ഖോലോ ദ് മലങ്കര - Malankara Voice

ഖോലോ ദ് മലങ്കര  - Malankara Voice "That they all may be one"
(3)

26/08/2026

മലങ്കര സുറിയാനി കത്തോലിക്ക സഭയുടെ ഗുഡ്ഗാവ് ഭദ്രാസനാധിപനായിരുന്ന് പുണ്യശ്ലോകനായ ആബൂൻ ജേക്കബ്
മോർ ബർണബാസ് മെത്രാപ്പോലിത്ത അർപ്പിച്ച് വിശുദ്ധ കുർബ്ബാന💐💐💐

25/08/2026

ആരും ഇല്ലാത്തവർക്ക് ത്രിയേക ദൈവം തുണയുള്ളതു പോലെ ഒരു കൂട്ടം പാവപ്പെട്ട ജനതയുടെ തുണയാകുവാൻ വേണ്ടി ദൈവത്താൽ നിയോഗിതനായ ഇടയശ്രേഷ്ഠൻ ....താൻ ഒരു മെത്രാനെന്നോ ഒരു ഭദ്രാസനത്തിന്റെ അദ്ധ്യക്ഷനാണെന്നോ അഹങ്കാരം തെല്ലും ഇല്ലാതെ തന്നെ തന്നെ പൂർണ്ണമായി സമർപ്പിച്ചു കൊണ്ട് തെരുവിലെ മക്കളുടെ അടുത്തേക്ക് ഇറങ്ങി ചെന്ന് അവരുടെ വിശപ്പ് മാറ്റിയ പുണ്യ പിതാവ്.... തന്നെ ഭരമേൽപ്പിച്ച ജോലി അതിന്റെ പൂർണതയിൽ പ്രവർത്തിച്ചു കൊണ്ട് കാലത്തിന്റെ യൗവനികയിൽ മാഞ്ഞു പോയ എന്നാൽ ഇന്നും ഒരു അസ്തമിക്കാത്ത സൂര്യനെ പോലെ അനേകരുടെ ഹൃദയങ്ങളിൽ നിലകൊള്ളുന്ന ആബൂൻ മോർ ബർണബാസ് ജേക്കബ് തിരുമേനിയുടെ രണ്ടാം ദുക്റോനോ പെരുന്നാൾ പരിശുദ്ധ സഭ കൊണ്ടാടുന്നു.
അഭിവന്ദ്യ പിതാവിനെ മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തമാക്കുന്നത് എന്താണെന്ന് ചോദിച്ചാൽ അതിന് ഒരുത്തരമേയുള്ളു. പണക്കാരനെന്നോ പാവപ്പെട്ടവനെന്നോ വേർതിരിവില്ലാതെ വിശക്കുന്നവരേയും ആരും ഇല്ലാത്തവരേയും സഹായിക്കാനുള്ള മനസ്സ്. കൊറോണ കാലം വന്നപ്പോൾ മെത്രാൻമാരും വൈദീകരും ഉൾപ്പെടെ ഏവരും അരമനകളും മേടകളും സന്ന്യാസ ആശ്രമങ്ങളും പൂട്ടി അകത്തിരുന്നപ്പോൾ ബർണബാസ് പിതാവ് കൊറോണ അതിന്റെ താണ്ഡവ രൂപം ആടി കളിച്ച് അനേകരെ മരണത്തിലേക്ക് നയിച്ച ഡൽഹിയിൽ ഒരു നേരത്തേ ഭക്ഷണത്തിന് പോലും വകയില്ലാതിരുന്ന അനേകർക്ക് വേണ്ടി പിതാവും കുറച്ചു പേരും ചേർന്ന് ഭക്ഷണം ഉണ്ടാക്കി പകലെന്നോ രാത്രിയെന്നോ ഇല്ലാതെ വിതരണം ചെയ്തു. ഇത് ഒരു ദിവസത്തെ സംഭവമല്ല. മറിച്ച് അത് ദിവസങ്ങളോളം നീണ്ടു നിന്നു. പള്ളികളും അരമനകളും അദ്ദേഹം തുറന്നിട്ടു. ഏത് പാതിരാത്രിയിലും വിശന്നു വലഞ്ഞു വരുന്നവർക്കും അദ്ദേഹം ആഹാരം കൊടുത്തു. അന്നം ഇല്ലാത്തവർക്ക് അന്നം കൊടുക്കുന്നവർ ദൈവത്തിന് തുല്യനാണ്. അതെ തെരുവിലെ മക്കൾക്ക് ബർണബാസ് പിതാവ് ദൈവത്തിന്റെ മറുരൂപമായിരുന്നു. കോറോണ ബാധിച്ച് മരണത്തോടു മല്ലടിച്ചു ആശുപത്രിയിൽ കിടന്നപ്പോഴും അദ്ദേഹം തുടങ്ങി വച്ച പ്രവർത്തികൾ ഗുഡ്‌ഗാവ് രൂപത തുടർന്നു കൊണ്ടേയിരുന്നു. പാവങ്ങളുടെ ഇടയൻ. അഭിവന്ദ്യ പിതാവ് ഒരിക്കൽ തന്റെ പ്രസംഗത്തിൽ ഇപ്രകാരം പറയുകയുണ്ടായി:
