Melparampath Temple - Maravanthuruthu

Melparampath Temple - Maravanthuruthu Maravanthuruthu is rich in culture and religious unity with more than a couple of temples - Sree Kri

All festivals in these devotional places are taken over by the community together and celebrated in unity showing respect to their culture, tradition and human values which unites the entire Maravanthuruthu Nivaasikal (Community/People) together.

31/03/2018

ഒരിക്കലും വറ്റാത്ത നീരുവറയിൽ പ്രതിഷ്ഠിച്ച ശിവലിംഗമുള്ള ക്ഷേത്രം ഏത്?
വെള്ളാലത്ത് ശിവക്ഷേത്രം (കണ്ണൂർ - പരിയാരം)
ഏതു ക്ഷേത്രത്തിലാണ് അഭിഷേകത്തിനു ശേഷം അഭിഷേകജലം തുണികൊണ്ട് ഒപ്പിയെടുക്കുന്നത്?
തിരുവല്ല ശ്രീവല്ലഭ ക്ഷേത്രം (പത്തനംതിട്ട)
കവളപ്പാറ കൊമ്പൻ എന്ന ആന ഏതു ക്ഷേത്രത്തിലേക്കാണ് നടയിരുത്തിയത്?
ഇരിങ്ങാലക്കുട കൂടൽമാണിക്യം ക്ഷേത്രം (തൃശ്ശൂർ)
ഗുരുവായൂർ കേശവനെ നടയിരുത്തിയത് ഏത് കോവിലകമാണ്?
നിലമ്പൂർ കോവിലകം
കല്ലുകൊണ്ടുള്ള നാദസ്വരവും, കൽമണിയും, കൽചങ്ങലയും, കൽവിളക്കുമുള്ള ഒരു അപൂർവ്വ ക്ഷേത്രം?
ഓമല്ലൂർ രക്തകണ്ഠസ്വാമിക്ഷേത്രം (പത്തനംതിട്ട)
സംഗീത ധ്വനികൾ
ഉളവാക്കുന്ന കൽപ്പടവുകൾ ഉള്ള ക്ഷേത്രം?
താരാപുരം ഐരാവദേശ്വര ക്ഷേത്രം (തമിഴ്നാട്)
കിടങ്ങൂർ ക്ഷേത്രത്തിലെ കൂത്തമ്പലത്തിന്റെ ഒരു തൂണ് എന്തുകൊണ്ടാണ് നിർമ്മിച്ചിരിക്കുന്നത്?
മലകുറുന്തോട്ടി
ഏതു ക്ഷേത്രത്തിന്റെ മുഖമണ്ഡപം പണിയുമ്പോഴാണ് പെരുന്തച്ചൻ തന്റെ മകനെ ഉളി എറിഞ്ഞുകൊന്നതെന്ന് ഐതിഹ്യമുള്ളത്?
ഉളിയന്നൂർ മഹാദേവക്ഷേത്രം (എറണാകുളം)
മദ്ധ്യതിരുവിതാംകൂറിലെ തച്ചുശാസ്ത്ര വിദഗ്ദ്ധന്മാർ മഴുക്കോൽ തയ്യാറാക്കുന്നത് ഏത് ക്ഷേത്രത്തിന്റെ കൂത്തമ്പല ചുവരിൽ അടയാളപ്പെടുത്തിയിട്ടുള്ള മഴുക്കോലിന്റെ അവളവനുസരിച്ചാണ്?
ഹരിപ്പാട് സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ (ആലപ്പുഴ)
ഏതു ക്ഷേത്രത്തിലാണ് ശ്രീകോവിലിനു ചുറ്റും, താഴെയും മുകളിലുമായി കിരാതം കഥ മരത്തിൽ കൊത്തിവെച്ചിരിക്കുന്നത്?
അവിട്ടത്തൂർ ശിവക്ഷേത്രം (തൃശ്ശൂർ)

ഏതു ക്ഷേത്രത്തിലെ ശിവലിംഗ പ്രതിഷ്ഠയിലാണ് ആലിംഗനം ചെയ്തിരിക്കുന്ന മാർക്കണ്ഡയനേയും, ലിംഗത്തേയും ചുറ്റിവരിഞ്ഞ കാലപാശത്തിന്റേയും അടയാളമുള്ളത്?
തിരുക്കടയൂരിലെ ശിവലിംഗ പ്രതിഷ്ഠയിൽ (തമിഴ്നാട്)
പ്രതിഷ്ഠ ശിവന്റേതും, പൂജാരി വൈഷ്ണവനും, ഊരാണ്മ ജൈനന്റേതുമായിട്ടുള്ള ക്ഷേത്രം ഏത്?
ധർമ്മസ്ഥല (കർണ്ണാടക)
പഞ്ചപാണ്ഡവന്മാർ ഒരുമിച്ച് പ്രതിഷ്ഠിച്ചു എന്ന് ഐതിഹ്യമുള്ള ക്ഷേത്രം?
പാമ്പാടി ഐവർമഠം ശ്രീകൃഷ്ണക്ഷേത്രം (തൃശ്ശൂർ)
വില്വമംഗലത്തുനിന്നും ഗോപാലമന്ത്രോപദേശം സിദ്ധിച്ച് നിർമ്മാണം നടത്തിയതെന്ന് വിശ്വസിക്കുന്ന ക്ഷേത്രം?
അമ്പലപ്പുഴ (ശ്രീകൃഷ്ണസ്വാമിക്ഷേത്രം (ആലപ്പുഴ)
ഏത് ക്ഷേത്രത്തിലെ പ്രതിഷ്ഠാ വിഗ്രഹത്തിന്റെ പിൻവശത്താണ് ആഴമളക്കാൻ കഴിയാത്ത ദ്വാരമുള്ളത്?
തിരുന്നാവായ നാവാമുകുന്ദ ക്ഷേത്രം (മലപ്പുറം)
ഏറ്റുമാനൂർ, കടുത്തുരുത്തി,വൈക്കം എന്നീ ക്ഷേത്രങ്ങളിൽ ഒരേ ദിവസം തന്നെ തൊഴണം എന്ന ഐതിഹ്യത്തിന്റെ കാരണമെന്ത്?
ഈ മൂന്നു ക്ഷേത്രങ്ങളിലും ഖരമഹർഷി ഒരേ ദിവസം തന്നെ പതിഷ്ഠ നടത്തി എന്ന സങ്കല്പ്പത്താൽ.
ഖരമഹർഷിയുടെ
വലതു കൈയ്യിലുണ്ടായിരുന്ന ശിവലിംഗം പ്രതിഷ്ഠിച്ച ക്ഷേത്രം ഏത്?
വൈക്കം മഹാദേവ ക്ഷേത്രം (കോട്ടയം)
ഖരമഹർഷിയുടെ
ഇടതു കൈയ്യിലുണ്ടായിരുന്ന ശിവലിംഗം പ്രതിഷ്ഠിച്ച ക്ഷേത്രം ഏത്?
ഏറ്റുമാനൂർ മഹാദേവക്ഷേത്രം (കോട്ടയം)
ഖരമഹർഷിയുടെ കഴുത്തിൽ ഇറുക്കിപിടിച്ചിരുന്ന ശിവലിംഗം ഏത് ക്ഷേത്രത്തിലാണ് പ്രതിഷ്ഠിച്ചത്?
കടുത്തുരുത്തി മഹാദേവക്ഷേത്രം (കോട്ടയം)
ഖരമഹർഷിയുടെ ശിഖരത്തിൽ (തലയിൽ) വെച്ച ശിവലിംഗം പ്രതിഷ്ഠിച്ച ക്ഷേത്രം ഏത്?
ഒറ്റശേഖരമംഗലം മഹാദേവക്ഷേത്രം (തിരുവനന്തപുരം)

31/03/2018

രാമസേതു

ഓരോ ഹൈന്ദവവിശ്വാസികളും വായിക്കേണ്ടത്... അറിയേണ്ടത്...
രാമസേതു സത്യം എന്നു ശാസ്ത്ര ലോകം കണ്ടെത്തിയിട്ട് ദിവസങ്ങള് ആയില്ല ..!!
രാമസേതു - ലോകത്തിലെ അത്ഭുതവും രാമായണത്തിലെ ജീവിക്കുന്ന തെളിവുകളും
രാവണന് അപഹരിച്ചു കൊണ്ട് പോയ സിതാ ദേവിയെ അന്വഷിച്ച് രാമേശ്വരത്ത് എത്തിയ രാമനും ലക്ഷ്മണനും വാനര സേനയും രാമശേരത്തു നിന്ന് ലങ്കയിലേക്ക് കടക്കാന് വെള്ളത്തില് പൊങ്ങി കിടക്കുന്ന കല്ലുകള് കൊണ്ട് ഉണ്ടാക്കിയ വലിയ സേതു അഥവാ പാലം ആണ് രാമാ സേതു .രാമാ ഭക്തിയില് നിറഞ്ഞ വാനര സേന ഓരോ ശിലയിലും രാമാ എന്ന് എഴുതി ആണ് ഈ പാലത്തില് കല്ലുകള് ഇട്ടതു എന്ന് രാമായണത്തില് പറയുന്നു .രാമായണത്തിന്റെ യും രാമന് ജീവിച്ചിരുന്ന കാലപ്പഴക്കം ആയ ഏതാണ്ട് 1750000 വര്ഷം പഴക്കം തന്നെ ആണ് ഇതിന്റെ കല്ലുകള്ക്കും ശാസ്ത്രകാരന്മാര് നിശ്ചയിച്ചിരിക്കുന്നത് .നാസ എടുത്ത ചിത്രങ്ങളില് നിന്നും ഇത് മനുഷ്യ നിര്മ്മിതമായ ഒരു പാലം ആണെന്ന് തെളിഞ്ഞിരുന്നു .രാമായണത്തില് പറഞ്ഞിരിക്കുന്ന ഓരോ കാര്യങ്ങളും ഈ ലോകത്തില് സത്യമായി നില കൊള്ളുമ്പോള് അതിലൊന്നായി പവിത്രമായ രാമസേതുവും അങ്ങനെ തല ഉയര്ത്തി നില്ക്കുന്നു .ഈ രമ സേതു ഉപയോഗിച്ച് രാമനും തന്റെ സേനയും ലങ്കയില് കടക്കുകയും രാവണനില് നിന്നും സിത ദേവിയെ മോചിപ്പിക്കുകയും ചെയ്തു ..
ശ്രീലങ്കയിലെ മാന്നാർ ദ്വീപിനും ഇന്ത്യയിലെ രാമേശ്വരത്തിനും ഇടക്ക് നാടയുടെ ആകൃതിയിൽ വെള്ളത്തില് പ്ങ്ങി കിടക്കുന്ന കല്ലുകള് കൊണ്ട് നിര്മ്മിച്ച ഉയർന്ന പ്രദേശമാണ് രാമസേതു. ന്നറിയപ്പെടുന്നു. കടലിലെ ജലപ്രവാഹം നിമിത്തം പവിഴപ്പുറ്റുകളിൽ മണൽ നിക്ഷേപിക്കപ്പെട്ട് രൂപം കൊണ്ട തിട്ടാണിത് . 30 കി.മി നീളമുള്ള രാമ സേതു ഭാരതത്തിനും ശ്രീലങ്കയ്ക്കും ഇടക്കുള്ള പാലമായി ഉപയോഗിച്ചിരുന്നു എന്ന് ചില ഗവേഷണങ്ങൾ തെളിയിക്കുന്നു . 1480 CE യിൽ ഉണ്ടായ കൊടുങ്കാറ്റിൽ പെടുന്നത് വരെ ഇത് ജല പരപ്പിനു മുകളിൽ കാണാമായിരുന്നു എന്ന് ചില പുരാതന രേഖകൾ പറയുന്നു.

