26/01/2020
ഭയപ്പെടുന്ന നാളുകളിൽ ഒന്നിച്ചു നീങ്ങലാണ് ഉചിതം: യു.എം ഉസ്താദ്
ചട്ടഞ്ചാൽ: രാജ്യം ഏറെ ആശങ്കയുളവാക്കുന്ന അതിലേറെ ഭയപ്പെടുന്ന നാളുകളിൽ ഒന്നിച്ചു നീങ്ങലാണ് ഉചിതമെന്ന് യു.എം ഉസ്താദ്.ഇന്ന് രാജ്യം മുഴുവൻ എഴുപത്തിയൊന്നാമത് റിപ്പബ്ലിക് ആഘോഷിക്കുമ്പോഴും ഇന്ത്യക്കാരായ ചിലർ അവരുടെ പൗരത്വത്തിന് പിന്നിൽ വേരുതേടി പോവേണ്ട ഗുരുതരമായ ദുരവസ്ഥയാണ് നാമിന്ന് കണ്ടുകൊണ്ടിരിക്കുന്നതെന്നും ഉസ്താദ് കൂട്ടിച്ചേർത്തു.എം.ഐ.സി അർഷദുൽ ഉലൂം സ്റ്റുഡന്റ്സ് അസ്സോസിയേഷൻ സംഘടിപ്പിച്ച വിദ്യാർത്ഥിജാലിക ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.മുഹമ്മദ് ഫൈസി കൊടുവള്ളി അധ്യക്ഷനായി. നിസാർ ബോളിയാർ പ്രതിജ്ഞ ചൊല്ലി കൊടുത്തു. മുനവ്വിർ കല്ലുരാവി പ്രമേയ പ്രഭാഷണം നടത്തി. അബ്ദുല്ല അർശദി,കെ.എച്ച് കോട്ടപ്പുറം,മുഹമ്മദ് ബാഖവി,നിസാർ ബാഖവി,അസ്മതുല്ല ഹുദവി,സുഹൈൽ ഹുദവി, ഷഫീഖ്ഹുദവി. ,മുസ്തഫ വാഫി എന്നിവർ പങ്കെടുത്തു.ഇർഷാദ് അരിയിൽ സ്വാഗതവും ഹുസൈൻ മാങ്ങാട് നന്ദിയുംപറഞ്ഞു.