Major Archdiocese of Trivandrum

Major Archdiocese of Trivandrum The Official page of the Major Archdiocese of Trivandrum -Malankara Syriac Catholic Church.

You are most welcome to visit our FACEBOOK Page through which you get aquainted with the life of the Major Archdiocese of Trivandrum, the first Diocese established in the Syro-Malankara Catholic Major Archiepiscopal Church. We hope that you will find our website useful and enjoy searching through the various aspects of life in the Major Archdiocese of Trivandrum. You will be able to check the list

of clergy, parishes, other missionary services and apostolates. You can access the pages of the Major Archbishop-Catholicos, His Beatitude Baselios Cardinal Cleemis. You will find a list of contacts of the various offices & institutions of the Major Archdiocese and the many charitable organizations at work across Trivandrum and beyond.

24/08/2026

25th Anniversary of Episcopal Consecration | Moran Mor Baselios Cardinal Cleemis Catholicos | Major Archdiocese of Trivandrum

23/08/2026
മാര്‍ ക്ലീമീസ് ബാവ നാടിന്റെ പ്രകാശ ഗോപുരം. മുഖ്യമന്ത്രി വി.ഡി. സതീശന്‍തിരുവനന്തപുരം ; മേജര്‍ ആര്‍ച്ചുബിഷപ്പ് കര്‍ദിനാള്‍...
22/08/2026

മാര്‍ ക്ലീമീസ് ബാവ നാടിന്റെ പ്രകാശ ഗോപുരം.
മുഖ്യമന്ത്രി വി.ഡി. സതീശന്‍

തിരുവനന്തപുരം ; മേജര്‍ ആര്‍ച്ചുബിഷപ്പ് കര്‍ദിനാള്‍ ക്ലീമീസ് ബാവ കേരളീയ സമൂഹത്തില്‍ പ്രകാശം പരത്തുന്ന ഗോപുരമാണെന്ന് മുഖ്യമന്ത്രി വി.ഡി. സതീശന്‍ പറഞ്ഞു. ഇരുട്ട് നിറയുന്ന ഇടങ്ങളിലും മനുഷ്യ ഹൃദയങ്ങളിലും ചെറുതിരി വെട്ടമായി മാര്‍ ക്ലീമീസ് ബാവ എത്തുന്നത് ആശ്വാസകരമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. കര്‍ദിനാള്‍ മാര്‍ ക്ലീമീസ് ബാവയുടെ മെത്രാഭിഷേക രജതജൂബിലി ആഘോഷങ്ങളുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി വി.ഡി. സതീശന്‍. രജത ജൂബിലി ആഘോഷങ്ങള്‍ രാവിലെ 9 മണിക്ക് നടന്ന സമൂഹബലിയോടെയാണ് ആരംഭിച്ചത്. കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമീസ് കാതോലിക്കാ ബാവ സമൂഹബലിയില്‍ മുഖ്യകാര്‍മ്മികനായിരുന്നു. കര്‍ദിനാള്‍ ഓസ്വാള്‍ഡ് ഗ്രേഷ്യസ് വചന സന്ദേശം നല്‍കി. തുടര്‍ന്ന് നടന്ന പൊതുസമ്മേളനം മുഖ്യമന്ത്രി വി.ഡി. സതീശന്‍ ഉദ്ഘാടനം ചെയ്തു. കെസിബിസി പ്രസിഡന്റ് ആര്‍ച്ചുബിഷപ്പ് വര്‍ഗ്ഗീസ് ചക്കാലയ്ക്കല്‍ അധ്യക്ഷത വഹിച്ചു. മേഘാലയ മുഖ്യമന്ത്രി കോണ്‍റാഡ് സാംഗ്മ മുഖപ്രഭാഷണം നടത്തി. അന്ത്യോക്യായിലെ സുറിയാനി കത്തോലിക്കാ സഭയുടെ പാത്രിയാര്‍ക്കീസ് ഇഗ്‌നാത്തിയോസ് യൂസഫ് യൗനാന്‍ ബാവ അനുഗ്രഹ സന്ദേശം നല്‍കി. രജതജൂബിലി ജീവകാരുണ്യ പദ്ധതികളുടെ ഉദ്ഘാടനം മുഖ്യമന്ത്രി വി.ഡി. സതീശനും മേഘാലയ മുഖ്യമന്ത്രി കോണ്‍റാഡ് സാംഗ്മയും നിര്‍വ്വഹിച്ചു. കഴിഞ്ഞ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ വെള്ളി മെഡല്‍ നേടിയ മാര്‍ ഇവാനിയോസ് കോളേജ് വിദ്യാര്‍ത്ഥി മുഹമ്മദ് ബാസിലിനെ ചടങ്ങില്‍ ആദരിച്ചു.

