Our Lady of Assumption church Marianad

Our Lady of Assumption church Marianad Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Our Lady of Assumption church Marianad, Catholic Church, Marianad, Trivandrum city.

15/08/1975
രൂപതാ മെത്രാൻ ഡോ.പീറ്റർ ബർണാഡ് പെരേരയുടെ മുഖ്യകാർമ്മികത്വത്തിൽ മര്യനാട് പരലോകമാതാ ദൈവാലയത്തിന് തറക്കല്ലിടീൽ കർമ്മം നിർവ്വഹിച്ചു.
05/08/1989-ൽ ദൈവലയത്തിൻ്റെ ആശീർവാദ കർമ്മം രുപതാ മെത്രാനായിരുന്ന ബനഡിക്ട് ജേക്കബ് അച്ചാരുപറമ്പിൽ നിർച്ചഹിച്ചു.

02/09/2026

അമ്മയോടൊപ്പം എട്ടുദിനങ്ങൾ

പരിശുദ്ധ അമ്മയുടെ ജീവിതം ഉടനീളം നോക്കിയാൽ മനസ്സിലാകും അമ്മക്ക് ജീവിതത്തിൽ സമാധാനം എന്ന അന്തരീക്ഷം അനുഭവിക്കാൻ സാധിച്ചിട്ടില്ല... എന്നാൽ, ആ അമ്മയാകട്ടെ, ലോകത്തിൽ എവിടെയൊക്കെ പ്രത്യക്ഷപ്പെട്ടോ അവിടെയെല്ലാം പറഞ്ഞത് ലോകത്തിന്റെ സമാധാനത്തിനുവേണ്ടി പ്രാർത്ഥിക്കാനാണ്. കാനായിലെ കല്യാണവീട്ടിൽനിന്ന് ആരംഭിച്ചതായിരുന്നു അമ്മയുടെ മാധ്യസ്ഥം. ഇന്നുവരെയും ആ മാധ്യസ്ഥം പാപികൾക്കായി നിലകൊള്ളുന്നു....

എല്ലാ തലമുറകളും ഭാഗ്യവതി എന്ന് വിളിക്കുന്ന പരിശുദ്ധ കന്യകാമറിയം, അതിയായ മഹത്വം ലഭിച്ചിട്ടും വിനയത്തോടെ ജീവിച്ചവളായിരുന്നു. ദൈവം തന്നെ തിരഞ്ഞെടുത്തുവെന്ന വലിയ അനുഗ്രഹം ലഭിച്ചപ്പോഴും, അവൾ സ്വയം ഉയർത്താതെ ദൈവത്തെ മഹത്വപ്പെടുത്തി. യഥാർത്ഥ മഹത്വം വിനയത്തിലാണ് എന്ന് മറിയത്തിന്റെ ജീവിതം നമ്മെ പഠിപ്പിക്കുന്നു. ഈ ഒരുക്കത്തിന്റെ രണ്ടാം ദിവസം, നമ്മുടെ ഹൃദയങ്ങളിൽ നിന്ന് അഹങ്കാരം നീക്കി, കൂടുതൽ വിനയത്തോടെയും സ്നേഹത്തോടെയും ജീവിക്കാൻ പരിശുദ്ധ അമ്മയോട് നമുക്ക് പ്രാർത്ഥിക്കാം

അമ്മയുടെ ജനനതിരുനാളിനായി ഒരുങ്ങുന്ന ഈ ദിനങ്ങളിൽ നമുക്ക് ഏറ്റവും ആവശ്യമായ ഒരു നിയോഗം അമ്മയുടെ പിറന്നാൾ സമ്മാനമായി നമുക്ക് അപേക്ഷിക്കാം.

ഇന്നത്തെ നമ്മുടെ എല്ലാ പ്രാർത്ഥനകളിലും ലോകസമാധാനത്തിനായും അതിനായി പ്രവർത്തിക്കുന്ന എല്ലാവരെയും നമുക്ക് ഓർക്കാം.

അമ്മയോടൊപ്പം കരുണയുടെ ജപമാല ചൊല്ലി ദൈവത്തിന്റെ മഹാകാരുണ്യത്തിനായി നമുക്ക് യാചിക്കാം. 🤍

31/08/2026

ദിവ്യബലിയിൽ ആരംഭം മുതൽ പങ്കുചേരണമോ?

