SKSSF കുന്നുംപുറം മഹല്ല്

  • Home
  • India
  • Tirur
  • SKSSF കുന്നുംപുറം മഹല്ല്

SKSSF കുന്നുംപുറം മഹല്ല് organization

ആത്മ സംസ്കരണത്തിനായി സ്വർഗ്ഗീയ വഴിയിൽ  ഉള്ളറിഞ്ഞ് റബ്ബിനെ പ്രിയം വെക്കുന്ന ഹബീബിനെ പ്രണയിക്കുന്ന മുഅ്മിനീങ്ങളോടൊത്ത് നമു...
27/06/2025

ആത്മ സംസ്കരണത്തിനായി സ്വർഗ്ഗീയ വഴിയിൽ ഉള്ളറിഞ്ഞ് റബ്ബിനെ പ്രിയം വെക്കുന്ന ഹബീബിനെ പ്രണയിക്കുന്ന മുഅ്മിനീങ്ങളോടൊത്ത് നമുക്ക്‌ സഹവസിക്കാം കുന്നുംപുറം മഹല്ല് SYS,SKSSF സംയുക്തമായി സംഘടിപ്പിക്കുന്ന തജല്ലി1447 ൽ നമുക്കൊരുമിച്ച് കൂടാം ...

SSLC ക്കു ശേഷം നിങ്ങളുടെ മകൻ/ മകൾക്ക് അനുയോജ്യമായ ഒരു കോഴ്സിനെ കുറിച്ച് ആലോചിക്കുകയാണോ?! മത-ഭൗതിക വിദ്യാഭ്യാസം ഒരുമിച്ച്...
13/05/2025

SSLC ക്കു ശേഷം നിങ്ങളുടെ മകൻ/ മകൾക്ക് അനുയോജ്യമായ ഒരു കോഴ്സിനെ കുറിച്ച് ആലോചിക്കുകയാണോ?!
മത-ഭൗതിക വിദ്യാഭ്യാസം ഒരുമിച്ച് നേടാൻ സാധിക്കുന്ന വാഫി വഫിയ്യ കോഴ്‌സുകൾ നിങ്ങൾക്കുള്ള മികച്ച ഓപ്ഷനാണ്.

2025 -26 അധ്യയന വർഷത്തെ വാഫി വഫിയ്യ തംഹീദിയ്യ, പ്രൊഫഷണൽ (Biology Science + NEET, JEE) കോഴ്സുകളിലേക്കുള്ള പ്രവേശന പരീക്ഷക്ക് മെയ് 15 വരെ അപേക്ഷിക്കാം .

നമ്മുടെ മക്കൾ നന്നായി പഠിച്ചു വളരട്ടെ...

കൂടുതൽ വിവരങ്ങൾക്ക്:
7025687788
9349677788

ഈ വർഷത്തേക്കുള്ള അപേക്ഷ തുടരുന്നു.

Prospectus👇
i.wafycic.com/admpp

Apply on: wafyonline.com

15/01/2025

https://www.facebook.com/share/v/19zo1CebLj/?mibextid=wwXIfr

പ്രിയപ്പെട്ടവരെ കൈ വിടല്ലേ പ്ലീസ് .....

എന്തെങ്കിലും സഹായിക്കണേ .....

വേറൊരു ഗതിയുമില്ലാത്തത് കൊണ്ടാണ്
നമുക്ക് മുന്നിൽ കൈ നീട്ടുന്നത് ....

