Tripunithura Vrischikotsav 2022 വൃശ്ചികോത്സവം 2022

Tripunithura Vrischikotsav 2022  വൃശ്ചികോത്സവം 2022 Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Tripunithura Vrischikotsav 2022 വൃശ്ചികോത്സവം 2022, Hindu temple, Tripunithura Poornnathrayeesha Temple, Tripunithura.

ഒരിക്കല്‍ ശ്രീകൃഷ്ണന്‍ ബലരാമാദികളോടൊത്ത് ദ്വാരകാപുരിയില്‍ വാഴുന്നകാലത്ത്
ഒരുദിവസം അര്‍ജ്ജുനന്‍ ഭഗവാനെ കാണാനായി അവിടെയെത്തുന്നു. സല്‍ക്കാരാദികള്‍ക്കുശേഷം, തന്റെയൊപ്പം കുറച്ചുദിവസം കൊട്ടാരത്തില്‍ താമസിക്കാന്‍ കൃഷ്ണന്‍ അര്‍ജ്ജുനനോട് ആവശ്യപ്പെട്ടു.

🌟അര്‍ജ്ജുനന്‍ അപ്രകാരം കൊട്ടാരത്തില്‍ അതിഥിയായി വസിക്കുന്ന ഒരുനാളില്‍ , ഒരു ബ്രാഹ്മണന്‍ തന്റെ ഒന്‍പതാമത്തെ പിഞ്ചുകുഞ്ഞിന്റെ മൃതദേഹവും കൈയ്യിലേന്തി കൊട്ടാരത്തിലെത്തി വിലപിക്കുന്നതും ഭഗവാനെ ഭര്ത്സിക്കുന്നതും കാണുവാനിടയായി. കൃഷ്ണനും ബലരാമനും ഇതൊന്നും കണ്ട ഭാവം നടിക്കാതെ ഇരിക്കുന്നതുകണ്ട അര്‍ജ്ജുനന്‍ ബ്രാഹ്മണനോട് കാര്യങ്ങള്‍ ചോദിച്ചു മനസ്സിലാക്കുന്നു. തന്റെ ഒന്‍പതു പുത്രന്മാരും പ്രസവസമയത്ത് തന്നെ മരിച്ച്ചുപോകുകയും, ഓരോ തവണയും മൃതദേഹവുമായി ഭഗവാന്റെ അടുത്തെത്തി സങ്കടങ്ങള്‍ ബോധിപ്പിച്ചിട്ടും അദ്ദേഹം കനിഞ്ഞില്ലെന്നും മറ്റും ബ്രാഹ്മണന്‍ അര്‍ജ്ജുനനോട് പറഞ്ഞു. ബ്രാഹ്മണന്‍ വിഷമിക്കേണ്ടയെന്നും പത്താമത് ഒരു പുത്രന്‍ ജനിച്ചാല്‍ ആ പുത്രനെ താന്‍ രക്ഷിക്കാമെന്നും, അതിനു സാധിച്ചില്ലെങ്കില്‍ അഗ്നിപ്രവേശം ചെയ്ത് ആത്മഹത്യ ചെയ്യുമെന്നും അര്‍ജ്ജുനന്‍ ബ്രാഹ്മണന് വാക്ക് നല്‍കി.

