Sreeshanmukhatemple vattapparathi

Sreeshanmukhatemple vattapparathi Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Sreeshanmukhatemple vattapparathi, Religious organisation, Triprayar.

25/10/2016
ശുഭദിനം
20/10/2016

ശുഭദിനം

04/05/2016
13/06/2015

നമസ്തേ എന്നാല്‍ എന്ത്? എന്തിനുവേണ്ടി?......
ഭാരതീയന്‍ ലോകത്ത് എവിടെ പോയാലും അവന്‍ മറ്റുള്ളവരെ സ്വീകരിക്കുന്നത് നമസ്തേ എന്ന് പറഞ്ഞു ആയിരിക്കും ..അതിനു ചില കാരണങ്ങള്‍ ഉണ്ട് ..
തന്നേക്കാള്‍ ഉയര്‍ന്ന എന്തിനേയും സ്വീകരിക്കുവാനും ആദരിക്കുവാനും ഉള്ള പ്രവണത പ്രകടിപ്പിക്കുന്നതായിട്ടാണ് നാം കൈകൂപ്പുന്നത്. കൈപ്പത്തികള്‍ ഒപ്പം ചേര്‍ത്തുപിടിച്ച് 'നമസ്തേ' എന്ന് അഭിവാദ്ധ്യം ചെയ്യുന്നു. നമസ്തേ എന്ന പദത്തില്‍ 'തേ' എന്നാല്‍ താങ്കളെയെന്നും, 'മ' എന്നാല്‍ മമ അഥവാ എന്‍റെയെന്നും, 'ന' എന്നാല്‍ ഒന്നുമല്ലാത്തത് എന്നും അര്‍ത്ഥമാകുന്നു. അപ്പോള്‍ 'നമസ്തെ' എന്നാല്‍ "എന്‍റേതല്ല, സര്‍വ്വതും ഈശ്വരസമമായ അങ്ങയുടേത്‌" എന്നാണ്. ഇവിടെ 'ഞാന്‍', 'എന്‍റേത്' എന്നുള്ള അഹങ്കാരം ഇല്ലാതാകുന്നു എന്ന് വ്യക്തം.
ഇനി നമസ്തേ എന്ന പദത്തിന് സ്ഥാന-വ്യക്തി ഭേദമുണ്ട്. ഇതിനെ മൂന്നായിട്ട് തരം തിരിക്കാം. ഒന്ന് ഊര്‍ദ്ധ്വം, രണ്ടു മദ്ധ്യം, മൂന്ന് ബാഹ്യം. കൈപ്പത്തികളും അഞ്ചുവിരലുകളും ഒന്നിച്ച് ചേര്‍ത്ത് ശിരസ്സിനു മുകളിള്‍ പിടിക്കുന്നതാണ് ഊര്‍ദ്ധ്വനമസ്തേ. ഇത് സാധാരണ ഗുരു സന്ദര്‍ശനത്തില്‍, ശ്രാദ്ധത്തില്‍, ബലികര്‍മ്മങ്ങളില്‍, യോഗാസനത്തില്‍ ഉപയോഗിക്കുന്നു. ഇതുകൊണ്ട് ഉദ്ദേശിക്കുന്നത് ശരണാഗതിയും പൂര്‍ണ്ണവിധേയ ഭാവവും ആണ്. ഇതോടൊപ്പം 'നമോ നമ:' ശബ്ദമാണ് ഉപയോഗിക്കേണ്ടത്.
മദ്ധ്യനമസ്തേയെന്നാല്‍ കൈപ്പത്തികളും വിരലുകളും ചേര്‍ത്തു നെഞ്ചോട്‌ തൊട്ടുവെയ്ക്കണം. ഇത് ഈശ്വരദര്‍ശനം, ക്ഷേത്ര ദര്‍ശനം, തീര്‍ത്ഥയാത്ര, യോഗിദര്‍ശനം എന്നിവയ്ക്ക് ഉപയോഗിക്കുന്നു. ഇതുകൊണ്ട് ഉദ്ദേശിക്കുന്നത് നാം ഈശ്വരനെ ദാസ്യബുദ്ധിയോടെ വീക്ഷിക്കുക എന്നതാണ്. 'നമാമി' ശബ്ദമാണ് ഇവിടെ ഉപയോഗിക്കേണ്ടത്.
ബാഹ്യനമസ്തേയെന്നാല്‍ കൈപ്പത്തിയും അഞ്ചുവിരലുകളും ഒരു താമരമൊട്ടുപോലെ ആക്രുതിവരുത്തി നെഞ്ചോടു ചേര്‍ത്തുവെയ്ക്കണം. (ചെറുവിരല്‍ ഭൂമിയും, മോതിരവിരല്‍ ജലവും, നടുവിരല്‍ അഗ്നിയും, ചൂണ്ടുവിരല്‍ വായുവും, പെരുവിരല്‍ ആകാശവും ആയിട്ടാണ് സങ്കല്‍പ്പിച്ചിട്ടുള്ളത്. അതായത്, പഞ്ചഭൂതങ്ങള്‍ പ്രപഞ്ചത്തില്‍ ഒരുമിച്ചുചേര്‍ന്നുള്ള അവസ്ഥയെയാണ് ഇതുകൊണ്ട് സൂചിപ്പിക്കുന്നത്.) ഇത് ദേവപൂജ, സ്വയംപൂജ എന്നിവയ്ക്ക് ഉപയോഗിക്കുന്നു.
ഇതിന്‍റെ ശാസ്ത്രീയത ഇപ്രകാരമാണ്. വലതുകൈയ്യിന്‍റെ നിയന്ത്രണം പിംഗള നാഡിക്കും, ഇടതുകൈയ്യിന്‍റെ നിയന്ത്രണം ഇഡാ നാഡിക്കും ഉണ്ട്. പിംഗളനാഡി രജോഗുണത്തിന്‍റെയും, ഇഡാനാഡി തമോഗുണത്തിന്‍റെയും പ്രതീകമാണ്. കൈകള്‍ കൂപ്പുന്നതോടെ ജ്ഞാനേന്ദ്രിയങ്ങളും കര്‍മ്മേന്ദ്രിയങ്ങളും തങ്ങളുടെ പ്രവൃത്തികള്‍ ആരംഭിക്കുകയും, നട്ടെല്ലിലെ സുഷുമ്നാനാഡി ഉണര്‍ന്നു പ്രവൃത്തിക്കുകയും ചെയ്യുന്നു. അങ്ങനെ ജ്ഞാനലബ്ധി ഉണ്ടാകുകയും അതിലൂടെ ഞാനെന്ന ഭാവം മാറി എല്ലാം സര്‍വ്വമയമായ ഈശ്വരന്‍ എന്ന ബോധം അനുഭവപ്പെടുകയും ചെയ്യും.

