SKSSF KALAD

SKSSF KALAD Samastha Kerala Sunni Students Federation
SKSSF KALAD

Samastha Kerala Sunni Students Federation, known as SKSSF, is the higher students organisation of Samastha Kerala Jamiyyathul Ulama formed on 19 Feb 1989.

26/08/2024

`പ്രവാചകൻ`
`പ്രകൃതവും പ്രഭാവവും`

SKSSF
മദീന പാഷൻ
2024 സെപ്തംബർ 7
ശനി 2pm - 10pm
ജാമിഅ റഹീമിയ്യ
വാണായംകുളം, പാലക്കാട് ജില്ല

26/08/2024

`LET MY COUNTRY AWAKE`
SKSSF
NATIONAL CONFERENCE
2024 September 28, 29

SKSSF INDIA

18/02/2024
SKSSF  കാളാട് New യൂണിറ്റ്
04/01/2024

SKSSF കാളാട് New യൂണിറ്റ്

തിരൂർ കാളാട് 2 കുട്ടികള്‍ മുങ്ങിമരിച്ചുകാളാട് നൂറുൽ ഹുദാ സുന്നി മദ്റസ ആറാം ക്ലാസിലെ അഷ്മിൽ പി.പി എന്ന കുട്ടിയും ശറഫുൽ ഇസ...
10/10/2022

തിരൂർ കാളാട് 2 കുട്ടികള്‍ മുങ്ങിമരിച്ചു
കാളാട് നൂറുൽ ഹുദാ സുന്നി മദ്റസ ആറാം ക്ലാസിലെ അഷ്മിൽ പി.പി എന്ന കുട്ടിയും ശറഫുൽ ഇസ്ലാം മദ്റസയിലെ അജ്നാസ് (സിനു) എന്ന കുട്ടിയും അൽപം മുമ്പ് മരണപ്പെട്ടു. പ്രാർഥിക്കുക.

അപകട മരണത്തെ തൊട്ട് നമ്മേ കാക്കട്ടെ 🤲🤲🙏🙏
"എല്ലാവരും പ്രാർത്ഥനയിൽ ഉൾപെടുത്തണം"

08/10/2022
തിരുദൂതരേ സലാം.....പിതാവിന്റെ വിയർപ്പ് കുടുംബത്തിന്റെ വിയർപ്പ് എന്ന് ഓർമ്മിപ്പിച്ച പ്രവാചകൻ,കുടുംബബന്ധം  മുറിച്ചു കളയുന്...
08/10/2022

തിരുദൂതരേ സലാം.....

പിതാവിന്റെ വിയർപ്പ് കുടുംബത്തിന്റെ വിയർപ്പ് എന്ന് ഓർമ്മിപ്പിച്ച പ്രവാചകൻ,

കുടുംബബന്ധം മുറിച്ചു കളയുന്നവൻ നമ്മിൽ പെട്ടവൻ അല്ല എന്ന് പഠിപ്പിച്ച പ്രവാചകൻ,

മാതാപിതാക്കളോട് "ഛെ" എന്ന വാക്ക് പോലും പറയരുത് എന്ന് പഠിപ്പിച്ച പ്രവാചകൻ,

സ്വന്തം സഹോദരന്റെ മുഖത്ത് നോക്കി പുഞ്ചിരിക്കുന്നത് ധർമ്മമാണെന്നും മറ്റു മതങ്ങളെ പരിഹസിക്കരുതേ എന്നും

നിനക്ക് നിന്റെ മതം അവർക്ക് അവരുടെ മതം എന്നും പഠിപ്പിച്ച പ്രവാചകൻ,

അനാഥ കുഞ്ഞിന്റെ മുന്നിൽ വച്ച് സ്വന്തം കുഞ്ഞിനെ താലോലിക്കരുത് എന്ന് പഠിപ്പിച്ച പ്രവാചകൻ,

ലോകത്തിന്റെ നായകനും കാരുണ്യത്തിന്റയും സഹനത്തിന്റെയും നിറകുടം ആയ മുത്ത് മുഹമ്മദ്‌ നബി (സ ) തങ്ങളുടെ ജന്മദിനത്തിൽ

ഏവർക്കും സന്തോഷത്തിന്റെയും സമാദാനത്തിന്റെയും ഒത്തൊരുമയുടെയും സ്നേഹത്തിന്റെയും ഹൃദയം
നിറഞ്ഞ നബിദിനാശംസകൾ...


