SIO Puthucode

SIO Puthucode Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from SIO Puthucode, Religious organisation, Masjidul Hudah, Vettukad, Puthucode, Vadakkenchery.

Students Islamic Organisation is a religious and political student movement that focuses on the social development of muslim students on the basis of qur'an and had'ith

കോസ് മുഹമ്മദ് മാസ്റ്റർഅനുസ്മരണംമാർച്ച് 30 തിങ്കൾ 11 AM @ MC പാലസ് മസ്ജിദുൽ ഹുദാ മഹല്ല് & ഹ്യൂമൻ കെയർ ഫൗണ്ടേഷൻ
30/03/2026

കോസ് മുഹമ്മദ് മാസ്റ്റർ
അനുസ്മരണം

മാർച്ച് 30 തിങ്കൾ 11 AM @ MC പാലസ്

മസ്ജിദുൽ ഹുദാ മഹല്ല് & ഹ്യൂമൻ കെയർ ഫൗണ്ടേഷൻ

إنا لله وإنا إليه راجعون പ്രിയപ്പെട്ട കോസ് മുഹമ്മദ് മാസ്റ്റർ അല്ലാഹുവിലേക്ക് യാത്രയായി. വെട്ടുകാട് മസ്ജിദുൽ ഹുദാ മഹല്ല് ...
29/03/2026

إنا لله وإنا إليه راجعون

പ്രിയപ്പെട്ട കോസ് മുഹമ്മദ് മാസ്റ്റർ അല്ലാഹുവിലേക്ക് യാത്രയായി.
വെട്ടുകാട് മസ്ജിദുൽ ഹുദാ മഹല്ല് പ്രസിഡന്റ്,
ജമാഅത്തെ ഇസ് ലാമി അംഗം, ഹ്യൂമൻ കെയർ ഫൗണ്ടേഷൻ ട്രസ്റ്റ് മെമ്പർ, മാധ്യമം ഏരിയ ഫീൽഡ് കോർഡിനേറ്റർ, തണൽ പാലിയേറ്റീവ് കെയർ പ്രസിഡന്റ്, പുതുക്കോട് സൗഹൃദ വേദി സെക്രട്ടറി, വെൽഫെയർ പാർട്ടി തരൂർ മണ്ഡലം കമ്മിറ്റിയംഗം എന്നീ നിലകളിൽ ഈ നാടിന്റെ സാമൂഹിക രാഷ്ട്രീയ രംഗത്ത് നിറ സാന്നിധ്യമായിരുന്ന പൊതു പ്രവർത്തകനെയാണ് കോസ് മുഹമ്മദ് മാസ്റ്ററുടെ വിയോഗത്തിലൂടെ നമുക്ക് നഷ്ടമായിരിക്കുന്നത്.

ഭാര്യ ജമീല ടീച്ചർ(റിട്ടയർഡ് അധ്യാപിക). മക്കൾ: ഷമീല(അധ്യാപിക), ജസീല(അധ്യാപിക), ഷിബിൽ(സൗദി) മരുമക്കൾ: നവാസ്, അനസ്, വഅല ഫാരിദ്

അദ്ദേഹത്തിന് പരലോക ജീവിതമോക്ഷവും സ്വർഗപ്രവേശനവും നൽകി പ്രപഞ്ച നാഥൻ അനുഗ്രഹിക്കട്ടെ, ആമീൻ

പ്രാർഥനാ പൂർവ്വം
ഹ്യൂമൻ കെയർ ഫൗണ്ടേഷൻ ട്രസ്റ്റ് & വെട്ടുകാട് മസ്ജിദുൽ ഹുദാ മഹല്ല് കമ്മിറ്റി

ഏവർക്കും എസ്.ഐ.ഒവിന്റെ ചെറിയ പെരുന്നാൾ സന്തോഷങ്ങൾ
19/03/2026

ഏവർക്കും എസ്.ഐ.ഒവിന്റെ ചെറിയ പെരുന്നാൾ സന്തോഷങ്ങൾ

ഈദ് മുബാറക്സൗഹൃദത്തിന്റെ മധുരം പങ്കുവെക്കുമ്പോഴും ലോകം വലിയ വെല്ലുവിളികളെ അഭിമുഖീകരിക്കുന്നു.സാമ്രാജ്യത്വ അധിനിവേശങ്ങളും...
19/03/2026

ഈദ് മുബാറക്

സൗഹൃദത്തിന്റെ മധുരം പങ്കുവെക്കുമ്പോഴും ലോകം വലിയ വെല്ലുവിളികളെ അഭിമുഖീകരിക്കുന്നു.
സാമ്രാജ്യത്വ അധിനിവേശങ്ങളും സയണിസ്റ്റ് ക്രൂരതകളും മർദിതർക്ക് മേൽ ഇരുൾ വീഴ്ത്തുന്നു.

