Paravanthala subramanya temple

Paravanthala subramanya temple ത്രിമൂർത്തി ശക്തി സ്വരൂപനും ദേവസനാധിപനുമായ ശ്രീ സുബ്രഹ്മണ്യ സ്വാമി രാജാകീയ ഭാവത്തിൽ കുടികൊള്ളുന്നു

ഷഷ്ടി
17/07/2026

ഷഷ്ടി

നിത്യജീവിത പ്രശ്‌നങ്ങൾക്ക് സുബ്രഹ്മണ്യ ഉപാസനയിലൂടെ അത്ഭുതകരമായ മാറ്റം ഉണ്ടാക്കാം. ശത്രുദോഷം, ദൃഷ്ടിദോഷം, ശാപദോഷം, ഗ്രഹദോ...
19/06/2026

നിത്യജീവിത പ്രശ്‌നങ്ങൾക്ക് സുബ്രഹ്മണ്യ
ഉപാസനയിലൂടെ അത്ഭുതകരമായ മാറ്റം ഉണ്ടാക്കാം. ശത്രുദോഷം, ദൃഷ്ടിദോഷം, ശാപദോഷം, ഗ്രഹദോഷം കാര്യവിജയം, രോഗദുരിതശാന്തി, സന്താന ഭാഗ്യം, സന്താനദുരിത മുക്തി എന്നിവയ്ക്ക് ശ്രീമുരുക പ്രീതി
നല്ലതാണ്. പെട്ടെന്നുള്ള ഫലസിദ്ധിയാണ് സുബ്രഹ്മണ്യ പ്രാർത്ഥനയുടെ പ്രത്യേകത. ഭഗവാൻ്റെ പ്രീതിക്കുള്ള ഏറ്റവും മികച്ച അനുഷ്ഠാനമാണ് ഷഷ്ഠി വ്രതം. മാസന്തോറും ശുക്ലപക്ഷത്തിലെ ഷഷ്‌ഠിയാണ് ഷഷ്‌ഠിവ്രതമായി ആചരിക്കുന്നത്. 2026 ജൂൺ 20 ശനിയാഴ്ചയാണ് മിഥുന മാസത്തിലെ ഷഷ്‌ഠി. എല്ലാ മാസത്തിലും ഷഷ്‌ഠി വ്രതം ഉണ്ടെങ്കിലും അതിൽ സ്കന്ദഷഷ്‌ഠിയും കുമാരഷഷ്‌ഠിയുമാണ് പ്രധാനം. ഭഗവാൻ അവതാര ലക്ഷ്യമായ ശൂരസംഹാരം നിറവേറ്റിയ പുണ്യദിനം എന്ന മഹിമയാണ് തുലാം മാസത്തിലെ സ്കന്ദഷഷ്‌ഠിക്ക് ഉള്ളത്. അതേസമയം മിഥുനത്തിലെ ശുക്ലപക്ഷ ഷഷ്‌ഠി ചിലർ കൊണ്ടാടുന്നത് ഭഗവാന്റെ അവതാര ദിനം എന്ന സങ്കല്പത്തിലാണ്. വിവിധ ദേശങ്ങളിൽ വ്യത്യസ്ത ദിവസങ്ങളിലാണ് അവതാരദിനം ആഘോഷിക്കുന്നത്. തമിഴ് പഞ്ചാംഗ പ്രകാരം വൈകാശി മാസത്തെ വിശാഖമാണ് മുരുകന്റെ അവതാരദിനമായി മിക്കവരും കണക്കാക്കുന്നത്. വേഗം ആഗ്രഹസാഫല്യം നേടുന്നതിനും ദാമ്പത്യത്തിലെ പൊരുത്തക്കേടുകൾ ഇല്ലാതാക്കാനും പ്രണയസാഫല്യത്തിനും സന്താന ഭാഗ്യം നേടാനും സന്താനക്ഷേമത്തിനും ഗൃഹസംബന്ധമായ ദുരിത ദോഷങ്ങൾ പരിഹരിക്കുന്നതിനും മന:ശാന്തിക്കും എല്ലാം കുമാരഷഷ്‌ഠി നാളിലെ ഷൺമുഖ ഉപാസന ഉപകരിക്കും. മനോമാലിന്യങ്ങളെല്ലാം അകന്നു പോയി മനസ് ശുദ്ധമാകുന്നതിനും ഈ ദിവസത്തെ ഉപാസന ശ്രേഷ്ഠമാണ്. കുമാര ഷഷ്‌ഠി ദിവസം ശ്രീമുരുകനെ വ്രതം അനുഷ്ഠിച്ചും സുബ്രഹ്മണ്യ ക്ഷേത്ര ദർശനവും വഴിപാടുകളും പ്രാർത്ഥനകളും നടത്തിയും ഉപാസിക്കാം. വ്രതം നോറ്റ് ഭജിച്ചാൽ കൂടുതൽ ഫലം ലഭിക്കും എന്നാണ് പറയുന്നത്. വ്രതം നോറ്റാലും ഇല്ലെങ്കിലും ഷഷ്‌ഠി നാളിൽ മൂലമന്ത്രം ഓം വചത് ഭുവേ നമഃ , അഷ്ടോത്തരം, സുബ്രഹ്മണ്യ പഞ്ചരത്നം, സുബ്രഹ്മണ്യ ഗായത്രി, ഓം ശരവണ ഭവഃ തുടങ്ങിയവ ജപിക്കണം. മകയിരം, ചിത്തിര, അവിട്ടം നക്ഷത്രക്കാരും ജാതകത്തില്‍ മേടം, മിഥുനം, ചിങ്ങം, തുലാം, ധനു, കുംഭം രാശികളില്‍ ചൊവ്വ നില്‍ക്കുന്നവരും ഷഷ്‌ഠിക്ക് സുബ്രഹ്മണ്യ സ്തുതികൾ ജപിക്കുന്നത് വളരെ നല്ലതാണ്.

ഹര ഹരോ ഹര
19/05/2026

ഹര ഹരോ ഹര

25/12/2025

മുരുകാ... വേലവ.... ഹര ഹരോ ഹര

25/12/2025

പള്ളിവേട്ട

22/12/2025

കോടിയേറ്റം 2025 ഡിസംബർ 21....ആറാട്ട് മഹോത്സവം.....

Address

Nutstreet, Paravanthala
Vadakara
673104

Alerts

Be the first to know and let us send you an email when Paravanthala subramanya temple posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share