"ഒരു ദുരിത കാലം ഉണ്ടാകുമ്പോൾ മേടകളും അരമനകളും സന്യാസ ആശ്രമങ്ങളും അടച്ച് അകത്തിരിക്കുകയല്ല വേണ്ട മറിച്ച് അവ തുറന്നിട്ട് ഇറങ്ങി പ്രവർത്തിക്കുകയാണ് വേണ്ടത്. കാരണം ആ കാലങ്ങളിൽ നമ്മുടെ സഹായം അനേകർക്ക് ആവശ്യമായി വരും."
അനേകർ പല വിധത്തിൽ ദൈവത്തെ മറ്റുള്ളവരിലേക്ക് പകർന്നു കൊടുക്കുമ്പോൾ അഭിവന്ദ്യ ബർണബാസ് പിതാവ് വിശുദ്ധയായ മദർ തെരേസയുടെ പാത പിൻതുടർന്ന് തെരുവിലെ മക്കളെ ചേർത്തു പിടിച്ച് അവരുടെ വിശപ്പടക്കി കൊണ്ട് ദൈവത്തെ മറ്റുള്ളവരിലേക്ക് പകർന്നു കൊടുത്തു. ഓരോ കാലഘട്ടത്തിൽ മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ യശസ്സ് ഉയർത്തുവാൻ ദൈവം ചില പിതാക്കന്മാരിലൂടെ പ്രവർത്തിച്ചിരുന്നു. അങ്ങനെ ദൈവത്താൽ തിരഞ്ഞെടുത്ത ഒരു പുണ്യശ്രേഷ്നായിരുന്നു അഭിവന്ദ്യ ബർണബാസ് പിതാവ്. മറ്റുള്ളവർ പണവും സ്ഥാനവും ആഡംബരവും എങ്ങനെ ഉണ്ടാക്കാം എന്നു ധൃതി പിടിച്ച് അന്വേഷിച്ചു നടന്നപ്പോൾ അഭിവന്ദ്യ ബർണബാസ് പിതാവ് എങ്ങനെ പാവപ്പെട്ടവരെ സംരക്ഷിക്കാം എന്ന് ചിന്തിച്ചു കൊണ്ടേയിരുന്നു. അതിനാൽ തന്നെയാണ് പിതാവിനെ പാവങ്ങളുടെ ഇടയൻ എന്നു വിശേഷിപ്പിക്കുന്നത്. തെരുവിന്റെ മക്കളുടെ ഹൃദയത്തിൽ ഒരു മായാത്ത മുദ്രയായി ഒരു നെടുവീർപ്പായി നിലകൊള്ളുന ആബൂൻ ബർണബാസ് പിതാവിന്റെ പ്രാർത്ഥന ഈ ലോകത്തിനും മലങ്കര സഭയ്ക്കും അതോടൊപ്പം തന്നെ പാവപ്പെട്ടവർക്കും ഉറ്റവരും ഉടയവരും ഇല്ലാത്തവർക്കും വിശപ്പു സഹിക്കുന്നവർക്കും ദുഃഖം അനുഭവിക്കുന്നവർക്കും എന്നും കൂട്ടായിരിക്കട്ടെ. അഭിവന്ദ്യ പിതാവിന്റെ പാത നമുക്ക് പിൻതുടരാം . പിതാവിന്റെ ഓർമ്മ ദിവസം മാത്രം പാവപ്പെട്ടവരെ ഓർത്ത് അവരെ സഹായിക്കാതെ കഴിയുന്ന ദിവസങ്ങളിലൊക്കെ അവർക്കു വേണ്ടി സമയം മാറ്റി വയ്ക്കുവാൻ നമുക്ക് പരിശ്രമിക്കാം. മറ്റുള്ളവരുടെ വേദന സ്വന്തം വേദനയായി കണ്ടുകൊണ്ട് നമുക്കും അവരോടൊപ്പം ചേരാം......

