22/11/2024
നശ്വരമായ ഇഹലോക ജീവിതത്തിലെ ഓരോ നിമിഷവും അനശ്വരമായ ജീവിത വിജയത്തിന് നിദാനമാകണം.
പരലോകത്ത് അല്ലാഹു സംവിധാനിച്ചു വെച്ചിരിക്കുന്ന കാര്യങ്ങൾ പരിമിതമായ ബുദ്ധികൊണ്ടും അറിവ് കൊണ്ടും വിലയിരുത്താനാവില്ല.
വിചാരണയും മീസാ'നും സ്വിറാത്ത് പാലവും, നരകവും സ്വർഗ്ഗവുമെല്ലാം വിശുദ്ധ ക്വുർആനും ഹദീഥും പഠിപ്പിക്കുന്നത് വിശ്വസിക്കുകയാണ് വേണ്ടത്.
എന്നാൽ നാസ്തികരായവർ പടച്ച് വിടുന്ന പരിഹാസങ്ങൾക്കനുസരിച്ച് സ്വിറാത് പാലത്തെ നിഷേധിക്കുകയാണിവർ ചെയ്യുന്നത്. എന്നാൽ ക്വുർആനും ഹദീഥുമനുസരിച്ച് ജീവിക്കുന്നവർക്ക് അത് നിഷേധിക്കാൻ സാധ്യമല്ല.
പരലോക വിശ്വാസത്തെ പോലും നിഷേധിക്കുന്ന തരത്തിലേക്ക് ഇത്തരം നിഷേധങ്ങൾ നടത്തുന്ന മർകസുദഅവക്ക് എതിരെ വൈജ്ഞാനിക സംഗമം പരപ്പനങ്ങാടിയിൽ നടക്കുകയാണ്. നവംബർ 23 ശനിയാഴ്ച വൈകിട്ട് 4.30 മുതൽ