Sreekrishna Swami Durga Devi Temple Edayam

Sreekrishna Swami Durga Devi Temple Edayam Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Sreekrishna Swami Durga Devi Temple Edayam, Hindu temple, Valakom.

ശ്രീകൃഷ്ണ ജയന്തിയോട് അനുബന്ധിച്ച്  ക്ഷേത്രം മേൽശാന്തി Sarath S. Namboothiri യുടെ കാർമികത്വത്തിൽ ക്ഷേത്രാങ്കണത്തിൽ നടന്ന ...
26/08/2024

ശ്രീകൃഷ്ണ ജയന്തിയോട് അനുബന്ധിച്ച് ക്ഷേത്രം മേൽശാന്തി Sarath S. Namboothiri യുടെ കാർമികത്വത്തിൽ ക്ഷേത്രാങ്കണത്തിൽ നടന്ന പാൽപൊങ്കാല .

ജന്മാഷ്ടമിയോടെ അനുബന്ധിച്ച് ഇടയംശ്രീ കൃഷ്ണ ദുർഗ്ഗ ദേവി ക്ഷേത്രത്തിൽ  നടന്ന പാൽ പയാസിയ പൊങ്കാല....Sreekrishna Swami Durga...
06/09/2023

ജന്മാഷ്ടമിയോടെ അനുബന്ധിച്ച് ഇടയംശ്രീ കൃഷ്ണ ദുർഗ്ഗ ദേവി ക്ഷേത്രത്തിൽ നടന്ന പാൽ പയാസിയ പൊങ്കാല....
Sreekrishna Swami Durga Devi Temple Edayam

ഹരേ കൃഷ്ണാ.......
06/09/2023

ഹരേ കൃഷ്ണാ.......

ഹരേകൃഷ്ണാ .......പീതാംബരാ കൃഷ്ണനുണ്ണീ ഗോപാലക കണ്ണനുണ്ണീ നാരായണാ മഹാ പ്രഭോ പാഹി പാഹി  പത്മനാഭ.തുളസിക്കതിര്‍ മാലയാലെ കണ്ഠത...
06/09/2023

ഹരേകൃഷ്ണാ .......

പീതാംബരാ കൃഷ്ണനുണ്ണീ ഗോപാലക കണ്ണനുണ്ണീ
നാരായണാ മഹാ പ്രഭോ പാഹി പാഹി പത്മനാഭ.

തുളസിക്കതിര്‍ മാലയാലെ കണ്ഠത്തില്‍ ശോഭയേറും
ശ്രീകൃഷ്ണാ കണ്ണനുണ്ണീ പാഹി പാഹി ശ്യാമവര്‍ണ.

തിരുമുടിയില്‍ പീലി ചൂടി മുരളിയൂതി ചാഞ്ചാടും
ഗുരുവായൂര്‍ മേഘമാകും മേഘവര്‍ണാ നമോ നമഃ

രാധയ്ക്കു സഖിയായി മരുവും ശ്രീ കൃഷ്ണ കൃഷ്ണ
ഭഗവാനേ തുണയരുളൂ കരുണയോടെന്നുമെന്നും.

മഞ്ഞപ്പട്ടാടയുമായ് കാനനത്തില്‍ ലീലയാടും
ഗോപബാലാ മനോഹരാ പാഹിമാം ശ്രീകൃഷ്ണനുണ്ണീ .

മുരളീ തന്‍ ഗാനവുമായ് ഗോക്കളെ രസിപ്പിക്കും
മാധവനേ താമരാക്ഷാ കനിവേകൂ മേഘവര്‍ണ.

മാമുനിമാര്‍ പൂജിക്കും പാദ പത്മങ്ങളില്‍ കണ്ണാ
മനസാ വന്ദിക്കുന്നേന്‍ ദിനവും ഭക്ത്യാ ഞങ്ങള്‍ .

ഗോപികയല്ല കണ്ണാ ഞാന്‍ തവ ഭക്തയാണേ
ഗോകുല ബാലാ ഹരേ പാലനം ചെയ്ക നിത്യം .

പീതാംബരാ കൃഷ്ണനുണ്ണീ ഗോപാലക കണ്ണനുണ്ണീ
നാരായണാ മഹാ പ്രഭോ പാഹി പാഹി പത്മനാഭ....
പ്രാർഥനകളോടെ ശ്രീകൃഷ്ണ ജയന്തി ആശംസകൾ.

🕉️ഓം നമോം ഭഗവതേ വാസുദേവായ🕉️ 🕉️പ്രതിഷ്ഠ വാർഷികം🕉️1198 മിഥുനം 16 {2023 ജൂലൈ 01} ശനിയാഴ്ച പുലർച്ചെ ക്ഷേത്രം തന്ത്രിയുടെ മുഖ...
01/07/2023

🕉️ഓം നമോം ഭഗവതേ വാസുദേവായ🕉️
🕉️പ്രതിഷ്ഠ വാർഷികം🕉️
1198 മിഥുനം 16 {2023 ജൂലൈ 01} ശനിയാഴ്ച പുലർച്ചെ ക്ഷേത്രം തന്ത്രിയുടെ മുഖ്യകർമികത്വത്തിൽ പ്രതിഷ്ഠ വാർഷിക പൂജ ആരംഭിക്കുന്നതാണ്. എല്ലാ ഭക്തജനങ്ങളും പൂജയിൽ പങ്കെടുക്കണമെന്ന് ഭഗവത് നാമത്തിൽ അറിയിച്ചു കൊള്ളുന്നു.