25/08/2026

വന്ദ്യ ജോർജ് തോമസ് കല്ലുങ്കൽ കശിശ്ശോയുടെ ഓർമ്മദിനം... 🙏🖤

H. H Moran Mor Ignatius Youseff III, Syrian Catholic Patriarch of Antioch visited SEERI today.
25/08/2026

H. H Moran Mor Ignatius Youseff III, Syrian Catholic Patriarch of Antioch visited SEERI today.

*"ദുക്റോനോ ദ് മോർ ബർണ്ണബാസ് യാക്കൂബ് ഹസിയോ"* " ܕܽܘܟܪܳܢܳܐ ܕ ܡܳܪܝ ܒܪܢܰܒܰܣ ܚܣܝܳܐ "പാവങ്ങളുടെ ഇടയൻ എന്ന അപരനാമത്തിൽ അറിയപ്പെ...
25/08/2026

*"ദുക്റോനോ ദ് മോർ ബർണ്ണബാസ് യാക്കൂബ് ഹസിയോ"*

" ܕܽܘܟܪܳܢܳܐ ܕ ܡܳܪܝ ܒܪܢܰܒܰܣ ܚܣܝܳܐ "

പാവങ്ങളുടെ ഇടയൻ എന്ന അപരനാമത്തിൽ അറിയപ്പെടുന്ന മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ ഡൽഹി - ഗുഡ്ഗാവ് ഭദ്രാസന മെത്രാപ്പോലീത്ത ആയിരുന്ന ഏറത്ത് നി.വ.ദി.മ.ശ്രീ മോർ ബർണ്ണബാസ് ജേക്കബ് ആബൂന്റെ പ്രഥമ ദുക്റോനോ പെരുനാൾ പരിശുദ്ധ സഭ കൊണ്ടാടുന്നു.

"പരിച്ചിൽ മുടഞ്ഞൊരു നൽമുടികൾ.
ബലി പീഠത്തിലിരിപ്പുണ്ട്.
നിർമ്മലരായ് പരികർമ്മിപ്പോ -
രാചാര്യർക്കവ ചൂടിടും.

ടീം ഖോലോ ദ് മലങ്കര.

ചരിത്ര വീഥികളിലൂടെ (25 ആഗസ്റ്റ് 2016)അബ്‌ദോ ദ് ആലോഹോ മോർ ഈവാനിയോസ് വലിയ മെത്രാപ്പോലിത്തായുടെ  നാമകരണ നടപടികൾ ആദ്യഘട്ടം സ...
25/08/2026

ചരിത്ര വീഥികളിലൂടെ (25 ആഗസ്റ്റ് 2016)

അബ്‌ദോ ദ് ആലോഹോ മോർ ഈവാനിയോസ് വലിയ മെത്രാപ്പോലിത്തായുടെ നാമകരണ നടപടികൾ ആദ്യഘട്ടം സമാപിച്ച സുദിനം
റിപ്പോർട്ട് സെപ്റ്റംബർ ആദ്യവാരം റോമിൽ സമർപ്പിക്കും.