#നബിദിനാശംസകൾ

انا لله وانا اليه راجعون…പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ വഫാത്തായി.
06/03/2022

انا لله وانا اليه راجعون…

പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ വഫാത്തായി.

ബീരാൻ കുട്ടി മുസ്‌ലിയാർ ഓർമ്മയായിട്ട് ഇന്നേക്ക് ഒരു വർഷം പര്യാവസാനിക്കാത്ത പര്യായങ്ങൾ അനവധിയാണ്.. പുഞ്ചിരിയാണ് ...സ്നേഹമ...
26/08/2021

ബീരാൻ കുട്ടി മുസ്‌ലിയാർ ഓർമ്മയായിട്ട് ഇന്നേക്ക് ഒരു വർഷം പര്യാവസാനിക്കാത്ത പര്യായങ്ങൾ അനവധിയാണ്..
പുഞ്ചിരിയാണ് ...സ്നേഹമാണ് ...ക്ഷമയാണ്..
പ്രചോദനമാണ്.
ചില നഷ്ടങ്ങൾ തീർക്കാൻ കാലത്തിനാവില്ല എന്ന യാഥാർത്ഥ്യം ഓർമ്മപ്പെടുത്തൽ കൂടിയാണ് ഈ ദിവസം.
പകരം വെക്കാനില്ലാത്ത പുണ്യാത്മാവിന്
അള്ളാഹു ആഖിറം വെളിച്ചമാക്കി കൊടുക്കട്ടെ

സമസ്ത ........കേരള മുസ്ലിംകൾ ഏറ്റവും കടപ്പെട്ട സംഘടന ...1900 കാലഘട്ടം .കേരള മുസ്ലിംകൾ വലിയ പ്രതിസന്ധിയിൽ കഴിയുന്നു .മുത്...
26/06/2021

