Vadakkedath Sree Bhagavathi Temple - Annamanada

Vadakkedath Sree Bhagavathi Temple - Annamanada Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Vadakkedath Sree Bhagavathi Temple - Annamanada, Hindu temple, Kallur, Annamanada, Thrissur.

തൃശ്ശൂർ ജില്ലയിലെ അന്നമനട കല്ലൂർ ദേശത്തിൽ സ്ഥിതി ചെയ്യുന്ന ഹൈന്ദവ ക്ഷേത്രമാണ് വടക്കേടത്ത് ശ്രീ ഭഗവതി ക്ഷേത്രം. സർവ്വ സുഖ സമ്പൽ പ്രദായിനിയായ ശ്രീഭഗവതിയും ഐശ്വര്യ ഭായിനിയായ അന്നപൂർണ്ണേശ്വരിയും ആണ് മുഖ്യ പ്രതിഷ്ഠ. വിഷ്ണുമായ സ്വാമിയും ഇവിടെ വാണരുളുന്നു.

*ബില്വാഷ്‌ടകം*  ത്രിദളം ത്രിഗുണാകാരംത്രിനേത്രം ച ത്രിയായുഷംത്രിജന്മപാപ സഹാരംഏകബില്വം ശിവാര്‍പ്പണംത്രിശാഖൈ: ബില്വപത്രൈശ്ച...
24/08/2026

*ബില്വാഷ്‌ടകം*

ത്രിദളം ത്രിഗുണാകാരം
ത്രിനേത്രം ച ത്രിയായുഷം
ത്രിജന്മപാപ സഹാരം
ഏകബില്വം ശിവാര്‍പ്പണം

ത്രിശാഖൈ: ബില്വപത്രൈശ്ച
ഹ്യച്ഛിദ്രൈ: കോമലൈ: ശുഭൈ:
ശിവപൂജാം കരിഷ്യാമി
ഹ്യേകബില്വം ശിവാര്‍പ്പണം

അഖണ്ഡബില്വ പത്രേണ
പൂജിതേ നന്ദികേശ്വരേ
ശുദ്ധ്യന്തി സര്‍വ്വപാപേഭ്യോ:
ഹ്യേകബില്വം ശിവാര്‍പ്പണം

സാലഗ്രാമശിലാമേകാം
വിപ്രാണാം ജാതു ചാര്‍പ്പയേത്
സോമയജ്ഞമഹാപുണ്യം
ഹ്യേകബില്വം ശിവാര്‍പ്പണം

ദന്തികോടി സഹസ്രാണി
വാജപേയശതാനി ച
കോടികന്യാ മഹാദാനം
ഹ്യേകബില്വം ശിവാര്‍പ്പണം

ലക്‍ഷ്മ്യാസ്തനുത ഉത്പന്നം
മഹാദേവസ്യ ച പ്രിയം
ബില്വവൃക്ഷം പ്രയച്ഛാമി
ഹ്യേകബില്വം ശിവാര്‍പ്പണം

ദര്‍ശനം ബില്വവൃക്ഷസ്യ
സ്പര്‍ശനം പാപനാശനം
അഘോരപാപസംഹാരം
ഏകബില്വം ശിവാര്‍പ്പണം

കാശീക്ഷേത്ര നിവാസം ച
കാലഭൈരവദര്‍ശനം
പ്രയാഗേമാധവം ദൃഷ്ട്വാ
ഹ്യേകബില്വം ശിവാര്‍പ്പണം

മൂലതോ ബ്രഹ്മരൂപായ
മദ്ധ്യതോ വിഷ്ണുരൂപിണേ
അഗ്രത: ശിവരൂപായ
ഹ്യേകബില്വം ശിവാര്‍പ്പണം

*ബില്വാഷ്ടകമിദംപുണ്യം യ:* *പഠേശ്ചി വസന്നിധൌ*
*സര്‍വ്വപാപവിനിര്‍മ്മുക്ത:*
*ശിവലോകമവാപ്നുയാത്.*

 #ഇന്ന് തിങ്കളാഴ്ച ഉമാശങ്കര പ്രീതിക്ക്  അത്യുത്തമം----- സോമവാരവ്രതം_(തിങ്കളാഴ്ച വ്രതം)_🙏🕉️📿🙏🕉️📿          പാർവ്വതീസമേതനായ...
24/08/2026

#ഇന്ന് തിങ്കളാഴ്ച ഉമാശങ്കര പ്രീതിക്ക് അത്യുത്തമം-----
സോമവാരവ്രതം
_(തിങ്കളാഴ്ച വ്രതം)_
🙏🕉️📿🙏🕉️📿

പാർവ്വതീസമേതനായ ശിവഭഗവാന്‍റെ ദിവസമാണ് തിങ്കളാഴ്ച. അന്നേദിവസം ഒരിക്കലോടെ തിങ്കളാഴ്ചവ്രതം അനുഷ്ഠിക്കുന്നത് അത്യുത്തമമാണ്. സോമവാര വ്രതം എന്നും അറിയപ്പെടുന്ന ഈ വ്രതം അനുഷ്ഠിക്കുന്നത് ഉത്തമ മംഗല്യഭാഗ്യത്തിന് മാത്രമല്ല, ഭദ്രമായ കുടുംബജീവിതത്തിനും വൈധവ്യദോഷ നിവാരണത്തിനും ചന്ദ്രദോഷശമനത്തിനും മോക്ഷത്തിനും ദാമ്പത്യപ്രശ്‌നപരിഹാരത്തിനും കുടുംബ ഉന്നതിയുണ്ടാകാനുമെല്ലാം ഉത്തമമത്രേ.........
....സോമവാരവ്രതാനുഷ്ഠാനം ശിവ കുടുംബപ്രീതിക്ക് കാരണമാകും എന്നതും പ്രത്യേകതയാണ്...