31/03/2018

മഹാദേവനും വിവിധ മൂര്ത്തി ഭേദങ്ങളും:-
ആൽച്ചുവട്ടിൽ ദക്ഷിണാഭിമുഖമായിരുന്ന് സാധകൻമാർക്ക് ജ്ഞാനോപദേശം ചെയ്യുന്ന ശിവൻ ദക്ഷിണാമൂർത്തിയായി കരുതപ്പെടുന്നു. ശുകപുരം ഗ്രാമത്തിലെ ദക്ഷിണാമൂർത്തി ക്ഷേത്രം ഈ സങ്കൽപത്തിലുള്ളതാണ്.
പാലാഴി കടഞ്ഞപ്പോൾ ഉയർന്നുവന്ന കാളകൂട വിഷം പ്രപഞ്ചരക്ഷയ്ക്കായി ഭഗവാൻ ശിവൻ പാനം ചെയ്തു. ആ വിഷം ശിവ ഭഗവാന്റെ കണ്ഠത്തിൽ കുടുങ്ങി നിന്നു. അവിടം നീല നിറമായി. ആ സങ്കൽപത്തിലുള്ള ശിവനാണ് നീലകണ്ഠൻ. ചേർത്തലയ്ക്ക് സമീപമുള്ള തിരുവിഴ ക്ഷേത്രത്തിൽ നീലകണ്ഠനായി ശിവനെ ആരാധിക്കുന്നു.
കാസർഗോഡ് നീലേശ്വരത്ത് നീലേശ്വരനായി നീലകണ്ഠനെ പൂജിക്കുന്നു.
തളിപ്പറമ്പിന് സമീപം കാഞ്ഞിരങ്ങാട്ട് ശിവൻ വൈദ്യനാഥനായി ആരാധിക്കപ്പെടുന്നു. അവിടെ ഞായറാഴ്ചകളിൽ വ്രതശുദ്ധിയോടെ ദർശനം നടത്തി വഴിപാട് കഴിക്കുന്നത് രോഗശാന്തി നൽകുമെന്നാണ് വിശ്വാസം.
എറണാകുളത്തെ എറണാകുളത്തപ്പൻ കിരാതമൂർത്തിയാണ്. അർജ്ജുനനെ പരീക്ഷിക്കാൻ കാട്ടാള രൂപം ധരിച്ച ശിവഭഗവാനാണ് കിരാതമൂർത്തി എന്നാണ് സങ്കൽപം.
തിരുനാവായയ്ക്ക് സമീപം തൃപ്രങ്ങാട്ട് ശിവക്ഷേത്രത്തിൽ ശിവനെ കാലസംഹാര മൂർത്തിയായാണ് ആരാധിക്കുന്നത്. യമധർമനിൽ നിന്ന് മാർക്കണ്ഡേയനെ ശിവഭഗവാൻ രക്ഷിച്ചത് ഇവിടെ വച്ചാണെന്നാണ് സങ്കൽപം. ആയുർദോഷശാന്തിയ്ക്ക് ഇവിടെ വഴിപാട് കഴിക്കുന്നത് ഫലപ്രദമാണെന്ന് വിശ്വസിക്കപ്പെടുന്നു.
വൈക്കം മഹാദേവക്ഷേത്രത്തിൽ ഭഗവാനെ രാവിലെ ദക്ഷിണാമൂർത്തിയായും ഉച്ചയ്ക്ക് കിരാതമൂർത്തിയായും വൈകീട്ട് പാർവ്വതീസമേതനായ പരമേശ്വരനായും ആരാധിക്കുന്നു. രാവിലെ ദർശനം നടത്തിയാൽ ജ്ഞാനവും ഉച്ചയ്ക്ക് ദർശനം നടത്തിയാൽ സിദ്ധിയും പ്രാപ്തമാകുമെന്നാണ് വിശ്വാസം.
ഏറ്റുമാനൂർക്ഷേത്രത്തിൽ അഘോരമൂർത്തിയായി ശിവനെ ആരാധിക്കുന്നു. ഭക്തർക്ക് സൗമ്യനും ദുഷ്ടൻമാർക്ക് ഘോരനുമായ ഭഗവാൻ എന്നും ഘോരമില്ലാത്ത (സൗമ്യൻ) ഭഗവാനായി വാഴുന്നവൻ എന്നും മറ്റും സങ്കൽപ്പിക്കപ്പെടുന്നു.
മാവേലിക്കര കണ്ടിയൂർ ശിവക്ഷേത്രത്തിൽ പ്രധാന ശിവ പ്രതിഷ്ഠയ്ക്ക് പുറമേ ശ്രീശങ്കരൻ, വിശ്വനാഥൻ, മൃത്യുഞ്ജയൻ, പാർവ്വതീശൻ, ശ്രീകണ്ഠൻ എന്നീ ഭാവങ്ങളിലുള്ള ശിവ പ്രതിഷ്ഠകളും പ്രത്യേകം ശ്രീകോവിലുകളിലുണ്ട്. അന്തിപൂജ അവിടത്തെ സവിശേഷ വഴിപാടാണ്.
ആലുവയ്ക്ക്സമീപം തിരുവൈരാണിക്കുളം ക്ഷേത്രത്തിൽ പാർവ്വതീസമേതനായ ശിവൻ കുടികൊള്ളുന്നു എന്നാണ് സങ്കൽപം. ധനുമാസത്തിലെ തിരുവാതിരക്കാലത്ത് മാത്രമേ എല്ലാക്കൊല്ലവും അവിടെ പാർവ്വതീദേവിയുടെ നടതുറക്കുകയുള്ളൂ.

31/03/2018

ഹരേ കൃഷ്ണ ഹരേ ഗുരുവായൂരപ്പ !
ഈശ്വരന് ഉണ്ടോ? തെളിവെന്ത് ?
ശിഷ്യര് തിരക്കി. “ഋഷിവര്യ, എനിക്ക് ഈശ്വരനെക്കുറിച്ചൊന്ന് പറഞ്ഞു തരാമോ ?”
ഋഷി നിശ്ശബ്ദനായി ചിരിച്ചു. പിന്നീട് ഒരുനുള്ള് പഞ്ചസാര എടുത്ത് ശിഷ്യന്റെ നാവിലിട്ടു കൊടുത്തു. കുറച്ചു കഴിഞ്ഞ് ഗുരു ചോദിച്ചു.
“എങ്ങനെയുണ്ട്?”
“നല്ല മധുരം”
“മധുരം എന്നുവച്ചാല് എന്താ?”
ശിഷ്യന് എന്തോ പറയാന് ശ്രമിച്ചു. പിന്നീട് മൗനം പൂണ്ടു. അപ്പോള് ഗുരുദേവന് പറഞ്ഞു. “മധുരം എന്തെന്ന് പറയാനാവില്ല അല്ലേ അനുഭവിക്കാനേ കഴിയൂ… അനുഭവിച്ചവന് അതറിയുകയും ചെയ്യാം. അതു പോലെതന്നെയാണ് ഈശ്വരാനുഭവവും."
നല്ല ഉറക്കത്തിന്റെ തെളിവ് ഉണരുമ്പോഴുള്ള ഉന്മേഷമാണ്. രാത്രി മഴ പെയ്തതിന്റെ തെളിവ് മുറ്റത്തെ നനവാണ്. ഈശ്വാരാനുഭവത്തിന്റെ ഫലം നിരന്തരമായ ശാന്തിയും സമാധാനവുമാണ്. അതുകൊണ്ട് ഈശ്വരനെ അറിഞ്ഞവനെ അറിയാന് നമുക്കു കഴിയും. അവന്റെ ശാന്തിപൂര്ണ്ണമായ മുഖവും, പെരുമാറ്റവും തന്നെ അതിനുള്ള തെളിവ്..
ഹരി ഓം
കടപ്പാട്