പരിശുദ്ധ കന്യകാമറിയത്തിന്റെ രാജ്ഞിത്വ തിരുനാൾ 👑ഓഗസ്റ്റ് 22-ന് കത്തോലിക്കാ സഭ പരിശുദ്ധ കന്യകാമറിയത്തെ സ്വർഗത്തിന്റെയും ഭൂ...
22/08/2026

പരിശുദ്ധ കന്യകാമറിയത്തിന്റെ രാജ്ഞിത്വ തിരുനാൾ 👑

ഓഗസ്റ്റ് 22-ന് കത്തോലിക്കാ സഭ പരിശുദ്ധ കന്യകാമറിയത്തെ സ്വർഗത്തിന്റെയും ഭൂമിയുടെയും രാജ്ഞിയായി ആദരിക്കുന്ന തിരുനാൾ ആഘോഷിക്കുന്നു.

യേശുവിന്റെ അമ്മയായ മറിയം, ദൈവഹിതത്തിന് പൂർണ്ണമായി സമർപ്പിച്ച ജീവിതത്തിലൂടെ നമുക്ക് വിശ്വാസത്തിന്റെയും അനുസരണത്തിന്റെയും മാതൃകയായി. യേശുവിന്റെ മഹത്വത്തിൽ പങ്കുചേരുന്ന മറിയത്തെ സഭ രാജ്ഞിയായി ആദരിക്കുന്നു.

മറിയത്തിന്റെ രാജ്ഞിത്വം ലോകത്തിലെ രാജാക്കന്മാരുടെ അധികാരം പോലെയല്ല. സ്നേഹത്തിലും വിനയത്തിലും സേവനത്തിലുമുള്ള രാജ്ഞിത്വമാണ് മറിയത്തിന്റേത്. അവൾ എപ്പോഴും നമ്മെ തന്റെ പുത്രനായ യേശുവിലേക്കാണ് നയിക്കുന്നത്.

“മറിയത്തിന്റെ കൈകളിലൂടെ യേശുവിലേക്കു കൂടുതൽ അടുത്തുചെല്ലാം.”

പരിശുദ്ധ മറിയം, സ്വർഗീയ രാജ്ഞിയേ, ഞങ്ങൾക്കായി പ്രാർത്ഥിക്കണമേ.

പരിശുദ്ധ സ്വർഗ്ഗാരോപിത മാതാവിന്റെ തിരുനാൾ....തിരുനാൾ ദിനം ... ആഘോഷമായ പൊന്തിഫിക്കൽ ദിവ്യബലിമുഖ്യകാർമ്മികൻ മോസ്റ്റ് റവ. ഡ...
15/08/2026

പരിശുദ്ധ സ്വർഗ്ഗാരോപിത മാതാവിന്റെ തിരുനാൾ....

തിരുനാൾ ദിനം ...

ആഘോഷമായ പൊന്തിഫിക്കൽ ദിവ്യബലി

മുഖ്യകാർമ്മികൻ

മോസ്റ്റ് റവ. ഡോ. ക്രിസ്തു‌ദാസ് ആർ.

പരിശുദ്ധ സ്വർഗ്ഗാരോപിത മാതാവിന്റെ തിരുനാൾ....തിരുനാൾ  ദിനം .....കൊടിയിറക്ക്
15/08/2026

പരിശുദ്ധ സ്വർഗ്ഗാരോപിത മാതാവിന്റെ തിരുനാൾ....

തിരുനാൾ ദിനം .....

കൊടിയിറക്ക്

പിതാവിന് സ്വാഗതം.....ഇടവക വികാരിയും കമ്മറ്റി അംഗങ്ങളും പിതാവിനെ സ്വീകരിക്കുന്നു....
15/08/2026

പിതാവിന് സ്വാഗതം.....

ഇടവക വികാരിയും കമ്മറ്റി അംഗങ്ങളും പിതാവിനെ സ്വീകരിക്കുന്നു....

പരിശുദ്ധ സ്വർഗ്ഗാരോപിത മാതാവിന്റെ തിരുനാൾ....ചപ്രപ്രദക്ഷിണം......
15/08/2026

പരിശുദ്ധ സ്വർഗ്ഗാരോപിത മാതാവിന്റെ തിരുനാൾ....

ചപ്രപ്രദക്ഷിണം......

Address

Marianad
Trivandrum City

Website

Alerts

Be the first to know and let us send you an email when Our Lady of Assumption church Marianad posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share