സൂര്യനമസ്കാരം
12/06/2015

സൂര്യനമസ്കാരം

10/06/2015

സുബ്രഹ്മണ്യ പഞ്ചരത്ന സ്തോത്രം

ഷഡാനനം ചംദനലേപിതാംഗം മഹോരസം ദിവ്യമയൂരവാഹനം |
രുദ്രസ്യസൂനും സുരലോകനാഥം ബ്രഹ്മണ്യദേവം ശരണം പ്രപദ്യേ || 1 ||

ജാജ്വല്യമാനം സുരവൃംദവംദ്യം കുമാര ധാരാതട മംദിരസ്ഥം |
കംദര്പരൂപം കമനീയഗാത്രം ബ്രഹ്മണ്യദേവം ശരണം പ്രപദ്യേ || 2 ||

ദ്വിഷഡ്ഭുജം ദ്വാദശദിവ്യനേത്രം ത്രയീതനും ശൂലമസീ ദധാനം |
ശേഷാവതാരം കമനീയരൂപം ബ്രഹ്മണ്യദേവം ശരണം പ്രപദ്യേ || 3 ||

സുരാരിഘോരാഹവശോഭമാനം സുരോത്തമം ശക്തിധരം കുമാരം |
സുധാര ശക്ത്യായുധ ശോഭിഹസ്തം ബ്രഹ്മണ്യദേവം ശരണം പ്രപദ്യേ || 4 ||

ഇഷ്ടാര്ഥസിദ്ധിപ്രദമീശപുത്രമ് ഇഷ്ടാന്നദം ഭൂസുരകാമധേനും |
ഗംഗോദ്ഭവം സര്വജനാനുകൂലം ബ്രഹ്മണ്യദേവം ശരണം പ്രപദ്യേ || 5 ||

യഃ ശ്ലോകപംചമിദം പഠതീഹ ഭക്ത്യാ
ബ്രഹ്മണ്യദേവ വിനിവേശിത മാനസഃ സന് |
പ്രാപ്നോതി ഭോഗമഖിലം ഭുവി യദ്യദിഷ്ടം
അംതേ സ ഗച്ഛതി മുദാ ഗുഹസാമ്യമേവ ||

