1948*
*20 മീനം 1201*
*03 ഏപ്രിൽ 2026*
*വെള്ളി*

*🌻 നമുക്ക് നമ്മിലുള്ള വിശ്വാസം.. അതാണ് വലുത്.. ആ വിശ്വാസം കരുത്തായി, കൈമുതലായി കൂടെയുണ്ടെങ്കിൽ ജീവിത വഴികളിൽ വെളിച്ചമണയാതെ ഉണ്ടാകും... ഏതിരുട്ടിലും മുന്നേറാനുള്ള സാധ്യതയായി കൂടെ അത്‌ നിലനിൽക്കും...*

*🌺 മധുരമായി മാറുന്ന ചില സാമീപ്യങ്ങൾ.. മധുരമേകുന്ന ചില അനുഭവങ്ങൾ... മധുരമൂറുന്ന ചില വാക്കുകൾ.. ഇതൊക്കെയുള്ളതുകൊണ്ടല്ലേ നമ്മുടെയൊക്കെ ജീവിതം മധുരമുള്ളതാകുന്നത്..*

*🌹ജീവിതം മധുരമുള്ളതാകട്ടെ... ഒപ്പം മധുരമാകാനും സാധിക്കട്ടെ..*

*🌅🔆ശുഭദിനം നേരുന്നു🔆🌅*

Address

Thali, Pilakkad, Thrissur
Varavoor
680585

Alerts

Be the first to know and let us send you an email when കീഴ്ത്തളി ശ്രീ മഹാദേവ ക്ഷേത്രം - Keezhthali Sree Mahadeva Temple posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Place Of Worship

Send a message to കീഴ്ത്തളി ശ്രീ മഹാദേവ ക്ഷേത്രം - Keezhthali Sree Mahadeva Temple:

Share

Category