ഷെയർ ചെയ്തെങ്കിലും കൂടെ നിൽക്കണേ പ്ലീസ്

പതിമൂന്നാമത് സംസ്ഥാന വാഫി-വഫിയ്യ കലോത്സവത്തിനും സനദ് ദാന സമ്മേളനത്തിനും 2025 ജനുവരി 15,16 തിയ്യതികളിൽ എറണാകുളം  ആതിഥ്യമര...
07/12/2024

പതിമൂന്നാമത് സംസ്ഥാന വാഫി-വഫിയ്യ കലോത്സവത്തിനും സനദ് ദാന സമ്മേളനത്തിനും 2025 ജനുവരി 15,16 തിയ്യതികളിൽ എറണാകുളം ആതിഥ്യമരുളുകയാണ്. പാനൽ ഡിസ്കഷൻ, ക്യൂ ഫോർ ടുമോറോ, ലൈവ് ഷോ, ഫിഖ്ഹ് സെമിനാർ, വനിതാ സമ്മേളനം, വാഫി-വഫിയ്യ ബിരുദദാന സമ്മേളനം, തുടങ്ങി വിവിധ സെഷനുകളായാണ് പരിപാടി നടക്കുന്നത്. " ഇസ്‌ലാം: ലളിതം, സുന്ദരം " എന്നതാണ് പ്രമേയം.

കമ്മ്യൂണിക്കേറ്റീവ്, ക്രീയേറ്റീവ്, മാനേജ്മെന്റ്, സൈക്കോളജിക്കൽ സ്‌കില്ലുകൾ അടിസ്ഥാനമാക്കി
അറുപത് വാഫി വഫിയ്യ സ്ഥാപനങ്ങളിലെ വിദ്യാർത്ഥി-വിദ്യാർത്ഥിനികൾ മാറ്റുരക്കുന്ന സോണൽ കലോത്സവങ്ങളിൽ ശ്രദ്ധേയ പ്രകടനം കാഴ്ചവെച്ച പ്രതിഭകളുടെ കലാ പ്രദർശനങ്ങളും അരങ്ങേറും.

മത വിദ്യാഭ്യാസ സാമൂഹിക രാഷ്ട്രീയ മേഖലകളിലെ പ്രമുഖർ പങ്കെടുക്കുന്ന പരിപാടിയിലേക്ക് നിങ്ങളെയും സ്വാഗതം ചെയ്യുന്നു.

"ഇസ്‌ലാം: ലളിതം സുന്ദരം"
പതിമൂന്നാമത് സംസ്ഥാന
വാഫി വഫിയ്യ കലോത്സവം
സനദ് ദാന സമ്മേളനം

15th & 16th January 2025
Zamra International Convention Center
Kalamassery - Ernakulam

വി.കെ മുഹമ്മദ് ഇബ്നു മൗലവിഒന്നാം  ആണ്ട് അനുസ്മരണം2024 ഡിസം: 1 (ഞായർ) 6.30 PMNM മദ്റസ മോര്യ  കുന്നുംപുറം
03/12/2024

വി.കെ മുഹമ്മദ് ഇബ്നു മൗലവി
ഒന്നാം ആണ്ട് അനുസ്മരണം

2024 ഡിസം: 1 (ഞായർ)
6.30 PM
NM മദ്റസ മോര്യ കുന്നുംപുറം

02/12/2024

വി.കെ മുഹമ്മദ് ഇബ്നു മൗലവി
ഒന്നാം ആണ്ട് അനുസ്മരണം*

2024 ഡിസം: 1 (ഞായർ)
6.30 PM
NM മദ്റസ മോര്യ കുന്നുംപുറം

ഇബ്നു മൗലവി:പാണക്കാടിൻ്റെ സംസ്കാരത്തോട് ഇഴുകി ചേർന്ന ഇതിഹാസം : മുഈനലി തങ്ങൾതാനൂർ:പാണക്കാട് നിന്ന് സമൂഹത്തിനും സമുദായത്തി...
02/12/2024