കടപ്പാട് : ശ്രേയസ് ജ്യോതിഷ കേന്ദ്രം

03/06/2015

സ്കന്ദഷഷ്ടി വൃതം

സന്താനഭാഗ്യത്തിന് ഏറെ ഗുണകരമാണ് ഷഷ്ഠിവ്രതം. മഹാരോഗങ്ങള്‍ കൊണ്ട് ദുരിതം

അനുഭവിക്കുന്നവര്‍ക്കും ഷഷ്ഠി വ്രതമെടുത്താല്‍ രോഗ ശാന്തിയുണ്ടാവും.
സന്താനലാഭം, സന്തതികളുടെ ശ്രേയസ്, രോഗനാശം, ദാമ്പത്യസൗഖ്യം, ശത്രുനാശം എന്നിവയാണ് ഷഷ്ഠിവ്രതാനുഷ്ഠാനത്തിന്‍റെ പൊതുവായ ഫലങ്ങള്‍. സന്തതികളുടെ ശ്രേയസ്സിനുവേണ്ടി മാതാപിതാക്കള്‍ ഷഷ്ഠിവ്രതം അനുഷ്ഠിക്കുന്നത്ഉത്തമമാണ്.

തലേദിവസം ഒരുനേരമേ ഭക്ഷണം പാടുള്ളൂ. ഷഷ്ഠിദിവസം ഉപവാസമാണ് ഉത്തമം. ആരോഗ്യപരമായി സാധിക്കാത്തവര്‍ക്ക് ഉച്ചപൂജയുടെ നിവേദ്യം ക്ഷേത്ര ത്തില്‍ നിന്നു വാങ്ങി കഴിക്കാം. സുബ്രഹ്മണ്യസ്വാമിയുടെ പ്രാര്‍ത്ഥന ചൊല്ലു കയും സ്കന്ദ പുരാണം പാരായണം ചെയ്യുകയും വേണം.

ഷഷ്ഠിദിവസങ്ങളില്‍ മാത്രമായും ഷഷ്ഠി പൂര്‍ത്തിയാകുന്ന പോലെ ആറുദിവസം തുടര്‍ച്ചയായും ഈ വൃതമെടുക്കാം. സ്കന്ദ ഷഷ്ടി സാധാരണയായി ഇപ്രകാരം അനുഷ്ടിക്കുന്നു. തുലാം മാസത്തിലെ ഷഷ്ടി ആണ് സ്കന്ദ ഷഷ്ടി. ഭഗവാന്‍ സുബ്രഹ്മണ്യന്‍ ശൂര പദ്മാസുരനെ നിഹ്രഹിച്ചത് സ്കന്ദ ഷഷ്ടി ദിനത്തിലാണെന്ന് വിശ്വസിക്കപ്പെടുന്നു. പൂര്‍ണ്ണ വിശ്വാസത്തോടെ ഭക്തിപൂര്‍വ്വം അനുഷ്ടിക്കേണ്ട വ്രതമാണ് ഷഷ്ഠി വ്രതം.

സ്കന്ദ ഷഷ്ടി അനുഷ്ടാനത്തില്‍ ആറു ദിവസത്തെ അനുഷ്ഠാനം അനിവാര്യമാണ് . ആദ്യത്തെ 5 ദിവസങ്ങളില്‍ രാവിലെ മുതല്‍ ദേഹശുദ്ധി വരുത്തിയ ശേഷം മന ശുദ്ധിയോടെ ഭഗവത് നാമങ്ങള്‍ ഉരുവിട്ട് ആഹാരക്രമങ്ങളില്‍ പൂര്‍ണ്ണ നിയന്ത്രണം വരുത്തി കഴിയുക വ്രത നിഷ്ഠയുടെ ഭാഗമാണ്. വ്രതദിവസവും തലേദിവസവും പകലുറക്കം അരുത്. ഒരുനേരം അരി ആഹാരവും മറ്റു സമയങ്ങളില്‍ ലഘു ഭക്ഷണവും ആകാം . ഷഷ്ഠി വ്രതം അനുഷ്ഠിക്കുന്നവര്‍ ആറാം ദിവസം രാവിലെ മുരുകക്ഷേത്രത്തില്‍ എത്തുകയും വൈകുന്നേരം വരെ പൂജകളിലും മറ്റും പങ്കെടുത്ത ശേഷം ഷഷ്ഠി വ്രത അനുഷ്ഠാനം അവസാനിപ്പിക്കേണ്ടതാണ് . ദേവന്‍റെ അനുഗ്രഹത്തിന് ഷഷ്ഠി വ്രതം വളരെ പ്രധാനപ്പെട്ട അനുഷ്ഠാനമാണ് . സര്‍പ്പാകൃതി പൂണ്ട് തിരോധാനം ചെയ്ത ശ്രീ മുരുകനെ സ്വരൂപത്തില്‍ തന്നെ വീണ്ടും കിട്ടുന്നതിനു വേണ്ടി മാതാവായ ശ്രീ പാര്‍വ്വതി ദേവി 108 ഷഷ്ഠി വ്രതമെടുത്ത് പ്രത്യക്ഷപെടുത്തിയതായും താരകാസുര നിഗ്രഹത്തിനായുള്ള യുദ്ധസമയത്ത് അപ്രത്യക്ഷനായ ശ്രീ മുരുകനെ യുദ്ധക്കളത്തില്‍ വീണ്ടും എത്തിക്കുവനായി ദേവന്മാര്‍ വ്രതമെടുത്ത്
ഫലസിദ്ധി നേടിയതായും പുരാണത്തില്‍ പ്രതിപാദിക്കുന്നുണ്ട് . പൂര്‍ണ്ണ ഭക്തിയോടെ ഷഷ്ഠി വ്രതം അനുഷ്ഠിക്കുന്നവര്‍ക്ക് ഉദ്ദിഷ്ടകാര്യസിദ്ധി ലഭിക്കുമെന്നത്‌ തീര്‍ച്ചയാണ് .

