14/08/2026
നമ്മൾ ക്രിസ്ത്യാനികൾ മലയാളം ആണെന്ന് ധരിച്ചു ഉപയോഗിക്കുന്ന പല പദങ്ങളും സുറിയാനി ഭാഷയിലേതു ആണ്.
ചില ഉദാഹരണങ്ങൾ.......
* മാലാഖ (സുറിയാനി)- തതുല്യമായ മലയാളം പദം ഇല്ല.
* മാമോദീസ (സുറിയാനി)- ജ്ഞാനസ്ഞാനം
* കുർബാന (സുറിയാനി)- വിശുദ്ധ ബലി
* കത്തനാർ (സുറിയാനി)- വൈദികൻ/ പുരോഹിതൻ
* കൂദാശ (സുറിയാനി)- മലയാളത്തിൽ ഇതിന് തതുല്യമായ പദം ഇല്ല. ഇതിന്റെ അർത്ഥം പരിശുദ്ധം എന്നാണ്, കദ്ദോഷ് എന്ന പദത്തിൽ നിന്നുമാണ് കൂദാശ എന്ന പദം ഉണ്ടായത്.
* സ്ലീബാ(സുറിയാനി)- കുരിശ്
* ശ്ലീഹ(സുറിയാനി)- അപ്പോസ്തലൻ
* ബാവ (സുറിയാനി) - പിതാവ്
* റൂഹാദക്കുദ്ശാ (സുറിയാനി)- പരിശുദ്ധ ആത്മാവ്
* മദ്ബഹാ(സുറിയാനി) - അൾത്താര
* അൽമായർ (സുറിയാനി)- സാധാരണക്കാർ ആയ വിശ്വാസ സമൂഹം
* മെത്രാൻ (സുറിയാനി)- ബിഷപ്പ് / സഭാ മേലധ്യക്ഷൻ
* മൽപ്പാൻ (സുറിയാനി) - മത അദ്ധ്യാപകൻ
* റമ്പാൻ/ റമ്പാച്ചൻ (സുറിയാനി) - മത അധ്യാപനം നടത്തുന്ന അദ്ധ്യാപകൻ / ഗുരു. റബ്ബി എന്ന ഹീബ്രു പദത്തിൽ നിന്നുമാണ് റമ്പാൻ എന്ന സുറിയാനി പദം ഉണ്ടായത്. യേശു ക്രിസ്തുവിനെ ശിഷ്യന്മാർ റബ്ബി(ഗുരോ) എന്നാണ് വിളിച്ചിരുന്നത്. തോറ പഠിപ്പിക്കുന്ന മത അധ്യാപകരെ യഹൂദന്മാർ വിളിക്കുന്ന പേര് ആണ് റബ്ബി.
* ശെമ്മാശൻ/ചെമ്മാച്ചൻ (സുറിയാനി)- Deacon / സഭാ ശുശ്രൂഷകൻ
* സഹദാ (സുറിയാനി)- രക്തസാക്ഷി
* ഗീവർഗീസ് (സുറിയാനി പേര്)- യവനൻ /ഗ്രീക്കുകാരൻ ആയ സെന്റ് ജോർജിനെ സുറിയാനി ഭാഷയിൽ വിളിക്കുന്നത് ഗെവാർഗ്ഗസ് എന്നാണ്, അതിൽ നിന്നാണ് ഗീവർഗീസ് എന്ന പേര് ഉണ്ടായത്.
* മാർ (സുറിയാനി)- ഏറ്റവും ബഹുമാനപ്പെട്ട
*യേശു (സുറിയാനി) - Jesus
* മശിഹാ (സുറിയാനി)- ക്രിസ്തു
* ദുഃക്റോന (സുറിയാനി)- ഓർമ്മദിനം
* പെസഹ (സുറിയാനി)- തത്തുല്യ മലയാളം പദം ഇല്ല, അർത്ഥം കടന്ന് പോകുക".
* സപ്രാ (സുറിയാനി) - പ്രഭാതം
*റംശാ (സുറിയാനി) - സായാഹ്നം
*നസ്രാണി (സുറിയാനി) - നസ്രായനായ യേശുവിന്റെ അനുയായികൾ
* പേതൃത്താ (സുറിയാനി)- പേതൃത്താ എന്ന സുറിയാനി പദത്തിന്റെ അർത്ഥം "തിരിഞ്ഞു നോട്ടം" എന്നാണ്. പേതൃത്താ ഞായർ എന്നാണ് ഈ ദിവസം അറിയപ്പെടുന്നത്. നിനവെക്കാരെ പോലെ പഴയ ജീവിതത്തിലെ പാപങ്ങളിലേക്ക് നോക്കി പശ്ചാത്തപിച്ചു പിറ്റേ ദിവസം മുതൽ അനുതാപപൂർവ്വം നോമ്പിലേക്ക് പ്രവേശിക്കുക എന്നതാണ് പേതൃത്താ അഥവാ തിരിഞ്ഞു നോട്ടം എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്. വലിയ നോമ്പ് ( 50 നോമ്പ് ) ന്റെ തലേ ദിവസം ആണ് ഇത് ആഘോഷിക്കുന്നത്.
* ദനഹ (സുറിയാനി) - അർത്ഥം ഉദയ സൂര്യൻ. (നീതി സൂര്യൻ ആയ യേശു മശിഹാ മാമോദീസ സ്വീകരിച്ച ദിനം ദനഹ തിരുന്നാൾ ആയി ആഘോഷിക്കുന്നു.
മാർ അല്ലെങ്കിൽ മോർ എന്ന് പറയുന്നത് ഒരു പുണ്യ പുരുഷന്റെ പേരിന്റെ മുന്നിൽ ബഹുമാനം പൂർവ്വം ചേർക്കുന്നതാണ്. സുറിയാനി സഭയിലെ എല്ലാ വിശുദ്ധന്മാരുടെ പേരിനു മുൻപിലും മെത്രാന്മാരുടെ പേരിനു മുൻപിലും ചേർക്കുന്നു.
ബാവയ്ക്കും പുത്രനും പരിശുദ്ധ റൂഹായ്ക്കും സ്തുതി ആയിരിക്കട്ടെ എന്നായിരുന്നു പണ്ട് നമ്മൾ പ്രാർത്ഥിച്ചു കൊണ്ടിരുന്നത്, എന്നാൽ ഇപ്പോൾ അത് പിതാവിനും പുത്രനും പരിശുദ്ധത്മാവിനും സ്തുതി എന്നായി മാറി.
കടപ്പാട്.
https://www.facebook.com/ChristianKerala