31/03/2018

വിവേകാനന്ദ സ്വാമികൾ പറഞ്ഞ ഗംഭീരമായ ഒരു വാചകമുണ്ട്.
*"കല്ല് ഈശ്വരനാണ് പക്ഷെ ഈശ്വരൻ കല്ലല്ല"*.
ഇന്ന് ഇതിനോടനുബന്ധിച്ച് ഒരു കഥ പറയാം.
ഒരു ഗ്രാമത്തിൽ മൺപാത്രങ്ങൾ ഉണ്ടാക്കി ഉപജീവനം കഴിച്ചിരുന്ന ഒരു സാധു സ്ത്രീ ഉണ്ടായിരുന്നു. ശ്രീകൃഷ്ണനായിരുന്നു അവരുടെ ഇഷ്ടദേവത. എന്നും രാവിലെ എഴുന്നേറ്റ് കുളിച്ച് വിളക്ക് കൊളുത്തി നാമം ജപിച്ചതിനു ശേഷം മാത്രമേ അവർ നിത്യകർമ്മങ്ങൾ ചെയ്യുകയുള്ളൂ.
പക്ഷേ ഭഗവാന്റെ ഒരു ചിത്രം പോലും അവിടെ ഉണ്ടായിരുന്നില്ല. ഒരു ശ്രീകൃഷ്ണ വിഗ്രഹം വേണമെന്ന് അവർക്ക് വലിയ ആഗ്രഹമായിരുന്നു. അങ്ങിനെ ഒരു ദിവസം അവർ മണ്ണുകൊണ്ട് ഒരു വിഗ്രഹം ഉണ്ടാക്കാമെന്ന് തീരുമാനിച്ചു. സദാ മനസ്സിൽ താലോലിച്ചിരുന്ന ബാലഗോപാലന്റെ വിഗ്രഹം ഉണ്ടാക്കി.
പീതാംബരം ധരിച്ച ഒരു കൊച്ചു
വിഗ്രഹം. അന്നു മുതൽ ആ അമ്മയുടെ കൂടെ സദാ കണ്ണനുണ്ടാവും. എന്നും അവർ കണ്ണനെ കുളിപ്പിച്ച് മനോധർമ്മംപോലെ അലങ്കരിക്കും. ആ അമ്മ എന്ത് ആഹാരമുണ്ടാക്കിയാലും കണ്ണനു നൽകിയിട്ട് മാത്രമേ കഴിക്കുകയുള്ളൂ. അവർ സദാ കണ്ണനോട് സംസാരിക്കും. കൂടെ കിടത്തി ഉറക്കും. ഇതെല്ലാം കണ്ട് കൗതുകത്തോടെ അടുത്ത വീട്ടിലെ കൊച്ചു കുഞ്ഞുങ്ങൾ ആ അമ്മയുടെ അടുത്തെത്തി.
അവർ സന്തോഷത്തോടെ ഒത്തൊരുമിച്ച് ഇരുന്ന് നാമം ജപിക്കും. ഭജനകൾ പാടും. ഭഗവാന്റെ കഥകൾ പറയും.
ഭഗവാന് നേദിച്ച പഴവും കൽക്കണ്ടവുമെല്ലാം അവർ ആ കുഞ്ഞുങ്ങൾക്ക് നൽകും. ഇതു കണ്ട് എല്ലാവരും അവരെ പരിഹസിക്കാൻ തുടങ്ങി. ഇത് ഭക്തിയൊന്നുമല്ല. ഈ മൺപ്രതിമ ഇങ്ങനെ ഭഗവാനാകും?
ഇതിനെ എന്തിനാണ് സദാ കൂടെ കൊണ്ടു നടക്കുന്നത്. പ്രതിമ ആഹാരം കഴിക്കുമോ? ഇതെല്ലാം വെറും ഭ്രാന്താണ്. എല്ലാവരുടെയും പരിഹാസങ്ങൾ കേട്ടിട്ടും ആ സാധുസ്ത്രീ പറയാതെ പുഞ്ചിരിച്ചതേയുള്ളൂ. അവരുടെ നിസ്സംഗഭാവം കണ്ട് ചിലർക്ക് അവരോട് കടുത്ത ദേഷ്യം തോന്നി. അവരെല്ലാം കൂടി മഹാരാജാവിന്റെ അടുത്തുചെന്ന് ആണ് സാധു സ്ത്രീയ്ക്കെതിരെ പരാതി ബോധിപ്പിച്ചു.
ആ സ്ത്രീ കൊച്ചു കുഞ്ഞുങ്ങളെ വഴി തെറ്റിക്കുന്നു എന്നും പറഞ്ഞു. മഹാരാജാവ് ഭടന്മാരോട് ആ സ്ത്രീയെ തന്റെ മുന്നിൽ ഹാജരാക്കാൻ ആവശ്യപ്പെട്ടു. മൺപാത്ര നിർമ്മാണത്തിൽ ഏർപ്പെട്ടിരുന്ന അവരെ രാജഭടന്മാർ വന്നു പിടിച്ചുകൊണ്ടുപോയി രാജാവിനു മുന്നിൽ നിർത്തി.
അപ്പോഴും അവർ ആ ശ്രീകൃഷ്ണവിഗ്രഹം എടുക്കാൻ മറന്നില്ല. മഹാരാജാവ് അവളെ വിചാരണ ചെയ്തു.
അവൾ വിനയത്തോടെ പറഞ്ഞു.
"മഹാരാജൻ അടിയൻ തെറ്റൊന്നും ചെയ്തിട്ടില്ല. ഇത് അടിയന്റെ ഉപാസനാമൂർത്തിയായ ശ്രീകൃഷ്ണനാണ് എനിക്ക് എല്ലാം എന്റെ കണ്ണനാണ് ."
അവരുടെ നിഷ്കളങ്കമായ മറുപടി കേട്ട് രാജാവ് പുഞ്ചിരിച്ചു കൊണ്ട് ചോദിച്ചു.
"ഇത് വെറും മൺവിഗ്രഹമല്ലേ? ഇതെങ്ങനെ ഭഗവാനാകും? ഇതിനെ എന്തിനാണ് അനാവശ്യമായി അണിയിച്ചൊരുക്കുന്നത്?" രാജാവിന്റെ ചോദ്യത്തിന് മറുപടി പറയാതെ ആ സ്ത്രീ പരിസരം വീക്ഷിച്ചു.
സദസ്സിലെ പ്രധാന ചുവരിൽ മഹാരാജാവിന്റെ മരിച്ചുപോയ പിതാവിന്റെ ചിത്രം മനോഹരമായി അലങ്കരിച്ചുവെച്ചിരിക്കുന്നത് അവരുടെ ശ്രദ്ധയിൽപ്പെട്ടു. അവർ അതിനടുത്ത് ചെന്ന് തന്റെ ചളി പുരണ്ട കൈ ആ ചിത്രത്തിന്റെ മുഖത്ത് തേക്കാൻ ഒരുങ്ങി. രാജാവ് പെട്ടെന്ന് കോപിഷ്ഠനായി.
"എന്ത്? നിനക്ക് ഇത്ര ധിക്കാരമോ? നമ്മുടെ പിതാവിന്റെ മുഖത്ത് ചളിവാരി തേക്കാൻ ഒരുങ്ങുന്നുവോ? "
അപ്പോൾ പുഞ്ചിരിച്ചുകൊണ്ട് ആ സ്ത്രീ ചോദിച്ചു.
" മഹാരാജൻ! ഇത് അങ്ങയുടെ പിതാവല്ലല്ലോ? കേവലം ഒരു ചിത്രമല്ലേ? ഈ ചിത്രത്തിലെ എന്തിനാണ് ഇത്രയേറെ അലങ്കാരങ്ങൾ? "
രാജാവിന് അതിന് മറുപടി ഇല്ലായിരുന്നു.
അവർ തുടർന്നു. " ഒരു ചിത്രമാണെങ്കിലും
ഇത് കാണുമ്പോൾ അങ്ങേക്ക് പിതാവിനെ ഓർമ്മ വരുന്നു. മരിച്ചു പോയ ഒരു മനുഷ്യനു വേണ്ടി അങ്ങ് ഇത്രയും വിലപ്പെട്ട ഒരു ചിത്രം വരച്ച് പൂജിക്കുന്നു.
അങ്ങനെയെങ്കിൽ സർവ്വ പ്രപഞ്ചത്തിലും ഓരോ അണുവിലും നിറഞ്ഞുനിൽക്കുന്ന ഭഗവത് ചൈതന്യത്തെ ഏതു രൂപത്തിലും, എവിടെ വേണമെങ്കിലും കാണാമല്ലോ.
ഒരു വിഗ്രഹം കാണുമ്പോൾ, അത് വെറും കല്ലാണ്, മണ്ണാണ്, ചിത്രമാണ്, എന്നല്ല മറിച്ച് ഈശ്വര ചൈതന്യമാണ് എന്നല്ലേ ഓർമ്മിക്കേണ്ടത്? ഇവിടെ കാണുന്നതെല്ലാം ഈശ്വര ചൈതന്യം തന്നെയാണ് എന്നിരിക്കേ ഏതിലാണ് ഈശ്വരനെ കണ്ടു കൂടാത്തത്?
ഓരോ മനസ്സിനും ഇണങ്ങുന്ന രൂപത്തിൽ ഏതിൽ വേണമെങ്കിലും ഭഗവാനെ സങ്കൽപ്പിക്കാം. ഭാവഗ്രാഹിയ ഭഗവാൻ നമ്മൾ സങ്കൽപ്പിക്കുന്ന ഭാവത്തിൽ സദാ നമ്മുടെ കൂടെയുണ്ടാകും. അതിന്റെ പ്രത്യക്ഷ തെളിവാണ് അടിയന് ഇപ്പോൾ അങ്ങയുടെ മുന്നിൽ പതറാതെ ധൈര്യത്തോടെ ശാന്തമായി നിൽക്കാൻ കഴിഞ്ഞത്" ഇതെല്ലാം കേട്ട് രാജാവ് അത്ഭുതപ്പെട്ടു പോയി.
കുലത്തിലും പാണ്ഡിത്യത്തിലും ധനത്തിലും എത്രയോ ദരിദ്രരയാണെങ്കിലും ഭക്തിയുടെ തലത്തിൽ ഇവർ മഹാറാണി തന്നെ. ഭഗവാനെ അറിയുന്നതിൽ ഇവർ പരമ പണ്ഡിത തന്നെ. മഹാരാജാവ് നിറഞ്ഞ കണ്ണുകളോടെ അവരുടെ കാലിൽ വീണു നമസ്കരിക്കാൻ ഒരുങ്ങി.
അവർ രാജാവിനെ തടഞ്ഞുകൊണ്ട് പറഞ്ഞു. " അരുത് മഹാരാജൻ ഒരിക്കലും നശ്വരമായ ശരീരത്തെ നമസ്ക്കരിക്കരുത്. ശരീരത്തിന്റെ അടിസ്ഥാനത്തിൽ നോക്കിയാൽ അങ്ങ് മഹാരാജാവും അടിയൻ അങ്ങയുടെ പ്രജയുമാണ്. ആത്മീയ തലത്തിൽ നാം രണ്ടും ഒരേ ചൈതന്യമാണ്. അതുകൊണ്ട് അടിയനെ നമസ്കരിക്കാൻ പാടില്ല. അവരെ പരിഹസിച്ച എല്ലാവരും പശ്ചാത്താപത്തോടെ തല കുനിച്ചു. ഈ കഥ എല്ലാവർക്കും വേണ്ടവിധം ഉൾക്കൊള്ളാൻ കഴിയട്ടെ.
ഭാഗവതം പറയുന്നു
*"യേനകേനാപ്യുപായേന മനഃ കൃഷ്ണേ നിവേശയേത്"*
ഏതു വിധത്തിലായാലും എന്നിൽ മനസ്സെത്തിയാൽ ഞാനയാളുടെയാണ് എന്നാണ് കണ്ണന്റെ മതം. തന്നിലെത്തിയ മനസ്സിനെ കണ്ണൻ ഇല്ലാതെയാക്കും. നമ്മുടെ മനസ്സാകുന്ന വെണ്ണ കണ്ണൻ നാമറിയാതെ കവർന്നെടുക്കും.
എങ്കിൽ ശരി ഇതെല്ലാം ആരും കാണാതെ ഒരിടത്ത് അല്ലെങ്കിൽ അവനവന്റെ ഗൃഹത്തിൽ ഇരുന്ന് ചെയ്ത് സ്വയം സന്തോഷിച്ചാൽ പോലെ എന്നൊരു പക്ഷമുണ്ട്. അതുപോരാ. എല്ലാവരെയും കൃഷ്ണാനന്ദത്തിലേക്ക് അടുപ്പിക്കണം . നമ്മൾ കാണാറില്ലേ ഒരു കാക്കയ്ക്ക് രണ്ടു വറ്റു കിട്ടിയാൽ അത് എല്ലാവരെയും വിളിച്ച് വരുത്തും.
അതുപോലെ നമ്മുടെ ഭഗവത് പ്രേമവും എല്ലാവർക്കും പകർന്ന് എല്ലാവരെയും ഭഗവാനിലേക്ക് അടുപ്പിക്കണം. സുകൃതികളായവർ പെട്ടന്ന് ഓടിവരും. എല്ലാവരുടെ ഹൃദയത്തിലും കൃഷ്ണപ്രേമം നിറഞ്ഞു തുളുമ്പട്ടെ എന്ന പ്രാർത്ഥനയോടെ ഈ അക്ഷരപ്പൂക്കൾ എന്റെ കണ്ണന് പ്രേമപുഷ്പാഞ്ജലിയായി സമർപ്പിക്കുന്നു
രാധേ കൃഷ്ണാ രാധേ കൃഷ്ണാ രാധേ കൃഷ്ണാ

