SYS Tirurangadi Zone

SYS Tirurangadi Zone Sunni Yuvajhana Sangham

ബലിപെരുന്നാൾ പിരിശങ്ങൾ
27/05/2026

ബലിപെരുന്നാൾ പിരിശങ്ങൾ

https://www.facebook.com/share/p/1BSGsE9i9W/
24/05/2026

https://www.facebook.com/share/p/1BSGsE9i9W/

സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ഒരു കോടതി വ്യവഹാരത്തിനിടയിൽ തൊഴിലില്ലാത്ത ചില യുവാക്കൾ സമൂഹത്തിൽ കൂറകളെപ്പോലെ (cockroaches) പെരുമാറുന്നു എന്ന് നടത്തിയ പരാമർശം രാജ്യത്തെ യുവതലമുറയെ ഒട്ടും ചെറിയ രീതിയിലല്ല അസ്വസ്ഥമാക്കിയത്. താൻ വ്യാജ ബിരുദമുള്ളവരെയാണ് ഉദ്ദേശിച്ചതെന്ന് ചീഫ് ജസ്റ്റിസ് പിന്നീട് വിശദീകരിച്ചെങ്കിലും, ഈ അധിക്ഷേപത്തിൽ പ്രതിഷേധിച്ച് മേയ് 16-ന് സോഷ്യൽ മീഡിയ സ്ട്രാറ്റജിസ്റ്റ് അഭിജിത് ദിപ്കെ 'കോക്രോച്ച് ജനതാ പാർട്ടി' എന്ന ആക്ഷേപഹാസ്യ കൂട്ടായ്മയ്ക്ക് തുടക്കമിട്ടു. 'തൊഴിലില്ലാത്തവരുടെയും മടിയന്മാരുടെയും ശബ്ദം' എന്ന തലക്കെട്ടിൽ ആരംഭിച്ച ഈ പേജ് വെറും അഞ്ച് ദിവസങ്ങൾ കൊണ്ട് ഇൻസ്റ്റാഗ്രാമിൽ രണ്ട് കോടിയിലധികം ഫോളോവേഴ്സിനെ നേടിയത് കേവലം ഒരു തമാശയായി കാണാനാകില്ല. രാജ്യത്തെ തൊഴിലില്ലായ്മ, പണപ്പെരുപ്പം, അടുത്തിടെ നടന്ന NEET പരീക്ഷാ പേപ്പർ ചോർച്ച തുടങ്ങിയ ഗുരുതരമായ പ്രതിസന്ധികളിൽ സാധാരണക്കാരായ യുവാക്കൾ എത്രത്തോളം നിരാശയിലാണെന്നും അവരുടെ അമർഷത്തിന്റെ ആഴം എത്രത്തോളമാണെന്നും വ്യക്തമാക്കുന്ന രാജ്യത്തിന്റെ ഇപ്പോഴത്തെ അവസ്ഥയുടെ നേർച്ചിത്രമാണിത്.
രാജ്യം ഇന്ന് അഭിമുഖീകരിക്കുന്ന ഈ ആഭ്യന്തര പ്രതിസന്ധികൾ അത്യന്തം ഗുരുതരമായ അവസ്ഥയിലാണ് എത്തിനിൽക്കുന്നത്. കേവലം ഉപരിപ്ലവമായ രാഷ്ട്രീയ വാഗ്ദാനങ്ങൾക്കപ്പുറം, യുവാക്കളുടെ തൊഴിൽ സുരക്ഷ ഉറപ്പാക്കുന്ന കൃത്യമായ കാഴ്ചപ്പാടുകളും അടിയന്തിരവും അനിവാര്യവുമായ പരിഹാര നടപടികളുമായി സർക്കാർ എത്രയും വേഗം മുന്നോട്ടുപോകേണ്ടതുണ്ട്. ഇന്ത്യയിലെ യുവാക്കൾക്കിടയിലെ മൊത്തം തൊഴിലില്ലായ്മ നിരക്ക് 15% ആണ്. ഇതിനേക്കാൾ ആശങ്കാജനകമാണ് വിദ്യാസമ്പന്നരായ യുവാക്കൾക്കിടയിലെ തൊഴിലില്ലായ്മ. ബിരുദവും അതിനുമുകളിലും വിദ്യാഭ്യാസ യോഗ്യതയുള്ള യുവാക്കൾക്കിടയിലെ തൊഴിലില്ലായ്മ നിരക്ക് 80% മുകളിലാണ്.