സമസ്ത ........കേരള മുസ്ലിംകൾ ഏറ്റവും കടപ്പെട്ട സംഘടന ...
1900 കാലഘട്ടം .കേരള മുസ്ലിംകൾ വലിയ പ്രതിസന്ധിയിൽ കഴിയുന്നു .
മുത്ത് നബിയെ ( സ ) തങ്ങളെ കണ്ടും കേട്ടും അനുഭവിച്ചും അറിഞ്ഞ മഹാന്മാരായ സ്വഹാബത്താണ് ഇസ്ലാമിന്റെ വെള്ളിവെളിച്ചം കേരള മണ്ണിനോട് ചേർത്തത്.നല്ല തെളിഞ്ഞ ഇസ്ലാമിക പ്രബോധനം അങ്ങനെ നൂറ്റാണ്ടുകളോളം നടന്നു .
പിന്നീട് കേരള മുസ്ലിംകൾക്ക് വിശാലമായ അറിവിന്റെ വാതായനങ്ങൾ തുറന്നത് പൊന്നാനിയിൽ നിന്നാണ് ....ഇസ്ലാമിക ജാഗരണ വിജ്ഞാനത്തിന്റെ പിതാവെന്നറിയപ്പെടുന്ന ഷെയ്ഖ് സൈനുദ്ധീൻ മഖ്ദൂം ( റ ) മക്കയിൽ പ്രഗത്ഭരായ പണ്ഡിതരിൽ നിന്നും ദീനി ഉലൂമുകൾ കരസ്ഥമാക്കി കേരള മണ്ണിലേക്ക് തിരിച്ചു ..പൊന്നാനിയിൽ നല്ലൊരു വിജ്ഞാനത്തിന്റെ പ്രസരണ കേന്ദ്രം വാർത്തെടുക്കുകയും അതിലൂടെ അനേകായിരം പണ്ഡിത മഹത്തുക്കളെ വാർത്തെടുക്കുകയും ചെയ്തു .
ശേഷം സയ്യിദ് മമ്പുറം തങ്ങൾ ( റ ) ,വെളിയങ്കോട് ഉമർ ഖാസി ( റ )അടക്കമുള്ള ആത്‌മീയ നക്ഷത്രങ്ങൾ മുസ്ലിം ഉമ്മത്തിനെ നയിച്ചു ..മാനവ സൗഹാർദ്ധം ഊട്ടിയുറക്കപ്പെട്ട മലയാള മണ്ണിനെ തമ്മിലടിപ്പിക്കാനും കേരളീയ ഫലത്തെ ചൂഷണം ചെയ്യാനും ശ്രമിച്ച അധിനിവേശ ശക്തികളെ തുരത്തിയോടിക്കാനും ഇവർ അക്കാലത്ത് മറന്നില്ല.ചുരുക്കി പറഞ്ഞാൽ ഇന്ന് നാം പലവിധമെന്ന് കണക്കാകിയ മത രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക മേഖലയിൽ ഒരുപോലെ നിറഞ് നിന്ന് കൊണ്ട് അവരവരുടെ ദൗത്യ നിർവ്വഹണം നടത്തി .
മമ്പുറം തങ്ങളുടെ കാലഘട്ടം കടുത്ത ബ്രിടീഷ് വിരുദ്ധ സമീപനമാണ് ..സമരത്തിന്റെ തീച്ചൂളയിൽ കഴിയുന്ന സമയത്ത് മഹാനായ സയ്യിദ് മമ്പുറം തങ്ങൾ വഫാത്തായി ..പൊന്നോമന പുത്രൻ സയ്യിദ് ഫസൽ പൂക്കോയ തങ്ങളാണ് പിന്നീട് സമര മുന്നേറ്റങ്ങൾക്ക് നേതൃത്വം നൽകിയത് ....കഴിഞ്ഞതിനേക്കാൾ പൂർവ്വാധികം ശക്തിയോടെയുള്ള ഫസൽ പൂക്കോയ തങ്ങളുടെ കടന്നു വരവ് ബ്രിട്ടീഷ് സൈന്യത്തെ ഭയപ്പെടുത്തി .
അവർ സന്ധിയിലൂടെ അദ്ദേഹത്തെ തളച്ചിടാൻ ശ്രമിച്ചു ....അതൊന്നും വിജയിച്ചില്ല ....അപ്പോളാണ് അവർ ആ കുതന്ത്രം ഉപയോഗിച്ചത് ..ജന്മ നാട്ടിലേക്ക് ഒരിക്കലും തിരിച്ചു വരൻ കഴിയാത്ത വിധം ആ മഹാ സയ്യിദിനെ അവർ നാട് കടത്തി ..
ചില ചരിത്ര കാരന്മാർ പറയുന്നുണ്ട് .,സയ്യിദ് ഫസൽ പൂക്കോയ തങ്ങൾ ഇവിടേ തന്നെ ഉണ്ടായിരുന്നുവെങ്കിൽ നേരത്തെ തന്നെ ഇന്ത്യയ്ക്ക് സ്വാതന്ത്രം ലഭിക്കുകയും ഫസൽ തങ്ങൾ രാജ്യത്തിന്റെ കുഞ്ചിത സ്ഥാനങ്ങൾ വിരാജിക്കുമെന്നും ..