31/03/2018

കുമാരീപൂജ
വേദിയിലെ പീഠത്തില് പട്ടില് പൊതിഞ്ഞ ചതുര്ബാഹു ദേവീ ബിംബം സ്ഥാപിക്കണം. തുടര്ന്ന് പൂജാസാമഗ്രികള് വേദിയില് നാലു ഭാഗത്തുമായി നിരത്തി വയ്ക്കുക. നവരാത്രി പൂജ ആരംഭിക്കുവാന് ദേവിയോട് അനുവാദം ചോദിക്കുക. പൂജ മംഗളമായി പര്യവസാനിക്കണമേ എന്നു പ്രാര്ത്ഥിച്ചു ദേവീ പൂജ ആരംഭിക്കുക. അര്ച്ചനകളും ധൂപദീപ നൈവേദ്യങ്ങളും നടത്തി ദേവിയെ പ്രീതയാക്കണം. സാത്വിക പൂജാക്രമ ത്തില് അന്നമാണു നിവേദിക്കേണ്ടത്. ശാക്തേയ പൂജയാണെങ്കില് ബലി നല്കേണ്ടതാണ്. നവരാത്രി പൂജയിലെ പ്രധാന ചടങ്ങാണ് കുമാരീ പൂജ.
'കുമാരികാ തു സാ പ്രോക്താ ദ്വിവര്ഷായാ ഭവേദിഹ' എന്ന പ്രമാണമനുസരിച്ച് രണ്ടു വയസ്സില് താഴെയുള്ള പെണ്കുട്ടിയെ പൂജിക്കരുത്. മൃഷ്ടാന്നദാനത്തോടും വസ്ത്രാലങ്കാരാദി സല്ക്കാരത്തോടും കൂടി വേണം കുമാരിയെ പൂജിക്കാന്. ഇത്ര കുമാരികള് വേണമെന്നു നിര്ബന്ധമില്ല. ദിവസവും ഒരു കുമാരിയേയോ ഒന്നിലധികം കുമാരിമാരേയോ അല്ലെങ്കില് പ്രഥമ മുതല് അനുക്രമമായി ഒന്നു വീതം കൂട്ടി ഒന്ന് രണ്ട് എന്നിങ്ങനെ ഒന്പതുവരെയോ യുക്തം പോലെയാവാം, രോഗാതുര, അംഗഹീന, അംഗവൈകല്യമുള്ളവര് തുടങ്ങിയ കുമാരിമാരെ പൂജിക്കരുത്. കാര്യ സാധ്യത്തിന് ബ്രാഹ്മണ കന്യകയേയും വിജയത്തിന് ക്ഷത്രിയ കന്യകയേയും ലാഭത്തിന് വൈശ്യ ശൂദ്രകന്യകമാരേയും പൂജി ക്കാം. ബ്രാഹ്മണന് ദ്വിജകന്യകയേയും ക്ഷത്രിയന് ബ്രാഹ്മണക്ഷത്രിയ കന്യകമാരേയും വൈശ്യന് മൂന്ന് ജാതി കന്യകമാരേയും ശൂദ്രന് നാലു ജാതി കന്യകമാരേയും പൂജിക്കാവുന്നതാണ്. നവരാത്രി യുടെ ആദ്യ നാളായ പ്രതിപദത്തില് രണ്ടു വയസ്സായ ബാലികയെ കുമാരിയെന്ന പേരില് പൂജിക്കണം. ഇതിലൂടെ ദാരിദ്രവും ദു:ഖവും ഇല്ലാതായി ആയുസ്സും ശക്തിയും ധനവുമുണ്ടാകും. ദ്വിതീയയില് മൂന്നു വയസ്സായ ബാലികയെ ത്രിമൂര്ത്തി നാമത്തില് പൂജിച്ചാല് ധര്മ്മാര്ത്ഥകാമമോക്ഷങ്ങളും ആയുരാരോഗ്യ സന്താന സൗഭാഗ്യവും ലഭിക്കും. തൃതീയനാളില് നാലു വയസ്സുള്ള ബാലികയെ കല്യാണി നാമത്തില് പൂജിച്ചാല് വിദ്യാധനം, വിജയം, സുഖം, രാജ്യലാഭം എന്നിവ ഫലം. ചതുര്ത്ഥി നാളില് 5 വയസ്സുള്ള ബാലികയെ രോഹിണി നാമത്തില് പൂജിച്ചാല് രോഗശാന്തിയും പഞ്ചമിയില് ആറു വയസ്സായ കന്യകയെ കാളികാനാമത്തില് പൂജിച്ചാല് ശത്രുനാശവും ഷഷ്ഠിനാളില് 7 വയസ്സുള്ള കന്യകയെ ചണ്ഡികാ നാമത്തില് പൂജിച്ചാല് ഐശ്വര്യവും ഫലം. സപ്തമിനാളില് 8 വയസ്സുകാരിയെ ശാംഭവീനാമത്തില് പൂജിച്ചാല് ജീവിത വിജയവും, ദാരിദ്ര്യ നാശവും യുദ്ധ വിജയും ലഭിക്കും.

31/03/2018

ആദ്യാക്ഷരം കുറിക്കാന് മൂകാംബിക....................*
*കൊല്ലൂരിലെ മൂകാംബിക ക്ഷേത്രത്തില് പ്രഭാതത്തില് അഞ്ചുമണിക്ക് ശ്രീകോവില് നട തുറക്കുന്നു. അപ്പോള് ഭക്തര് അവിടെ കാത്തുനിന്ന് ദേവിയെ ദര്ശിക്കണം.*
*സ്വയംഭൂലിംഗത്തിലെ നിര്മ്മാല്യം മാറ്റി അര്ച്ചനയും അഭിഷേകവും നടക്കുന്ന അസുലഭ മുഹൂര്ത്തമാണത്.*
*ജീവിതത്തില് ഒരിക്കലെങ്കിലും മൂകാംബികാ ക്ഷേത്രത്തില് ദര്ശനത്തിനായി പോകുവാന് കഴിഞ്ഞാല് അതൊരു മഹാ ഭാഗ്യമാണ്. ജീവിതസാഫല്യമാണ്.*
*സൗപര്ണ്ണികയില് മുങ്ങിക്കുളിച്ചുള്ള ദേവിദര്ശനം ഒരിക്കലും മറക്കാനാകാത്ത ഒരനുഭൂതിയാണ്- സായൂജ്യമാണ്.*
*ശ്രീശങ്കരാചാര്യര്ക്ക് സരസ്വതീദേവി നേരിട്ട് ദര്ശനം നല്കിയ പുണ്യഭൂമിയാണ് കൊല്ലൂര് മൂകാംബിക. വിദ്യയേയും സുകുമാരകലകളേയും ഉപാസിക്കുന്നവരുടെ തീര്ത്ഥാടന കേന്ദ്രമാണിത്.*
*ഈ പുണ്യഭൂമിയില് ആദ്യാക്ഷരം കുറിക്കാന് ലക്ഷക്കണക്കിന് കുരുന്നുകളാണ് ഓരോ വിജയദശമി ദിനത്തിലും എത്തിച്ചേരുന്നത്. അതില് ഏറ്റവും മുന്നില് മലയാളികളാണ്.*
*അദൈ്വതസിദ്ധാന്താചാര്യന് ആദിശങ്കര ഗുരുപാദരുടെ അദൈ്വത സിദ്ധാന്തത്തിന്റെ ആദ്യപാഠം ഈ പുണ്യഭൂമിയില് നിന്നാരംഭിക്കുന്നു.*
*കുടജാദ്രിയുടെ തലയെടുപ്പില് ശക്തിയുടെ ആവാസ ശിഖിരമിന്നും മങ്ങാതെ മായാതെ നിലകൊള്ളുന്നു.*
*കൊല്ലൂരില് കുടികൊളളുന്ന മൂകാംബികയില് മൂന്ന് ദേവിമാരുടെ നിത്യസാന്നിധ്യമുണ്ട്.*
*വിദ്യയുടേയും സമ്പല്സമൃദ്ധിയുടേയും ജഗംദംബിക. അതിനാല് തന്നെ ലോകമാതാവാണ് ദേവി. എല്ലാവരുടെയും അമ്മ.*
*അമ്മ മനസ്സുവച്ചാല് നടക്കാത്ത കാര്യങ്ങളൊന്നുമില്ലല്ലോ. കൊല്ലൂരിലെ മൂകാംബിക ക്ഷേത്രത്തില് പ്രഭാതത്തില് അഞ്ചുമണിക്ക് ശ്രീകോവില് നട തുറക്കുന്നു. അപ്പോള് ഭക്തര് അവിടെ കാത്തുനിന്ന് ദേവിയെ ദര്ശിക്കണം.*
*സ്വയംഭൂലിംഗത്തിലെ നിര്മ്മാല്യം മാറ്റി അര്ച്ചനയും അഭിഷേകവും നടക്കുന്ന അസുലഭ മുഹൂര്ത്തമാണത്.*
*പിന്നീട് നിവേദ്യവും ദീപാരാധനയും. ശേഷം ഭൂതബലി. ഭക്തരുടെ വരവും പോക്കും തുടര്ന്നുകൊണ്ടേയിരിക്കും. പതിനൊന്നരമണിക്ക് വീണ്ടും നിവേദ്യം.
അതിനുശേഷം ആരതി. പിന്നെ ശീവേലി. ഉച്ചയ്ക്ക് ഒരുമണിക്ക് നട അടയ്ക്കും. കൊങ്കിണി ബ്രാഹ്മണരാണ് പൂജിക്കുന്നതെങ്കിലും രീതിയെല്ലാം കേരളീയ മാതൃകയിലാണ്.*
*പരശുരാമന് സ്ഥാപിച്ച ഏഴു മുക്തി കേന്ദ്രങ്ങളിലൊന്നായ ഈ ക്ഷേത്രത്തില് അങ്ങനെയായതില് അത്ഭുതപ്പെടേണ്ടതില്ല. ശ്രീശങ്കരാചാര്യരാണ് പുനഃപ്രതിഷ്ഠ നടത്തിയത്. പത്മാസനസ്ഥിതയായ ദേവി. കൈയില് ശംഖും ചക്രവുമുണ്ട്.*
*മുഖത്ത് ആദിപരാശക്തിയുടെ വിഭിന്ന ഭാവങ്ങള്.*
*മഹാകാളി, മഹാലക്ഷ്മി, മഹാസരസ്വതി. താന്ത്രിക ചൈതന്യത്തിന്റെ മഹാപ്രഭാവമായ ശ്രീചക്രം മൂകാംബികയെ പ്രഭാപൂരിതമാക്കുന്നു.*
*ആചാരങ്ങള്ക്കപ്പുറം ജീവിതദര്ശനമാണ് മൂകാംബിക ദര്ശനം.*
*മദ്ധ്യാഹ്ന വിശ്രമത്തിനുശേഷം മൂന്നുമണിക്ക് വീണ്ടും നട തുറക്കും.*
*ഭക്തജനപ്രവാഹം തുടരും. സന്ധ്യയ്ക്ക് ഏഴുമണിയോടെ അര്ച്ചനയും നിവേദ്യവും. അതുകഴിഞ്ഞ് ദീപാരാധന.*
*അതിനുശേഷം വീരഭ്രദ്രസ്വാമിക്കും പരിവാരങ്ങള്ക്കുമുള്ള ദീപാരാധന. വീണ്ടും ദേവിക്ക് നിവേദ്യവും ആരതിയും.*
*പിന്നെ ശീവേലി.*
*അതിനുശേഷം ദേവിയെ സരസ്വതീമണ്ഡപത്തില് ആനയിച്ചിരുത്തി സരസ്വതീ സങ്കല്പ്പപൂജ.*
*ദേവിക്ക് വിഭിന്നഭാവങ്ങളാണ്. മഹാകാളി,മഹാലക്ഷ്മി, മഹാസരസ്വതി എന്നിങ്ങനെ മൂന്നു സങ്കല്പങ്ങളിലാണ് നിത്യപൂജകള്.*
*സരസ്വതീ മണ്ഡപത്തിലെ പൂജയ്ക്കുശേഷം ദേവിയെ ശ്രീകോവിലിനകത്തേക്കുതന്നെ ആനയിച്ചിരുത്തും. അതിനുശേഷമാണ് കഷായ തീര്ത്ഥ നിവേദനം.
അതുകഴിഞ്ഞ് നടയടയ്ക്കുമ്പോള് നേരം രാത്രി ഒമ്പതുമണിയാകും. ഭക്തര് കഷായ തീര്ത്ഥം വാങ്ങി സേവിച്ചേ മടങ്ങാവൂ.*
*സര്വ്വരോഗനിവാരണിയാണ് ഈ തീര്ത്ഥം.*
*വിദ്യയുടേയും സമ്പല്സമൃദ്ധിയുടേയും ദാതാവായ ദേവി ഭക്തര്ക്ക് എപ്പോഴും പരോക്ഷമായി സൗഭാഗ്യങ്ങള് വാരിക്കോരി നല്കും.*
*കൊല്ലൂരിലെ മൂകാംബികാ ക്ഷേത്രത്തില് ആദ്യമായി ദര്ശനത്തിനെത്തുന്നവര് സങ്കല്പസ്നാനം ചെയ്തുവേണം ദര്ശനം ചെയ്യുവാന്.*
*ആവശ്യപ്പെട്ടാല് ക്ഷേത്രത്തിലെ ശാന്തിക്കാര് വന്ന് ചൊല്ലിത്തരും; ചടങ്ങുകള് പറഞ്ഞുതരും.*
*മംഗലാപുരത്തുനിന്ന് ഉഡുപ്പി കുന്താപുരം വഴിയാണ് യാത്ര. ബസ്സും, ട്രെയിനും ഉണ്ട്. ഒരുകാലത്ത് ഘോരവനത്തിലൂടെ നിറഞ്ഞൊഴുകുന്ന ആറേഴു നദികള് തോണിയിലൂടെ കടന്നുവേണമായിരുന്നു ഈ തീര്ത്ഥയാത്ര നടത്തേണ്ടിയിരുന്നത്.*
*ക്ഷേത്രദര്ശനത്തിനുശേഷം കുടജാദ്രിമല കയറി ശ്രീശങ്കര ധ്യാനത്തിന്റെ ഉച്ചകോടിയില് അമര്ന്നിരുന്ന് ഒരുനിമിഷം പ്രാര്ത്ഥിക്കാന് മറക്കരുത്.*
*അതിനുശേഷം സൗന്ദര്യലഹരിയിലെ പതിനൊന്നാമത്തെ ശ്ലോകം മനസ്സില് ഉരുവിടണം.*
*ശ്രീചക്രത്തിന്റെ വാസ്തുവിദ്യ വിവരിക്കുന്ന ആ പ്രസിദ്ധമായ ശ്ലോകം ഇങ്ങനെ തുടങ്ങുന്നു.*
*'ചതുര്ഭിഃ ശ്രീകണ്ഠൈ..'* *ശരണകോണാഃ പരിണതാഃ*
*ഈ അവസരത്തില് അമരകോശത്തിലെ ദേവീപര്യായങ്ങളും ഓര്മ്മയുണ്ടെങ്കില് ജപിക്കണം. മനസ്സ് ദേവിയില്നിന്ന് വ്യതിചലിക്കാതെ യാത്ര തുടരണം.*
*''ഉമാ കാര്ത്ത്യായിനി ഗൗരി, ശിവാ, ഭവാനി, രുദ്രാണി, കാളി ഹൈമവതീശ്വരി, പാര്വ്വതി ദുര്ഗ്ഗ, മൃഢാനീ, ചണ്ഡികാ അബികാ, ആദ്യ ദാക്ഷായിണി, ചൈവ, ഗിരിജാ മേനകാത്മജാ ചാമുണ്ഡാ, കര്ണ്ണമൗടീച ചര്ച്ചികാ ഭൈരവീതഥാ.''*