തിരുവനന്തപുരം : മലങ്കര പുനരൈക്യ പ്രസ്ഥാനത്തിന്റെ ശില്പിയും ബഥനി സന്യസ സമൂഹങ്ങളുടെ സ്ഥാപകനുമായ അബ്‌ദോ ദ് ആലോഹോ മോർ ഈവാനിയോസ് വലിയ മെത്രാപ്പോലിത്തായുടെ വിശുദ്ധ നാമകരണ നടപടികളുടെ ആദ്യഘട്ടമായ മേജർ അതിഭദ്രാസന തല അന്വേഷണം സമാപിച്ചു. പട്ടം സെന്റ് മേരീസ് മേജർ അതി ഭദ്രാസന മേജർ അതിഭദ്രാസന കത്തീഡ്രൽ പള്ളിയിൽ നടന്ന ചടങ്ങുകൾക്ക് സഭയുടെ തലവനും പിതാവുമായ മോറാൻ മോർ ബസേലിയോസ് ക്ലീമ്മിസ് കാതോലിക്കാബാവാ നേതൃത്വം നൽകി. രാവിലെ നടന്ന വിശുദ്ധ കുർബാനയൊടെ ആണ് പരിപാടികൾ ആരംഭിച്ചത്. നടപടികളുടെ ഭാഗമായി രൂപീകരിച്ച ചരിത്ര കമ്മീഷൻ ദൈവശാസ്ത്ര കമ്മീഷൻ മേജർ അതിഭദ്രാസന അന്വേഷണ കമ്മീഷൻ എന്നിവയുടെ റിപ്പോർട്ടുകൾ മേജർ അതി ഭദ്രാസനാദ്ധ്യക്ഷന്റെ പ്രതിനിധിയായ എപ്പിസ്‌കോപ്പൽ ഡലഗേറ്റ് വന്ദ്യ .ഡോ. മൈക്കിൾ വട്ടപ്പലം കാതോലിക്കാബാവാക്ക് കൈമാറി. അതിനു മുൻപായി പ്രൊമോട്ടർ ഓഫ് ജസ്റ്റിസ് വന്ദ്യ . ഡോ. സാജു അഗസ്റ്റിൻ പ്രസ്തുത രേഖകൾ കാനോനികമായി പരിശോധനകൾ പൂർത്തിയാക്കി തെറ്റുകളില്ലാത്തതാണെന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ചു. തുടർന്ന് കാതോലിക്കാ ബാവായും നാമകരണ നടപടികളുടെ മറ്റു ചുമതലക്കാരും തങ്ങളിൽ ഏൽപ്പിക്കപ്പെട്ട ഉത്തരവാദിത്വം സത്യസന്ധമായി ചെയ്തു എന്ന് പരസ്യ പ്രതിജ്ഞ ചെയ്തു. 140 വലിയ പെട്ടികളിലായി സീൽ ചെയ്ത 96921 പേജുകൾ വരുന്ന നാമകരണ നടപടി രേഖകളുടെ ശരിപകർപ്പ് മേജർ അതിഭദ്രാസന ആർക്കൈവ്‌സിൽ സൂക്ഷിക്കും. മറ്റു രേഖകൾ സെപ്റ്റംബർ ആദ്യവാരം റോമിലെ വിശുദ്ധരുടെ നാമകരണ നടപടികൾക്കുള്ള