Alathiyur Perum Thrikkovil - Hanumankavu Devaswam

Alathiyur Perum Thrikkovil - Hanumankavu Devaswam Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Alathiyur Perum Thrikkovil - Hanumankavu Devaswam, Religious organisation, Poyilissery Po, Tirur.
(1)

ആപദാമപഹർത്താരം ദാദാരം സർവസംബതാംലോകാഭിരാമം ശ്രീരാമം ഭൂയോ ഭൂയോ നമാമ്യഹം
28/01/2018

ആപദാമപഹർത്താരം ദാദാരം സർവസംബതാം
ലോകാഭിരാമം ശ്രീരാമം ഭൂയോ ഭൂയോ നമാമ്യഹം

Good morning to allരാമ നാമം ഒരു തവണ ഉരുവിടുന്നത്‌ പോലും സഹസ്രനാമത്തിന്‌ തുല്യമാണെന്ന്‌ പാര്‍വ്വതീ ദേവിയോട് പരമശിവന്‍ ഉപദ...
07/01/2018

Good morning to all
രാമ നാമം ഒരു തവണ ഉരുവിടുന്നത്‌ പോലും സഹസ്രനാമത്തിന്‌ തുല്യമാണെന്ന്‌ പാര്‍വ്വതീ ദേവിയോട് പരമശിവന്‍ ഉപദേശിക്കുന്നതായി പുരാണങ്ങളില്‍ പറയുന്നു. പാമരനായ കാട്ടാളനെ പണ്ഡിതനായി ഉയര്‍ത്തിയ മന്ത്രമാണ്‌ രാമമന്ത്രം. 'രാമ , രാമ' എന്ന മന്ത്രം തുടര്‍ച്ചയായി ഉരുവിടുന്നത്‌ പൂര്‍വ്വ ജന്മപാപങ്ങള്‍ പോ‍ലും ഇല്ലാതാക്കുമെന്നാണ്‌ പുരാണങ്ങളില്‍ പറഞ്ഞിരിക്കുന്നത്‌. രാമനാമം ജപിക്കുന്നവരെ ജയിക്കാന്‍ ശ്രീരാമന്‌ പോലും കഴിഞ്ഞിട്ടില്ല....ഹരേ രാമ

06/01/2018
ആലത്തിയൂർ ഹനുമാൻകാവിൽ ഹനുമാൻ ലങ്ക ചാടിയ സങ്കല്പത്തിലുള്ള കല്ല്:
25/12/2017

ആലത്തിയൂർ ഹനുമാൻകാവിൽ ഹനുമാൻ ലങ്ക ചാടിയ സങ്കല്പത്തിലുള്ള കല്ല്:

നിസ്സാരമെത്രയും സംസാരമോർക്കിലോസത്സംഗമൊന്നേ ശുഭകരമായുള്ളൂ....(അദ്ധ്യാത്മ രാമായണം)
14/12/2017

നിസ്സാരമെത്രയും സംസാരമോർക്കിലോ
സത്സംഗമൊന്നേ ശുഭകരമായുള്ളൂ....

(അദ്ധ്യാത്മ രാമായണം)

ആലത്തിയൂർ ക്ഷേത്രത്തിൽ 2018 ലേക്കുള്ള പൊതി അവിൽ നിത്യപൂജ നിറമാല വിളക്ക് എന്നിവയ്ക്കുള്ള ബുക്കിംഗ് ആരംഭിച്ചിരിക്കുന്നു ബു...
13/12/2017

ആലത്തിയൂർ ക്ഷേത്രത്തിൽ 2018 ലേക്കുള്ള പൊതി അവിൽ നിത്യപൂജ നിറമാല വിളക്ക് എന്നിവയ്ക്കുള്ള ബുക്കിംഗ് ആരംഭിച്ചിരിക്കുന്നു ബുക്കു ചെയ്യേണ്ടവർ ഓൺ ലൈനായോ മണി ട്രാൻസ്ഫർ ആയോ നേരിട്ട് ഫോണിലോ ബുക്കു ചെയ്യാവുന്നതാണ്

| പൊതി അവിൻ - 8000 രൂപ

'/2 പൊതി " "" - 4000 രൂപ

1/4 പൊതി " " " _ 2000 രൂപ

നിത്യപൂജ - 1500 രൂപ

നിറമാല വിളക്ക് - 1500 രൂപ

o494-2430666

എക്സിക്യൂട്ടീവ് ഓഫീസർ
ആലത്തിയൂർ പെരും തൃക്കോവിൽ ദേവസ്വം
പോയിലിശ്ശേരി Po
തിരൂർ - 2
മലപ്പുറം

ആലത്തിയൂർ ഹനുമാൻ സ്വാമി ക്ഷേത്രത്തിൽ ഈ വരുന്ന ഡിസംബർ 26 ന് ( മണ്ഡലം അവസാനം ) ദശ സഹസ്രനെയ്ത്തിരി സമർപ്പണം ഉണ്ടായിരിക്കുന്...
13/12/2017

ആലത്തിയൂർ ഹനുമാൻ സ്വാമി ക്ഷേത്രത്തിൽ ഈ വരുന്ന ഡിസംബർ 26 ന് ( മണ്ഡലം അവസാനം ) ദശ സഹസ്രനെയ്ത്തിരി സമർപ്പണം ഉണ്ടായിരിക്കുന്നതാണ് ഭക്തജനങ്ങൾക്ക് നെയ്യ് സംഭാവനയായി സമർപ്പിക്കാവുന്നതാണ്.ഒരു ടിൻ നെയ്യിന് 2500 രൂപയാണ് കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക
0494-2430666