അപരവിദ്വേഷവും ഫാസിസവും പടരുന്ന കാലത്ത് നീതിയുടെ പോരാട്ടങ്ങൾ നമുക്ക് ഊർജ്ജമാകട്ടെ.

ഏവർക്കും സോളിഡാരിറ്റിയുടെ പെരുന്നാൾ സന്തോഷങ്ങൾ...

വിദഗ്ധ ചികിത്സക്ക് ഇ അബൂബക്കറിന് ജാമ്യം അനുവദിക്കുക
07/03/2026

വിദഗ്ധ ചികിത്സക്ക് ഇ അബൂബക്കറിന് ജാമ്യം അനുവദിക്കുക

പതറാത്ത പോരാട്ടംഒടുങ്ങാത്ത ആവേശം... ഒരു യുഗത്തിന്റെ അന്ത്യം.യാ ശഹീദ് അസ്സലാം.....💚🤲
01/03/2026

പതറാത്ത പോരാട്ടം
ഒടുങ്ങാത്ത ആവേശം...
ഒരു യുഗത്തിന്റെ അന്ത്യം.

യാ ശഹീദ് അസ്സലാം.....💚🤲

ഇഫ്താർ സം​ഗമം 2026ജമാഅത്തെ ഇസ് ലാമി ഹിന്ദ് കേരള
25/02/2026

ഇഫ്താർ സം​ഗമം 2026

ജമാഅത്തെ ഇസ് ലാമി ഹിന്ദ് കേരള

15/02/2026

ആരുടെ ആളായാലാണ് നാം വിജയിക്കുക?!

🎙️ Asnah Tanur
(Secretary, SIO Kerala

أهلاً رمضان
റമദാൻ മുന്നൊരുക്ക കാമ്പയിൻ
ജനുവരി 30 - ഫെബ്രുവരി 18

SIO Kerala

ജമാഅത്തെ ഇസ്‌ലാമിയെ മുൻ നിർത്തി കൊണ്ട്,നിയമസഭാ തെരഞ്ഞെടുപ്പ് ലക്ഷ്യം വച്ച് നടത്തുന്ന ധ്രുവീകരണ രാഷ്ട്രീയത്തിനെതിരെ ജമാഅത...
04/02/2026

ജമാഅത്തെ ഇസ്‌ലാമിയെ മുൻ നിർത്തി കൊണ്ട്,നിയമസഭാ തെരഞ്ഞെടുപ്പ് ലക്ഷ്യം വച്ച് നടത്തുന്ന ധ്രുവീകരണ രാഷ്ട്രീയത്തിനെതിരെ ജമാഅത്തെ ഇസ് ലാമി പുതുക്കോട് ഏരിയ വിശദീകരണ പൊതുയോഗം സംഘടിപ്പിച്ചു. തച്ചനടി പഞ്ചായത്ത് ജംഗ്‌ഷനിൽ നടന്ന പരിപാടിയിൽ ജമാഅത്തെ ഇസ്‌ലാമി സംസ്ഥാന സെക്രട്ടറി അബ്ദുൽ ഹക്കീം നദ്‌വി,ജില്ലാ സമിതിയംഗം അബു ഫൈസൽ മാസ്റ്റർ തുടങ്ങിയവർ സംസാരിച്ചു.ജമാഅത്തെ ഇസ്‌ലാമി പുതുക്കോട് ഏരിയ പ്രസിഡന്റ് പി.കെ സുലൈമാൻ അദ്ധ്യക്ഷത വഹിച്ചു.