ഈ യാഥാർത്ഥ്യത്തെ അഭിമുഖീകരിക്കാതെ രാജ്യത്തിന് ഒട്ടും മുന്നോട്ട് നീങ്ങാൻ കഴിയില്ല. വർഗീയ ധ്രുവീകരണങ്ങളിലൂടെയോ ജനങ്ങളെ ഭിന്നിപ്പിക്കുന്ന വൈകാരിക വിഷയങ്ങളിലൂടെയോ യഥാർത്ഥ പ്രതിസന്ധികളെ മറച്ചുപിടിക്കാൻ ശ്രമിക്കുന്നത് ആത്യന്തിക പരിഹാരമല്ല; അത് ഭരണതുടർച്ചക്ക് താത്ക്കാലിക അവസരമൊരുക്കുമെങ്കിലും ദീർഘ കാലാടിസ്ഥാനത്തിൽ രാജ്യത്തെ അസ്ഥിരപ്പെടുത്താനും രാഷ്ട്ര വിരുദ്ധ ചേരികൾക്ക് മണ്ണൊരുക്കാനുമേ ഉപകരിക്കൂ. രാഷ്ട്രീയ പരിഹാരങ്ങളിലേക്ക് സർക്കാർ വഴി തുറക്കേണ്ടതുണ്ട്.

ഭരണകൂടത്തിന്റെ അലസവും അരാഷ്ട്രീയവുമായ നിലപാടുകൾക്കെതിരെ ഉയർന്നുവന്ന ഈ ആവേശകരമായ ഡിജിറ്റൽ മുന്നേറ്റങ്ങൾ കേവലം ട്രോളുകളിലും താൽക്കാലിക ആവേശങ്ങളിലും ഒതുങ്ങിപ്പോകാതിരിക്കാൻ പൊതുസമൂഹം വലിയ ജാഗ്രത പുലർത്തേണ്ടതുണ്ട്. കൃത്യമായ പ്രത്യയശാസ്ത്രമോ ദീർഘകാല ലക്ഷ്യങ്ങളോ ഇല്ലാത്ത ഇത്തരം പോപ്പ്-അപ്പ് കൂട്ടായ്മകൾ പലപ്പോഴും യഥാർത്ഥ പ്രശ്നങ്ങളെ ലഘൂകരിക്കാനും ഗൗരവമേറിയ വിഷയങ്ങളിൽ നിന്നുള്ള പൊതുശ്രദ്ധ പൂർണ്ണമായി വഴിതിരിച്ചുവിടാനും ഇടയാക്കാറുണ്ട്. വ്യവസ്ഥിതിയെ വെല്ലുവിളിക്കേണ്ട പ്രതിഷേധങ്ങൾ കേവലം സോഷ്യൽ മീഡിയാ വിവാദങ്ങൾ മാത്രമായി അരാഷ്ട്രീയതയിലേക്ക് വഴിമാറരുത്. ഇത്തരം ജനകീയ - യുവ കൂട്ടായ്മകൾ രാജ്യത്തിന്റെ സുസ്ഥിരമായ നയരൂപീകരണങ്ങളെ സ്വാധീനിക്കുന്ന, കൃത്യമായ രാഷ്ട്രീയ ബോധമുള്ള, ശക്തമായ ജനകീയ പോരാട്ടങ്ങളായി പരിവർത്തിക്കപ്പെടുകയാണ് വേണ്ടത്.