തിരുസംഘത്തിന് കൈമാറുന്നതിനായി പോസ്റ്റുലേറ്റർ മെത്രാൻ അഭിവന്ദ്യ തോമസ് മോർ അന്തോണിയോസ് ഏറ്റുവാങ്ങി. നടപടികളുടെ വൈസ് പോസ്റ്റുലേറ്റർ സിസ്റ്റർ ഡോ. സാന്ദ്രയും, നോട്ടറി സിസ്റ്റർ ജോസ് മേരിയും റിപ്പോർട്ടുകൾ പരസ്യമായി വായിച്ചു.വിശുദ്ധ നാമകരണ നടപടികൾക്കായി അപേക്ഷ സമർപ്പിച്ചിരുന്ന പത്തനംതിട്ട ഭദ്രാസന അധിപനും മുൻ തിരുവനന്തപുരം മേജർ അതി ഭദ്രാസന സഹായമെത്രാനും ആയ അബൂൻ സാമുവൽ മോർ ഐറേനിയോസ്, ബഥനി ആശ്രമം പ്രതിനിധി വന്ദ്യ .ഡോ. വർഗ്ഗീസ് തൈക്കൂട്ടത്തിൽ, ബഥനി മഠം പ്രതിനിധി റവ. സിസ്റ്റർ ആർദ്ര, മേരിമക്കൾ സമൂഹാദ്ധ്യക്ഷ മദർ ജൈൽസ് ഡി.എം എന്നിവർ നടപടി ക്രമങ്ങളിൽ പങ്കുചേർന്നു. വിശുദ്ധ കുർബാന മധ്യേ തിരുവല്ലാ അതിഭദ്രാസന ആർച്ചുബിഷപ് തോമസ് മോർ കൂറിലോസ് വചന സന്ദേശം നൽകി. മെത്രാപ്പോലിത്തൻമാരായ ജോഷ്വാ മോർ ഇഗ്നാത്തിയോസ്, ജോസഫ് മോർ തോമസ്, ജേക്കബ് മോർ ബർണാബാസ്, തോമസ് മോർ അന്തോണിയോസ്, സാമുവൽ മോർ ഐറേനിയോസ്, ഫിലിപ്പോസ് മോർ സ്‌തേഫാനോസ്, വികാരി ജനറൽമാർ, വൈദികർ എന്നിവർ സഹകാർമ്മികരായിരുന്നു. സമാപന സന്ദേശത്തിൽ ദൈവീക ഇടപെടലുകൾ അതിവേഗം ഉണ്ടാകുവാൻ എല്ലാവരും പ്രാർത്ഥിക്കണമെന്ന് കാതോലിക്കാബാവാ പറഞ്ഞു. അബ്‌ദോ ദ് ആലോഹോ മോർ ഈവാനിയോസിന്റെ വിശുദ്ധ ജീവിതത്തിന് അടിസ്ഥാനം നൽകിയ മലങ്കര ഓർത്തഡോക്‌സ് സഭയെയും പരിശുദ്ധ വട്ടശ്ശേരിൽ മാർ ദിവന്യസിയോസ് തിരുമേനിയെയും ബാവാ അനുസ്മരിച്ചു. 18 വർഷമായി നടന്ന ആദ്യഘട്ട നടപടികളിൽ ഏകദേശം 500 ഓളം പേരാണ് രേഖകൾ കണ്ടെത്തുന്നതിനും പകർത്തിയെഴുതുന്നതിനും ഭാഷാന്തരം ചെയ്യുന്നതിനും ഉണ്ടായിരുന്നത്.

