03/06/2018
വിദ്യാഭാസ സഹായ വിതരണം നടത്തി
(02 ജൂൺ 2018 ശനി)
കമ്പംമെട്ട്: ദിവ്യജ്വാല പ്രെയർ ഫെല്ലോഷിപ്പ് ചർച്ചിന്റെ അഭിമുഖ്യയത്തിൽ സൗജന്യ പഠന സഹായം വിതരണം നടത്തി. അച്ചക്കട ദിവ്യജ്വാല ചർച്ചിൽ വെച്ചുനടന്ന യോഗത്തിൽ ഫെല്ലോഷിപ്പിന്റെ പ്രസിഡന്റ് പാസ്റ്റർ എ. എം. ലാലു അധ്യക്ഷത വഹിച്ചു, കമ്പംമെട്ട് എസ്. ഐ. ശ്രീ. കെ. എ. ജോസ് ഉദ്‌ഘാടനം ചെയ്തു സംസാരിച്ചു. കരുണാപുരം പഞ്ചായത്ത് സ്റ്റാൻഡിന് കമ്മിറ്റി ചെയർമാൻ ശ്രീ. റ്റോമി പ്ലാവുവെച്ചതിൽ , വാർഡ് മെംമ്പർ ശ്രീ. സേവ്യർ ജോണ് എന്നിവർ ആശംസകൾ നേർന്നു. ദിവ്യജ്വാല ചർച്ചിന്റെ ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായിട്ടാണ് 40 ഓളം കുട്ടികൾക്ക് കുട, ബുക്ക് കിറ്റ് എന്നിവ വിതരണം ചെയ്തത്. കൂടാതെ 5 നിർധനരായ രോഗികൾക്ക് ചികിത്സാ സഹായ വിതരണവും നടത്തി. പാസ്റ്റർ ജോസ് മാമൻ നേതൃത്വം നൽകി.