05/02/2023
കെസിവൈഎം വൈക്കം ഫൊറോനാ സമിതിയുടെ പ്രവർത്തന വർഷ ഉത്ഘാടനവും കർമരേഖ അവതരണവും 65 ആം സ്ഥാപക ദിനാചരണവും നടത്തി.
ശബ്ദമില്ലാത്തവന്റെ ശബ്ദം ആകുവാൻ ക്രൈസ്തവ യുവത്വത്തെ ഉദ്ബോധിപ്പിച്ചു കൊണ്ട് ഉല്ലല ലിറ്റിൽ ഫ്ലവർ ദേവാലയത്തിൽ വച്ച് കെ സി വൈ എം വൈക്കം ഫൊറോന സമിതി ട്രഷറർ ആന്റണി ജോസഫ് കൊച്ചുപറമ്പിൽ പതാക ഉയർത്തിയത്തോട് കൂടി കെസിവൈഎം വൈക്കം ഫൊറോന സമിതിയുടെ പ്രവർത്തനവർഷ ഉദ്ഘാടനവും പ്രവർത്തന രൂപരേഖ അവതരണവും അറുപത്തിയഞ്ചാം സ്ഥാപക ദിനാചരണവും ആരംഭിച്ചു.
കെസിവൈഎം വൈക്കം ഫൊറോനാ സമിതി ഡയറക്ടർ റവ ഫാ റെജു കണ്ണമ്പുഴ പ്രവർത്തന വർഷം ഉദ്ഘാടനം ചെയ്യുകയും, സ്ഥാപക ദിന സന്ദേശം നൽകുകയും ചെയ്തു.
കെസിവൈഎം വൈക്കം ഫൊറോനാ സമിതി പ്രസിഡൻറ് ആൽവിൻ സാബു മാളിയേക്കൽ അധ്യക്ഷത വഹിച്ച യോഗത്തിൽ ഉല്ലല ലിറ്റിൽ ഫ്ലവർ ദേവാലയത്തിലെ വികാരി റവ ഫാ വിൻസെന്റ് പറമ്പത്തറ അനുഗ്രഹപ്രഭാഷണം നടത്തുകയും, കെ സി വൈ എം വൈക്കം ഫൊറോന സമിതി ജന. സെക്രട്ടറി ജെയ്സൺ ജോസഫ് ചാലുംകടവിൽ സ്വാഗതം ആശംസിക്കുകയും, കെ സി വൈ എം എറണാകുളം അങ്കമാലി മേജർ അതിരൂപത സമിതി ജന. സെക്രട്ടറി ജെറിൻ പാറയിൽ, കെ സി വൈ എം വൈക്കം ഫൊറോന സമിതി വൈസ് പ്രസിഡന്റ് ജോജി ജോളിച്ചൻ, ഉല്ലല ലിറ്റിൽ ഫ്ളവർ ദേവാലയത്തിന്റെ വൈസ് ചെയർമാൻ ഡോ. ബേബി കുമരന്തറ എന്നിവർ ആശംസ അർപ്പിച്ച് സംസാരിക്കുകയും ചെയ്‌തു. യോഗത്തിന് കെ സി വൈ എം ഉല്ലല യൂണിറ്റ് പ്രസിഡന്റ് അലൻ ജോയിസ് നന്ദി അർപ്പിച്ചു