© SYS Kerala

16/05/2026

Tiruranagdi Edu Carnival

_ഉദ്ഘാടനം_പി കെ നവാസ് എം എൽ എവിദ്യാർത്ഥികൾക്ക് സൗജന്യ കരിയർ ഗൈഡൻസ്TIRURANGADIEDU CARNIVAL2026 May 16, Saturdayചെമ്മാട്9 ...
14/05/2026

_ഉദ്ഘാടനം_
പി കെ നവാസ് എം എൽ എ

വിദ്യാർത്ഥികൾക്ക് സൗജന്യ കരിയർ ഗൈഡൻസ്

TIRURANGADI
EDU CARNIVAL
2026 May 16, Saturday
ചെമ്മാട്
9 am - 2 pm

8,9,10,+1, +2, Degree
വിദ്യാർത്ഥികൾക്ക് അവസരം

_
_

ഭാവിയെക്കുറിച്ച് ഇനി ഒട്ടും ആശങ്കപ്പെടേണ്ടതില്ല...TirurangadiEdu CarnivalMay 16 Saturday9 AM to 2 PMOpposite of Municipa...
08/05/2026

ഭാവിയെക്കുറിച്ച് ഇനി ഒട്ടും ആശങ്കപ്പെടേണ്ടതില്ല...

Tirurangadi
Edu Carnival
May 16 Saturday
9 AM to 2 PM
Opposite of Municipal Office Chemmad

SSLC,+2,Degree കഴിഞ്ഞ വിദ്യാർത്ഥികളും രക്ഷിതാക്കളും ഒരുമിക്കുന്നു...
നിങ്ങൾക്കും സ്വാഗതം

⁰⁰⁰⁰⁰⁰⁰⁰⁰⁰⁰⁰⁰⁰⁰⁰⁰⁰⁰⁰⁰⁰⁰⁰⁰⁰⁰⁰⁰⁰⁰⁰⁰

തിരൂരങ്ങാടി സോൺ_സമസ്ത സെന്റിനറി_ `പ്രമേയ സമ്മേളനം`2026 മെയ്‌ 15 വെള്ളി 7.00pm കൊളപ്പുറം പ്രഭാഷണം : പേരോട് അബ്ദുറഹ്മാൻ സഖ...
07/05/2026

തിരൂരങ്ങാടി സോൺ

_സമസ്ത സെന്റിനറി_
`പ്രമേയ സമ്മേളനം`

2026 മെയ്‌ 15 വെള്ളി 7.00pm
കൊളപ്പുറം

പ്രഭാഷണം : പേരോട് അബ്ദുറഹ്മാൻ സഖാഫി.................................
കേരള മുസ്ലിം ജമാഅത്, SYS, SSF തിരൂരങ്ങാടി സോൺ

മതം ഒരു സമഗ്ര ജീവിത പദ്ധതിയായത് കൊണ്ട് തന്നെ രാഷ്ട്രീയ വ്യവഹാരങ്ങളിലും കൃത്യമായ സ്റ്റാൻഡ് ഉണ്ടാവുക ഓരോ വിശ്വാസിയുടെയും മ...
02/05/2026

മതം ഒരു സമഗ്ര ജീവിത പദ്ധതിയായത് കൊണ്ട് തന്നെ രാഷ്ട്രീയ വ്യവഹാരങ്ങളിലും കൃത്യമായ സ്റ്റാൻഡ് ഉണ്ടാവുക ഓരോ വിശ്വാസിയുടെയും മേൽ അനിവാര്യതയായി മാറുന്നു.അത്‌ കൊണ്ട് തന്നെ വ്യക്തി താല്പര്യങ്ങൾക്ക് മുകളിൽ സാമൂഹ്യ താല്പര്യങ്ങൾക്ക് പ്രാധാന്യം കൊടുത്തുകൊണ്ടായിരിക്കും മത വിശ്വാസിയുടെ പാർലമെന്ററി ജനാധിപത്യത്തിലേക്കുള്ള ഇടപെടലുകളും.

