21/08/2026
സ്നേഹമുള്ളവരെ,
നമ്മുടെ ഇടവകയുടെ ഓണാഘോഷ പരിപാടികൾ നാളെ രാവിലെ 9:30 ക്ക് ആരംഭിക്കും. പ്രായ ഭേദമന്യേ എല്ലാവരെയും ഉൾക്കൊള്ളിച്ചുകൊണ്ട് ഉള്ള ഓണ മത്സരങ്ങളാണ് ക്രമീകരിച്ചിരിക്കുന്നത്. ഉച്ചയ്ക്ക് പായസത്തോടുകൂടി ഓണാഘോഷ പരിപാടികൾ അവസാനിക്കുന്നതും ആയിരിക്കും. എല്ലാവരുടെയും സാന്നിധ്യവും പ്രോത്സാഹനവും ഉണ്ടാകണമെന്ന് ഓർമിപ്പിക്കുന്നു. ഓണാഘോഷ പരിപാടികൾ ഭംഗിയാക്കാൻ സ്പോൺസർമാരായി കടന്നുവന്ന സിഗ്നേച്ചർ SHG ക്കും, സഹായം നൽകിയ കുടുംബാംഗങ്ങൾക്കും നന്ദി അറിയിക്കുന്നതോടൊപ്പം എല്ലാവരെയും ഈ ഓണാഘോഷ പരിപാടിയിലേക്ക് ഹൃദ്യമായി സ്വാഗതം ചെയ്യുകയും ചെയ്യുന്നു.