06/10/2026
🌹അമ്മയും മന്ത്രങ്ങളും
🙌 അഭീഷ്ട സിദ്ധിരസ്തു
അമ്മ വാഗ്ദേവിമാരോട് തന്റെ സ്തുതിയായി ഒരു സ്തോത്രം രചിക്കാൻ ആവശ്യപ്പെട്ടു. അവൾ പറഞ്ഞു — ഞാൻ അതീവ പ്രസന്നയാണ്. ഭക്തന്മാരിൽ നിന്ന് ഇത് കേൾക്കാൻ എനിക്ക് ഇഷ്ടമാണ്.
ഈ സ്തോത്രങ്ങൾ ജീവിത ത്തിന്റെ പല രഹസ്യ സൂച നകളും സൂക്ഷ്മമായി ഒളിപ്പിച്ചിരിക്കുന്നു.
അതുകൊണ്ടാണ് അവ വിവേകത്തോടെ ഉപയോ ഗിക്കണം എന്ന് പറയുന്നത്. ഈ സ്തോത്രങ്ങൾ ജഗന്മാ താവായ വിശ്വജനിയെ സ്തുതിക്കുന്നു.
നിന്റെ അമ്മയെ ബഹുമാനി ക്കാൻ നിനക്ക് ആരുടെ യെങ്കിലും ശുപാർശ വേണോ?
നിന്റെ സ്നേഹം സ്വതസി ദ്ധമായിരിക്കണം. അവളുടെ നാമങ്ങൾ വായി ച്ചു തുടങ്ങി യാൽ തന്നെ നിന്റെ ഉള്ളിൽ മാറ്റങ്ങൾ നടക്കുന്നത് നീ അറിയും.
അമ്മ തന്നെയാണ് നിന്റെ ഗുരു. ഗുരുമണ്ഡല രൂപിണി — വിശ്വഗുരു.
ഗുരുവിനെ തേടി സമയം കളയേണ്ട. നിനക്ക് വേണ്ടതെല്ലാം അവൾ പഠിപ്പിക്കും. നിന്റെ ബലവും ദൗർബല്യവും അവൾ ക്കറിയാം.
ദേശം, കാലം, ആചാരം അനുസരിച്ച് നിയമങ്ങളും ചട്ടങ്ങളും മാറും. ഒരു ഉത്തരേന്ത്യക്കാരന് നല്ലതായത് ഒരു മലയാളിക്ക് ശരിയാവണമെന്നില്ല!
സഹസ്ര നാമം കൊണ്ട് തുടങ്ങുക. അതിൽ ധാരാളം മംഗളകരമായ നാമങ്ങൾ ഉണ്ട്.
ശരിയായ ഉച്ചാരണത്തിന് നല്ല ആലാപനങ്ങൾ കേൾക്കാൻ ശ്രമിക്കുക, വ്യക്തത വരുത്തുക, ഭക്തിയോടെ അർത്ഥം ഉൾക്കൊള്ളുക.
ത്രിശതിയിൽ (300 നാമങ്ങൾ), ഓരോ വരിയും പഞ്ചദശിയിലെ ബീജാക്ഷ രത്തിൽ നിന്നാണ് തുട ങ്ങുന്നത്.
സഹസ്രനാമം വാഗ്ദേവിമാർ രചിച്ചതാണെങ്കിൽ, ത്രിശതി ശിവനും പാർവ്വതിയും തത്സമയം പറഞ്ഞതാണ്.
അതുപോലെ, *ഖഡ്ഗമാലാ സ്തോത്രം ഒരു സാധാരണ ക്കാരന് ശ്രീചക്രം പൂജിക്കാ നുള്ള ഏറ്റവും എളുപ്പമുള്ള വഴി നൽകുന്നു.
മന്ത്രത്തിൽ ഭക്തിയും വിശ്വാസവും ഇല്ലെങ്കിൽ പിന്നെ എങ്ങനെ നീ ഒരു ഭക്തനാകും?
വിഷ്ണു പറയുന്നതുപോലെ അനന്യചിന്തയന്തോ മാം — ഇളക്കമില്ലാത്ത മനസ്സോടെ അവളെ പിന്തുടരുക.
ത്രിമൂർത്തികൾ (ബ്രഹ്മാവ്, വിഷ്ണു, മഹേശ്വരൻ) ഉണ്ടെങ്കിലും വേദങ്ങ ളുടെയും ഉപനിഷത്തു ക്കളുടെയും പുരാണ ങ്ങളുടെയും വലിയൊരു ഭാഗം ശക്തിയെ മഹത്വ പ്പെടുത്തുന്നു.
സ്നേഹത്തോടും ഭക്തിയോടും വിശ്വാസ ത്തോടും കൂടി ജപിക്കുന്ന ഓരോ നാമവും ഭക്തന് അമാനുഷിക ശക്തികൾ നൽകും. ഓരോ നാമത്തിനും ഒരു പ്രകമ്പനം (വൈ ബ്രേഷൻ) ഉണ്ട്.
നല്ല ഭർത്താവിനെ അന്വേ ഷിക്കുകയാണോ, നല്ല വിദ്യാഭ്യാസം, ജോലി, കടത്തിൽ നിന്ന് കരകയ റാൻ, അനാരോഗ്യം, ആന്ത രിക സമാധാനം, ജ്ഞാനോ ദയം, മുക്തി — എന്തിനു വേണ്ടിയായാലും നിനക്ക് ഒരു നാമം ഉണ്ട് — അത് അത്ഭുത മരുന്ന് പോലെ പ്രവർത്തിക്കും.
അമ്മ വളരെ ദയയുള്ള വളാണ്, നമ്മുടെ പ്രാർത്ഥ നകളിൽ പെട്ടെന്ന് തൃപ്തയാകും. ക്ഷിപ്ര പ്രസാദിനി.
ഒരാൾ എന്നോട് ദശമഹാ വിദ്യയെ കുറിച്ച് ചോദിച്ചു. ഞാൻ പറഞ്ഞു — എല്ലാം മാ ലളിതയിൽ നിന്ന് ഉണ്ടാ യതാണ്.
അവൾ ശിവജ്ഞാന പ്രദായിനിയായതിനാൽ, അമ്മ ശിവജ്ഞാന മായതിനാൽ ആത്യന്തിക ജ്ഞാനം പോലും നിനക്ക് അവളിൽ നിന്ന് ലഭിക്കും.