ഒരു മതാധികാര ദേശമോ മത നിഷേധ സ്റ്റേറ്റൊ ഈ രാജ്യം ആവാതിരിക്കുക എന്നുറപ്പ് വരുത്തുന്ന ഭരണ ഘടനയാണ് രാജ്യത്തെ വ്യത്യസ്ത ആശയങ്ങളിൽ വിശ്വസിക്കുന്ന പൗരന്മാരുടെ പൊതുവായ അഭയവും ആത്മവിശ്വാസവും.ഏത് മത വിശ്വാസിക്കും അവരവരുടെ ബോധ്യങ്ങൾക്ക് അനുസരിച്ച് മറ്റുള്ളവരുടെ അവകാശങ്ങൾ കൂടി പരിഗണിച്ചുകൊണ്ട് ജീവിതത്തെ ആചരിക്കുവാൻ അവകാശമുണ്ട് എന്നതാണ് ഇന്ത്യൻ സെക്കുലറിസത്തിന്റെ മുഖമുദ്ര. അതുകൊണ്ടുതന്നെ ഇന്ത്യൻ സെക്കുലറിസം നിഷേധാത്മകമായ ഒന്നല്ല, പകരം മതാത്മകമായ മതേതരത്വം ആണ് അത് മുന്നോട്ട് വെക്കുന്നത്. ഈ മതാത്മക മതേതരത്വത്തിന്റെ അടിത്തറയെ അവലംബിച്ചുകൊണ്ട് തന്നെ സമഗ്രവും സമ്പൂർണ്ണവുമായ ഇസ്‌ലാമിക ജീവിതം ഒരു മുസ്‌ലിം മതവിശ്വാസിയെ സംബന്ധിച്ചിടത്തോളം ഇവിടെ സാധ്യമാണ്. മനുഷ്യ സമൂഹം എന്ന വിശാലർത്ഥത്തിൽ ചുറ്റുമുള്ള എല്ലാതരം ജന വിഭാഗങ്ങൾക്കും ഗുണമുള്ളവനും ഗുണകാംക്ഷയുള്ളവനും ആയി ജീവിക്കുക വിശ്വാസത്തിന്റെ ഭാഗം തന്നെയാണ്.ബഹുസ്വര സമൂഹം എന്ന തലത്തിൽ വിവിധ വിശ്വാസ ധാരകളുമായും വിശ്വാസി സമൂഹങ്ങളുമായും മുസ്‌ലിംകളുടെ ഇടപെടലുകളും ഇടപാടുകളും അതുകൊണ്ടുതന്നെ മതപ്രവർത്തനമായും ആരാധനയായും തന്നെയാണ് കാണേണ്ടത്.