💎അര്‍ജ്ജുനന്റെ സത്യത്തില്‍ വിശ്വസിച്ച് ഉത്സാഹത്തോടെ തന്റെ ഗൃഹത്തില്‍ മടങ്ങിയെത്തുന്ന ബ്രാഹ്മണന്‍ നടന്ന സംഭവങ്ങളെല്ലാം പത്നിയെ അറിയിക്കുന്നു. അനന്തരം പ്രാര്‍ത്ഥനതല്പരരായി വസിക്കവെ ബ്രാഹ്മണപത്നി വീണ്ടും ഗര്‍ഭം ധരിച്ചു. പ്രസവനാള് അടുത്തു എന്ന് പത്നി ബ്രാഹ്മണനെ അറിയിച്ചപ്പോള്‍ , അര്‍ജ്ജുനനെ കൂട്ടിക്കൊണ്ടുവരുവാനായി ബ്രാഹ്മണന്‍ പുറപ്പെടുന്നു. അതിന്‍പ്രകാരം ബ്രാഹ്മണഗൃഹത്തിലെത്തുന്ന അര്‍ജ്ജുനന്‍ സൂതികാലയമായി ഒരു ശരകൂടം നിര്‍മ്മിച്ചു നല്‍കി അതിന് കാവല്‍ നില്‍ക്കുകയുമുണ്ടായി. ബ്രാഹ്മണപത്നി ഒരു ഉണ്ണിയെ പ്രസവിച്ചു എങ്കിലും പത്താമനായ ആ ഉണ്ണിയുടെ മൃതദേഹം പോലും അപ്രത്യക്ഷമായി. പത്താമത്തെ പുത്രന്റെ മൃതദേഹംപോലും കാണാനാവാതെ വന്ന ബ്രാഹ്മണന്‍ കോപാന്ധനായി അര്‍ജ്ജുനനെ ഭര്ത്സിച്ചു.നിരാശയോടെ അവിടെനിന്നു മടങ്ങിയ അര്‍ജ്ജുനന്‍ സ്വര്‍ഗ്ഗത്തിലും പാതാളത്തിലും മറ്റു ലോകങ്ങളിലും കുട്ടിയെ തെരഞ്ഞിട്ടു കാണാതെ വന്നപ്പോള്‍ ദ്വാരകയില്‍ മടങ്ങിയെത്തി അഗ്നിപ്രവേശത്തിനൊരുങ്ങിയപ്പോള്‍, കൃഷ്ണന്‍ തടഞ്ഞുകൊണ്ട്‌, കുട്ടികളെ കാണിച്ചുകൊടുക്കാമെന്ന് പറഞ്ഞു.

🏵കൃഷ്ണന്‍ അര്‍ജ്ജുനനെയും കൂട്ടി അനെകലോകങ്ങള്‍ കടന്നു ക്ഷീരസാഗരത്തിലെത്തിയപ്പോള്‍ , അനന്തശായിയായ സന്താനഗോപാലനേയും, ചുറ്റും ഓടിക്കളിക്കുന്ന ബ്രാഹ്മണ ശിശുക്കളെയും കണ്ടു. അര്‍ജ്ജുനന്റെ അഹംഭാവം ശമിപ്പിക്കുന്നതിനും നരനാരായണന്മാരെ ഒന്നിച്ചുകാണുന്നതിനുമായിട്ടാണ് ഇപ്രകാരമൊക്കെ ചെയ്തത് എന്ന് മഹാവിഷ്ണു പറഞ്ഞു. കുട്ടികളെ മടക്കിനല്കിയതിനൊപ്പം, സന്താനഗോപാല മൂര്‍ത്തിയായി ഒരു വിഗ്രഹവും അര്‍ജ്ജുനനു മഹാവിഷ്ണു നല്‍കി
യാത്രയയച്ചു.

🔶ഇപ്രകാരം അര്‍ജ്ജുനനു ലഭിച്ച വിഗ്രഹമാണ്‌ തുപ്പൂണിത്തുറ പൂര്‍ണ്ണത്രയീശ ക്ഷേത്രത്തിലെ പ്രതിഷ്ഠ.
കൊച്ചി രാജ വംശത്തിന്റെ ഭരദൈവമാണ് പൂര്‍ണത്രയീശന്‍. ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ പഞ്ചലോഹ വിഗ്രഹമുള്ള ക്ഷേത്രമാണിത്.

Address

Tripunithura Poornnathrayeesha Temple
Tripunithura
682301

Opening Hours

Monday 4am - 11am
4pm - 8:30pm
Tuesday 4am - 11am
4pm - 8:30pm
Wednesday 4am - 11am
4pm - 8:30pm
Thursday 4am - 11am
4pm - 8:30pm
Friday 4am - 11am
4pm - 8:30pm
Saturday 4am - 11am
4pm - 8:30pm
Sunday 4am - 11am
4pm - 8:30pm

Alerts

Be the first to know and let us send you an email when Tripunithura Vrischikotsav 2022 വൃശ്ചികോത്സവം 2022 posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share

Category