08/12/2025
പ്രിയപ്പെട്ടവരെ,
ഞാൻ ഈ പുസ്തകം എഴുതി എൻറെ പ്രിൻ്ററിൽ പുസ്തകം ആക്കി എടുത്തശേഷം നല്ല നിലവാരമുള്ള പ്രസാധകർക്ക് കുറച്ചുകാലം മുൻപ് നൽകിയിരുന്നു. എന്നാൽ പല ഭാഗങ്ങളും മനസ്സിലാക്കാൻ ബുദ്ധിമുട്ടുണ്ട് എന്ന് അറിയിച്ചത് കൊണ്ട് ഞാൻ പറയുന്നത് ഒരു വിഡ്ഢിത്തരം ആണെങ്കിൽ പ്രസിദ്ധീകരിക്കേണ്ട എന്ന് ഞാൻ വിചാരിച്ചു. എങ്കിലും എൻറെ ചിന്താഗതി ഇമെയിൽ വഴിയും ഫേസ്ബുക്ക് വഴിയും ലോകത്തിൻറെ പല ഭാഗങ്ങളിലേക്കും Paid ആയി എത്തിക്കുകയും ചെയ്തു. എന്നാൽ രണ്ടു ദിവസം മുൻപ് സയൻസ് ലോകത്തെ ഞെട്ടിച്ച സിദ്ധാന്തം എന്ന നിലയിൽ ഇങ്ങിനെ ”Professor Maria Strømme is suggesting something far stranger. In a new theoretical model, she argues that consciousness does not arise from the brain at all.”എന്ന വാചകത്തിൽ സയൻസിന്റെ ലോകത്തിൽ വിപ്ലവകരമായ ഒരു പുതിയ തിയറി എന്ന രീതിയിൽ ഇതേ തിയറിയെവികലമാക്കി കാണിക്കുകയും അത് വ്യക്തമായ ഒരു കോപ്പിയടി ആണെന്ന് മനസ്സിലാവുകയും ചെയ്തതു കൊണ്ടാണ് ഞാൻ ഇതിനെ വിശദീകരിക്കാൻ തീരുമാനിച്ചത്.
അതുകൊണ്ടുതന്നെ ഈ തിയറി ഉൾക്കൊള്ളുന്ന പുസ്തകം ഫിസിക്സ് ഓഫ് ദി ഗോഡ് എന്ന പുസ്തകം പ്രസിദ്ധീകരിക്കാൻ തീരുമാനിച്ചിരിക്കുകയാണ്. എല്ലാവരും സപ്പോർട്ട് ചെയ്യണം എന്ന് അപേക്ഷിക്കുന്നു