ജനാധിപത്യ പ്രക്രിയകളിൽ പങ്കെടുക്കുന്നതും രാജ്യത്തെ ഭരണാധികാരികളെ നിർണയിക്കുന്നതിൽ ഭാഗധേയത്വം വഹിക്കുന്നതും ഒരു വിശ്വാസി തന്റെ ജീവിതക്രമത്തിന്റെ ഭാഗമായി കാണണം. പാരമ്പര്യ മുസ്‌ലിം സമൂഹത്തിന്റെ, അഥവാ സുന്നി ധാരയുടെ വിശ്വാസ ബോധ്യങ്ങളാണ് ഇവ. ഒരു ജനാധിപത്യ വ്യവസ്ഥയിൽ ജീവിക്കുമ്പോൾ അതിനകത്തെ മത ജീവിതം വളരെ കൃത്യവും സുതാര്യവും ആണ് സുന്നികൾക്ക്.എന്നാൽ ജമാഅത്തെ ഇസ്‌ലാമി പോലെയുള്ള വിഘടന പ്രസ്ഥാനങ്ങൾ വോട്ട് ചെയ്യുന്നത് പോലും മതവിരുദ്ധ പ്രവർത്തനമായി ഒരു കാലത്ത് അനുയായികൾക്കിടയിൽ പ്രചരിപ്പിച്ചത് മതം മുന്നോട്ടുവെക്കുന്ന സാമൂഹിക രാഷ്ട്രീയ കാഴ്ചപ്പാടുകളിൽ അവർക്കുണ്ടായ വ്യക്തത കുറവുകളിൽ നിന്നുകൊണ്ടാണ്. ഈ അവ്യക്തതകൾ പ്രാസ്ഥാനികമായി സ്വാസ്ഥ്യം കെടുത്തും വിധം അവരിൽ ഇപ്പോഴും നിലനിൽക്കുന്നു. സമുദായത്തിനകത്ത്, പ്രത്യേകിച്ചും പാരമ്പര്യ വിശ്വാസി സമൂഹത്തിനകത്ത് നാമമാത്രമായ സ്വാധീനം പോലും ചെലുത്താൻ കഴിയാത്ത ആശയധാരയായി ജമാഅത്തെ ഉയർത്തിപ്പിടിക്കുന്ന ഈ മത വ്യാഖ്യാനങ്ങൾ ശുഷ്‌കിച്ചു പോയിട്ടുണ്ടെങ്കിലും വ്യാപകമാം വിധം മതത്തെ തെറ്റുധരിക്കാൻ വളരെ നിസ്സാരമെന്ന് നമ്മൾ കരുതുന്ന ഈ ശ്രമങ്ങൾ തന്നെ മതിയാകും.
യാതൊരു നിഗൂഢതകൾക്കും സ്ഥാനമില്ലാത്ത തീർത്തും സുതാര്യമായ മാനുഷിക ഇടപെടലുകളുടെ രീതിശാസ്ത്രം ആണ് ഇസ് ലാംമുന്നോട്ട് വെക്കുന്നത്. അതിനെ തെറ്റായി അവതരിപ്പിക്കുന്ന, സ്വാർത്ഥമായ സംഘടനാ താൽപര്യങ്ങളുടെ പുറത്ത് വികലമായ തലങ്ങളിലേക്ക് മതവിശ്വാസത്തെ ദുരുപയോഗം ചെയ്യുന്ന സംഘങ്ങളെ തൊട്ട് സമുദായത്തെയും സമൂഹത്തെയും രാജ്യത്തെ തന്നെയും പ്രതിരോധിക്കുക എന്നതും സ്വാഭാവികമായും സുന്നികളുടെ രാഷ്ട്രീയ വിവേകമായി മാറുന്നു. ഈ വിവേകമാണ് കേരളത്തിൽ സമസ്ത കേരള ജംഇയ്യത്തുൽ ഉലമ എന്ന പാരമ്പര്യ സമുദായ പ്രസ്ഥാനം മുന്നോട്ടുവെക്കുന്ന രാഷ്ട്രീയ നിലപാടുകളുടെ അന്തസത്ത.
അധികാര പ്രവർത്തനങ്ങളിൽ പ്രാതിനിധ്യ സ്വഭാവത്തോടെ എല്ലാ സമുദായങ്ങളും എല്ലാ ജനവിഭാഗങ്ങളും ഉണ്ടാവുക ഇന്ത്യൻ മതേതര ജനാധിപത്യ വ്യവസ്ഥിതിയുടെ നിലനിൽപ്പിന് അനിവാര്യമായ ഒന്നാണെന്ന് പറയേണ്ടതില്ലല്ലോ. സ്വതന്ത്രമായും സ്വസ്ഥമായും ഒരു വ്യക്തിക്കും മത ജീവിതം സാധ്യമാകും വിധം ജനാധിപത്യക്രമം അനുവദിക്കുന്ന സാധ്യതകളെ ഉപയോഗിക്കുന്നതും ഒരേസമയം മതപ്രവർത്തനവും രാഷ്ട്രീയപ്രവർത്തനവുമായി മാറുന്നു സുന്നികൾക്ക്. പാർലമെന്ററി രാഷ്ട്രീയത്തിലേക്ക് നേരിട്ട് പ്രവേശിക്കാതെ എന്നാൽ പ്രാതിനിധ്യ ജനാധിപത്യത്തിന്റെ സവിശേഷമായ സാധ്യതകളെ സാമുദായിക നന്മകൾക്ക് വേണ്ടി കൃത്യമായി ഉപയോഗിക്കാൻ കഴിയുന്ന ഒരു രാഷ്ട്രീയ സമീപന രീതിയാണ് സുന്നികൾ ഇക്കാലമത്രയും തുടർ ന്നു പോന്നത്. 'സഹായിക്കുന്നവരെ സഹായിക്കും' എന്ന നിലപാട് വളരെ പൊളിറ്റിക്കൽ ആയ ഒരു സ്റ്റേറ്റ്മെന്റ് ആയി മാറുന്നത് അവിടെയാണ്. സഭാ രാഷ്ട്രീയത്തിലേക്ക് നേരിട്ട് കടന്നുചെല്ലാതിരിക്കുകയും എന്നാൽ പണ്ഡിത സമൂഹത്തിന് കീഴിൽ അവരുടെ നിർദ്ദേശങ്ങൾക്കും ആഹ്വാനങ്ങൾക്കും മറ്റെന്തിനേക്കാളും പ്രാധാന്യം കൊടുക്കുന്ന വലിയൊരു വിശ്വാസി സമൂഹത്തെ ഉൾകൊള്ളുകയും ചെയ്യുന്ന ഒരു പൊളിറ്റിക്കൽ കമ്മ്യൂണിറ്റി ആയി കേരളത്തിലെ സുന്നികൾ അവരുടെ അസ്ഥിത്വം ഉയർത്തിപ്പിടിക്കുന്നു. ഈ അസ്ഥിത്വബോധത്തിൽ നിന്നാണ് ബഹുസ്വര സമൂഹത്തിലെ മുസ്‌ലിം മത ജീവിതത്തിന്റെ ഇടവും സാധ്യതകളും നിർണയിക്കുന്ന ജനാധിപത്യ അവകാശങ്ങൾക്ക്‌ വേണ്ടിയുള്ള സംഘടിത വ്യവഹാരങ്ങളുടെ ഏറ്റവും ലളിതമായ സൂത്രവാക്യമായി 'പരസ്പര സഹായം' എന്ന ആശയം സുന്നികൾ ഉയർത്തുന്നത്. ബോർഡ് / കോർപ്പറേഷൻ/ കമ്മിറ്റികൾ തുടങ്ങിയ അധികാര പങ്കാളിത്തത്തിന്റെ വിഷയമല്ല അത്. സുന്നികൾ ഉയർത്തി പിടിക്കുന്ന സമഗ്രമായ പൊളിറ്റിക്കൽ ഐഡിയോളജിയോട് പരസ്പര ബോധ്യങ്ങളുടെ അടിസ്ഥാനത്തിൽ സഹായസഹകരണങ്ങൾ നിർവഹിക്കാൻ കഴിയുന്ന ഒരു രാഷ്ട്രീയ വ്യവഹാരത്തെയാണ് നമ്മൾ നിലപാടായി മുന്നോട്ടുവച്ചത്. അതിന്റെ ഗുണഫലങ്ങൾ അനുഭവിക്കുക പ്രസ്ഥാനമോ സമുദായമോ അല്ല, മുഴുവൻ പൗര സമൂഹവും അഥവാ ഈ രാഷ്ട്രീയ വ്യവസ്ഥിതി തന്നെയായിരിക്കും എന്നതാണ് സുന്നികളുടെ രാഷ്ട്രീയം. അവകാശവാദങ്ങൾക്കോ അധികാര തർക്കങ്ങൾക്കോ അതുകൊണ്ടുതന്നെ പ്രസക്തിയും ഇല്ല.