ഇബ്നു മൗലവി:
പാണക്കാടിൻ്റെ സംസ്കാരത്തോട് ഇഴുകി ചേർന്ന ഇതിഹാസം : മുഈനലി തങ്ങൾ

താനൂർ:പാണക്കാട് നിന്ന് സമൂഹത്തിനും സമുദായത്തിനും വേണ്ടി പുറത്ത് വിടുന്ന ദീപ്തമായ സംസ്കാരത്തോട് ഇഴുകി ചേർന്ന ഇതിഹാസമായിരുന്നു വി.കെ മുഹമ്മദ് ഇബ്നു മൗലവി എന്ന് പാണക്കാട് സയ്യിദ് മുഈനലി ശിഹാബ് തങ്ങൾ പറഞ്ഞു.
മുസ്ലീം ലീഗ്, സമസ്ത പ്രസ്ഥാനങ്ങളുടെ താനൂരിലെ നേതാവും മത, രാഷ്ട്രീയ സാമൂഹ്യ, സാംസ്കാരിക,മേഖലകളിലെ നിറസാന്നിധ്യവുമായിരുന്ന വി.കെ മുഹമ്മദ് ഇബ്നു മൗലവിയുടെ വിയോഗത്തിൻ്റെ ഒന്നാം
ആണ്ട് അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.മഹല്ല് ഖത്തീബും പണ്ഡിതനുമായ സയ്യിദ്
ഹബീബ് കോയ തങ്ങൾ അശ്അരി അധ്യക്ഷത വഹിച്ചു.
എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറി അബ്ദുസ്സമദ് പൂക്കോട്ടൂർ അനുസ്മരണ പ്രഭാഷണം നിർവ്വഹിച്ചു.
സമസ്ത കേന്ദ്ര മുശാവറാ അംഗം സൈതാലിക്കുട്ടി ഫൈസി കോറാട് പ്രാർഥനക്ക് നേതൃത്വം നൽകി.
കെ.എൻ മുത്തുക്കോയ തങ്ങൾ,എം.പി അഷ്റഫ്,കെ.എൻ.എസ് തങ്ങൾ കണ്ണന്തളി ,ഷാഹുൽ ഹമീദ് തങ്ങൾ ജമലുലൈലി, നൂഹ് കരിങ്കപ്പാറ, സി.എം അഷ്റഫ്, കെ. സലാം,റഷീദ് മോര്യ
ഷറഫുദ്ദീൻ മൗലവി വെൺമേനാട്, സി.എം അബ്ദുസ്സമദ് ഫൈസി താനൂർ, ഉമർ ഫൈസി പാലത്തിങ്ങൽ, ടി. ബാവ, വടക്കത്തിയിൽ കരീം, വി.കെ സിദ്ധീഖ്, നൗഷാദ് പി പ്രസംഗിച്ചു.

ഇന്ന്.......
01/12/2024

ഇന്ന്.......

നാളെ..
30/11/2024

നാളെ..

SYS സംസ്ഥാന സെക്രട്ടറിയും, പ്രശസ്ത വാഗ്മിയുമായ അബ്ദുസ്സമദ് പൂക്കോട്ടൂർ അനുസ്മരണ പ്രഭാഷണം നിർവഹിക്കുന്നു.
29/11/2024

SYS സംസ്ഥാന സെക്രട്ടറിയും, പ്രശസ്ത വാഗ്മിയുമായ അബ്ദുസ്സമദ് പൂക്കോട്ടൂർ അനുസ്മരണ പ്രഭാഷണം നിർവഹിക്കുന്നു.

സമസ്ത കേന്ദ്ര മുശാവറ അംഗം ശൈഖുനാ സൈതാലിക്കുട്ടി ഫൈസി കോറാട് ദുആക്ക് നേതൃത്വം നൽകും
28/11/2024

സമസ്ത കേന്ദ്ര മുശാവറ അംഗം ശൈഖുനാ സൈതാലിക്കുട്ടി ഫൈസി കോറാട് ദുആക്ക് നേതൃത്വം നൽകും

Address

Kunnumpuram
Tirur

Website

Alerts

Be the first to know and let us send you an email when SKSSF കുന്നുംപുറം മഹല്ല് posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Place Of Worship

Send a message to SKSSF കുന്നുംപുറം മഹല്ല്:

Share