31/03/2018

പഞ്ചഭൂത ശിവക്ഷേത്രങ്ങള് #
1-തിരുവണ്ണാമലൈ.
ഇവിടെ ശിവന് അഗ്നിരൂപന്
ആദിമധ്യാന്ത ഹീനനായ മഹാദേവന് തന്നെയാണ് അരുണാഗ്നി വര്ണ്ണത്തില് പ്രഭപൂണ്ട അരുണാചലം എന്ന് വിശ്വസിക്കപ്പെടുന്നു. അതിന്റെ മടിയില് ഇരുപത്തിയഞ്ച് ഏക്കറോളം വിസ്തൃതിയില് പരന്നു കിടക്കുന്ന ഗാംഭീരമാര്ന്ന അരുണാചല ക്ഷേത്രവും നഗരവും.
രാജഗോപുരം കഴിഞ്ഞാല് കാണുന്ന ആയിരം കാല്മണ്ഡപവും എതിര്വശത്തുളള മനോഹരമായ ശിവഗംഗാ തീര്ഥവും വിജയനഗരാധിപതി തന്നെയാണ് നിര്മ്മിച്ചത്. ആയിരം കാല് മണ്ഡപത്തിലെ ഗര്ഭത്തിലാണ് രമണമഹർഷി ധ്യാനിച്ചിരുന്ന പാതാള ലിംഗ ഗുഹ ക്ഷേത്രം. ചെറിയൊരു ഗുഹ. അരുണഗിരിനാഥര്ക്കു മുന്നില് മുരുകന് പ്രത്യക്ഷപ്പെട്ട കമ്പത്തിലായനാര് സന്നിധിയും അങ്കണത്തിലാണ്
ക്ഷേത്ര ഗോപുരങ്ങളിലെങ്ങും വിനായക വിഗ്രഹങ്ങളാണ്. അരുണാചലനായകിയായ ഉണ്ണാമലൈക്ക് പ്രത്യേക ക്ഷേത്രമുണ്ട്.
2-ഏകാംബരേശ്വരന്..
ഇവിടെ ശിവന് ഭൂമിയാകുന്നു
ക്ഷേത്ര നഗരമായ കാഞ്ചീപുരത്താണ് പ്രാക്തനഗംഭീരമായ ഏകാംബരേശ്വര ക്ഷേത്രം. പൃഥ്വിയാണിവിടെ ഭഗവാന്. കാഞ്ചിയിലെ ആകാശ ഉയരങ്ങളെ കീഴടക്കുന്ന സ്വര്ണ്ണവര്ണ്ണത്തിലുള്ള ഗോപുരം കടന്നാല് തന്നെ പുരാതനമായ ഏതോ ലോകത്തെത്തും. ക്ഷേത്രാങ്കണത്തിലുള്ള മനോഹരമായ ശിവഗംഗാതീര്ഥത്തിന്റെ കല്ക്കെട്ടുകളില് നിന്നും നോക്കിയാല് ക്ഷേത്രം ഒരു കവിത പോലെ ജലത്തില് പ്രതിബിംബിക്കുന്നതു കാണാം......
ഏകമായ അമരത്തിനു (മാവ്) ചുവട്ടില് വെച്ച് ദേവിയെ സ്വീകരിച്ചതിനാല് ദേവന് ഏകാംബരേശ്വരനായി. വാരണാസി കഴിഞ്ഞാല് ഭാരതത്തിലെ പുണ്യപുരമാണ് കാഞ്ചി.
വലം വെയ്ക്കുന്ന ഇടനാഴിക്കുള്ളില് ശിവശക്തീപുന:സംഗമം നടന്ന മാവ് കാണാം. സഹസ്രാബ്ദങ്ങള് പഴക്കമുണ്ടെന്നു കരുതുന്ന മാവിന് നാലു ശിഖരങ്ങളുണ്ട്. ചതുര് വേദങ്ങളെ പ്രതിനിധാനം ചെയ്യുന്ന നാലു ശിഖരങ്ങളിലും നാലു വ്യത്യസ്ത മാമ്പഴങ്ങളാണത്രേ കായ്ക്കുന്നത്. ......
പൃഥ്വിലിംഗ സങ്കല്പമായതിനാല് ഇവിടെ ജലാഭിഷേകമില്ല.
3-ശ്രീകാളഹസ്തി.
ഇവിടെ ശിവന് വായുരൂപനാണ്
കണ്ണപ്പന് (തെലുങ്കില് തിണ്ണ) കണ്ണ് ചൂഴ്ന്നെടുത്ത് ഈശ്വരന് നല്കിയ തടം. വലിയൊരു കല്കുന്നിന്റെ പാര്ശ്വം ഒന്നില് ദുര്ഗ്ഗാ ക്ഷേത്രവും, മറ്റൊന്നില് കണ്ണപ്പന്റെ ക്ഷേത്രവും. പഞ്ചഭൂത സ്ഥലങ്ങളില് മറ്റെല്ലാ ക്ഷേത്രങ്ങളും തമിഴകത്താണ്. കാളഹസ്തി ആന്ധ്രയിലും. ചിലന്തിയും(ശ്രീ), സർപ്പവും (കാള), ഹസ്തിയും (ആന) ചേര്ന്ന് ആരാധിച്ച മൂര്ത്തിയാണ് ശ്രീ കാളഹസ്തീശ്വരൻ ......
വായുകടക്കാത്ത ഗര്ഭഗൃഹത്തില് എപ്പോഴും കാറ്റേറ്റപോലെ മിഴിചിമ്മിത്തുറക്കുന്ന ഒരു ദീപമുണ്ട്. മുക്തിദായകനായ ഭഗവാന്റെ വായു സാന്നിധ്യം.
4-തിരുവാനൈക്കാവല് (ജംബുകേശ്വരം)
(ജല ലിംഗം)
ഇവിടെ ശിവന് ജലരൂപി
പഞ്ചഭൂതാംശമായ ജലസാന്നിദ്ധ്യമായി മഹാദേവന് ഇവിടെ കുടികൊള്ളുന്നു. മുനിയുടെ ശിരസ്സില് നിന്നുത്ഭവിച്ച ജമ്പു മരത്തിനടിയിലാണ് ദേവി, അഖിലാണ്ഡേശ്വരി, നിത്യവും അര്ച്ചന നടത്തിയത്. ജലലിംഗമായ ജമ്പുലിംഗത്തില്. ......
5-ചിദംബരം.
(ആകാശ ലിംഗം)
മഹാദേവന് ഇവിടെ ചിദാകാശമാണ്
ആകര്ഷണ കാരണം ആനന്ദനടനമാടുന്ന നടരാജ വിഗ്രഹം തന്നെ. ഇതര ശിവക്ഷേത്രങ്ങളില് നിന്നും വ്യത്യസ്തമായി ശിവലിംഗത്തിനു പകരം നടരാജവിഗ്രഹമാണ് ഇവിടുത്തെ പ്രധാന ആരാധ്യ ബിംബം. ബോധമണ്ഡലത്തിനെ അപ്രസക്തമാക്കുന്ന നിത്യസത്യത്തിന്റെ അപാരആനന്ദാവസ്ഥയില് ആകാശലിംഗമായി, ചിദാകാശമായി ഭഗവാന് ഇവിടെ വര്ത്തിക്കുന്നു എന്നാണ് സങ്കല്പ്പം.
കടപ്പാട് :
പൈതൃക കേരളം