ഏതായാലും തങ്ങളെ നാടുകടത്തിയതിനു ശേഷം മുസ്ലികൾ കൂടുതൽ ദുരിത കയത്തിലേക്കാണ് പോയത് ..കടുത്ത അരക്ഷിതാവസ്ഥ ,ബ്രിടീഷ് സൈന്യം പരമാവധി പരസ്പരം ഭിന്നിപ്പിച്ച് ഭരിക്കുക എന്ന റോളിലൂടെ പോയിക്കൊണ്ടിരുന്നു .
പിന്നീടാണ് നേരത്തെ പറഞ്ഞ 1900 കാലഘട്ടം.
മുസ്ലിംകളിലെയും മറ്റുള്ളവരിലേയും ബ്രിടീഷ് ജന്മി വർഗ്ഗങ്ങൾ കൊമ്പു കുലുക്കിയ കാലം ..ശക്തമായ പ്രതിരോധം കാലം ആവശ്യപ്പെടുന്നു .1921 ചരിത്രത്തിലെ നാഴിക കല്ലാണ് ..സകല കുതന്ത്രങ്ങളെയും അടിച്ചൊതുക്കാൻ മുന്നോട്ട് വന്ന രാജ്യ സ്നേഹികൾ ..
ഈ സമയങ്ങളിൽ മുസ്ലിം ഉമ്മത്ത് പാര്യമ്പര്യമായി ഇസ്ലാമിക തെളിവോടെ അനുഷ്ടിച്ചു വന്നിരുന്ന ആദർശങ്ങളെ ശിർക്കും ബിദ്അത്തും ആക്കി കൊണ്ട് ചിലർ രംഗത്ത് വന്നു ..ആഗോള ഇസ്ലാം വിരുദ്ധ ശക്തികളുടെ കളിപ്പാവകളായ ജമാലുദ്ധീൻ അഫ്ഗാനി ,റഷീദുരിളാ ,മുഹമ്മദ് അബ്ദു എന്നിവരുടെ വിഷം പുരട്ടിയ വാറോലകൾ ചിലയിടങ്ങളിൽ പ്രത്യക്ഷപ്പെട്ടു ..
കലാപനന്തരം പ്രതിസന്ധിയിലകപ്പെട്ട സമുദായത്തിന്റെ മേലെ മറ്റൊരു മാറാപ്പുകൂടി ചാർത്തപ്പെട്ടു ..
അതെ തികച്ചും ഇപ്പോൾ സമുദായം അനാഥമാണ് , ഇടയനില്ലാത്ത ആട്ടിൻപറ്റങ്ങളെ പോലെ,,
പണ്ഡിതരിൽ ചിലർ കാര്യങ്ങളെ സസൂക്ഷമം ശ്രദ്ധിക്കുന്നുണ്ടായിരുന്നു..അവർ ഉണർന്നെണീറ്റു , സമുദായത്തെ സംരക്ഷിക്കണം ,പരിശുദ്ധ ഇസ്ലാമിന്റെ യഥാർത്ഥ ആശയമായ അഹ്ലുസ്സുന്നയെ സംരക്ഷിക്കണം .
ചുരുക്കി പറഞ്ഞാൽ മുസ്ലിം ഉമ്മത്തിന്റെ ആദർശ സംരക്ഷണത്തിന് വേണ്ടി 1926 ജൂൺ 26 ന് ബഹുമാനപ്പെട്ട സമസ്ത കേരള ജംഇയ്യത്തുൽ ഉലമ രൂപീകരിച്ചു .
അന്ന് നാല് നൂറ്റാണ്ട് മുമ്പ് ഇസ്ലാമിക പ്രബോധനം ലക്ഷ്യമാക്കി യമനിൽ നിന്നും കേരളത്തിലേക്ക് വന്ന സയ്യിദ് ഹാമിദ്‌ ബാ അലവി തങ്ങളുടെ ആറാം സന്തതിയാണ് സമസ്തയെ സ്ഥാപിച്ച സയ്യിദ് വരക്കൽ അബ്ദുറഹ്മാൻ ബാ അലവി മുല്ലക്കോയ തങ്ങൾ .
സയ്യിദ് ഹാമിദ് ബാ അലവി തങ്ങൾ കേരളത്തിലേക്ക് വരുമ്പോൾ അവരുടെ കാതിബായി കൂടെ മുഹമ്മദ് കോയ എന്ന സഥ്വികനായ ഒരു മഹൽ വ്യക്തിയും കപ്പലിൽ ഉണ്ടായിരുന്നു ..അദ്ദേഹത്തിന്റെ ആറാം സന്തതിയാണ് മഹാനായ ശംസുൽ ഉലമ ഇകെ അബൂബക്കർ മുസ്‌ലിയാർ
സമസ്തയെന്നത് ഒരത്ഭുതമാണ് ....കേരള മുസ്ലിംകൾക്ക് നേതൃത്വം നൽകാൻ അള്ളാഹു പ്രത്യേകം യമനിൽ നിന്നും മഹൽ വ്യക്തികളെ നിശ്ചയിക്കുന്നു .
മുസ്ലിം ഉമ്മത്ത് എന്ത്‌ ചെയ്യണമെന്നറിയാതെ വിറങ്ങലിച്ചു നിൽക്കുമ്പോൾ യമനിൽ നിന്നും വന്ന സയ്യിദിന്റെ ആറാം സന്തതി സമസ്ത രൂപീകരിച്ച് ഉമ്മത്തിന്റെ ആദർശ സംരക്ഷണ കോട്ട നിർമ്മിക്കുന്നു ........സയ്യിദിന്റെ കൂടെ വന്ന മുഹമ്മദ് കോയയുടെ ആറാം സന്തതി ശംസുൽ ഉലമ( ന )ഏറ്റവും പ്രതിസന്ധി കാലത്ത് സമസ്തയെ സംരക്ഷിക്കുന്നു ..കള്ള ത്വരീഖത്തും സംസ്ഥാനയും ,തബ്‌ലീഗും ,മുജ ജമ കളുടെ കടന്നു കയറ്റത്തിന്റെ വർദ്ധനവും ,വിഘടിത സുന്നി ഇങ്ങനെ തുടങ്ങിയ സകല തട്ടിപ്പ് ഭിന്നിപ്പ് വിഘടന വാദികളെ മുഴുവൻ ശംസുൽ ഉലമ തകർത്തിട്ടു .