(കടപ്പാട് : വന്ദ്യ ദിവ്യ ശ്രീ മൽപ്പാൻ തോമസ് പണിക്കർ കശീശ)

❅❅❅❅❅❅❅❅❅❅❅❅❅❅❅❅❅❅❅❅❅❅❅❅❅
ഖോലോ ദ് മലങ്കര - മലങ്കര ശബ്ദം
❅❅❅❅❅❅❅❅❅❅❅❅❅❅❅❅❅❅❅❅❅❅❅❅❅
മലങ്കരയുടെ ചരിത്ര - ആരാധനാക്രമ പഠനങ്ങൾക്കും, വീഡിയോകൾക്കും, ആനുകാലിക വാർത്തകൾക്കുമായി https://www.facebook.com/kholodmalankara/ ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്ത് ഫോളോ ചെയ്യുക. www.malankaravoice.in
▓▓▓▓▓▓▓▓▓▓▓▓▓▓▓▓▓▓▓▓▓▓▓

96-ാമത് പുനരൈക്യ ആഘോഷ സ്വാഗത സംഘം ഓഫീസ് ഉദ്ഘാടനം ചെയ്തുചെന്നൈ (ഓഗസ്റ്റ് 23, 2026): 96-ാമത് പുനരൈക്യ ദിനാഘോഷങ്ങളുടെ മുന്ന...
24/08/2026

96-ാമത് പുനരൈക്യ ആഘോഷ സ്വാഗത സംഘം ഓഫീസ് ഉദ്ഘാടനം ചെയ്തു

ചെന്നൈ (ഓഗസ്റ്റ് 23, 2026): 96-ാമത് പുനരൈക്യ ദിനാഘോഷങ്ങളുടെ മുന്നൊരുക്കങ്ങളുടെ ഭാഗമായി സ്വാഗത സംഘം ഓഫീസ് (പുനരൈക്യ ആഘോഷ കോർഡിനേഷൻ ഓഫീസ്) ഉദ്ഘാടനം ചെയ്തു. ചെന്നൈ മൊഗപ്പെയറിലെ മാർ ഈവാനിയോസ് നഗറിൽ (മാർ ഗ്രിഗോറിയോസ് കോളേജ് ക്യാമ്പസ്) സംഘടിപ്പിച്ച ചടങ്ങിൽ ഖഡ്കി–പൂനെ ഭദ്രാസനാധ്യക്ഷൻ അഭിവന്ദ്യ ഡോ. മാത്യൂസ് മോർ പക്കോമിയോസ് മെത്രാപ്പോലിത്ത ഓഫീസിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു. സെപ്റ്റംബർ 17 മുതൽ 19 വരെ നടക്കുന്ന ത്രിദിന ആഘോഷങ്ങളിൽ പങ്കെടുക്കാൻ എത്തുന്നവരെ സ്വീകരിക്കുന്നതിനും, ആവശ്യമായ ഏകോപനങ്ങളും മാർഗനിർദേശങ്ങളും നൽകുന്നതിനുമായാണ് ഈ ഓഫീസ് സജ്ജീകരിച്ചിരിക്കുന്നത്.

സെപ്റ്റംബർ 17, 18 തീയതികളിൽ നടക്കാനിരിക്കുന്ന മലങ്കര കാത്തലിക് അസോസിയേഷൻ (MCA) സഭാതല അർദ്ധവാർഷിക അസംബ്ലിയുടെ മുന്നൊരുക്കങ്ങൾ വിലയിരുത്തുന്നതിനായി എത്തിയ എം.സി.എ. സഭാതല നേതാക്കളുടെ സാന്നിധ്യം ചടങ്ങിന് മാറ്റുകൂട്ടി. എം.സി.എ. സഭാതല പ്രസിഡന്റ് ശ്രീ. ബൈജു എസ്. ആർ., വൈസ് പ്രസിഡന്റ് ശ്രീമതി കുഞ്ഞുമോൾ സാം, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം ശ്രീ. വി. എ. ജോർജ് (ജോജി അങ്കിൾ), ഭദ്രാസന പ്രസിഡന്റ് ശ്രീ. ജോസ് അലക്സാണ്ടർ എന്നിവർ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു.

5,000-ത്തിലധികം പ്രതിനിധികൾ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്ന പുനരൈക്യ ദിനാഘോഷങ്ങൾ അവിസ്മരണീയവും ആത്മീയമായി സമ്പന്നവുമാക്കുന്നതിനുള്ള ഒരുക്കങ്ങൾ വേഗത്തിൽ പുരോഗമിക്കുകയാണ്. ഈ മഹാസമ്മേളനത്തിൽ എല്ലാ വിശ്വാസികളും അഭ്യുദയകാംക്ഷികളും പങ്കുചേരണമെന്ന് സംഘാടകർ അഭ്യർത്ഥിച്ചു.