ഭഗവാന്‍റെ അർദ്ധപകുതി ശ്രീപാർവ്വതീദേവിയായതിനാൽ, തിങ്കളാഴ്ച ദിവസം ശിവപാര്‍വ്വതീ മന്ത്രങ്ങള്‍ ചേര്‍ത്ത് വേണം ശിവനെ ഭജിക്കാന്‍. "നമ:ശിവായ ശിവായ നമഃ 🙏🏻"എന്ന മൂലമന്ത്രം നൂറ്റിയെട്ട് പ്രാവശ്യം ജപിക്കുന്നത് അതീവ ഫലദായകമാണ്. ശിവസഹസ്രനാമവും ലളിതാസഹസ്രനാമവും തുല്യപ്രാധാന്യം നൽകി ജപിക്കാവുന്നതാണ്. ഉമാമഹേശ്വരസ്തോത്രവും ജപിക്കണം....

കൂടാതെ ശിവക്ഷേത്രത്തിൽ പാർവതീദേവിയെ ധ്യാനിച്ച് തുമ്പപ്പൂക്കളും (വെളുത്തപുഷ്പങ്ങൾ) ശ്രീ പരമേശ്വരനെ ധ്യാനിച്ച് കൂവളത്തിലയും നടയ്ക്കൽ സമർപ്പിക്കുന്നതും അത്യുത്തമം....

അന്നേദിവസം കഴിയാവുന്നത്ര തവണ "ഓം നമഃശിവായ🙏🏻" എന്ന പഞ്ചാക്ഷരീമന്ത്രത്തോടൊപ്പം ശ്രീ പാർവതീദേവിയുടെ മൂലമന്ത്രമായ ''ഓം ഹ്രീം ഉമായൈ നമഃ🙏🏻''ജപിക്കുന്നതും നന്ന്. തിങ്കളാഴ്ച ദിനം മുഴുവൻ ശിവപാർവ്വതീ സ്മരണയിൽ കഴിച്ചുകൂട്ടുന്നത് ശ്രേഷ്ഠം....

വ്രതാനുഷ്ഠാനം എങ്ങനെ ❓
======================
മാസത്തിൽ ഒരു തിങ്കളാഴ്ച എന്നക്രമത്തിലോ, കഴിയാവുന്ന തിങ്കളാഴ്ച എന്ന രീതിയിലോ വ്രതം അനുഷ്ഠിക്കാവുന്നതാണ്........

വ്രതദിനത്തിന്‍റെ തലേന്ന് അതായത് ഞായറാഴ്ച ഉച്ചയ്ക്ക് ശേഷം മുതൽ, മത്സ്യമാംസാദികൾ വെടിഞ്ഞു വ്രതം ആരംഭിക്കണം. ഞായറാഴ്ച രാത്രിയിൽ അരിയാഹാരം ഒഴിവാക്കുന്നതും നന്ന്. ഗോതമ്പ് കൊണ്ടുള്ള ഭക്ഷണമോ പഴങ്ങളോ കഴിക്കാവുന്നതാണ്.....

തിങ്കളാഴ്ച ദിനത്തിൽ സൂര്യോദയത്തിനു മുന്നെ കുളിച്ചു ശരീരശുദ്ധി വരുത്തി ഉമാസമേതനായ ഭഗവാനെ ഭക്തിയോടെ ഭജിക്കണം. നെറ്റിയിൽ ഭസ്മവും കുങ്കുമവും ചേർത്ത് തൊടുന്നത് ശിവശക്തീ പ്രീതികരമാണ്. തുടർന്ന് ശിവക്ഷേത്ര ദര്‍ശനം നടത്തി പിന്‍വിളക്ക്, കൂവളമാല എന്നിവ സമർപ്പിക്കുന്നതും നന്ന്......

ഒരിക്കലൂണാണ് അഭികാമ്യം...... രാവിലെയും വൈകിട്ടും പഴങ്ങൾ കഴിച്ചുകൊണ്ട് ഉച്ചക്ക് ക്ഷേത്രത്തിലെ നേദ്യചോറ് കഴിച്ചു വ്രതം അനുഷ്ഠിക്കുന്നവരുമുണ്ട്....... പിറ്റേന്ന് കുളിച്ചു ക്ഷേത്രത്തിലെ തീർഥമോ തുളസിവെള്ളമോ സേവിച്ചു വ്രതം അവസാനിപ്പിക്കാം...... വ്രതദിവസം ശിവപുരാണവും, ദേവിമാഹാത്മ്യവും പാരായണം ചെയ്യുന്നത് ഉചിതമാണ്.....