ഹനുമത് പഞ്ചരത്നം വീതാഖില വിഷയേച്ഛം ജാതാനന്ദാശ്രുപുളകമത്യച്ഛംസീതാപതിദൂതാദ്യം വാതാത്മാജമദ്യഭാവയേ ഹൃദ്യംകാമ മോഹാദികള്‍ വെടി...
28/11/2017

ഹനുമത് പഞ്ചരത്നം

വീതാഖില വിഷയേച്ഛം ജാതാനന്ദാശ്രുപുളകമത്യച്ഛം
സീതാപതിദൂതാദ്യം വാതാത്മാജമദ്യഭാവയേ ഹൃദ്യം

കാമ മോഹാദികള്‍ വെടിഞ്ഞു ഹൃദയസംശുദ്ധിയോടെ ശ്രീരാമചന്ദ്രനെ പ്രാര്‍ഥിച്ചു ആനന്ദക്കണ്ണീര്‍ പൊഴിച്ച് പുളകിതഗാത്രനായ നിര്‍മ്മലസ്വരൂപനും ശ്രീരാമന്‍റെ സുപ്രധാന ദൂതനുമായ ആഞ്ജനേയനെ ഞാന്‍ മനസ്സില്‍ ധ്യാനിക്കുന്നു.

തരുണാരുണമുഖകമലം കരുണാരസുപൂരപൂരിതാ പാംഗം
സഞ്ജീവനമാശാസേ മഞ്ജുള മഹിമാനമഞ്ജനാഭാഗ്യം

ഉദയാര്‍ക്കപ്രഭപോലെ മുഖകമലശേഭയുള്ളവനും, ആശ്രയിക്കുന്നവരെ കരുണയോടെ കടാക്ഷിക്കുന്നവനും, മഹാനും, മനോഹരനും അഞ്ജനാദേവിയുടെ സൌഭാഗ്യവുമായിരിക്കുന്ന ഹനൂമാന്‍ എന്‍റെ ആശ്രയകേന്ദ്രമാണ്.

ശംബരവൈരിശരാതിഗമംബുജദള-
വിപുലലോചനോദാരം
കംബുഗളമനിലദിഷ്ടം വിംബ-
ജ്വലിതോഷ്ടമേകാമവലംബേ

കാമബാണങ്ങളെ തോല്‍പ്പിച്ചവനും വിശാലമായ കമലദള നയനങ്ങളുള്ളവനും, ഉദാരനും ശംഖുപോലെ അഴകാര്‍ന്ന ഗളവും, ചുവന്നു തുടുത്ത കവിള്‍ത്തടങ്ങളും, അധരങ്ങളുമുള്ളവനും, വായുദേവന്‍റെ ഭാഗ്യ ഫലവുമായ ആഞ്ജനേയനെ ഞാന്‍ അഭയം പ്രാപിക്കുന്നു.

ദൂരികൃത സീതാര്‍ത്തി: പ്രകടീകൃത-
രാമവൈഭവസ്ഫൂര്‍ത്തി:
ദാരിതദശമുഖ കീര്‍ത്തി: പുരതോ
മമ ഭാതു ഹനുമതോമൂര്‍ത്തി:

സീതാദേവിയുടെ ഹൃദയവ്യഥ അകറ്റിയവനും, ശ്രീരാമചന്ദ്രന്‍റെ ഐശ്വര്യത്തിന്‍റെ പ്രതിരൂപമായി വിളങ്ങിയവനും, ദശകണ്ഠനായ രാവണരാക്ഷസന്‍റെ കീര്‍ത്തിയെ നശിപ്പിച്ചവനുമായ ശ്രീ ഹനൂമാന്‍ എന്‍റെ മുന്നില്‍ പ്രത്യക്ഷനായാലും.

വാനരനികരാദ്ധ്യക്ഷം ദാനവകുല-
കുമുദരവികരസദൃക്ഷം
ദീനജനാവനദീക്ഷം പാവനതപ:-
പാകപുഞ്ജമദ്രാക്ഷം.

വാനരസേനാനായകനും, രാക്ഷസകുലമാകുന്ന ആമ്പല്‍പ്പൊയ്കക്ക് സൂര്യകിരണസദൃശനും ജനരക്ഷയില്‍ ബദ്ധശ്രദ്ധനും വായുദേവന്‍റെ പ്രാര്‍ത്ഥനയുടെ പരിണതഫലവുമായ ആഞ്ജനേയനെ ഞാന്‍ ദര്‍ശിച്ചു.

ഏതത് പവനസുതസ്യ സ്തോത്രം യ: പഠതി പഞ്ചരത്നാഖ്യം
ചിരമിഹ നിഖിലാന്‍ ഭോഗാന്‍ മുക്ത്വാ ശ്രീരാമ ഭക്തിഭാഗ് ഭവതി

യത്ര യ ത്ര രഘുനാഥ കീർത്തനംതത്ര തത്ര കൃതമസ്തകാഞ്ജലിംബാഷ്പ പാരി പരിപൂർണ്ണലോചനംമാരുതി നമതരാക്ഷസാന്തകം
22/11/2017

യത്ര യ ത്ര രഘുനാഥ കീർത്തനം
തത്ര തത്ര കൃതമസ്തകാഞ്ജലിം
ബാഷ്പ പാരി പരിപൂർണ്ണലോചനം
മാരുതി നമതരാക്ഷസാന്തകം

Address

Poyilissery Po
Tirur
676102

Alerts

Be the first to know and let us send you an email when Alathiyur Perum Thrikkovil - Hanumankavu Devaswam posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share