01/02/2018

ഹിന്ദുവിജ്ഞാനത്തിൽ ഇന്ന് മൂലമന്ത്രങ്ങളുടെ ചോദ്യോത്തരങ്ങൾ
📚 📚 📚 📚 📚 📚 📚 📚 📚 📚 📚 📚 📚 📚 📚 📚 📚 📚 📚 📚
1 ഗണപതിയുടെ മൂലമന്ത്രം എന്ത്?
ഓം ഗം ഗണപതയേ നമഃ
2 ശിവന്റെ മൂലമന്ത്രം എന്ത്?
ഓം നമഃ ശിവായ
3 വിഷ്ണുവിന്റെ മൂലമന്ത്രം എന്ത്?
ഓം നമോ നാരായണായ
4 സുബ്രഹ്മണ്യന്റെ മൂലമന്ത്രം എന്ത്?
ഓം വചത്ഭുവേ നമഃ
5 ശാസ്താവിന്റെ
മൂലമന്ത്രം എന്ത്?
ഓം ഘ്രൂം നമഃ പരായ ഗോപ്ത്രേ
6 സരസ്വതീ ദേവിയുടെ മൂലമന്ത്രം എന്ത്?
ഓം സം സരസ്വത്യൈ നമഃ
7 ഭദ്രകാളിയുടെ മൂലമന്ത്രം എന്ത്?
ഓം ഐം ക്ളീം സൌഃ ഹ്രീം ഭദ്രകാള്യൈ നമഃ
8 ദുർഗ്ഗയുടെ മൂലമന്ത്രം എന്ത്?
ഓം ഹ്രീം ദും ദുർഗ്ഗായെ നമഃ
9 ഭുവനേശ്വരിയുടെ മൂലമന്ത്രം എന്ത്?
ഓം ഹ്രീം നമഃ
10 ശങ്കരനാരായണന്റെ മൂലമന്ത്രം എന്ത്?
ഓം ഹൃം ശിവനാരായണായ നമഃ
11 ശ്രീരാമന്റെ മൂലമന്ത്രം എന്ത്?
ഓം രാം രാമായ നമഃ
12 ശ്രീപാർവ്വതിയുടെ മൂലമന്ത്രം എന്ത്?
ഓം ഹ്രീം ഉമായൈ നമഃ
13 ഹനുമാന്റെ മൂലമന്ത്രം എന്ത്?
ഓം ഹം ഹനുമന്തായ ആഞ്ജനേയായ മഹാബലായ നമഃ
14 അന്നപൂർണ്ണേശ്വരിയുടെ മൂലമന്ത്രം എന്ത്?
ഓം ഹ്രീം ശ്രീം നമോ ഭഗവതി മഹേശ്വരി അന്നപൂർണ്ണേ സ്വാഹ
15 നരസിംഹമൂർത്തിയുടെ മൂലമന്ത്രം എന്ത്?
ഔം ക്ഷ്രൗ നമഃ
16 ശ്രീകൃഷ്ണന്റെ മൂലമന്ത്രം എന്ത്?
ഓം ക്ളീം കൃഷ്ണായ നമഃ
17 മഹാലക്ഷ്മിയുടെ മൂലമന്ത്രം എന്ത്?
ഓം ഐം ശ്രീം ഹ്രീം ക്ളീം നമഃ
18 സൂര്യന്റെ മൂലമന്ത്രം എന്ത്?
ഓം ഹ്രാം ഹ്രീം സഃ രവയേ നമഃ
19 ചന്ദ്രന്റെ മൂലമന്ത്രം എന്ത്?
ഓം സോമായ നമഃ
20 കാലഭൈരവന്റെ മൂലമന്ത്രം എന്ത്?
ഓം നമോ ഭഗവതേ ശ്രീം ക്ളീം സൌ ഐം ഓം കാം കാലഭൈരവായ നമഃ
21 മൂകാംബികയുടെ മൂലമന്ത്രം എന്ത്?
ഓം ഐം ഗൗരി ഐം പരമേശ്വരി ഐം സ്വാഹാ
22 ദക്ഷിണാമൂർത്തിയുടെ മൂലമന്ത്രം എന്ത്?
ഓം നമോ ഭഗവതേ ദക്ഷിണാ മൂർത്തയേ മഹ്യം മേധാം പ്രജ്ഞാം പ്രയച്ഛ സ്വാഹാ
കടപ്പാട്

31/01/2018
31/01/2018

https://youtu.be/kF_8CXrvmVo പഴയ കുപ്പി കളയാന്‍ വരട്ടെ…. ഒരു മിനിറ്റ് ഇതൊന്ന് കാണൂ , കിടു ഐഡിയ | watch video  

29/01/2018

വാസ്തവത്തിൽ ആരായിരുന്നു കൃഷ്ണൻ?

ശ്രീകൃഷ്ണനെക്കുറിച്ചു പൊതുവെയുള്ള സങ്കല്പം സർവ സുഖ സൗകര്യങ്ങളിൽ മുഴുകി ജീവിതം ആസ്വദിച്ചവനെന്നാണ് എന്നാൽ കൃഷ്ണൻറെ ജീവിതം മുഴുവനും പ്രതിസന്ധികൾക്കെതിരെയുള്ള പോരാട്ടമാണ്. തൻറെ ജീവിതത്തെ കൃഷ്ണൻ സ്വീകരിച്ച രീതിയാണ് അതങ്ങേയറ്റം ആസ്വാദ്യമെന്നു നമുക്ക് തോന്നാനിടയാക്കിയത്. കൃഷ്ണനൊരിക്കലും സുഖത്തിലൂടെ മാത്രം സഞ്ചരിച്ചിരുന്നവനല്ല. തൻറെ കുലം തമ്മിൽ തല്ലി നശിക്കുന്നത് ഭാവഭേദമില്ലാതെ നോക്കി നിന്നവനാണ് കൃഷ്ണൻ. എന്തെല്ലാം വിപത്തുകൾ വന്നു ചേർന്നാലും വിലപിക്കാതെ അവയെ സധൈര്യം നേരിട്ടവനായിരുന്നു കൃഷ്ണൻ.
ഇക്കാരണങ്ങളെക്കൊണ്ട് ശ്രീകൃഷ്ണനെ ഭാരതീയർ പൂർണ്ണാവതാരവരിഷ്ഠനെന്നു വിളിക്കുന്നു..
ഓരോ നിമിഷവും പൂർണ്ണമായ അവബോധത്തോടെ ജീവിച്ചു തീർത്ത, ലാഭനഷ്ടങ്ങളുടെ കണക്കുകൾ എണ്ണിയിരിക്കാത്ത, മോക്ഷത്തെ നിമിഷംതോറും അനുഭവിക്കുന്ന, സാധാരണക്കാർക്ക് അപ്രാപ്യമായ ജീവിതം നയിച്ചവനെ മറ്റെന്തു വിളിക്കാൻ..

ചരിത്ര പുരുഷനായ കൃഷ്ണനെ പൂർണ്ണമായി മനസ്സിലാക്കിയവർ കുറവാണ് എന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. ഒരു പക്ഷെ കൃഷ്ണനെ മനസ്സിലാക്കിയവർ കുറഞ്ഞു പോയത് കൊണ്ടാവാം ഒരു കാലത്തു ഭാരതം അധഃപതിച്ചു പോയതും. കൃഷ്ണനെക്കുറിച്ചു മനസ്സിലാക്കുവാൻ രണ്ടു പുസ്തകങ്ങൾ നമ്മെ സഹായിക്കും ഭാഗവതവും, മഹാഭാരതവും… ഭാഗവതത്തിൽ കൃഷ്ണൻറെ കുട്ടിക്കാലവും കുടുംബ ജീവിതവും

അതിഭാവുകത്വത്തോടെ വിവരിക്കുമ്പോൾ, ചരിത്ര പുരുഷനായ, സാമൂഹ്യ നായകനായ കൃഷ്ണനെ അറിയുവാൻ സഹായകമായിട്ടുള്ളത് ഇതിഹാസഗ്രന്ഥമായ മഹാഭാരതം തന്നെയാണ്.
ഭാഗവതത്തിൽ ചെറുപ്പം മുതലാടിയ ‘ലീലകളെ’ പൗരാണികാഖ്യാനത്തിൻറെ അതിഭാവുകത്വ രീതികളായി കരുതിയാൽ പോലും കൃഷ്ണൻറെ അസാമാന്യമായ ധീരോദാത്തത അവയിൽ പ്രകടമാണ്. മഹാഭാരതത്തിൽ ചരിത്രപുരുഷനായ കൃഷ്ണൻറെ പ്രവേശനം ദ്രൗപദി സ്വയംവരത്തിൽ വെച്ചാണ്. വെറുമൊരു കാഴ്ചക്കാരനായി ദ്രൗപദി സ്വയംവരം കാണുക എന്ന ഉദ്ദേശത്തോടെയാണ് കൃഷ്ണനവിടെയെത്തുന്നത്. ഒറ്റനോട്ടത്തിൽ തന്നെ പാണ്ഡവരെ തിരിച്ചറിഞ്ഞ കൃഷ്ണൻ അവരെ ബലരാമന് കാണിച്ചു കൊടുക്കുന്നു. പാണ്ഡവരെ മനസ്സിലാക്കിയ കൃഷ്ണൻറെ നിരീക്ഷണപാടവത്തെ, തീക്കട്ടയെ ഒളിപ്പിക്കുന്നതെങ്ങനെ എന്ന കൃഷ്ണൻറെ തന്നെ ചോദ്യത്തിൻറെ അകമ്പടിയോടെ വ്യാസൻ മനോഹരമായി വരച്ചു കാട്ടുന്നു. വെള്ളവും വളക്കൂറുമില്ലാത്ത, പാറക്കെട്ടുകൾ നിറഞ്ഞ ഒരു കാട്ടു പ്രദേശം ധൃതരാഷ്ട്രർ രാജ്യസ്ഥാപനത്തിനായ് പാണ്ഡവർക്ക് നൽകുന്നു..

ഖാണ്ഡവ വനം..
ഇവിടെയും കഥാഖ്യാനത്തിലെ അതിഭാവുകത്വമൊഴിവാക്കിയെടുത്താൽ മയൻറെ സഹായത്തോടു കൂടി ശേഷമുയർന്നു വന്ന ഇന്ദ്രപ്രസ്ഥം പാണ്ഡവരുടെ അദ്ധ്വാനശീലത്തിന് ഉദാഹരണമാണ്. ഈ സന്നിഗ്ദ്ധ ഘട്ടത്തിലും പാണ്ഡവർക്ക് തുണയാകുന്നത് കൃഷ്ണനാണ്. വനവാസ സമയത്ത് പാണ്ഡവരെ കാണുവാനെത്തുന്ന കൃഷ്ണൻ ദുര്യോധനനെതിരെ പട നയിക്കട്ടെ എന്ന സാത്യകിയുടെ ചോദ്യത്തിന് കൊടുത്ത വാക്കു പാലിക്കാതെ ഔദാര്യം സ്വീകരിക്കുവാൻ യുധിഷ്ഠിരൻ ഒരു യാചകനല്ല ക്ഷത്രിയനാണ് എന്ന് അദ്ദേഹത്തിൻറെ മനസ്സുവായിച്ചെടുത്ത പോലെ കൃഷ്ണൻ പറയുന്നുണ്ട്..