ഗോവ ആര്‍ച്ചുബിഷപ്പ് കര്‍ദിനാള്‍ ഫിലിപ്പ് നേരി ഫെറാവോ, കേന്ദ്രമന്ത്രി സുരേഷ് ഗോപി, യാക്കോബായ സഭയുടെ ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് ജോസഫ് ബാവ, മാര്‍ത്തോമ്മാ സഭയുടെ മെത്രാപ്പോലീത്ത തെയഡോഷ്യസ് മാര്‍ത്തോമ്മ മെത്രാപ്പോലീത്ത, മന്ത്രി കെ. മുരളീധരന്‍, എം.എ. യൂസഫലി, പാലാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ട്, ഇന്റര്‍ ചര്‍ച്ച് കൗണ്‍സില്‍ സെക്രട്ടറി ബിഷപ്പ് ജോസഫ് മാര്‍ ദിവന്നാസിയോസ്, ശശി തരൂര്‍ എം.പി., കെ.എന്‍. ബാലഗോപാല്‍ എംഎല്‍എ, നഗരസഭ മേയര്‍ വി.വി. രാജേഷ്, രജതജൂബിലി ജനറല്‍ കണ്‍വീനര്‍ മുന്‍ ഡിജിപി ജേക്കബ് പുന്നൂസ് എന്നിവര്‍ പ്രസംഗിച്ചു.

ബിലീവേഴ്‌സ് ഈസ്റ്റേണ്‍ ചര്‍ച്ച് സാമൂവേല്‍ മാര്‍ തെയോഫിലോസ് മെത്രാപ്പോലീത്ത, ഔഗിന്‍ കുര്യാക്കോസ് മെത്രാപ്പോലീത്ത, സിഎസ്‌ഐ ബിഷപ്പ് ജോസ് ജോര്‍ജ്ജ്, കണ്ടനാട് ഭദ്രാസനാധ്യക്ഷന്‍ തോമസ് മാര്‍ അത്തനാസിയോസ് എന്നിവര്‍ പുസ്തങ്ങള്‍ പ്രകാശനം ചെയ്തു. കാത്തലിക് കൗണ്‍സില്‍ ഓഫ് ഇന്ത്യ വൈസ് പ്രസിഡന്റ് ആന്റോസ് ആന്റണി, മുന്‍ ചീഫ് സെക്രട്ടറിമാരായ ജോണ്‍മത്തായി, സന്തോഷ് മാത്യു എന്നിവര്‍ പുസ്തകങ്ങള്‍ ഏറ്റുവാങ്ങി.

കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമീസ് കാതോലിക്കാ ബാവ മറുപടി പ്രസംഗം നടത്തി. ദേവാലയങ്ങള്‍ക്കുള്ളില്‍ മാത്രം ഒതുങ്ങാതെ സമൂഹത്തിന്റെ പൊതു നന്മയ്ക്കായി ജീവിക്കുവാന്‍ എല്ലാവരും തനിക്കുവേണ്ടി പ്രാര്‍ത്ഥിക്കണമെന്ന് ബാവ പറഞ്ഞു.

ഫാ. ബോവസ് മാത്യു
(പി.ആര്‍.ഓ., മലങ്കര കത്തോലിക്കാ സഭ)
ഫോണ്‍ : 9447661943

മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ തലവനും പിതാവുമായ അത്യഭിവന്ദ്യ മോറാൻ മോർ ബസേലിയോസ് കർദിനാൾ ക്ലീമീസ് കാതോലിക്കാ ബാവായുട...
22/08/2026

മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ തലവനും പിതാവുമായ അത്യഭിവന്ദ്യ മോറാൻ മോർ ബസേലിയോസ് കർദിനാൾ ക്ലീമീസ് കാതോലിക്കാ ബാവായുടെ മെത്രാഭിഷേക രജതജൂബിലി ആഘോഷങ്ങളുടെ സമാപനം

22/08/2026

EPISCOPAL SILVER JUBILEE

His Beatitude Moran Mor Baselios Cardinal Cleemis
(Major Archbishop-Catholicos of the Syro-Malankara Catholic Church &
Major Archbishop of Trivandrum)

22ND AUGUST 2026 | 8.30 AM
AT ST MARY'S MAJOR ARCHIEPARCHIAL CATHEDRAL, PATTOM

Address

Thirusannidhi Major Archbishop's House/Pattom
Trivandrum City
695004

Alerts

Be the first to know and let us send you an email when Major Archdiocese of Trivandrum posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Place Of Worship

Send a message to Major Archdiocese of Trivandrum:

Shortcuts

Share