അന്ത്യോക്യൻ സുറിയാനി  കത്തോലിക്കാ സഭയുടെ  പാത്രിയാർക്കീസ് മോറാൻ മോർ ഇഗ്നാത്തിയോസ് ജോസഫ് മൂന്നാമൻ യൗനാൻ ബാവ സീറോമലബാർ സഭയ...
24/08/2026

അന്ത്യോക്യൻ സുറിയാനി കത്തോലിക്കാ സഭയുടെ പാത്രിയാർക്കീസ് മോറാൻ മോർ ഇഗ്നാത്തിയോസ് ജോസഫ് മൂന്നാമൻ യൗനാൻ ബാവ സീറോമലബാർ സഭയുടെ ആസ്ഥാനമായ കാക്കനാട് മൗണ്ട് സെന്റ് തോമസ് സന്ദർശിച്ചു. 💒

സീറോമലബാർ സഭയുടെ 34-ാമത് മെത്രാൻ സിനഡിന്റെ രണ്ടാം സമ്മേളനം നടക്കുന്നതിനിടെയായിരുന്നു പാത്രിയർക്കീസിന്റെ സന്ദർശനം. സീറോമലബാർ സഭയുടെ പിതാവും തലവനുമായ മേജർ ആര്‍ച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിലും സീറോമലബാർ സഭയുടെ സ്ഥിരം സിനഡ് അംഗങ്ങളായ പിതാക്കന്മാരും ചേർന്ന് പാത്രിയാർക്കീസിനെ സഭാ ആസ്ഥാനത്തു സ്വീകരിച്ചു.

തുടർന്ന് പാത്രിയർക്കീസ് മോറാൻ മോർ ഇഗ്നാത്തിയോസ് ജോസഫ് മൂന്നാമൻ ബാവ സുന്നഹദോസ് പിതാക്കന്മാരെ അഭിസംബോധന ചെയ്തു. പൗരസ്ത്യ കത്തോലിക്കാ സഭകൾ തമ്മിലുള്ള കൂട്ടായ്മയും പരസ്പര സഹകരണവും ശക്തിപ്പെടുത്തേണ്ടതിന്റെ ആവശ്യകത അദ്ദേഹം ചൂണ്ടിക്കാട്ടി. പൗരസ്ത്യ സഭകളുടെ പാരമ്പര്യങ്ങളും ആത്മീയ സമ്പത്തും വിശ്വാസസാക്ഷ്യവും ഇന്നത്തെ സാഹചര്യങ്ങളിൽ കൂടുതൽ ശക്തമായി അവതരിപ്പിക്കേണ്ടതിന്റെ പ്രാധാന്യവും അദ്ദേഹം പങ്കുവച്ചു.

സീറോമലബാർ സഭയും അന്തിയോഖ്യൻ സുറിയാനി കത്തോലിക്കാ സഭയും തമ്മിലുള്ള ചരിത്രപരവും ആത്മീയവുമായ ബന്ധങ്ങൾ കൂടുതൽ വളർത്തിയെടുക്കുന്നതിൽ ഈ സന്ദർശനം ഏറെ പ്രാധാന്യമർഹിക്കുന്നതായി മേജർ ആര്‍ച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ ചൂണ്ടിക്കാട്ടുകയും പാത്രിയർക്കീസിന്റെ സന്ദർശനത്തിന് നന്ദി പ്രകാശിപ്പിക്കുകയും ചെയ്തു.

24/08/2026
24/08/2026

മറിയം...

Address

Nalanchira
Thiruvananthapuram

Alerts

Be the first to know and let us send you an email when ഖോലോ ദ് മലങ്കര - Malankara Voice posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Place Of Worship

Send a message to ഖോലോ ദ് മലങ്കര - Malankara Voice:

Shortcuts

Share