വനവാസത്തിനു ശേഷം നടത്തിയ രണ്ടു ദൂതും പരാജയപ്പെട്ടതിനു ശേഷം യുദ്ധം കൂടിയേ തീരു എന്ന പിടിവാശിയിൽ ഉറച്ചു നിൽക്കുന്ന ദുര്യോധനൻറെയും ധൃതരാഷ്ട്രൻറെയും അരികിലേക്ക് പോകുന്ന കൃഷ്ണനെ കുറുക്കന്മാരുടെ ഇടയിലേക്ക് കയറിച്ചെല്ലുന്ന സിംഹമായിട്ടാണ് വ്യാസൻ വിശേഷിപ്പിച്ചിരിക്കുന്നത്.. യുധിഷ്ഠിരൻ മുതൽ വിദുരർ വരെ ഉണ്ടായേക്കാവുന്ന അപകടസാധ്യതകളെക്കുറിച്ചു മുന്നറിയിപ്പ് കൊടുത്തിട്ടും ശത്രു പാളയത്തിൽ ഏകനായി ദൂതിനു പോയ കൃഷ്ണൻറെ സ്ഥൈര്യവും ധൈര്യവും ഇവിടെ വ്യക്തമാണ്.
ദുര്യോധനൻറെ സൽക്കാരം രണ്ടു കാരണം പറഞ്ഞാണ് കൃഷ്ണൻ നിഷേധിക്കുന്നത്. “മറ്റൊരാളുടെ ഭക്ഷണം സ്വീകരിക്കുന്നതിന് രണ്ടു നിബന്ധനനകളുണ്ട്. ഒന്നുകിൽ അതിഥിക്ക് അടക്കാനാവാത്ത വിശപ്പുണ്ടായിക്കണം. അല്ലെങ്കിൽ ആതിഥേയന് അതിഥിയിൽ അങ്ങേറ്റം പ്രേമമുണ്ടായിരിക്കണം. ഇത് രണ്ടും നിങ്ങൾക്കില്ല എന്നെനിക്കു നന്നായറിയാം . പിന്നെ ഞാനെന്തിന് നിങ്ങളുടെ ആതിഥ്യം സ്വീകരിക്കണം? ഞാൻ വന്നത് ഒരു ജോലിയുമായാണ്. നിങ്ങളുമായെനിക്ക് ഔദ്യോഗിക ബന്ധം മാത്രമേയുള്ളൂ”. ഇതിനു ശേഷം കൃഷ്ണൻ വിദുരൻറെ വീട്ടിലേക്കു പോകുകയും അവിടെ തനിക്കായി പ്രേമത്തോടെ ഒരുക്കിവെച്ച ഭക്ഷണം , പഴത്തൊലി പോലും സ്വീകരിക്കുകയും ചെയ്യുന്നു. ധർമ്മാധർമ്മ വിവേചന ബോധം ഇവിടെ കാണാവുന്നതാണ്.

സമാധാനത്തിനുള്ള അവസാന ശ്രമങ്ങളും പരാജയപ്പെട്ട ശേഷം , ദുര്യോധനൻറെ പിടിവാശിയുടെ പുറത്തു യുദ്ധം തീരുമാനിക്കുന്നു. ദൂതുമായി വന്ന കൃഷ്ണനെ ബന്ധിച്ചു കാരാഗ്രഹത്തിലടക്കുവാനുള്ള ദുര്യോധനൻറെ തീരുമാനത്തെ എതിർക്കുന്നത് അമ്മയായ ഗാന്ധാരിയാണ് . താനൊറ്റക്കാണ് എന്ന ധൈര്യത്തിൽ ബന്ധിക്കാനോരുമ്പടണ്ട എന്ന് പറഞ്ഞു വിശ്വരൂപം കാണിക്കുന്ന കൃഷ്ണൻറെ പ്രഭാവലയശക്തിയിൽ കണ്ണിൻറെ കാഴ്ച നശിച്ച് പോകാതെ വിശ്വരൂപം കാണുന്നത് ദ്രോണനും, സഞ്ജയനും,ഭീഷ്മനും,വിദുരനുംമാത്രമായിരുന്നു. കാണാൻ കഴിയണമേ എന്നാഗ്രഹിച്ചതിനാൽ ധൃതരാഷ്ട്രനും കണ്ടു എന്ന് മഹാഭാരതം. ദുര്യോധനനോട് വിധിയെ തടുക്കുവാനാകില്ല എന്നോർമ്മിപ്പിച്ച ശേഷം കൃഷ്ണൻ മടങ്ങുന്നു.

യുദ്ധത്തിനൊരുക്കങ്ങൾ നടക്കുന്നതിനിടയിൽ ദ്വാരകയിലേക്ക് സഹായമഭ്യർത്ഥിച്ചു കൊണ്ട് ഒരേ സമയത്തു എത്തിച്ചേരുന്നത് രണ്ടുപേരാണ്. അർജ്ജുനനും ദുര്യോധനനും. അതുവരെ നിഷ്പക്ഷനായിരുന്ന , ധർമ്മപക്ഷത്തായിരുന്ന , കൃഷ്ണൻ തൻറെ ‘നാരായണിസേന’യെ ദുര്യോധനന് നൽകിയതോടെ കൃത്യമായി പാണ്ഡവ പക്ഷത്തേക്ക് ചായുന്നു. സഹായം ലഭിച്ച രണ്ടു പേരും പൂർണ്ണ തൃപ്തരായി തീർന്നു. കൃഷ്ണനൊരാളെ കിട്ടിയിട്ട് എന്ത് ചെയ്യാൻ എന്ന ധാരണയോടെ, സേനയുടെ ബലത്തിൽ വിജയമുറപ്പിച്ച ദുര്യോധനൻ കൊടുക്കേണ്ടി വന്ന വില വളരെ വലുതായിരുന്നു. എളുപ്പത്തിലൊരു സർവ സൈന്യാധിപനാകാമായിരുന്ന കൃഷ്ണൻ സ്വയമേറ്റെടുക്കുന്ന ജോലി ഒരു സാരഥിയുടേതാണ്. കൃഷ്ണൻറെ എളിമക്കും അഹങ്കാരമില്ലായ്മക്കും മറ്റൊരു തെളിവ് വേണമെന്ന് തോന്നുന്നില്ല. യുദ്ധത്തിൻറെ ജയപരാജയങ്ങൾ അർജ്ജുനൻറെ മനസ്ഥിതിയെ ആശ്രയിച്ചിരിക്കുന്നു എന്ന് നന്നായറിഞ്ഞിട്ടു തന്നെയാണ് കൃഷ്ണൻ അർജുനൻറെ തന്നെ സാരഥിയായതും.
ഗീതോപദേശം കേട്ട് കഴിഞ്ഞും ഭീഷ്മരെ വധിക്കുവാനാകാതെ കൈവിറച്ചു കുഴങ്ങുന്ന അർജ്ജുനനെ പ്രകോപിപ്പിക്കുക എന്ന ഉദ്ദേശത്തോടെ രഥചക്രമെടുത്ത് ഭീഷ്മരുടെ നേർക്ക് നിലത്തുള്ള പൊടിപാറിച്ചു കൊണ്ടു അലറിയടുക്കുന്ന കൃഷ്ണൻറെയും അത് തടുക്കുന്ന അർജ്ജുനൻറെയും ‘കൃഷ്ണ സുസ്വാഗത’മെന്നു കൈകൾ വിരിച്ചു സ്വീകരിക്കുന്ന ഭീഷ്മരുടെയും വാങ്മയ ചിത്രം കണ്മുന്നിൽ കണ്ട അനുവാചകൻ വ്യാസഗുരുവിനെ ഒരായിരം വട്ടം മനസാ പ്രണമിച്ചുപോകും.. മഹാഭാരതത്തിലെ ഏറ്റവും ഉജ്ജ്വലമായ ഭാഗങ്ങളിലൊന്നാണീ സന്ദർഭം .
തുടർന്ന് വയോവൃദ്ധനായ ഭഗദത്തനോടെതിരിടുന്ന അർജ്ജുനനെതിരെ വന്ന ഒരസ്ത്രത്തെ കൃഷ്ണൻ തന്നിലേക്കാവാഹിക്കുന്നു. യുദ്ധം ചെയ്യാതിരിക്കുന്ന കൃഷ്ണൻ എന്തിനാണ് അനാവശ്യമായി ഇമ്മാതിരി ഓരോന്ന് ചെയ്യുന്നതെന്ന ചോദ്യത്തിന് കൃഷ്ണൻറെ മറുപടി അത് വൈഷ്ണവാസ്ത്രമാണ് എന്നതായിരുന്നു..

ശേഷം അഭിമന്യു വധത്തോടെ ധർമ്മ ലംഘനം തുടങ്ങിവെച്ച, വാക് ലംഘനങ്ങൾ തുടർച്ചയായ നടത്തുന്നവരുടെ ഇടയിൽ, ഒട്ടും ധർമ്മാവബോധമില്ലാത്തവരുടെ മുൻപിൽ, ഒരു ധർമ്മ യുദ്ധം സ്വന്തം നിലനിൽപ്പിനു ഭീഷണിയായി തീരുമെന്ന സത്യം മനസ്സിലാക്കിക്കൊണ്ട് കുടില തന്ത്രങ്ങൾ പ്രയോഗിച്ചു തുടങ്ങിയവരെ ജയിക്കുവാൻ കുടിലമാർഗങ്ങൾ തന്നെ കൃഷ്ണൻ ഉപദേശിക്കുന്നു. ഓരോരുത്തരും അവരവർ അർഹിക്കുന്ന സമരമുറകളിലൂടെ കൃഷ്ണൻറെ സഹായത്തോടെ വധിക്കപ്പെടുന്നു .
ഇവിടെയാണ് കൃഷ്ണനെ അറിയുവാൻ ഭാരതം മറന്നത്. ധർമ്മം അതര്ഹിക്കുന്നവരോടെ ആകാവൂ എന്നതാണ് കൃഷ്ണനോതിയ ഒരു പാഠം… ഇല്ലെങ്കിലത് സ്വയം നാശത്തിനു വഴി വെക്കുന്നതായിരിക്കും. നിലനില്പിനാവശ്യമെങ്കിൽ, എതിര് ഭാഗത്തു ധാർമിക ബോധമില്ലാത്തവരെങ്കിൽ, ധർമ്മത്തിലടിയുറച്ച നിലനിൽപ്പ് നമ്മെ നശിപ്പിക്കുകയെ ഉള്ളൂ..

ഇതിനേറ്റവും വലിയ ഉദാഹരണം പിൽക്കാലത്ത് ഭാരതത്തിനുണ്ടായ പതനം തന്നെയാണ്. അപരിഷ്കൃതരായവരെ തുടർന്ന് നമ്മെ നശിപ്പിക്കാനെത്തിയത് തികച്ചും പരിഷ്കൃതരായ ജനതയാണ്. ഇവർക്ക് രണ്ടു പേർക്കുമൊരു സാമ്യമുണ്ടായിരുന്നു.. ധാർമിക ബോധമില്ലാത്ത കൂട്ടങ്ങളായിരുന്നു അധിനിവേശക്കാരിൽ ഭൂരിഭാഗവും.. അത്തരക്കാരുടെ ഇടയിൽ ധാർമിക ബോധമുള്ള ഒരു ജനതയുടെ ചെറുത്തു നിൽപ്പ് തികച്ചും ദുര്ബലമായിരിക്കും. ഭാരതം അധഃപതിക്കാനിടയായത് കൃഷ്ണനെ മറന്നു പോയത് കൊണ്ടായിരിക്കണം.