03/06/2015

സ്കന്ദ പുരാണം

ഹൈന്ദവ മതത്തിലെ പതിനെട്ടു പുരാണങ്ങളിൽ ഏറ്റവും വലുതാണ് സ്കന്ദപുരാണം.[1] ശിവന്റേയും പാർവ്വതിയുടേയും പുത്രനായ കാർത്തികേയന്റെ ലീലകളാണ് പ്രധാനമായും ഈ പുരാണത്തിൽ പ്രതിപാദിക്കുന്നത്. ശിവനെപ്പറ്റിയും അദ്ദേഹത്തിന്റെ തീർത്ഥാടന കേന്ദ്രങ്ങളെപ്പറ്റിയുമുള്ള പുരാവൃത്തങ്ങളും ഇതിൽ പരാമർശിക്കുന്നുണ്ട്. വ്യാസമഹർഷിയാണ് ഈ പുരാണം കഥിച്ചത്. ഈ പുരാണത്തിൽ കർണ്ണാടകത്തിലെ വിജയനഗരത്തിനടുത്തുള്ള ഹേമകൂട പ്രദേശത്തെ ശൈവ പാരമ്പര്യത്തെപ്പറ്റിയും, കാശിഖണ്ഡത്തിൽ വാരണാസിയിലെ ശൈവ പാരമ്പര്യത്തെപ്പറ്റിയും ഉത്‌കലഖണ്ഡത്തിൽ ഒഡിഷയിലെ പുരുഷോത്തമക്ഷേത്രമാഹാത്മ്യത്തെപ്പറ്റിയും വർണ്ണിക്കുന്നുണ്ട്. പത്മപുരാണം, സ്കന്ദ പുരാണത്തെ ഒരു തമസ് പുരാണമായി (അജ്ഞതയുടേയും അന്ധകാരത്തിന്റേയും പുരാണം) വർഗ്ഗീകരിച്ചിരിക്കുന്നു.ഇതിൽ ഉമാമഹേശ്വര സംവാദം വിശദമായി ചേർത്തിരിക്കുന്നു.ഈ സംവാദമാണു് ഗുരുഗീത എന്ന പേരിൽ അറിയപ്പെടുന്നത്.

ഭാഗവത തത്വസമീക്ഷാ യജ്ഞസമപനത്തോടനുബന്ധിച്ചു നടന്ന ആറാട്ട്
29/05/2015

ഭാഗവത തത്വസമീക്ഷാ യജ്ഞസമപനത്തോടനുബന്ധിച്ചു നടന്ന ആറാട്ട്

ഭാഗവത തത്വസമീക്ഷ യജ്ഞത്തോടനുബന്ധിച്ച് ഇന്നലെ നടന്ന വിദ്യാരാജഗോപാലമന്ത്രാർച്ചനയിൽ മന്ത്രാർചനയിൽ നിന്ന്..........
29/05/2015

ഭാഗവത തത്വസമീക്ഷ യജ്ഞത്തോടനുബന്ധിച്ച് ഇന്നലെ നടന്ന വിദ്യാരാജഗോപാലമന്ത്രാർച്ചനയിൽ മന്ത്രാർചനയിൽ നിന്ന്..........

Address

Triprayar
P.O.KARAYAVATTAM680567

Telephone

04872397462

Website

Alerts

Be the first to know and let us send you an email when Sreeshanmukhatemple vattapparathi posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Place Of Worship

Send a message to Sreeshanmukhatemple vattapparathi:

Share