© SYS Kerala

ഇരുളടഞ്ഞ ഇടനാഴികളിൽ വെളിച്ചത്തിൻ്റെ വിത്ത്വിതച്ചവർ നമ്മൾവേരുകൾ സംസാരിക്കുന്നു.APRIL 2473rd Foundation DaySYS Kerala     ...
24/04/2026

ഇരുളടഞ്ഞ ഇടനാഴികളിൽ
വെളിച്ചത്തിൻ്റെ വിത്ത്
വിതച്ചവർ നമ്മൾ
വേരുകൾ സംസാരിക്കുന്നു.

APRIL 24
73rd Foundation Day
SYS Kerala

കേരള മുസ്‌ലിം ജമാഅത്ത് പുതിയ നേതൃത്വം
19/04/2026

കേരള മുസ്‌ലിം ജമാഅത്ത്
പുതിയ നേതൃത്വം

കേരള മുസ്ലിം ജമാഅത് പ്രഥമ മലപ്പുറം വെസ്റ്റ് ജില്ലാ കമ്മിറ്റി ഭാരവാഹികൾക്ക് അഭിവാദ്യങ്ങൾ....
08/04/2026

കേരള മുസ്ലിം ജമാഅത്
പ്രഥമ മലപ്പുറം വെസ്റ്റ് ജില്ലാ കമ്മിറ്റി ഭാരവാഹികൾക്ക് അഭിവാദ്യങ്ങൾ....

Address

Youth Square, Mamburam
Tirurangadi
676306

Website

Alerts

Be the first to know and let us send you an email when SYS Tirurangadi Zone posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Place Of Worship

Send a message to SYS Tirurangadi Zone:

Share