യുദ്ധം കഴിഞ്ഞതിനു ശേഷം യുദ്ധഭൂമിയിലെ ഭീകരമായ കാഴ്ചകൾ കണ്ടു മനംനൊന്ത ഗാന്ധാരി “നല്ല മരതകക്കല്ലിനോടൊത്ത കല്യാണരൂപന്മാരെ കൊല്ലിക്കുന്നതിൽ രസം കണ്ടെത്തിയവനാണ് നീ” എന്നുറക്കെ കേണു കൊണ്ട്, “നിൻറെ കുലവുമിതുപോലെ തമ്മിൽ തല്ലി മുടിഞ്ഞു പോകട്ടെ”യെന്നു ശപിച്ചപ്പോൾ , ഒരു ചെറു പുഞ്ചിരിയോടെ വാസുദേവനിങ്ങനെ പറഞ്ഞു.” അമ്മെ, അവരെ നശിപ്പിക്കുവാൻ ആർക്കും സാധിക്കുകയില്ല. എന്നാൽ കാലനിയമമനുസരിച്ചു അവരുടെ നാശം സുനിശ്ചിതവുമാക്കേണ്ടതാണ്. സ്വയം നശിക്കുവാനുള്ള ശാപം അവർക്കേകിയതിനു നന്ദി” സ്വന്തമെന്ന ഭാവം അശേഷമില്ലാതെ സാഹചര്യങ്ങൾ തനിക്ക് അനുകൂലമായാലും പ്രതികൂലമായാലും പൂർണ്ണമായി, ചെറു പുഞ്ചിരിയോടെ സ്വീകരിച്ച ഒരേയൊരാൾ മാത്രമേ ഇതിഹാസത്തിലുണ്ടാകുകയുള്ളൂ. അത് കൃഷ്ണനാണ്.

അശ്വമേധത്തിൽ യുധിഷ്ഠിരന് വേണ്ട സഹായങ്ങൾ ഒരുക്കിക്കൊടുത്ത ശേഷം കൃഷ്ണൻ ദ്വാരകയിലേക്കു മടങ്ങുന്നു. തുടർന്ന് യാദവ വംശത്തിലെ അന്തച്ഛിദ്രങ്ങൾക്കുള്ള സമയമായെന്ന് തിരിച്ചറിഞ്ഞകൃഷ്ണൻ ഗാന്ധാരിയുടെ വാക്കുകൾ സത്യമായി തീരുമെന്നറിഞ്ഞു കൊണ്ട് തന്നെ തീർത്ഥയാത്രക്കൊരുങ്ങുന്നു.
പ്രഭാസ തീർത്ഥത്തിനടുത്തു വെച്ച് മദ്യപിച്ചു തമ്മിൽ തല്ലിയൊടുങ്ങുന്ന തൻറെ കുലത്തെ ശാന്തനായി നോക്കിക്കണ്ടതിനു ശേഷം, ഉദ്ധവരോടൊത്തു ബലരാമൻറെ യോഗസമാധിയും കണ്ടതിനു ശേഷം, ഉദ്ധവരെ അർജ്ജുനൻറെയടുത്തേക്ക് പറഞ്ഞയച്ചു, യോഗീഭാവം പൂണ്ട കൃഷ്ണൻറെ പാദത്തിൽ ജരയെന്ന വേടൻ വിഷാസ്ത്രമയക്കുന്നു. പൂർണ്ണമായ അവബോധത്തോടെ, പുഞ്ചിരിയോടെ കൃഷ്ണൻ ദേഹമുപേക്ഷിക്കുന്നു..

ഇനിയുമാ ചോദ്യം ബാക്കിയാണ് ..
ആരായിരുന്നു കൃഷ്ണൻ?

അച്ചടക്കമില്ലാത്ത , വികൃതിയായ ഒരു കൊച്ചു കുട്ടി?
സർവ ചരാചരങ്ങളെയും മുരളിവായനയിൽ മയക്കിയ സംഗീത വിദ്വാൻ?
മനോഹരമായതും പ്രീതിയുളവാക്കുന്നതുമായ നൃത്തം ചെയ്ത സുന്ദരനായ നർത്തകൻ?
അപ്രതിരോധ്യമാം വണ്ണം കാമുകിമാരെ തന്നിലേക്കാകർഷിച്ച കാമുക മനസ്സുള്ളവൻ?
സഭയിൽ അപമാനിക്കപ്പെട്ട സ്ത്രീത്വത്തിൻറെ മാനം കാത്തവൻ?
വീരനും ധീരനായ പോരാളി?
യുദ്ധത്തിൽ നിന്നും ഒളിച്ചോടിയ ഭീരു?
ശാന്തി ദൂതൻ?
ഋഷി?
മോഷ്ടാവ്?
അനിവാര്യമായ യുദ്ധത്തിൽ പ്രതിജ്ഞ പോലും ലംഘിച്ചു ആയുധമെടുക്കാൻ തുനിഞ്ഞവൻ?
തൻറെ സുഹൃത്തിൻറെ അപാരമായ സാധ്യതകളിലേക്ക് വെളിച്ചം വീശി അവനെ യുദ്ധത്തിന് പര്യാപ്തനാക്കിയവൻ?
യാഗങ്ങളെയും യജ്ഞങ്ങളേയും യഥാവിധി അനുഷ്ഠിക്കുകയും എന്നാൽ ജീവിതം അവയിലേക്ക് മാത്രം ഒതുങ്ങിപ്പോകരുതെന്നും പറഞ്ഞവൻ?
തൻറെ സേനയെ പോലും അപരന് ദയാരഹിതമെന്നു തോന്നും വിധം ഉപേക്ഷിച്ചവൻ?
വിവേകശാലിയും കൗശലക്കാരനായ നയതന്ത്രജ്ഞൻ?
അധികാരത്തെ സ്വീകരിക്കുവാനും അതെ സമയം പുല്ലുപോലെ വലിച്ചെറിയുവാനും മടിയില്ലാത്തവൻ?
സംഭാഷണങ്ങളിൽ അങ്ങേയറ്റം മാന്യത പുലർത്തി സംസാരിക്കുന്ന കുലീനൻ?
യോഗസപര്യയുടെ മറുകര കണ്ടവൻ?
ജീവിതത്തിൻറെ ഏതൊരു സാഹചര്യവുമായും ഇണങ്ങി ചേരാൻ സാധിക്കുന്നവർ?
ജീവിതത്തെ അതിൻറെ പരിപൂർണ്ണമായ വർണ്ണ വൈവിധ്യങ്ങളിൽ അനുഭവിച്ചറിഞ്ഞവൻ?
പ്രകൃതിയോടിണങ്ങി ജീവിച്ചവൻ?
യഥാർത്ഥത്തിൽ ആരായിരുന്നു കൃഷ്ണൻ? ഇതൊന്നുമായിരുന്നില്ലേ? അതോ ഇതെല്ലാമായിരുന്നോ?
കൃഷ്ണനെ കേവലം വാക്കുകളിൽ ഒതുക്കാനാകുമോ?
കൃഷ്ണനെ പൂർണ്ണമായി അറിഞ്ഞവരാരുണ്ട്?
അറിഞ്ഞവരുണ്ടെങ്കിൽ, അവരെപ്പോലെ ഭാഗ്യവാന്മാർ മറ്റാരുണ്ട്?

പലരും കൃഷ്ണനെ കണ്ടത് പലവിധത്തിലാണ്. ചിലർക്ക് കൃഷ്ണൻ എന്നുമൊരു ചെറുബാലകനാണ്, ചിലർക്ക് പ്രിയപ്പെട്ട സുഹൃത്താണ്, ചിലർക്ക് ഗുരുവാണ്, ചിലർക്ക് യോഗേശ്വരനാണ്. ഈ വേഷങ്ങളിലെല്ലാം കൃഷ്ണനെ മാത്രമേ കാണുവാൻ കഴിയൂ എന്നൊരു പ്രത്യേകത കൂടിയുണ്ട് ..

കൃഷ്ണൻ സകല രുചിഭേദങ്ങളെയും ഉൾക്കൊള്ളുന്നവനാണ്. ഓരോരുത്തരും അവരവരുടെ മനോധർമ്മമനുസരിച്ചു ഇതാണ് കൃഷ്ണൻ എന്ന് പറയുന്നു.. കൃഷ്ണൻ പ്രവചനാതീതനാണ്. ദേശത്തിനും കാലത്തിനും അതീതനാണ്.. ധർമ്മക്ഷയമുണ്ടാകുമ്പോൾ വീണ്ടും വീണ്ടും അവതരിക്കുന്നവനാണ്. കൃഷ്ണൻ അങ്ങനെയെന്തെല്ലാമായിരുന്നു? ആരെല്ലാമായിരുന്നു? അറിയില്ല.. ഒരിക്കലും അറിയാനും സാധിക്കില്ല ..
അതെ, കൃഷ്ണനെ ഒരിക്കലും പൂർണ്ണമായും അറിയാൻ സാധിക്കില്ല..

ലോകം കൃഷ്ണനെ ഭാഗികമായേ അറിഞ്ഞിട്ടുള്ളൂ .. .
കൃഷ്ണൻറെ നിറം കറുപ്പായിരുന്നു. കൃഷ്ണ എന്ന വാക്കിൻറെ അർഥം തന്നെ കറുപ്പ് എന്നാണല്ലോ .
എന്നാൽ നമ്മുടെ വീക്ഷണ പരിധിയിലൊതുങ്ങാത്തതിന് , അപരിമേയമായതെന്തിനും നീലനിറമാണത്രെ.. ..
സമുദ്രവും ആകാശവുമെല്ലാം നീലയാണ്…
കൃഷ്ണനെ നീല നിറത്തിൽ ആലേഖനം ചെയ്യുവാനും കാരണം ഇതായിരിക്കണം .. കൃഷ്ണൻ അപരിമേയനാണ്. നമ്മുടെയൊക്കെ വീക്ഷണ പരിധികൾക്കപ്പുറത്തുള്ളവനാണ്. എനിക്കിനിയും ഏറെ ശ്രീകൃഷ്ണനിൽ നിന്നും പഠിച്ചെടുക്കേണ്ടതുണ്ട്. കൃഷ്ണനിലേക്കു വളരേണ്ടതുണ്ട് ..
ജീവിതം നമുക്ക് മുന്നിൽ കാഴ്ചവെക്കുന്നത് സുഖമാകട്ടെ ദുഖമാകട്ടെ പരാതികളില്ലാതെ പൂർണ്ണ മനസ്സോടെ സ്വീകരിക്കാൻ സാധിക്കുന്നതാണ് കൃഷ്ണാവബോധം. കൃഷ്ണനെയറിയാൻ ശ്രമിക്കുന്നതിലൂടെ നാമോരുരുത്തരും കൃഷ്ണാവബോധമുള്ളവരായ് തീരട്ടെ...

ഓം നമോ ഭഗവതേ വാസുദേവായ...

Address

Vaikom
686608

Alerts

Be the first to know and let us send you an email when Melparampath Temple - Maravanthuruthu posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share