01/10/2022
കണ്ടശ്ശാങ്കടവ് ഫൊറോന സിഎൽസി മരിയോത്സവം 2022
കണ്ടശ്ശാങ്കടവ് ഫൊറോന സിഎൽസിയുടെ മരിയോത്സവം 01-10-2022ശനിയാഴ്ച രാവിലെ 9മണിക്ക് അരിമ്പൂരിൽ യൂണിറ്റ് വച്ചു നടന്നു. അരിമ്പൂരിൽ സിഎൽസി പ്രസിഡന്റ് ജൂവൽ സ്വാഗതം പറഞ്ഞു ഫൊറോന പ്രമോട്ടർ ഫാ.ജിന്റോ പേരെപ്പാടനച്ചൻ ഉദ്ഘാടനം ചെയ്തു അതിരുപത പ്രതിനിധി ലിയോ ആശംസകൾ നേർന്നു സംസാരിച്ചു. തുടർന്ന് ഫൊറോനയിലെ വിവിധ യൂണിറ്റുകളിലെ അംഗങ്ങളുടെ മത്സരങ്ങൾ നടന്നു. ശേഷം അരിമ്പൂർ യൂണിറ്റ് അസിസ്റ്റന്റ് പ്രമോട്ടർ ഫാ. ഗോഡ്വിനച്ചൻ ഫൊറോന പ്രസിഡന്റ് ആകാശ് എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. തുടർന്ന് മത്സരവിജയികൾക്ക് സമ്മാനം നൽകി കൂടുതൽ പോയിന്റ് നേടി അരിമ്പൂരിൽ സിഎൽസി ഒന്നാസ്ഥാനം കരസ്ഥമാക്കി. ഫൊറോന സിഎൽസി മരിയോത്സവം കൺവീനറും ഫൊറോന സെക്രട്ടറിയുമായ ഹന്ന അമൽ ആന്റണി നന്ദി പറഞ്ഞു. പരിപാടികൾക്ക് ഫൊറോന ഭാരവാഹികൾ നേതൃത്വം നൽകി.
മീഡിയ ടീം കണ്ടശ്ശാങ്കടവ് ഫൊറോന സിഎൽസി.