16/05/2026
പരിശുദ്ധ മാതാവിന്റെ വണക്കമാസം.
പതിനാറാം ദിവസം.
പ്രാർത്ഥന
പ.കന്യകയെ, അവിടുന്ന്‍ അങ്ങേ ദിവ്യസുതനെ പ്രസവിച്ച് ഒരു പുല്‍ക്കൂട്ടില്‍ കിടത്തിയല്ലോ. അങ്ങേ ദിവ്യകുമാരന് മാതൃസഹജമായ പരിലാളനകള്‍ അര്‍പ്പിക്കുവാന്‍ പോലും സാധിക്കാതെ അവിടുന്ന്‍ വളരെ ദുഃഖിച്ചു. എങ്കിലും സ്നേഹത്താല്‍ ഉജ്ജ്വലിച്ച അവിടുത്തെ ഹൃദയത്തില്‍ നിന്നും ആരാധനയുടെ അര്‍ച്ചനകള്‍ ഉയര്‍ന്നു. അവിടുത്തെ പ്രസാദിപ്പിക്കുവാനായി അങ്ങേ വിനീതവും ലളിതവുമായ പരിചരണങ്ങള്‍ നല്‍കി. അങ്ങേ കരതാരില്‍ ദിവ്യശിശു പരിപൂര്‍ണ്ണമായ സംതൃപ്തി അനുഭവിച്ചു. സ്നേഹനിധിയായ മാതാവേ, ഞങ്ങളുടെ ഹൃദയങ്ങളേയും അവിടുത്തെ സ്നേഹവായ്പിനാല്‍ സംതൃപ്തമാക്കണമേ. ഞങ്ങളുടെ ഹൃദയത്തില്‍ ഈശോമിശിഹാ ആത്മീയമായി പിറന്നു ജീവിക്കുവാനുള്ള അനുഗ്രഹം നല്‍കണമേ.
എത്രയും ദയയുള്ള മാതാവേ......
തുടർന്ന് ..
ജന്മപാപമില്ലാതെ ഉത്ഭവിച്ച ശുദ്ധ മറിയമേ !പാപികളുടെ സങ്കേതമേ !ഇതാ നിന്റെ സങ്കേതത്തിൽ ഞങ്ങൾ തേടിവന്നിരിക്കുന്നു.. ഞങ്ങളുടെ മേൽ അലിവായിരുന്നു ഞങ്ങൾക്ക് വേണ്ടി നിന്റെ തിരുക്കുമാരനോട് പ്രാർഥിച്ചുകൊള്ളണമേ.
1സ്വർഗ്ഗ. 1നന്മ. 1ത്രിത്വ..
(3 പ്രാവശ്യം)
ലുത്തിനിയ
തുടർന്ന്...
പരിശുദ്ധ ദൈവമാതാവിനോടുള്ള അപേക്ഷ
പാപികളുടെ സങ്കേതമേ തിരുസഭക്കുവേണ്ടി പ്രാർത്ഥിക്കണമേ.
1നന്മ
പാപികളുടെ സങ്കേതമേ !വിജാതീയർമുതലായവർ മനസുതിരിയുവാൻ വേണ്ടി പ്രാർത്ഥിക്കണമേ.
1നന്മ
പാപികളുടെ സങ്കേതമേ !രാഷ്ട്രീയ അധികകാരികൾ സത്യവും നീതിയും പാലിക്കുന്നതിന് വേണ്ടി പ്രാർത്ഥിക്കണമേ.
1നന്മ
പാപികളുടെ സങ്കേതമേ ! മാർപാപ്പ മുതലായ തിരുസഭ അധികാരികൾക്ക് വേണ്ടി പ്രാർത്ഥിക്കണമേ.
1നന്മ
പാപികളുടെ സങ്കേതമേ !അങ്ങേ പ്രിയപ്പെട്ട മക്കളായിരിക്കുന്ന ശുദ്ധീകരണ സ്ഥലത്തിലേ ആത്മാക്കൾക്ക് വേണ്ടി പ്രാർത്ഥിക്കണമേ.
1നന്മ
സുകൃതജപം
പിതാവായ ദൈവത്തിന്‍റെ പുത്രീ, പുത്രനായ ദൈവത്തിന്‍റെ മാതാവേ, പരിശുദ്ധാത്മാവിന്‍റെ മണവാട്ടീ, ഞങ്ങള്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കണമേ.