ഇടയം  ശ്രീകൃഷ്ണ സ്വാമി ദുർഗ്ഗാദേവി ക്ഷേത്രത്തിലെ അഞ്ചാമത് പ്രതിഷ്ഠ വാർഷികം 2023 ജൂലായ് ഒന്ന്, മലയാള മാസം 1198 മിഥുനം 16 ...
15/06/2023

ഇടയം ശ്രീകൃഷ്ണ സ്വാമി ദുർഗ്ഗാദേവി ക്ഷേത്രത്തിലെ അഞ്ചാമത് പ്രതിഷ്ഠ വാർഷികം 2023 ജൂലായ് ഒന്ന്, മലയാള മാസം 1198 മിഥുനം 16 ശനിയാഴ്ച നടത്തപ്പെടുന്നു.
വൈകിട്ട് 7 മണിക്ക് കരോക്കെ ഗാനമേളയും.
എല്ലാ ഭക്ത ജനങ്ങളുടെയും സഹായ സഹകരണം അഭ്യർത്ഥിക്കുന്നു ..............

🕉️ഓം നമോം ഭഗവതേ വാസുദേവായ🕉️ 🕉️പ്രതിഷ്ഠ വാർഷികം🕉️1197 മിഥുനം 26 {2022 ജൂലൈ 10} ഞായർ പുലർച്ചെ ക്ഷേത്രം തന്ത്രിയുടെ മുഖ്യകർ...
09/07/2022

🕉️ഓം നമോം ഭഗവതേ വാസുദേവായ🕉️
🕉️പ്രതിഷ്ഠ വാർഷികം🕉️
1197 മിഥുനം 26 {2022 ജൂലൈ 10} ഞായർ പുലർച്ചെ ക്ഷേത്രം തന്ത്രിയുടെ മുഖ്യകർമികത്വത്തിൽ പ്രതിഷ്ഠ വാർഷിക പൂജ ആരംഭിക്കുന്നതാണ്. എല്ലാ ഭക്തജനങ്ങളും പൂജയിൽ പങ്കെടുക്കണമെന്ന് ഭഗവത് നാമത്തിൽ അറിയിച്ചു കൊള്ളുന്നു.

ഇടയം ശ്രീകൃഷ്ണ സ്വാമി ദുർഗ്ഗ ദേവീക്ഷേത്രത്തിലെ നാലാമത് പ്രതിഷ്ഠാ വാർഷികവും സമൂഹ സദ്യയും, മഹാദീപാരാധനയും ജൂലൈ 10, കൊല്ലവർ...
09/07/2022

ഇടയം ശ്രീകൃഷ്ണ സ്വാമി ദുർഗ്ഗ ദേവീക്ഷേത്രത്തിലെ നാലാമത് പ്രതിഷ്ഠാ വാർഷികവും സമൂഹ സദ്യയും, മഹാദീപാരാധനയും ജൂലൈ 10, കൊല്ലവർഷം 1197 മിഥുനം 26 ഞായറാഴ്ച നടത്തപ്പെടുന്നു. എല്ലാ നല്ലവരായ ഭക്ത ജനങ്ങളുടെയും സഹായ സഹകരണ സാന്നിധ്യം ക്ഷണിച്ചു കൊള്ളുന്നു.

ഹരേകൃഷ്ണാ 👏👏👏👏👏👏👏👏പൊന്നിൻകിരീടത്താൽ ശോഭയേറീടുന്നകോമളമാം  വദനാംബുജവുംപീലിയാൽ വെൺമവരുത്തിയാകൂന്തലുംഗോപിക്കുറിയും  തിരു നെറ...
15/04/2022

ഹരേകൃഷ്ണാ
👏👏👏👏👏👏👏👏

പൊന്നിൻകിരീടത്താൽ ശോഭയേറീടുന്ന
കോമളമാം വദനാംബുജവും

പീലിയാൽ വെൺമവരുത്തിയാകൂന്തലും
ഗോപിക്കുറിയും തിരു നെറ്റിയും

വനമാലയിട്ട മോഹനമേനിയും
മനതാരിലെന്നെന്നും കാണവേണം.

പൈമ്പാൽകുടിച്ചൊരാ ചെഞ്ചുണ്ടും പുഞ്ചിരീം
കണ്ണായെനിക്കെന്നും കാണവേണം.

കാപട്യമില്ലാത്ത സ്നേഹത്തിൻ നോട്ടവും
പൊന്നുണ്ണിക്കണ്ണാ കൊതിക്കുന്നു ഞാൻ.

കാൽച്ചിലമ്പിൻ നാദം കർണങ്ങളിലെത്താൻ
കാത്തു വലയുന്നുയെന്നുമെന്നും .

കൂരിരട്ടത്തുമാ പ്രേമപ്രകാശത്താൽ
കൂടെ നടക്കുന്ന കണ്ണനുണ്ണീ

ദിവ്യമാം സ്നേഹവും പ്രേമവും ഭക്തിയും
ചിത്തേ തളിർക്കാനനുഗ്രഹിക്കൂ.

കാർവർണൻ തന്നുടെ സാമീപ്യം കൈവരാൻ
നിത്യവും ഭക്ത്യാ ഭജിച്ചിടുന്നേൻ .

കൃഷ്ണാ ഹരേകൃഷ്ണാ ഗോവിന്ദ ഗോപാല
നാരായണായെന്നും കൈതൊഴുന്നേൻ .

വിഷു ആശംസകൾ....

Address

Valakom
691532

Telephone

9995911018

Website

Alerts

Be the first to know and let us send you an email when Sreekrishna Swami Durga Devi Temple Edayam posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category