25/08/2019
ദുരിധാശ്വാസം - 2019
പ്രളയത്തിൽ എല്ലാം നഷ്ടപ്പെട്ട ഞങ്ങളുടെ പ്രിയ സഹോദരങ്ങളെ സഹായിക്കുവാൻ ഞങ്ങളാൽ ആവുന്ന കൈത്താങ്ങ്. തോട്ടഭാഗം സെന്റ് മേരീസ് കാത്തലിക്ക് പള്ളിയിലെ നല്ലവരായ ഞങ്ങളുടെ പ്രീയപ്പെട്ടവരുടെ സഹായ- സഹകരണത്താൽ സ്വരുക്കൂട്ടിയ തുണിത്തരങ്ങളും അത്യാവശ്യ സാധനങ്ങളും തിരുവല്ല ബോധന കളക്ഷൻ സെന്ററിൽ ഏൽപ്പിക്കുന്നു. യുവജനങ്ങളുടെ ഈ പ്രവർത്തനത്തിൽ പങ്കാളികളായ എല്ലാ യുവജനങ്ങളോടും ഇടവക ജനങ്ങളോടുമുള്ള നന്ദി അറിയിക്കുന്നു.
നമുക്ക് കൈകോർക്കാം നല്ലൊരു നാളേയ്ക്കായ്