ആദർശ സംരക്ഷണത്തിന് വേണ്ടി ആദ്യത്തെ പതിറ്റാണ്ടുകൾ നമ്മുടെ മഹാന്മാരായ പണ്ഡിതർ വലിയ ത്യാഗം ചെയ്തു .
പിന്നീടങ്ങോട്ട് ഒരു ചൈത്രയാത്രയായിരുന്നു ....മതപഠന മേഖലയിലെ തുല്യതയില്ലാത്ത മദ്രസ പ്രസ്ഥാനം ,യുവജന പ്രസ്ഥാനം ,വിദ്യാർത്ഥി പ്രസ്ഥാനം ,ബാല സംഘടന ,അധ്യാപക സംഘടന ,ഉദ്യോഗസ്ഥ സംഘടന ,മഹല്ല് ഫെഡറേഷൻ തുടങ്ങിയ ഓരോ പ്രസ്ഥാനങ്ങൾക്കും ഉപ സംഘടനകൾ .....
അറബിക് കോളേജുകൾ ,പാരമ്പര്യ ദർസുകൾ ജാമിഅ നൂരിയ്യ തുടങ്ങിയ പണ്ഡിത കോളേജുകൾ ,ദാറുൽ ഹുദാ ,വാഫി തുടങ്ങിയ മറ്റു സംവിധാനങ്ങൾ ,സ്ത്രീകൾക്കുള്ള സമന്വയ വിദ്യഭ്യാസം ,എൻജിനീയറിങ് കോളേജുകൾ ,
അതിരുകളില്ലാത്ത മുന്നേറ്റങ്ങളുടെ ഹൈവേയിലൂടെ സമസ്‌ത അതിവേഗം സഞ്ചരിക്കുന്നു .
കേരള മുസ്ലിംകൾക്ക് ലഭിച്ച അനുഗ്രഹം സമസ്തയുടെ ചാലിലൂടെ ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങളിലേക്കും നിർഗളിക്കുകയാണ് ....ആഫ്രിക്കൻ രാജ്യങ്ങളുടെ വരണ്ട ഭൂമികയിലേക്കും സമസ്തയുടെ സന്ദേശമെത്തി ..
അതെ ഇനി സമസ്തയുടെ മുന്നേറ്റമാണ് ..
ലോകത്ത് എവിടെയും സമസ്തയുടെ ദീനി സേവനമായി സന്തതികളുണ്ട് .. അവരെ കുഞ്ചിക സ്ഥാനത്തേക്ക് ഓരോരുത്തരും ആഗ്രഹിക്കുന്നു ..
സമസ്ത രൂപീകരണ ലക്ഷ്യത്തിൽ നിന്നും തീരെയും വ്യതിചലിച്ചിട്ടില്ല..... അതെ ആ ഉറച്ച നിലപാട് ഇന്നും തുടരുന്നു ..
മുജാഹിദിന് തുടക്കമുള്ള ആദർശം തീരെയില്ല ..
ജമാഅത്തെ ഇസ്ലാമിക്കും ഇല്ല തന്നെ ....
സമസ്ത എതിർത്ത ത്വരീഖത്ത് ,മറ്റു സംഘടനകളെല്ലാം ഒട്ടേറെ വഴിമാറി സഞ്ചരിച്ചു .
നമുക്ക് അഭിമാനിക്കാം ....വിശുദ്ധ സംഘടന ,വിശുദ്ധ നേതൃത്വം ,നൂറ്റാണ്ടുകൾ അടുത്ത് നിൽക്കുമ്പോഴും മാറാത്ത ആദർശം ...
കേരളത്തിലെ എല്ലാ മുസ്ലിം മത രാഷ്ട്രീയ സംഘടനകൾക്കും എഴുന്നേറ്റ് നില്ക്കാൻ കഴിഞ്ഞത് സമസ്ത ഒരു ഫ്ലാറ്റ്ഫോം കെട്ടിപ്പടുത്തത് കൊണ്ടാണ് ...
അതെ കേരള മുസ്ലിം ഉമ്മത്ത് മൊത്തം ഈ സംഘടനയോട് കടപ്പെട്ടിരിക്കുന്നു ...
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്
അള്ളാഹു നമ്മെ അനുഗ്രഹിക്കട്ടെ ........ആമീൻ
റാഫി പെരുമുക്ക്

Address

Tirur
676109

Alerts

Be the first to know and let us send you an email when SKSSF KALAD posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Place Of Worship

Send a message to SKSSF KALAD:

Share