സന്ധ്യയ്ക്ക് 108 തവണ "ഓം നമഃശിവായ🙏🏻" ജപിക്കുന്നത് ശ്രേഷ്ഠമാണ്. എല്ലാ വ്രതത്തിനും ഭക്തിയോടൊപ്പം പ്രാധാന്യം ദാനത്തിനുമുണ്ട് എന്ന് മനസിലാക്കുക.

🍁വഴിപാടുകൾ🍁

ഉമാമഹേശ്വര പൂജ, സ്വയംവരപുഷ്പാഞ്ജലി എന്നിവ സമർപ്പിക്കുന്നത് വിവാഹ തടസ്സം നീങ്ങാൻ ഉത്തമമാണ്. ജലധാര സമർപ്പണം നന്ന്.
💙🙏🙏💙

🌷വിശേഷ വ്രതാനുഷ്ഠാന ദിനങ്ങൾ🌷
🍁തിങ്കളാഴ്ചയും രോഹിണിയും ചേർന്ന് വരുന്ന ദിവസം... സ്വയംവരപുഷ്പാഞ്ജലി നടത്തിയാൽ പെട്ടെന്നു ആഗ്രഹസിദ്ധി ലഭിക്കുമെന്നാണ് വിശ്വാസം.

കറുത്തവാവും തിങ്കളാഴ്ചയുമായിവരുന്ന ദിനം "അമോസോമവാരം"....എന്ന് പറയുന്നു, ഇതും വിശേഷദിനമായി പറയപ്പെടുന്നു.
❤️❤️❤️❤️❤️💛💛💛❤️❤️❤️❤️❤️❤️❤️

ഓണം പൂജകൾക്കായി ശബരീശന്റെ തിരുനട തുറക്കാൻ മണിക്കൂറുകൾ മാത്രം.
24/08/2026

ഓണം പൂജകൾക്കായി ശബരീശന്റെ തിരുനട തുറക്കാൻ മണിക്കൂറുകൾ മാത്രം.

പാറമേക്കാവ് ക്ഷേത്രം പൂരാടം പൂക്കളം
24/08/2026

പാറമേക്കാവ് ക്ഷേത്രം പൂരാടം പൂക്കളം

ഗുരുവായൂർക്ഷേത്രത്തിലെ ഇന്നത്തെ പൂരാടം പൂക്കളം
24/08/2026

ഗുരുവായൂർക്ഷേത്രത്തിലെ ഇന്നത്തെ പൂരാടം പൂക്കളം

പാറമേക്കാവ് ക്ഷേത്രം മൂലം പൂക്കളം
23/08/2026

പാറമേക്കാവ് ക്ഷേത്രം മൂലം പൂക്കളം

ഗുരുവായൂരപ്പന്റെ സന്നിധിയിൽ മൂലം നാളിൽ ഒരുക്കിയ പൂക്കളം ✨🌿🌿
23/08/2026

ഗുരുവായൂരപ്പന്റെ സന്നിധിയിൽ മൂലം നാളിൽ ഒരുക്കിയ പൂക്കളം ✨🌿🌿

സ്വാമിയേ ശരണമയ്യപ്പാ 🌹❤️എല്ലാവർക്കും ഭഗവാൻറെ അനുഗ്രഹം ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏❤️🌹
22/08/2026

സ്വാമിയേ ശരണമയ്യപ്പാ 🌹❤️
എല്ലാവർക്കും ഭഗവാൻറെ അനുഗ്രഹം ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏❤️🌹

"സർവ മംഗള മംഗല്യേ ശിവേ സർവ്വാർത്ഥ സാധികേ ശരണ്യേ ത്ര്യംബകേ ഗൗരി നാരായണി നമോസ്തുതേ"
22/08/2026

"സർവ മംഗള മംഗല്യേ ശിവേ സർവ്വാർത്ഥ സാധികേ ശരണ്യേ ത്ര്യംബകേ ഗൗരി നാരായണി നമോസ്തുതേ"

ഗുരുവായൂരപ്പന്റെ തൃക്കേട്ട പൂക്കളം.... 🙏
22/08/2026

ഗുരുവായൂരപ്പന്റെ തൃക്കേട്ട പൂക്കളം.... 🙏

Address

Kallur, Annamanada
Thrissur
680741

Opening Hours

Monday 6am - 8:30am
5:30pm - 8pm
Tuesday 6am - 8:30am
5:30pm - 8pm
Wednesday 6am - 8:30am
5:30pm - 8pm
Thursday 6am - 8:30am
5:30pm - 8pm
Friday 6am - 8:30am
5:30pm - 8pm
Saturday 6am - 8:30am
5:30pm - 8pm
Sunday 6am - 8:30am
5:30pm - 8pm

Telephone

+919400741441

Alerts

Be the first to know and let us send you an email when Vadakkedath Sree Bhagavathi Temple - Annamanada posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Place Of Worship

Send a message to Vadakkedath Sree Bhagavathi Temple - Annamanada:

Shortcuts

Share

Category