സകരിയ : നീതി നിഷേധത്തിന്റെ 17 ആണ്ടുകൾ അനീതിയുടെ തടവറകൾക്കെതിരെയുവജന റാലിയും പൊതുസമ്മേളനവും2026 ഫെബ്രുവരി 11 ബുധൻ 4.30PMപ...
31/01/2026

സകരിയ : നീതി നിഷേധത്തിന്റെ 17 ആണ്ടുകൾ

അനീതിയുടെ തടവറകൾക്കെതിരെ

യുവജന റാലിയും
പൊതുസമ്മേളനവും

2026 ഫെബ്രുവരി 11 ബുധൻ 4.30PM
പരപ്പനങ്ങാടി

26 വർഷങ്ങൾ!അൽഹംദുലില്ലാഹ്...പുതുക്കോടും പരിസര പ്രദേശങ്ങളിലുമുള്ള പ്രയാസപ്പെടുന്ന വിദ്യാർത്ഥികൾക്ക് പഠന പിന്തുണ ഉറപ്പ് വര...
09/06/2025

26 വർഷങ്ങൾ!

അൽഹംദുലില്ലാഹ്...

പുതുക്കോടും പരിസര പ്രദേശങ്ങളിലുമുള്ള പ്രയാസപ്പെടുന്ന വിദ്യാർത്ഥികൾക്ക് പഠന പിന്തുണ ഉറപ്പ് വരുത്താൻ SIO ആരംഭിച്ച പ്രാദേശിക വിദ്യാഭ്യാസ സഹായ പദ്ധതി- 'സാന്ത്വനം' അതിന്റെ പ്രയാണത്തിൽ 26 വർഷങ്ങൾ പിന്നിടുകയാണ്.

പ്രദേശത്തെ ഉന്നത വിജയം നേടുന്ന വിദ്യാർത്ഥികളെ അനുമോദിക്കുന്നതും ഉപരിപഠനത്തിന് ആവശ്യമായ കരിയർ ഗൈഡൻസ് നൽകുന്നതുമെല്ലാം സാന്ത്വനം പദ്ധതിയുടെ ഭാഗമാണ്. വിദ്യാർത്ഥി കാലഘട്ടം SIO പുതുക്കോടിനൊപ്പം സഞ്ചരിച്ച വിദ്യാർത്ഥികൾ ഇന്ന് ഈ നാട്ടിലെ സാമൂഹിക-രാഷ്ട്രീയ- ഉദ്യോഗതലങ്ങളിൽ തലയുയർത്തി നിൽക്കുന്നു.

പുകഴെല്ലാം ഇറൈവനുക്ക്, അൽഹംദുലില്ലാഹ്



SSLC, +2 വിജയികളെ അനുമോദിച്ചു.SIO-GIO-Solidarity പുതുക്കോട് യൂണിറ്റുകളുടെ സംയുക്താഭിമുഖ്യത്തിൽ'സാന്ത്വനം:പ്രാദേശിക വിദ്യ...
08/06/2025

SSLC, +2 വിജയികളെ അനുമോദിച്ചു.

SIO-GIO-Solidarity പുതുക്കോട് യൂണിറ്റുകളുടെ സംയുക്താഭിമുഖ്യത്തിൽ
'സാന്ത്വനം:പ്രാദേശിക വിദ്യാഭ്യാസ പദ്ധതി'യുടെ ഭാഗമായി പ്രദേശത്തെ SSLC,+2 വിജയികളെ അനുമോദിച്ചു.

ജൂൺ 8 ഞായർ രാവിലെ പത്ത് മണിക്ക് KC പാലസ് ഓഡിറ്റോറിയത്തിൽ വച്ച് നടന്ന അനുമോദന ചടങ്ങ് പുതുക്കോട് ഗ്രാമ പഞ്ചായത്ത് മെമ്പർ സുഹറ ടീച്ചർ ഉദ്ഘാടനം ചെയ്തു.

SIO-GIO-Solidarity നേതാക്കളും ജമാഅത്തെ ഇസ് ലാമി പുതുക്കോട് ഏരിയാ സമിതിയംഗങ്ങളും പരിപാടികൾക്ക് നേതൃത്വം നൽകി.



Address

Masjidul Hudah, Vettukad, Puthucode
Vadakkenchery

Website

Alerts

Be the first to know and let us send you an email when SIO Puthucode posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share